![]() |
|
|
#5292 (permalink) | |
|
Active User
Join Date: Jul 2009
Posts: 3,029
Rep Power: 2581 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
ivalde thalakku olamaaanu ...onnu kettiyavane okke veendum kettanda valla karyamunda .... etra nalla aanpiller kathirikunu evide thanne pankanum saroj um
__________________
Orikal Nee Enne Vallathe Vedanipicha Poyathu ... Samayam Eduthu Orupaadu Athu Marakaan ... Elaam Marannu Kazhinjapol Ormipikaan Veendum Vannu ... Manasu Veendum Agrahichathu Konda Sweekarikam Ennu Thirumanichathu ... Appo Veendum Pokunnu Ennu Parayunnu .. |
|
|
|
|
|
|
#5293 (permalink) |
|
Banned
Join Date: Jul 2009
Posts: 21,611
Rep Power: 0 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ആ വാര്*ത്ത നയന്*സ് തള്ളിക്കളഞ്ഞു. ഞങ്ങള്* പിരിഞ്ഞിട്ടില്ല, പിരിയുകയുമില്ല. പ്രചരിക്കുന്ന വാര്*ത്തകളെല്ലാം പച്ചക്കള്ളം. പ്രഭുദേവയും താനും തമ്മില്* ‘അടിതുടങ്ങി’ എന്ന വാര്*ത്ത നിഷേധിച്ചുകൊണ്ട് നയന്**താര പറയുന്നു.
“ഞങ്ങളുടെ ബന്ധം കൂടുതല്* ദൃഢമായിരിക്കുകയാണ്. പല ഭാഷകളില്* സിനിമ സംവിധാനം ചെയ്യുന്നതുകൊണ്ട് പ്രഭു കുറച്ചു മാസങ്ങളായി ബിസിയാണ്. ഞങ്ങള്* തമ്മില്* ഒരു പ്രശ്നവുമില്ല. ഞങ്ങള്* പിരിഞ്ഞതായുള്ള വാര്*ത്തകളൊക്കെ വായിച്ച് ചിരിക്കുകയാണ് ഞാനും പ്രഭുവും” - നയന്**താര വ്യക്തമാക്കുന്നു. എങ്കേയും കാതല്*, വെടി തുടങ്ങി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രങ്ങളൊക്കെ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയപ്പോള്* റം*ലത്തിന്*റെ ശാപം കാരണമായിരിക്കാം ഈ പരാജയങ്ങളൊക്കെ എന്ന് പ്രഭുദേവ ചിന്തിക്കുന്നു എന്നായിരുന്നു വാര്*ത്തകള്*. മാത്രമല്ല, വിവാഹമോചനം നേടിയെങ്കിലും അദ്ദേഹം ഇപ്പോഴും റം*ലത്തിനും മക്കള്*ക്കുമൊപ്പം സമയം ചെലവഴിക്കുന്നു എന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. ഇതില്* കുപിതയായ നയന്**താര പ്രഭുദേവയോട് പിണങ്ങിയത്രെ. നയന്**സിന്*റെ വീടിനുമുന്നില്* പ്രഭുദേവ രണ്ടുമണിക്കൂറോളം കാറില്* കാത്തിരുന്നു എങ്കിലും അവര്* കാണാന്* കൂട്ടാക്കിയില്ലെന്നും മനസുമടുത്ത് പ്രഭുദേവ മടങ്ങിപ്പോയെന്നുമായിരുന്നു വാര്*ത്തകള്*. “ഞങ്ങളുടെ വിവാഹത്തേക്കുറിച്ച് മറ്റുള്ളവര്*ക്ക് ഒരുപാട് ഉത്കണ്ഠകളുണ്ട് എന്നറിഞ്ഞതില്* വളരെ സന്തോഷം. എന്തായാലും ഞങ്ങളുടെ വിവാഹത്തിന്*റെ ഡേറ്റ് ഉടന്* പ്രഖ്യാപിക്കുന്നതായിരിക്കും” - ഒരു ഇംഗ്ലീഷ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്* നയന്*സ് പറയുന്നു. |
|
|
|
|
|
#5299 (permalink) |
|
Active User
Join Date: Sep 2011
Location: ഭൂലോകം
Posts: 1,010
Rep Power: 18776 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ചരിത്രപുരുഷന്* സിനിമയാകുമ്പോള്* സംഭവിക്കുന്നത്....
എ. ശാന്തന്* ![]() മലബാറിന്റെ സ്വാതന്ത്യ്ര സമരചരിത്രത്തിലെ ഉജ്ജ്വല താരമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്* സാഹിബിനെക്കുറിച്ച് പി.ടി. കുഞ്ഞുമുഹമ്മദ് ഒരു സിനിമ എടുക്കുന്നുവെന്ന വാര്*ത്ത വന്നുതുടങ്ങിയ നാള്*മുതല്* ആകാംക്ഷയോടെ കാത്തിരുന്നവരെ 'വീരപുത്രന്*' നിരാശപ്പെടുത്തിയോ? ചരിത്രം ഇതിവൃത്തമാകുന്ന ഒരു സിനിമയില്*നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിന് മലയാളത്തില്* ഒത്തിരി ഉദാഹരണങ്ങളുണ്ട്. അബ്ദുറഹിമാന്* സാഹിബിനെ നേരില്* കണ്ട ചിലരെങ്കിലും ജീവിച്ചിരിക്കുമ്പോള്* അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ എടുക്കുന്നതില്* അങ്ങേയറ്റത്തെ ജാഗ്രത വേണ്ടതുണ്ട്. ഈ ചിത്രം അത്തരമൊരു അവധാനത പുലര്*ത്തിയോ എന്ന് ചിത്രം കണ്ടിറങ്ങുമ്പോള്* സംശയം തോന്നുന്നുവെങ്കില്* അതിന്റെ കുറ്റം മുഴുവനും പി.ടി. കുഞ്ഞുമുഹമ്മദിനാണ്. സ്വാതന്ത്യ്ര പ്രാപ്തിക്കും രണ്ടുവര്*ഷം മുമ്പായിരുന്നു അബ്ദുറഹിമാന്* സാഹിബിന്റെ മരണം. പക്ഷേ, കേരളത്തിന്റെ സ്വാതന്ത്യ്ര സമരത്തിന്റെ ചരിത്രത്തിനൊപ്പം പലരുടെയും പേരുകള്* ഇടംപിടിച്ചിട്ടും വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കിട്ടാതെ പോയ വ്യക്തിയുമായിരുന്നു സാഹിബ്. ജീവിതം മുഴുവന്* നാടിന്റെ വിമോചനത്തിനായി മാറ്റിവെക്കുകയും ആ മാര്*ഗത്തില്* മരിച്ചുവീഴുകയും ചെയ്തിട്ടും പുതുതലമുറയ്ക്ക് ഏറെക്കൂറെ അപരിചിതനായി തീരാന്* വിധിക്കപ്പെട്ടതായിരുന്നു സാഹിബിന്റെ ചരിത്രം. ആ ദുര്യോഗത്തെ സിനിമ എന്ന മാധ്യമം ഉപയോഗിച്ച് മറകടക്കാനാണ് പി.ടി. കുഞ്ഞുമുഹമ്മദ് വീരപുത്രനിലൂടെ ശ്രമിക്കുന്നത്. മുഹമ്മദ് അബ്ദുറഹിമാന്* സാഹിബിനെക്കുറിച്ച് വായിക്കുകയോ അറിയുകയോ ചെയ്യാത്ത ഒരിളംമുറക്കാരന് ഈ ചിത്രം കണ്ടാല്* അദ്ദേഹത്തിന്റെ അതിഗംഭീരമായ വ്യക്തിത്വത്തെക്കുറിച്ച് എന്തെങ്കിലും മനസ്സിലാകുമെന്ന് തോന്നുന്നില്ല. ചരിത്രമറിയുന്നവര്*ക്ക് മാത്രം പൂരിപ്പിക്കാന്* കഴിയുന്നതായിപ്പോയി ചിത്രത്തിന്റെ ദൃശ്യപരിചരണം. ചരിത്രത്തിലേക്ക് കടക്കണമെങ്കില്* പുതുതലമുറയുടെ പിന്തുണ കൂടിയേ തീരൂ എന്ന തെറ്റായ ചിന്ത പല ചരിത്ര സിനിമകളിലും നമ്മെ പിടികൂടിയിട്ടുണ്ട്. കാലാപാനിയിലും ഉറുമിയിലുമൊക്കെ ഇങ്ങനെ സമകാലികമാകാന്* ശ്രമിക്കുന്നതിന്റെ ഏച്ചുകെട്ടലുകള്* ഏറെ വിമ്മിട്ടത്തോടെ അനുഭവിച്ചതുമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറിലെ ജനങ്ങള്* നടത്തിയ ചെറുത്തുനില്*പ്പിനെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനുമായി വരുന്ന പ്രൊഫസറുടെയും സംഘത്തിന്റെയും അന്വേഷണത്തിലൂടെയാണ് കുഞ്ഞുമുഹമ്മദും മുഹമ്മദ് അബുദുറഹിമാന്* സാഹിബിന്റെ ജീവിതവും ആ കാലഘട്ടത്തിന്റെ ചരിത്രവും പറയുന്നത്. നേരത്തേ മോഹന്*ലാല്* അഭിനയിക്കുമെന്ന് പറഞ്ഞിരുന്ന ഈ റോളില്* ശരത്കുമറാണ് എത്തുന്നത്. മുഴച്ചു നില്*ക്കുന്ന ഈ എപ്പിസോഡിനൊപ്പം ഈ കഥാപാത്രവും കഥാപരിസരവും മോരും മുതിരയുമായി മാറിനില്*ക്കുന്നു. ഒരു ചരിത്രപുരുഷനെക്കുറിച്ച് പറയുമ്പോള്* അദ്ദേഹം ജീവിച്ച കാലത്തെ ഒപ്പം കൂട്ടുന്നതില്* ഈ ചിത്രം വേണ്ടത്ര വിജയിച്ചിട്ടില്ല. കൃത്യമായ ഒരു കഥാഘടന ചരിത്രം സിനിമയാക്കുമ്പോള്* ആവശ്യമാണെന്ന വിശ്വാസം കഥയും തിരക്കഥയും ഒപ്പം കൈകാര്യം ചെയ്ത കുഞ്ഞുമുഹമ്മദിന് ഈ ചിത്രത്തില്* പാലിക്കാനായിട്ടില്ല. ചെയിന്* സര്*വീസ് ബസ്പോലെ വൈകാരിക നിമിഷങ്ങള്* വരുമ്പോള്* അതിന്റെ ഒരൊഴുക്ക്. കുറേ നേരത്തേക്ക് സെന്റി സീനുകളുടെ നീണ്ട നിര. അതു കടന്നുപോകുമ്പോള്* പിന്നെ ബ്രിട്ടീഷുകാരുടെ അക്രമണ പരമ്പര. പിന്നെ എല്ലാ ജംഗ്ഷനിലും പ്രസംഗം. ഇ. മൊയ്തു മൌലവി, കെ. മാധവന്*, ഇ.എം.എസ്, കെ. ദാമോദരന്*, ആലി മുസ്ലിയാര്*, വൈക്കം മുഹമ്മദ് ബഷീര്*, കെ.എ. കൊടുങ്ങല്ലൂര്* തുടങ്ങി ഇതിലെ കഥാപാത്രങ്ങളില്* മിക്കവരും ജീവിച്ചിരുന്നവരാണ്. പക്ഷേ, ഒരു വലിയ ഭൂപടത്തില്* നിന്ന് വെട്ടിയെടുത്ത ചിത്രഖണ്ഡങ്ങള്* പോലെയാണ് പല കഥാപാത്രങ്ങളും അനുഭവപ്പെടുന്നത്. ഒറ്റപ്പാലം കോണ്*ഗ്രസ് സമ്മേളനം, പൂക്കോട്ടൂര്* കലാപം, ഉപ്പു സത്യഗ്രഹം തുടങ്ങിയ ചരിത്ര മുഹൂര്*ത്തങ്ങളും 1921ലെ കോഴിക്കേട് മിഠായിത്തെരുവും ബെല്ലാരി ജയിലുമൊക്കെ സെറ്റിട്ട് ചിത്രീകരിച്ച ഈ സിനിമ കുഞ്ഞുമുഹമ്മദിന്റെ മുന്*കാല ചിത്രങ്ങളെക്കാള്* പണംമുടക്കുള്ളതാണ്. മുഹമ്മദ് അബ്ദുറഹിമാന്* സാഹിബായി അഭിനയിക്കുന്ന നരേന് സാഹിബിനോടുള്ള ദൃശ്യസാമ്യമാണ് പ്ലസ് പോയന്റ്. അബുദുറഹിമാന്* സാഹിബിനെപ്പോലെ കരുത്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അനുഭവപാകത ഈ നടന് ഇനിയുമായിട്ടില്ല. വസൂരി ബാധിച്ച് മരിച്ച ഭാര്യയുടെ മയ്യിത്ത് ഒറ്റയ്ക്ക് കുളിപ്പിച്ച് ശവക്കച്ചയില്* പൊതിയേണ്ടിവരുന്ന സാഹിബിന്റെ അതിവൈകാരികമായ അവസ്ഥപോലും ആവറേജ് പ്രകടനത്തില്* ഒതുക്കിക്കളഞ്ഞു ഈ നടന്*. എന്നാലും നരേന്റെ അഭിനയ ജീവിതത്തില്* കിട്ടിയ മികച്ച കഥാപാത്രം തന്നെയാണിത്. ചരിത്രം പറയുമ്പോള്* ചരിത്രപുരുഷന്റെ കിടപ്പറ ദൃശ്യങ്ങളുംകൂടി പറയേണ്ടതുണ്ടോ എന്ന് കുഞ്ഞുമുഹമ്മദ് സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ഈ ചിത്രത്തില്* ചെയ്ത പൊറുക്കാനാവാത്ത ഒരു തെറ്റ് അതാണ്. റൈമാ സെന്* അവതരിപ്പിക്കുന്ന ഭാര്യ കുഞ്ഞിബീവാത്തുവിനോടുള്ള സാഹിബിന്റെ തീവ്രമായ സ്നേഹവും പ്രണയവും വ്യക്തമാക്കാനായിരുന്നെങ്കില്* ആ പാട്ട് സീനിലെ പല രംഗങ്ങളും ആവശ്യമില്ലായിരുന്നു. പഴശãിരാജയിലും മറ്റും കണ്ടതിന്റെ ഓര്*മയ്ക്കായിരുന്നു ഇതെങ്കിലും കടുത്ത പാതകമായിപ്പോയി. സാഹിബിന്റെ അന്ത്യരംഗത്തില്* ആവശ്യമില്ലാത്ത ഒരു ദൂരൂഹത സൃഷ്ടിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു. ഈ പറഞ്ഞതിനൊക്കെ അര്*ഥം ഈ സിനിമ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നല്ല. ജീവിച്ചിരുന്ന കാലവും ചരിത്രവും ഒരുപോലെ നീതികേട് കാണിച്ച ഒരു മനുഷ്യനെ ഇങ്ങനെയെങ്കിലും ഓര്*മിക്കാന്* കുഞ്ഞുമുഹമ്മദ് അവസരമൊരുക്കിയിരിക്കുന്നു. സിനിമയ്ക്ക് കണ്ടെത്തുന്ന വിഷയങ്ങളെല്ലാം കിടിലനാണെങ്കിലും കുഞ്ഞുമുഹമ്മദ് അതിനെ വേണ്ടത്ര പൂര്*ണതയിലും മികവുറ്റ നിലയിലും അവതരിപ്പിക്കുന്നില്ല എന്നൊരു പരാതി പൊതുവേ കേള്*ക്കാറുണ്ട്. ഗര്*ഷോമിലും പരദേശിയിലും ഈ ആക്ഷേപം കേട്ടിരുന്നു. വീരപുത്രനിലും അതുണ്ടാകുമെന്നുറപ്പാണ്. ഇനിയൊരിക്കല്* ഈ വിഷയങ്ങള്* പറയാനുള്ള അവസരമാണ് ഇല്ലാതാകുന്നതെന്ന് ആക്ഷേപമുന്നയിക്കുന്നവര്* പറയാറുണ്ട്. പക്ഷേ, പി.ടി. കുഞ്ഞുമുഹമ്മദ് മാത്രമേ അത്തരം വിഷയങ്ങള്* സിനിമയാക്കാനും ചങ്കൂറ്റം കാണിക്കുന്നുള്ളു എന്നു വരുമ്പോള്* മറ്റുള്ള തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നു. അല്ലെങ്കില്* മറ്റാരു പറയുമായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്* സാഹിബിന്റെ കഥ വെള്ളിത്തിരയില്*? ------------------------------------------------------------------------------------------------------------ മിതംച: സാരംച: വചോഹി വാഗ്മിത: |
|
|
|
|
|
#5300 (permalink) |
|
Active User
Join Date: Sep 2011
Location: ഭൂലോകം
Posts: 1,010
Rep Power: 18776 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Thanks Bhairavan............. ------------------------------------------------------------------------------------------------------------ മിതംച: സാരംച: വചോഹി വാഗ്മിത: Last edited by sahir; 10-18-2011 at 03:50 PM. |
|
|
|
![]() |
| Tags |
| 006400, 3330, 3333, 3334, 3342, 3349, 3354, 3359, 3361, 3363, 3364, 3365, 3366, 3368, 3370, 3372, 3374, 3375, 3378, 3381, 3384, 3390, 3391, 3392, 3393, 3394, 3395, 3399, 3403, 3405, 800080 |
| Thread Tools | |
| Display Modes | |
|
|