Quote:
Originally Posted by Chakochi
മോഹന്*ലാലിനുള്ളില്* മറ്റൊരു ലാലുണ്ട്: ജഗദീഷ് 
ശനി, 5 ജൂണ്* 2010( 15:12 IST )

PRO
ലോകം ഇപ്പോള്* കാണുന്ന മോഹന്*ലാല്* എന്ന വ്യക്തിക്കുള്ളില്* മറ്റൊരു ലാലുണ്ടെന്ന് നടന്* ജഗദീഷ്. ഒരു പ്രമുഖ മലയാള വാരികയിലെഴുതിയ ‘മോഹന്*ലാലിനെക്കുറിച്ചുള്ള കുറിപ്പി’ലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്* വെള്ളിത്തിരയില്* കാണുന്ന ലാലിനുള്ളില്* തികച്ചും വ്യത്യസ്തനായ മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു.
|
Good Read ! Thanks Chakochi for sharing.
കഴിഞ്ഞ കുറെ വര്*ഷങ്ങളില്*, വായന മോഹന്* ലാല്* എന്ന മനുഷ്യന്റെ Demeanor-ല്* ഉണ്ടാക്കിയ മാറ്റങ്ങള്* അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് അദ്ദേഹം കൊടുത്ത ഇന്റര്*വ്യൂ കള്* ശ്രദ്ധിച്ചാലും ഈ മാനസിക പ്രബുദ്ധത പെട്ടെന്ന് മനസ്സില്ലാകും !! മുഖത്ത് ആത്മീയചൈതന്യം കൂടിയ പോലെ!
" നമ്മള്* ഒരു നല്ല പുസ്തകം വായിക്കുമ്പോള്* ഒരു നല്ല മനുഷ്യനെ സ്പര്*ശിക്കുന്നു " എന്ന് പറയുന്നത് എത്രയോ ശരി !!
ഈ ആത്മീയ ദിവ്യവെളിച്ചം ഒരു അഭിനേതാവ് എന്ന രീതിയില്* വലിയ മാറ്റമൊന്നും അദ്ദേഹത്തില്* വരുത്തിയിട്ടില്ല എന്നാണു എനിക്ക് തോന്നിയത്. അഭിനയം ലാലേട്ടനെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും കഥാപാത്രങ്ങളിലേക്കുള്ള ഒരു പരകായ പ്രവേശം തന്നെ. ചോട്ടാ മുംബയിലെ ' ചെട്ടിക്കുളങ്ങര' പാട്ടില്* കോമാളിയായി മാറുന്ന ലാലേട്ടന്* തന്നെയാണോ ഈ ഇന്റര്*വ്യൂ കളില്* ഓഷോയുടെ ഫിലോസോഫിയും മറ്റും ഒരു ചിന്തകനെ പോലെ സംസാരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്നവര്* ധാരാളം !! . നേരത്തെ മറ്റൊരിടത് ഞാന്* സൂചിപ്പിച്ചത് പോലെ കഥാ പാത്രങ്ങളിലേക്ക് '"അപ്രത്യക്ഷ പ്പെടാനുള്ള'" ലാലേട്ടന്റെ അനിതരസാധാരണമായ വൈഭവം അദ്ദേഹത്തെ ഒരു അപൂര്*വ്വ അഭിനേതാവാക്കി മാറ്റുന്നു !