View Single Post
Old 10-16-2009, 08:19 PM   #3908 (permalink)
Winner
Active User
 
Winner's Avatar
 
Join Date: Jul 2009
Posts: 2,119
Rep Power: 501
Winner is just really niceWinner is just really niceWinner is just really nice
Winner is just really niceWinner is just really nice
Default

<TABLE class=wdc_articleInfo cellSpacing=0 cellPadding=0 width="100%" border=0><TBODY><TR><TD vAlign=bottom>ഇത് വീരചരിതം, അവിസ്മരണീയം <!--@@ArticleSearchStart@@--> <!--@@ArticleSearchEnd@@-->
യാത്രി ജെസെന്*
വെള്ളി, 16 ഒക്*ടോബര്* 2009( 18:32 IST )
</TD><TD vAlign=bottom align=right></TD></TR></TBODY></TABLE>

(WEB Duniya)


<!--endImage-->പഴശ്ശിരാജ ചരിത്രമാണ്. തിരുത്തലുകളോ കൂട്ടിച്ചേര്*ക്കലോ ഉണ്ടാകില്ല. അഗ്നിപോലെ ജ്വലിക്കുന്ന സത്യം. പഴശ്ശിരാജ സിനിമയും അതുപോലെയാണ്. ഇതിന്*റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല. മലയാള സിനിമയുടെ നെറുകയില്* പൊന്**കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്*ത്തി നില്*ക്കും, സിനിമയുള്ള കാലത്തോളം.

നിര്*മ്മാതാവ് ഗോകുലം ഗോപാലനും നായികമാരിലൊരാളായ പത്മപ്രിയയ്ക്കും ഒപ്പമാണ് പഴശ്ശിരാജ കണ്ടത്. തിയേറ്ററിലെത്തുമ്പോള്* ഒരു സൂപ്പര്*സ്റ്റാറിനോടുള്ള ആരാധനയോടെ പ്രേക്ഷകര്* ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാ*ണാമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 27 കോടി മുടക്കിയെങ്കില്*, അത് വെറുമൊരു ധൂര്*ത്തായിരുന്നില്ലെന്ന് ഈ സിനിമ കാണുമ്പോള്* ബോധ്യപ്പെടും. ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്*മ പഴശ്ശിരാജ.

മമ്മൂട്ടിയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്* കടക്കാന്* ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്* തെളിഞ്ഞപ്പോള്* രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം. വര്*ണക്കടലാസുകള്* കീറിപ്പറത്തുന്നവര്*. സ്ക്രീനിനു മുന്നില്* നൃത്തം ചവിട്ടുന്നവര്*. ആര്*പ്പുവിളികള്*. കേരളത്തിലാണോ ഇതു സംഭവിക്കുന്നതെന്ന് അമ്പരന്നു പോയി. മലയാളത്തിലെ ഒരു സൂപ്പര്*സ്റ്റാര്* ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്* ഏറ്റവും ഗംഭീരമായ സ്വീകരണം. (മോഹന്*ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്* വലിയ കൂവല്* ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്* മമ്മൂട്ടി ആരാധകര്* കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്*ലാലിന്*റെ അവതരണം ആരാധകബഹളത്തില്* മുങ്ങിപ്പോയി.)<!--Image-->



<!--endImage-->


സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്* ആരവങ്ങള്* നിലച്ചു. പിന്നെ നിശബ്ദത. പഴശ്ശിത്തമ്പുരാനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്*, ഇത് സിനിമയാണെന്നു പോലും മറന്ന് പ്രേക്ഷകര്* ത്രസിച്ചിരുന്നു. എം ടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്* തിയേറ്ററില്* ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു. ഹരിഹരന്* എന്ന മഹാനായ സംവിധായകന് എല്ലാ ആദരവോടും കൂടി ഒരു നമസ്കാരം പറയാം. സര്*, താങ്കളുടെ കഠിന പ്രയത്നം വെറുതെയായില്ല.

പഴശ്ശിരാജ വെറുമൊരു സിനിമയല്ല. 1700കളിലെ ഇന്ത്യയെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്*റെയും പഴശ്ശിരാജയുടെ ചെറുത്തുനില്*പ്പിന്*റെയും വീരഗാഥ. വയനാടന്* കര്*ഷകരുടെ വിയര്*പ്പിന്*റെയും അധ്വാനത്തിന്*റെയും അതിജീവനത്തിന്*റെയും ചരിത്രം. കുറിച്യപ്പോരാളികളുടെ ഒളിയുദ്ധത്തിന്*റെ ഇതിഹാസം. ‘അപമാനവും അധിക്ഷേപവും സഹിച്ച് ഇനി ജീവിക്കാനാവില്ല’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ഒരു സാഹസികന്*റെയും അയാളെ ജീവനു തുല്യം സ്നേഹിക്കുന്നവരുടെയും കഥ.

<TABLE class=wdc_articleInfo cellSpacing=0 cellPadding=0 width="100%" border=0><TBODY><TR><TD vAlign=bottom>വെള്ളി, 16 ഒക്*ടോബര്* 2009( 17:48 IST )
</TD><TD vAlign=bottom align=right></TD></TR></TBODY></TABLE><!--Image-->

<!--endImage-->1896ല്* ആദ്യ സ്വാതന്ത്ര്യ സമരം നടന്നു എന്നതാണ് ചരിത്രരേഖകള്* പോലും ഏറ്റവും പ്രാധാന്യത്തോടെ ഉയര്*ത്തിപ്പിടിച്ചിരിക്കുന്നത്. എന്നാല്* അതിനും 200 വര്*ഷം മുമ്പ് ആദിവാസികളുടെയും കര്*ഷകരുടെയും സഹായത്തോടെ ഒരു രാജാവ് ബ്രിട്ടീഷുകാര്*ക്കെതിരെ പടനയിച്ചു. കേരളവര്*മ പഴശ്ശിരാജ. അത് ഒരു രാജ്യം വെട്ടിപ്പിടിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ ആയിരുന്നില്ല. ജനിച്ച മണ്ണില്* ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ടിപ്പു സുല്*ത്താന്* പോരടിക്കുന്ന കാലം. നികുതിത്തുക ഉയര്*ത്തിയതോടെ കേരളം കൂടുതല്* പ്രതിരോധത്തിലായി. നികുതി ഉയര്*ത്തിയ നടപടി പഴശ്ശി അംഗീകരിക്കുന്നില്ല. അദ്ദേഹത്തിനെതിരെ ബ്രിട്ടീഷുകാര്* നീങ്ങുന്നു. പഴശ്ശിക്കൊട്ടാരം ആക്രമിക്കുന്നതിലാണ് അത് അവസാനിച്ചത്. എന്നാല്*, ബ്രിട്ടീഷുകാര്* കരുതിയതുപോലെ വെറുമൊരു രാജാവ് മാത്രമായിരുന്നില്ല പഴശ്ശി. അദ്ദേഹം തികഞ്ഞ യോദ്ധാവായിരുന്നു. ധര്*മ്മത്തിനും നീതിക്കും വേണ്ടി പോരടിക്കുന്നവന്*.

നാടിന്*റെ ഉയര്*ച്ചയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്* സ്വന്തം നഷ്ടങ്ങളെ പഴശ്ശി മറക്കുന്നു. ഭാര്യയുടെ ഗര്*ഭം അലസിപ്പിക്കുക പോലും ചെയ്തു അദ്ദേഹം. ബ്രിട്ടീഷ് പടയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും പഴശ്ശിരാജയ്ക്ക് സഹായത്തിനായി കരുത്തനായ പോരാളി എടച്ചേന കുങ്കന്*(ശരത് കുമാര്*), പെങ്ങളുടെ ഭര്*ത്താവ് കൈതേരി അമ്പു(സുരേഷ് കൃഷ്ണ), ആദിവാസിപ്പോരാളി നീലി(പത്മപ്രിയ), തലയ്ക്കല്* ചന്തു(മനോജ് കെ ജയന്*) എന്നിവര്* എത്തുകയും ചെയ്യുന്നതോടെ കഥ കൂടുതല്* ആവേശത്തിലാവുകയാണ്.

ബ്രിട്ടീഷ് പട്ടാളക്കാരെ ആക്രമിച്ച് കൊല്ലുകയും പഴശ്ശി ശക്തിയാര്*ജ്ജിക്കുകയും ചെയ്യുന്നു. കാര്യം അത്ര പന്തിയല്ലെന്നു കണ്ട ബ്രിട്ടീഷ് കമ്പനി ഒരു സന്ധിക്കായി പഴശ്ശിരാജയെ ക്ഷണിക്കുകയാണ്. ഒരു കരാറില്* ഒപ്പിട്ടെങ്കിലും അതിലെ വ്യവസ്ഥകള്* പാലിക്കാന്* ബ്രിട്ടീഷുകാര്* തയ്യാറായില്ല. ഇതോടെ പഴശ്ശിരാജ അരയും തലയും മുറുക്കി യുദ്ധത്തിനൊരുങ്ങുകയാണ്. പനമരം കോട്ട കീഴടക്കിയതോടെ ബ്രിട്ടീഷുകാര്*ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അവര്* പഴശ്ശിക്കു വേണ്ടി നാടെങ്ങും വലവിരിച്ചു.

ഒരു പ്രത്യേകതരം യുദ്ധമായിരുന്നു പഴശ്ശി ആസൂത്രണം ചെയ്തത്. ബ്രിട്ടീഷ് പടയുടെ സാങ്കേതിക മികവിനെയും ആധുനിക ആയുധങ്ങള്* ഉപയോഗിച്ചുള്ള യുദ്ധമുറകളെയും ചെറുത്തുതോല്*പ്പിക്കുന്ന ഒരു പുതിയ അടവ് - ഒളിയുദ്ധം. കുറിച്യപ്പടയുടെ സഹായത്തോടെ പഴശ്ശിരാജ അത് സാധ്യമാക്കി. അത്താന്* ഗുരുക്കളുടെയും ഉണ്ണിമൂത്തയുടെയുമൊക്കെ പോരാട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പഴശ്ശിരാജ ആഞ്ഞടിച്ചു. ഇതോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അടിത്തറയിളകാന്* തുടങ്ങി. എങ്ങനെയും പഴശ്ശിയെ കുടുക്കാന്* അവര്* ശ്രമിച്ചു.<!--Image-->



<!--endImage-->


പ്രകൃതിക്ഷോഭവും മഹാവ്യാധികള്* പിടിപെട്ടതും പഴശ്ശിപ്പടയെ പ്രതികൂലമായി ബാധിച്ചു. സങ്കേതങ്ങള്* മാറിമാറിയുള്ള അവരുടെ പോരാട്ടം ദുര്*ബലമായി. തലയ്ക്കല്* ചന്തുവിനെപ്പോലെയുള്ള പോരാളികള്* പൊരുതിമരിച്ചു. എങ്കിലും കീഴടങ്ങാന്* പഴശ്ശി തയ്യാറല്ലായിരുന്നു. പഴശ്ശിരാജയുടെ മരണം എങ്ങനെയെന്നുള്ളത് ഒരു വിവാദവിഷയമാണ്. പലരും പലതാണ് ഇതേപ്പറ്റി പറയുന്നത്. എന്നാല്* ഏറ്റവും വിശ്വസനീയമായ രീതിയില്* ‘പഴശ്ശിരാജ’ സിനിമ ഇത് ചിത്രീകരിക്കുന്നു. പക്ഷേ അത് ഇപ്പോള്* പറയുന്നില്ല. തിയേറ്ററില്* ആ അനുഭവത്തിന് സാക്ഷിയാകുക.

എം ടി തന്*റെ രചനാശൈലിയില്* കാതലായ മാറ്റം വരുത്തിയ സിനിമയാണ് പഴശ്ശിരാജ. ഈ സിനിമ ‘ഡയലോഗ് ഓറിയന്*റഡ്’ അല്ല. ഒരു വിഷ്വല്* ട്രീറ്റ് എന്നു പറയാം. വടക്കന്* വീരഗാഥയില്* നമ്മള്* കണ്ടതുപോലെ ഡയലോഗുകളുടെ പെരുമഴ ഇതിലില്ല. എന്നാല്* രണ്ടാം പകുതിയില്* പഴശ്ശിരാജയുടെയും എടച്ചേന കുങ്കന്*റെയും സംഭാഷണങ്ങളുടെ കരുത്തും സൌന്ദര്യവും പ്രേക്ഷകനെ ദേശസ്നേഹത്തിന്*റെ പാരമ്യത്തിലെത്തിക്കും. എം ടിയുടെ ഏറ്റവും മികച്ച രചനയാ*ണ് പഴശ്ശിരാജയെന്ന് നിസംശയം പറയാം. വീരഗാഥയില്* ചന്തുവിനെ നല്ലവനാക്കിയതു പോലെയുള്ള ഇടപെടലൊന്നും ഈ സിനിമയില്* നടത്തിയിട്ടില്ല. എന്നാല്* ചരിത്രത്തിന്*റെ വേലിക്കെട്ടുകള്*ക്കുള്ളില്* നിന്നുകൊണ്ട് ഒരു ഫിക്ഷന് സാധ്യമായ എല്ലാ കാഴ്ചകളും അദ്ദേഹം സമ്മാനിക്കുന്നു.
<TABLE class=wdc_articleInfo cellSpacing=0 cellPadding=0 width="100%" border=0><TBODY><TR><TD vAlign=bottom>വെള്ളി, 16 ഒക്*ടോബര്* 2009( 18:37 IST )
</TD><TD vAlign=bottom align=right></TD></TR></TBODY></TABLE><!--Image-->



<!--endImage-->മമ്മൂട്ടിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെ മലയാളികള്* മറന്നേക്കുക. പഴശ്ശി അതിനൊക്കെ മുന്നിലാണ്. ഈ കഥാപാത്രമായി അതിഗംഭീരമായ ഒരു പകര്*ന്നാട്ടമാണ് മഹാനടന്* നടത്തിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ അര്*പ്പിച്ച ഒരു പ്രകടനം. ഒരു തികഞ്ഞ പോരാളിയുടെ മെയ്*വഴക്കത്തോടെ ക്ലൈമാക്സ് രംഗങ്ങളില്* നിറഞ്ഞാടുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്*റെ ഭാവചലനങ്ങള്* കേരള സിംഹത്തിന്*റേതു തന്നെയാണ്, ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ഫ്രെയിമില്* കാണാന്* കഴിയില്ല. ‘പഴശ്ശിരാജയുടെ പോരാട്ടങ്ങള്* ബ്രിട്ടീഷ് കമ്പനി കാണാന്* പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്* പ്രേക്ഷകശരീരങ്ങളിലൂടെ ഊര്*ജ്ജത്തിന്*റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുകയാണ്.

ഹരിഹരന് നൂറില്* നൂറുമാര്*ക്കും നല്*കാം ഈ പ്രയത്നത്തിന്. അതിഗംഭീരമായ ഒരു സിനിമയാണ് അദ്ദേഹം മലയാളത്തിന് നല്*കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഫ്രെയിമുകള്*. ഓരോ ഷോട്ടിലും ആയിരക്കണക്കിന് ആര്*ട്ടിസ്റ്റുകള്*. ബ്രിട്ടീഷ് അഭിനേതാക്കള്*. കിടിലം കൊള്ളിക്കുന്ന യുദ്ധരംഗങ്ങള്*. പെയിന്*റിംഗ് ഷോ പോലെ മനോഹരമായ ഗാനരംഗങ്ങള്*. ഇത് മലയാളത്തില്* ഒരു ഹരിഹരനേ സാധിക്കൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്കുള്ള അദ്ദേഹത്തിന്*റെ ധീരമായ സമര്*പ്പണം.

റസൂല്* പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തെ പരാമര്*ശിക്കാതെ വയ്യ. ഒരു ഇലയനക്കം പോലും അതിന്*റേതായ തീവ്രതയോടെ സൃഷ്ടിച്ചിരിക്കുകയാണ് റസൂല്*. യുദ്ധരംഗങ്ങളിലെ വാള്* ചുഴറ്റലുകള്* കാതില്* സൃഷ്ടിക്കുന്ന വികാരത്തിന് റസൂലിന് നന്ദി പറയണം. കഥാപാത്രങ്ങളുടെ നിശ്വാസം പോലും അദ്ദേഹം പകര്*ത്തി നല്*കുകയാണ്. ഇളയരാജയുടെ സംഗീതവും മനോഹരം. “ആദിയുഷസ്സന്ധ്യ പൂത്തതിവിടെ” എന്ന ഗാനം ആവേശമുണര്*ത്തും. “കുന്നത്തെ കൊന്നയ്ക്കും പൊന്**മോതിരം” എന്ന ഗാനം പഴശ്ശിരാജയുടെയും കൈതേരി മാക്കത്തിന്*റെയും പ്രണയരംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. “ഓടത്തണ്ടില്* താളം കൊട്ടും കാറ്റില്*”, “അമ്പും കൊമ്പും കൊമ്പന്* കാറ്റും” എന്നീ ഗാനങ്ങളും ഗംഭീരം.

എടച്ചേന കുങ്കനായി ശരത്കുമാര്* തിളങ്ങി. ഒരു മലയാള നടന്* ചെയ്യുന്നതിനേക്കാള്* ഗംഭീരമായി കഥാപാത്രത്തെ ഉള്*ക്കൊള്ളാന്* ശരത്തിനു കഴിഞ്ഞു. ആദ്യപകുതിയില്* പഴശ്ശിരാജയുടെ നിഴലില്* ഒതുങ്ങിപ്പോകുന്നെങ്കിലും അവസാന രംഗങ്ങളില്* പഴയം വീടന്* ചന്തു(സുമന്*)വുമൊത്തുള്ള പോരാട്ട രംഗങ്ങള്* ശരത് അവിസ്മരണീയമാക്കി. കൈതേരി അമ്പുവിനോട് തന്*റെ ഭൂതകാലം വിവരിക്കുന്ന രംഗങ്ങളും ഗംഭീരം.

വാക്കുകളില്* ഒതുങ്ങുന്നതല്ല പത്മപ്രിയയുടെ പ്രകടനം. ആക്ഷന്* രംഗങ്ങളില്* അതീവ മികവു പുലര്*ത്തി ഈ അഭിനേത്രി. എന്നാല്* കനിഹയ്ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തിലില്ല. സുമന്*റെ പ്രകടനവും ശരാശരിയില്* ഒതുങ്ങുന്നു. കുറുമ്പ്രനാട് രാജാവായി തിലകന്* മനോഹരമായി. നെടുമുടി വേണു(മൂപ്പന്*), ക്യാപ്ടന്* രാജു(ഉണ്ണി മൂത്ത), മാമുക്കോയ(അത്താന്* ഗുരുക്കള്*), അജയ് രത്നം(സുബൈദാര്* ചേരന്*), ദേവന്*(കണ്ണവത്ത് നമ്പ്യാര്*), ഊര്*മ്മിള ഉണ്ണി(ചിറയ്ക്കല്* തമ്പുരാട്ടി) എന്നിവര്* തങ്ങളുടെ വേഷം മികവുറ്റതാക്കി. എന്നാല്* ജഗതി(കണാര മേനോന്*)യും ജഗദീഷും(ഭണ്ഡാരി) പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി. ജഗദീഷിന്*റേത് ഒരു കോമാളിക്കഥാപാത്രമായി മാറി.<!--Image-->



<!--endImage-->


പഴശ്ശിരാജയുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും ഒറ്റയ്ക്ക് കമ്പനിപ്പടയെ തുരത്തുന്നതുമൊക്കെ കുറച്ചുകൂടി സ്വാഭാവികമാക്കാമായിരുന്നു. രാം നാഥ് ഷെട്ടി, വേണു, മനോജ് പിള്ള തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്*വഹിച്ചത്. ഇംഗ്ലീഷ് സിനിമകളുടെ സാങ്കേതികത്തികവാണ് ഓരോ രംഗങ്ങള്*ക്കും ഈ ക്യാമറാമാന്**മാര്* സമ്മാനിച്ചത്. രവി ദേവന്*റെ ആക്ഷന്* സംവിധാനവും എക്സലന്*റ്*.

മലയാ*ള സിനിമ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല. ഇത് തിയേറ്ററില്* കാണേണ്ട ദൃശ്യ വിസ്മയമാണ്. ഇതുപോലെയൊരു ചിത്രം ലോകത്തിന് നല്*കാനുള്ള കെല്*പ്പ് മലയാള സിനിമാലോകത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. അണിയറപ്രവര്*ത്തകരോട് നന്ദി മാത്രം പറയാം. വീര പഴശ്ശിയെ ആദരവോടെ വണങ്ങാം. ധീരനായ ഈ പോരാളിയുടെ ഓര്*മ്മകള്* ‘ഹരിഹരന്* - എം ടി - മമ്മൂട്ടി’ ത്രയത്തിന്*റെ ഈ മഹാസംരംഭത്തിലൂടെ കൂടുതല്* ജ്വലിക്കട്ടെ.
Winner is offline   Reply With Quote