View Single Post
Old 12-30-2016, 10:35 PM   #1 (permalink)
Vincent Gomas
Active User
 
Vincent Gomas's Avatar
 
Join Date: Jun 2009
Posts: 14,887
Mentioned: 25 Post(s)
Tagged: 2 Thread(s)
Rep Power: 42030
Vincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond repute
Vincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond repute
Default *** Dangal @ VG's View ***

Theatre : Sreekaleeswary Cinemas
Showtime : 3 pm

ഒരു ആമിർ ഖാൻ ചിത്രം കാണുവാൻ ഒരു സിനിമാപ്രേമിക്കു പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ല.. ആ പേര് തന്നെ ധാരാളം, എന്നിരുന്നാലും സൽമാൻറെ സുൽത്താന് ശേഷം മറ്റൊരു ഗുസ്തിപടം എന്നത് ഈ ചിത്രം എങ്ങനെ വ്യത്യസ്തമാവും എന്നതിനെപ്പറ്റി ഒരു ആകാംഷ മനസ്സിലുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്ന ചിത്രവുമായി ഒരിക്കൽ കൂടി ആമിർഖാൻ എത്തിയിരിക്കുന്നു.. ദങ്കൽ.. ചിത്രത്തിലേക്ക്..

മഹാവീർ സിംഗ് ഫോഗാട്ട് (ആമിർ ഖാൻ), ഒരു നാഷണൽ ലെവൽ റെസ്ലറായ അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി സ്വർണമെഡൽ നേടുകയെന്ന സ്വപ്നം കുടുംബപ്രാരാബ്ധങ്ങൾക്കുമുന്നിൽ അടിയറവ് വെക്കേണ്ടിവരുന്നു.. പിന്നീട് അദ്ദേഹത്തിനുണ്ടായ ഒരേയൊരു സ്വപ്നം തനിക്ക് നേടാൻ കഴിയാതെ പോയ സ്വർണമെഡൽ രാജ്യത്തിന് തന്റെ മകനിലൂടെ നേടിയെടുക്കുക എന്നത് മാത്രമായിരുന്നു. എന്നാൽ വിധി അദ്ദേഹത്തിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു, ആൺകുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിൽ ദൈവം മഹാവീറിന് നൽകുന്നത് പെൺകുട്ടികളെയാണ്.. ആദ്യം നിരാശനാകുന്ന മഹാവീർ പക്ഷെ തന്റെ പെണ്മക്കളിലൂടെ തന്റെ ലക്*ഷ്യം നേടിയെടുക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് വരുന്നിടത്ത് ചിത്രം മറ്റൊരു ലെവെലിലേക്കു മാറുകയാണ്.. മുതിർന്ന മക്കളായ ഗീതയേയും ബബിതയെയും മഹാവീർ പരിശീലിപ്പിക്കുന്നു.. മഹാവീറിന്റെ ശിക്ഷണത്തിൽ കോമൺ വെൽത്ത് ഗെയിംസിൽ രാജ്യത്തിന് സ്വർണമെഡൽ നേടിക്കൊടുക്കുന്നതു വരെയുള്ള ഗീതയുടെയും ബബിതയുടെയും യാത്രയാണ് ചിത്രം പറയുന്നത്..

ഒരു ബയോപിക്ക് ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെങ്കിലും ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കൊമേർഷ്യൽ സിനിമാ ചേരുവകളായി ചിത്രത്തിൽ ചേർത്തിട്ടുണ്ട് സംവിധായകൻ.. അതെല്ലാം 101% ഗുണം ചെയ്തിട്ടുമുണ്ട് എന്ന് നിസ്സംശയം പറയാം. ഈ ചിത്രത്തിലെ പ്രധാന താരം ചിത്രത്തിന്റെ തിരക്കഥയാണ്, ഒരുപാട് പറഞ്ഞു പഴകിയ ഒരു തീമാണെങ്കിൽകൂടിയും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തികഞ്ഞ ദേശഭക്തി ഉണർത്തിക്കൊണ്ട് ചിത്രം മുന്നോട്ടു കൊണ്ടുപോകാൻ ആ തിരക്കഥക്കും സംവിധായകനും കഴിഞ്ഞു, അതിന് നിതീഷ് തിവാരിയും പിയുഷ് ഗുപ്ത, ശ്രേയസ് ജെയിൻ, നിഖിൽ മേഹരോത്ര തുടങ്ങിയവരും അഭിനന്ദനമർഹിക്കുന്നു.

സത്യത്തിൽ ആമിർ ഖാന്റേതു ഒരു സൈഡ് റോൾ അല്ലെങ്കിൽ ഒരു ഗൈഡിങ്ങ് റോൾ മാത്രമാണ്, ഇന്നത്തെ ലെവൽ താരമൂല്യമുള്ള ഒരു താരം ഈ റോൾ തിരഞ്ഞെടുത്തെങ്കിൽ അദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല.. കഷ്ടിച്ച് 10 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങൾക്കായി അദ്ദേഹമെടുത്ത സ്*ട്രെയ്*നിനും ഒരു സല്യൂട്ട്. ഗീതയുടെയും ബബിതയുടെയും കുട്ടിക്കാലവും യൗവനവും ചെയ്ത അഭിനേതാക്കൾ (ഫാത്തിമ സന ഷെയ്ഖ്, സായ്*റ വാസിം, സന്യ മൽഹോത്ര, സുഹാനി ഭട്നാഗർ) വലിയ കണ്ടെത്തലുകൾ തന്നെയാണ്. ആദ്യ ചിത്രം എന്നത് ഒരു സീനിൽ പോലും തോന്നിപ്പിക്കാത്ത മികച്ച പ്രകടനങ്ങൾ.

സേതു ശ്രീറാമിന്റെ ഛായാഗ്രഹണം വളരെ മികച്ചു നിൽക്കുന്നുണ്ട്, പ്രത്യേകിച്ചും റെസ്ലിങ് മത്സരങ്ങളുടെ ചിത്രീകരണം.. ആ വിഷ്വലുകളോട് 100% നീതി പുലർത്തിയ പെർഫെക്റ്റ് എഡിറ്റിംഗ് നൽകിക്കൊണ്ട് ബല്ലു സലൂജയും.. പ്രിതത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും പടത്തിന്റെ തീമിനോട് ചേർന്ന് നിൽക്കുന്നുണ്ട്.. ടൈറ്റിൽ സോങ് നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെ..

ചിത്രത്തിന്റെ ക്ലൈമാക്സ് രണ്ടു തുള്ളി കണ്ണുനീർ പൊഴിയാതെ കണ്ടിരിക്കാൻ ഒരു ഭാരതീയനുമാവില്ല എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. അതോടൊപ്പം തന്നെ രാജ്യത്തിന് വേണ്ടി ഓരോ സ്വര്ണമെഡൻ നേടുന്ന കായികതാരവും അതിനുവേണ്ടി എത്രയോ വർഷങ്ങൾ കഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ചിത്രം.. മൊത്തത്തിൽ പറഞ്ഞാൽ ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ദങ്കൽ.. ഒരു മസ്റ്റ് വാച്ച്..

ദങ്കൽ : 4.5/5
__________________
Vincent Gomasine Chathichavaraarum innu jeevichirippilla..
Vincent Gomas is offline   Reply With Quote