• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  254
    Page 58 of 58 FirstFirst ... 848565758
    Results 571 to 577 of 577
    1. #571
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130089

      Default

      ലാലിന് സിനിമയെന്നാല്* കള്ള് കച്ചവടം: ഡോ.ബിജു


      ഹോമിയോ ഡോക്ടര്* കൂടിയായ ഡോ.ബിജു സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ലോക പ്രേക്ഷകരുടെ ശ്രദ്ധ കവര്*ന്നെടുത്തവയായിരുന്നു. ആദ്യചിത്രമായ സൈറ കാന്* ഫിലിം ഫെസ്റ്റിവലടക്കം 21 ചലച്ചിത്ര മേളകളില്* പ്രദര്*ശിപ്പിക്കപ്പെട്ടു. തുടര്*ന്ന് ബിജുവിന്റെ സംവിധാനത്തില്* പുറത്തിറങ്ങിയ രാമന്*, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, പേരറിയാത്തവര്* എന്നീ ചിത്രങ്ങളും നല്ല സിനിമയെ സ്നേഹിക്കുന്നവരെ നിരാശപ്പെടുത്തിയില്ല. അവസാനം സംവിധാനം ചെയ്ത പേരറിയാത്തവരിലൂടെ ഭരത് അവാര്*ഡ് ഒരിക്കല്* കൂടി മലയാളത്തിലേക്ക് കൊണ്ടുവന്നു. ദേശീയ, സംസ്ഥാന പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ബിജു പ്രതികരിക്കുന്നു.

      അവാര്*ഡ് പ്രഖ്യാപനങ്ങള്* എപ്പോഴും വിവാദത്തിന്റെ വേദികളാണ്, വിമര്*ശനങ്ങള്* ഉണ്ടാവുക സ്വഭാവികവും. അപ്പോള്* പിന്നെ ഈ കോലാഹലങ്ങളുടെ ആവശ്യമുണ്ടോ?

      സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്* പ്രഖ്യാപിക്കുമ്പോള്* വിമര്*ശനങ്ങള്* ഉണ്ടാകാറില്ല. തികച്ചും കുറ്റമറ്റതായിരിക്കും അവാര്*ഡ് പ്രഖ്യാപനം. സുരാജിന്റെ കാര്യത്തിലും ജൂറിക്ക് തെറ്റുപറ്റിയില്ല. എന്നാല്* സംസ്ഥാന പുരസ്കാരങ്ങളുടെ ചുവടു പിടിച്ച് എപ്പോഴും വിവാദങ്ങള്* പതിവായിരിക്കും. സുതാര്യമല്ലാത്ത അവാര്*ഡ് നിര്*ണ്ണയമാണ് ഇതിന് കാരണം. ക്രഡിബിള്* അല്ലാത്തവരാണ് മിക്കപ്പോഴും ജൂറി അംഗങ്ങള്*. മുഖ്യധാരാ സംവിധായകരെ ഒഴിവാക്കി ഭാരതി രാജയെപ്പോലെയും ഭാഗ്യരാജിനെപ്പോലുമുള്ള സംവിധായകരാണ് നമ്മുടെ ജൂറി അംഗങ്ങള്*. സിനിമയെ ഗൌരവമായി കാണുന്നവരെ ജൂറിയില്* ഉള്*പ്പെടുത്തിയാല്* കുറ്റമറ്റ രീതിയിലുള്ള അവാര്*ഡ് പ്രഖ്യാപനമുണ്ടാകും.

      ഹാസ്യനടന്*മാരെ മികച്ച നടന്*മാരായി പരിഗണിക്കുന്നതില്* മലയാളം അയിത്തം കല്*പിക്കുന്നുണ്ടോ?

      കോമഡി കൈകാര്യം ചെയ്യുന്നവര്* നല്ല നടന്*മാരല്ല എന്നൊരു പ്രവണത മലയാളത്തിലുണ്ട്. അതുകൊണ്ടായിരിക്കാം സുരാജിന് ഹാസ്യ നടനുള്ള പുരസ്കാരം നല്*കി മാറ്റി നിര്*ത്തിയത്.

      താന്* ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയെന്ന് കരുതുന്നവര്* വിഡ്ഢികളാണെന്നാണ് സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിനെതിരെയുള്ള താങ്കളുടെ പ്രസ്താവനയോട് ലാല്* പ്രതികരിച്ചത്?

      എത്രയോ വര്*ഷങ്ങള്*ക്ക് മുന്*പേ സിനിമയില്* വന്നിട്ടുള്ള ആളാണ് ലാല്*. എന്നിട്ടും സിനിമയെ ഗൌരവമായി കാണാന്* ലാലിന് സാധിച്ചിട്ടില്ല. ലാലിന് സിനിമ എന്നാല്* കള്ള് കച്ചവടമാണ്. സിനിമയെ കച്ചവടമായിട്ടല്ലാതെ അതിന് ഒരു സംസ്കാരമുണ്ടെന്ന് തിരിച്ചറിയണം. അതില്ലാത്ത ആളുകളുടെ പ്രസ്താവനകള്* അവഗണിക്കുകയാണ് നല്ലത്.

      പേരറിയാത്തവരിലേക്കുള്ള സുരാജിന്റെ കടന്നുവരവ് എങ്ങിനെയാണ്?

      ഒരു കൊമേഡിയന്* എന്നതിലുപരി സാധാരണക്കാരന്റെ മുഖമാണ് സുരാജിന്. പേരറിയാത്തവരിലെ കഥാപാത്രവും തെരുവില്* തൂപ്പു ജോലി ചെയ്യുന്ന ആളാണ്. അത് മാത്രമല്ല സുരാജ് മികച്ച നടന്* കൂടിയാണ്. അതുകൊണ്ടാണ് ചിത്രത്തിലേക്ക് സുരാജിനെ തെരഞ്ഞെടുത്തത്.

      കച്ചവട സിനിമയില്* നിന്നും തികച്ച വ്യത്യസ്തമായ ചിത്രങ്ങളാണ് ഡോ.ബിജുവിന്റേത്, ഇത്തരം സിനിമകള്*ക്ക് നിര്*മ്മാതാക്കളെ ലഭിക്കാന്* പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടോ?

      ആദ്യകാലങ്ങളില്* അത്തരമൊരു വെല്ലുവിളി സംവിധായകര്*ക്ക് നേരിടേണ്ടി വന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് അത്തരമൊരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്റെ സിനിമകളോട് യോജിക്കുന്ന,സിനിമയെക്കുറിച്ച് ബോധമുള്ള നിര്*മ്മാതാക്കളെയാണ് എനിക്ക് ലഭിക്കാറുള്ളത്. പൂര്*ണ്ണ സ്വാതന്ത്ര്യം അവര്* എനിക്ക് നല്*കാറുണ്ട്. എന്നാല്* തിയറ്ററുകള്* ലഭിക്കുന്നില്ല എന്നൊരു പ്രശ്നം ഇപ്പോഴും നിലനില്*ക്കുന്നുണ്ട്.

      പുതിയ പ്രോജക്ടുകള്*?

      പെയിന്റിംഗ് ലൈഫ് എന്നൊരു സിനിമയായിരുന്നു ആദ്യം പരിഗണനയിലുണ്ടായിരുന്നത്. പൃഥ്വിരാജും പ്രിയാ മണിയുമായിരുന്നു നായികാനായകന്*മാര്*. എന്നാല്* ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്* കാരണം സിനിമ മാറ്റി വയ്ക്കേണ്ടി വന്നു. പ്രിയാമണിക്ക് പകരം അനുമോളാണ് നായിക. നായകന്റെ കാര്യത്തില്* ഇതുവരെ തീരുമാനമായിട്ടില്ല. എന്*ഡോസള്*ഫാന്* വിഷയമാക്കിയ ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്*. കുഞ്ചാക്കോ ബോബനാണ് നായകന്*.

      ഈ ചിത്രം എന്*ഡോസള്*ഫാന്* ഇരകള്*ക്ക് ഏതെങ്കിലും വിധത്തില്* സഹായമാകുമോ?

      എന്*ഡോസള്*ഫാന്* ബാധിതരെ ഏതെങ്കിലും വിധത്തില്* സഹായിക്കണമെന്നൊരു ലക്ഷ്യം ഈ പ്രോജക്ടിന് പിന്നിലുണ്ട്. എന്*ഡോസള്*ഫാന്റെ ക്രൂരത ഏറ്റവും കൂടുതല്* അനുഭവിക്കുന്ന കാസര്*കോട് തന്നെയാണ് പ്രധാന ലൊക്കേഷന്*. മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്* മധുരാജ് പകര്*ത്തിയ ചിത്രങ്ങളില്* നിന്നും പ്രചോദനമുള്*ക്കൊണ്ടാണ് ഈ ചിത്രം നിര്*മ്മിക്കുന്നത്. ജൂണില്* ചിത്രീകരണം തുടങ്ങും.

    2. #572
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130089

      Default


    3. #573
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,121
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default



      <1000 to go......to say ta ta bye bye

    4. #574
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,121
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default



      <1000 to go......to say ta ta bye bye

    5. #575
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130089

      Default

      ചലച്ചിത്ര അവാര്ഡ്: ജൂറി ചെയര്മാന് ഭൂരിഭാഗം സിനിമകളും കണ്ടില്ലെന്ന് വിവരാവകാശ രേഖകള്



      തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്*ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്* അടങ്ങുന്നില്ല. ജൂറി ചെയര്*മാന്* ഭാരതിരാജ ഭൂരിഭാഗം സിനിമകളും കണ്ടിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്* സഹിതം സംവിധായകന്* ഡോ. ബിജു ഫേസ്ബുക്ക് പേജില്* വെളിപ്പെടുത്തി.

      അവാര്*ഡിനുള്ള സിനിമകളുടെ പ്രദര്*ശനം നടന്ന മുഴുവന്* ദിവസങ്ങളിലും ജൂറി ചെയര്*മാന്* ഉണ്ടായിരുന്നില്ലെന്ന് നേരത്തെ ആരോപണം ഉയര്*ന്നിരുന്നു. എന്നാല്*, രണ്ടു ദിവസം ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും താന്* ഉണ്ടായിരുന്നതായാണ് അവാര്*ഡ് പ്രഖ്യാപന ചടങ്ങില്* ജൂറി ചെയര്*മാന്* മാധ്യമങ്ങള്*ക്ക് മുന്*പില്* പറഞ്ഞത്. ഈ പ്രസ്താവന തെറ്റാണ് എന്നാണ് പുതിയ രേഖകള്* തെളിയിക്കുന്നതെന്ന് ഡോ. ബിജു പറഞ്ഞു.

      ആകെ എട്ടു ദിവസം മാത്രമാണ് ജൂറി ചെയര്*മാന്* തിരുവനന്തപുരത്ത് സ്ക്രീനിംഗിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് ചലച്ചിത്ര അക്കാദമി നല്*കിയ വിവരാവകാശ രേഖകള്* വ്യക്തമാക്കുന്നത്. ആകെയുള്ള 87 സിനിമകളില്* 41 സിനിമകള്* മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളു എന്നാണ് ഇക്കാര്യം തെളിയിക്കുന്നതെന്ന് ഡോ. ബിജു വ്യക്തമാക്കുന്നു. 43 സിനിമകള്* അദ്ദേഹം കണ്ടിട്ടില്ലെന്നും രേഖകള്* തെളിയിക്കുന്നു. പിന്നെ, എങ്ങനെയാണ് , ആരാണ് ഈ വര്*ഷത്തെ അവാര്*ഡുകള്* നിര്*ണ്ണയിച്ചതെന്നും ഡോ. ബിജു ചോദിക്കുന്നു.

      ഭാരതിരാജയുടെ യാത്രാ വിവരങ്ങള്*:
      മാര്*ച്ച് 19 ന് 6.20 ന് തിരുവനന്തപുരത്ത് എത്തി (ഇന്*ഡിഗോ വിമാനം 6 e 316 ) അന്ന് സ്ക്രീനിംഗ് ഉണ്ടായിരുന്നില്ല.
      മാര്*ച്ച് 20 ന് മൂന്ന് സിനിമകള്* സ്ക്രീന്* ചെയ്തു. മാര്*ച്ച് 21 ന് 4 മണിക്ക് ജെറ്റ് വിമാനത്തില്* മടങ്ങി . അന്ന് 7 സിനിമകള്* രാവിലെ 7 മണി മുതല്* രാത്രി 11. 30 വരെ സ്ക്രീന്* ചെയ്തതായി പറയുന്നു. എങ്കിലും 4 മണിക്കുള്ള വിമാനത്തില്* മടങ്ങി പോയ ചെയര്*മാന്* 4 സിനിമകള്* മാത്രമേ കാണാന്* സാധ്യത ഉള്ളു .

      പിന്നീട് അദ്ദേഹം തിരികെ എത്തുന്നത് മാര്*ച്ച് 30 ന് വൈകിട്ട് 6 . 20 നുള്ള ഇന്*ഡിഗോ വിമാനത്തില്* ആണ് .
      മാര്*ച്ച് 30 നു രാവിലെ 8 മുതല്* രാത്രി 11 . 30 വരെ 6 സിനിമകള്* സ്ക്രീന്* ചെയ്തതായി പറയുന്നുവെങ്കിലും വൈകിട്ട് 6 . 20 നു എയര്*പോര്*ട്ടില്* എത്തിയ ചെയര്*മാന് 2 സിനിമകള്* മാത്രമേ കാണാന്* സാധിക്കു .

      മാര്*ച്ച് 31 ന് 6 സിനിമകളും ഏപ്രില്* 1 ന് ആറും ഏപ്രില്* രണ്ടിന് ആറും ഏപ്രില്* മൂന്നിന് 6 സിനിമകളും ചെയര്*മാന്* കണ്ടിട്ടുണ്ട് .

      ഏപ്രില്* 4 ന് ഉച്ചയ്ക്ക് 1. 40 നുള്ള എയര്* ഇന്ത്യ വിമാനത്തില്* അദ്ദേഹം തിരിച്ചു പോയി . ഏപ്രില്* 4 നു രാവിലെ 8 മണി മുതല്* രാത്രി 11 മണി വരെ 7 സിനിമകള്* സ്ക്രീന്* ചെയ്തതായി രേഖകള്* ഉണ്ടെങ്കിലും അന്ന് ഉച്ചയ്ക്ക് തിരികെ പോയ ചെയര്*മാന് അന്ന് കാണാന്* സാധിക്കുന്നത് ഏറ്റവും കൂടിയത് 3 സിനിമകള്* മാത്രമാണ് .

      പിന്നീട് അദ്ദേഹം തിരികെ വരുന്നത് ഏപ്രില്* 17 ന് ആണ് . അന്ന് 2 സിനിമകള്* സ്ക്രീന്* ചെയ്തു. ഏപ്രില്* 18 നു 3 സിനിമകള്* കണ്ടു. ഏപ്രില്* 19 നു അവാര്*ഡ് പ്രഖ്യാപിച്ചു.

      ഈ രേഖകള്* അനുസരിച്ച് ഭാരതിരാജ ഏതാണ്ട് 8 ദിവസം മാത്രമാണ് ജൂറി സ്ക്രീനിങ്ങില്* പങ്കെടുത്തത് .

      ജൂറി ചെയര്*മാന്* മുഴുവന്* സിനിമകളും കാണുന്നില്ല എന്നും അദ്ദേഹം മുഴുവന്* സിനിമകളും കണ്ടു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അവാര്*ഡ് പ്രഖ്യാപിക്കാവൂ എന്നും ആവശ്യപ്പെട്ട് ഏപ്രില്* 8 ന്് താന്* ചലച്ചിത്ര അക്കാദമിക്ക് കത്ത് നല്*കിയെങ്കിലും അക്കാദമി മറുപടി നല്*കിയില്ലെന്നും ഡോ. ബിജു പറയുന്നു. ഏപ്രില്* 19 നു ജൂറി ചെയര്*മാന്* ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെയും സിനിമ വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്* അവാര്*ഡ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഡോ. ബിജുവിന്റെ പോസ്റ്റില്* പറയുന്നു.

    6. #576
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130089

      Default Dr.Biju's Facebook Post

      Dr.Biju

      സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറി ചെയർമാൻ ഭാരതിരാജ ഭൂരിഭാഗം സിനിമകളും കണ്ടിട്ടില്ല എന്ന വസ്തുത വിവരാവകാശ നിയമ പ്രകാരം ഇപ്പോൾ പുറത്തു വന്നിരിക്കുക ആണല്ലോ . അവാർഡ്* പ്രഘ്യാപന ചടങ്ങിൽ ജൂറി ചെയർമാൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് താൻ രണ്ടു ദിവസം മാത്രമേ ഇല്ലാതെ ഉള്ളു, മുഴുവൻ സിനിമകളും കണ്ടു എന്നുമാണ് . ജൂറി ചെയർമാൻ മുഴുവൻ സിനിമകളും കാണുന്നില്ല എന്നും അദ്ധേഹം മുഴുവൻ സിനിമകളും കണ്ടു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അവാർഡ്* പ്രഘ്യാപിക്കാവൂ എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഞാൻ ഏപ്രിൽ 8 നു ചലച്ചിത്ര അക്കാദമിക്ക് ഒരു കത്ത് നല്കിയിരുന്നു . പക്ഷെ മറുപടി ലഭ്യമായില്ല . അവാർഡ്* പ്രഘ്യപിച്ചു കൊണ്ട് ഏപ്രിൽ 19 നു ജൂറി ചെയർമാൻ ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെയും സിനിമ വകുപ്പ് മന്ത്രിയുടെയും സാനിധ്യത്തിൽ താൻ രണ്ടു ദിവസം ഒഴികെ എല്ലാ ദിവസവും ഉണ്ടായിരുന്നു എന്നും എല്ലാ സിനിമകളും കണ്ടു എന്നും മാധ്യമങ്ങളോടും പൊതു സമൂഹത്തോടും പറഞ്ഞതാണ്* . പക്ഷെ ഇത് കളവാണ് എന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത് 87 സിനിമകളിൽ 41 സിനിമകൾ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളു എന്ന് വിവരാവകാശ രേഖ പ്രകാരം അക്കാദമി തന്നെ സമ്മതിച്ചിരിക്കുന്നു .എന്റെ ഒരു സുഹൃത്തിനു RTI പ്രകാരം അക്കാദമി നല്കിയ വിവരങ്ങളും സിനിമകൾ സ്ക്രീൻ ചെയ്ത ദ്രിശ്യ തിയറ്റരിലെയും വിവരങ്ങൾ താഴെ നല്കുന്നു.
      ഭാരതിരാജയുടെ യാത്രാ വിവരങ്ങൾ
      .മാർച്ച്* 19 നു 6.20 pm നു എത്തി (ഇന്ടിഗോ വിമാനം 6 e 316 ) അന്ന് സ്ക്രീനിംഗ് ഉണ്ടായിരുന്നില്ല
      മാർച്ച്* 20 നു 3 സിനിമകൾ സ്ക്രീൻ ചെയ്തു
      മാർച്ച്* 21 നു 4 മണിയുടെ ജെറ്റ് വിമാനത്തിൽ മടങ്ങി . അന്ന് 7 സിനിമകൾ രാവിലെ 7 മണി മുതൽ രാത്രി 11. 30 വേറെ സ്ക്രീൻ ചെയ്തതായി പറയുന്നു എങ്കിലും 4 മണിക്കുള്ള വിമാനത്തിൽ മടങ്ങി പോയ ചെയർമാൻ 4 സിനിമകൾ മാത്രമേ കാണാൻ സാധ്യത ഉള്ളു .
      പിന്നീട് അദ്ദേഹം തിരികെ എത്തുന്നത്* മാർച്ച്* 30 നു വൈകിട്ട് 6 . 20 നുള്ള ഇന്ടിഗോ വിമാനത്തിൽ ആണ് .
      മാർച്ച്* 30 നു രാവിലെ 8 മുതൽ രാത്രി 11 . 30 വരെ 6 സിനിമകൾ സ്ക്രീൻ ചെയ്തതായി പറയുന്നുവെങ്കിലും വൈകിട്ട് 6 . 20 നു എയർപോർട്ടിൽ എത്തിയ ചെയർമാന് 2 സിനിമകൾ മാത്രമേ കാണാൻ സാധിക്കു .
      മാർച്ച്* 31 നു 6 സിനിമകൾ ഏപ്രിൽ 1 നു 6 എണ്ണം ഏപ്രിൽ 2 നു 6 എണ്ണം ഏപ്രിൽ 3 നു 6 എണ്ണം എന്നാ രീതിയിൽ ചെയർമാൻ സിനിമകൾ കണ്ടിട്ടുണ്ട് .
      ഏപ്രിൽ 4 നു ഉച്ചയ്ക്ക് 1. 40 നുള്ള എയർ ഇന്ത്യ വിമാനത്തിൽ അദ്ദേഹം തിരിച്ചു പോയി . ഏപ്രിൽ 4 നു രാവിലെ 8 മണി മുതൽ രാത്രി 11 മണി വരെ 7 സിനിമകൾ സ്ക്രീൻ ചെയ്തതായി രേഘകൾ ഉണ്ടെങ്കിലും അന്ന് ഉച്ചയ്ക്ക് തിരികെ പോയ ചെയർമാന് അന്ന് കാണാൻ സാധിക്കുന്നത്* ഏറ്റവും കൂടിയത് 3 സിനിമകൾ മാത്രമാണ് .
      പിന്നീട് അദ്ധേഹം തിരികെ വരുന്നത് ഏപ്രിൽ 17 നു ആണ് . അന്ന് 2 സിനിമകൾ സ്ക്രീൻ ചെയ്തതായി രേഘകൾ ഉണ്ട് . ഏപ്രിൽ 18 നു 3 സിനിമകൾ കണ്ടു. ഏപ്രിൽ 19 നു അവാർഡ്* പ്രഘ്യപിച്ചു.
      ഈ രേഘകൾ അനുസരിച്ച് ഭാരതിരാജ ഏതാണ്ട് 8 ദിവസം മാത്രമാണ് ജൂറി സ്ക്രീനിങ്ങിൽ പങ്കെടുത്തത് . അകെ കണ്ട സിനിമകൾ 41 എണ്ണം . അവാർഡിനായി സമർപ്പിച്ച 85 സിനിമകളിൽ 43 സിനിമകൾ അദ്ധേഹം കണ്ടിട്ടില്ല .പിന്നെ എങ്ങനെയാണ് , ആരാണ് ഈ വർഷത്തെ അവാർഡുകൾ നിർണ്ണയിച്ചത് . ഈ വസ്തുതകൾ മറച്ച് വെച്ച് ജൂറി ചെയർമാൻ എല്ലാ ദിവസവും ഉണ്ടായിരുന്നു എന്നും എല്ലാ സിനിമകളും കണ്ടു എന്നും ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെയും സിനിമ വകുപ്പ് മന്ത്രിയുടെയും സാനിധ്യത്തിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളോടും പൊതു സമൂഹത്തോടും പറഞ്ഞതാണ്* . ഇത് തെറ്റാണു എന്ന് രേഘകൾ പ്രകാരം വെളിപ്പെടുമ്പോൾ ഈ കബളിപ്പിക്കലിനു ആരാണ് ഉത്തരവാദിത്വം വഹിക്കുന്നത് . പൊതു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു സർക്കാർ നടത്തുന്ന അവാർഡ്* നിർണയ പ്രക്രിയ ഇത്ര ലഘവത്തോടും നിരുത്തരവാദത്തോടും കൂടി നടത്തുന്ന ഒന്നായി മാറുന്നത് അപഹാസ്യവും അനീതിയുമാണ് .ചലച്ചിത്ര അവാർഡുകൾ കേവലം പ്രഹസനമായ വീതം വെപ്പുകളും സ്വകാര്യ താല്പര്യങ്ങളും ആക്കാതെ കുറച്ചുകൂടി ക്രിയാത്മകവും ഗൌരവപരവും ആയ സാംസ്*കാരിക ബോധത്തോടെ സമീപിക്കാൻ അക്കാദമി ബാധ്യസ്ഥമാണ് .ഈ വർഷം കളവു പറഞ്ഞ് മാധ്യമങ്ങളെയും പൊതു സമൂഹത്തെയും ചലച്ചിത്ര പ്രവർത്തകരെയും കബളിപ്പിച്ചതിന്റെ ഉത്തരവാദിത്വം അക്കാദമി ഏറ്റെടുക്കുവാൻ തയ്യാറാകണം .
      അനുബന്ധമയി ഒന്ന് കൂടി പറയാനുണ്ട്* .ഇത്തരം മോശമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനും തിരുത്തലുകൾ ആവശ്യം ആണെന്ന് പറയാനുമുള്ള ആര്ജ്ജവം സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകണം . അത്തരം സാംസ്*കാരിക സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാൻ നമ്മൾ ബാധ്യസ്ഥരാണ് . അത് നിർവഹിക്കുമ്പോൾ അവാർഡ്* കിട്ടതതിനലാണ് വെറുതെ വിവാദം ഉണ്ടാക്കാനാണ് എന്നൊക്കെ ചില ലാലന്മാർ പറയുമ്പോൾ അവരുടെ പൊതു ബോധവും സംസ്കരികതയും സാമുഹ്യ ബോധവും അത്ര മാത്രമേ വികാസം പ്രാപിചിട്ടുള്ളൂ എന്ന് നമ്മൾ കരുതിയാൽ മതി . മേൽ പറഞ്ഞ വിഷയങ്ങൾ ഞാൻ അവാർഡ്* പ്രഘ്യപിക്കുന്നതിനും 10 ദിവസങ്ങൾക്കു മുൻപ് തന്നെ രേഘാ മൂലം അക്കാദമിയെ അറിയിച്ചതാണ് . അവാർഡ്* പ്രഘ്യാപിച്ച ശേഷം അല്ല ഉന്നയിച്ചത് . ഇത്തരം നിരവധി വിഷയങ്ങളിൽ ഇതിനു മുൻപും ഞാൻ എന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട് . അത് മനസ്സിലാക്കുവാനുള്ള വായന ശീലം ഇല്ലാത്തവർക്ക് ഇത് കേവലം അവാർഡ്* വിവാദം ആയി തോന്നാം . മറ്റുള്ളവർക്ക് ഈ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ വശങ്ങൾ മനസ്സിലാകുക തന്നെ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു , വിശ്വസിക്കുന്നു .

    7. #577
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130089

      Default


    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •