• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  14
    Page 10 of 11 FirstFirst ... 891011 LastLast
    Results 91 to 100 of 106
    1. #91
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      Trailer

      Happily ever after..!

    2. #92
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,786
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60194

      Default

      Very Good trailer. Padamma nannayal mathiyarnnu.
      AKA padangal valiya pratheekshayil verum and then will drown like the last one - Fahad and Murli Gopi.

      Quote Originally Posted by Highrange View Post
      Trailer


    3. #93
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,870
      Mentioned
      222 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      950730

      Default

      Trailer Kollam....

    4. #94
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      'അണ്ടർവേൾഡ്*' ഡിഫറന്റ് മാസ് സിനിമ, ഇതുപോലൊരു ചിത്രം ചെയ്യുന്നത് ആദ്യമായി: ഛായാഗ്രാഹകൻ അലക്സ് ജെ പുളിക്കൽ/അഭിമുഖം


      ഒരു സിനിമ അതിന്റെ പിറവിയിൽ തന്നെ പൂർണരൂപത്തിൽ കാണുന്നൊരാൾ ആണ്* ആ സിനിമയുടെ ഛായാഗ്രാഹകൻ. ഒരു എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്ന ഒരു കഥയ്ക്ക്* നിറവും ഭംഗിയും നൽകി അതിന്* ജീവൻ കൊടുക്കുന്ന പ്രതിഭ. സാങ്കേതികതയുടെ സഹായം വലിയ തോതിൽ ഉള്ള ഈ കാലത്ത് ഛായാഗ്രാഹകരായി അനവധി പേർ മലയാള സിനിമയിലേക്ക്* കടന്നുവരുന്നുണ്ട്. പക്ഷേ അവരിൽ തങ്ങളുടേതായ ശൈലിയിലൂടെ സ്വന്തം പേര്* പതിപ്പിക്കാൻ കഴിയാതെ പോയവർ ആണ്* അധികവും. എന്നാൽ സിനിമകളുടെ എണ്ണത്തിൽ വിശ്വസിക്കാതെ, അവയുടെ മേന്മയിൽ വിശ്വസിക്കുന്ന ഒരുപറ്റം കഴിവുറ്റ ഛായാഗ്രഹകരുടെ ഒരു നിര തന്നെ ഉണ്ട്* മലയാളസിനിമയിൽ. ആ യുവനിരയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആണ്* അലക്സ് ജെ പുളിക്കൽ. നാല്* വർഷം നീണ്ട തന്റെ കരിയറിലൂടെ അദ്ദേഹം ചെയ്*തത്* വെറും ആറു സിനിമകൾ മാത്രമാണ്*. തന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ടർവേൾഡിന്റെ വിശേഷങ്ങളും സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ തന്റെ നിലപാടിനെ പറ്റിയും മനസ്സ്* തുറക്കുകയാണ് അലക്സ്.

      സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഇത്ര സെലെക്ടിവ് ആവുന്നതിന്റെ കാരണം?


      'അണ്ടർവേൾഡ്*' ഡിഫറന്റ് മാസ് സിനിമ, ഇതുപോലൊരു ചിത്രം ചെയ്യുന്നത് ആദ്യമായി: ഛായാഗ്രാഹകൻ അലക്സ് ജെ പുളിക്കൽ/അഭിമുഖം നവ്നീത് എസ് കെ 20 Oct 2019 2:50 PM ഒരു സിനിമ അതിന്റെ പിറവിയിൽ തന്നെ പൂർണരൂപത്തിൽ കാണുന്നൊരാൾ ആണ്* ആ സിനിമയുടെ ഛായാഗ്രാഹകൻ. ഒരു എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്ന ഒരു കഥയ്ക്ക്* നിറവും ഭംഗിയും നൽകി അതിന്* ജീവൻ കൊടുക്കുന്ന പ്രതിഭ. സാങ്കേതികതയുടെ സഹായം വലിയ തോതിൽ ഉള്ള ഈ കാലത്ത് ഛായാഗ്രാഹകരായി അനവധി പേർ മലയാള സിനിമയിലേക്ക്* കടന്നുവരുന്നുണ്ട്. പക്ഷേ അവരിൽ തങ്ങളുടേതായ ശൈലിയിലൂടെ സ്വന്തം പേര്* പതിപ്പിക്കാൻ കഴിയാതെ പോയവർ ആണ്* അധികവും. എന്നാൽ സിനിമകളുടെ എണ്ണത്തിൽ വിശ്വസിക്കാതെ, അവയുടെ മേന്മയിൽ വിശ്വസിക്കുന്ന ഒരുപറ്റം കഴിവുറ്റ ഛായാഗ്രഹകരുടെ ഒരു നിര തന്നെ ഉണ്ട്* മലയാളസിനിമയിൽ. ആ യുവനിരയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആണ്* അലക്സ് ജെ പുളിക്കൽ. നാല്* വർഷം നീണ്ട തന്റെ കരിയറിലൂടെ അദ്ദേഹം ചെയ്*തത്* വെറും ആറു സിനിമകൾ മാത്രമാണ്*. തന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ടർവേൾഡിന്റെ വിശേഷങ്ങളും സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ തന്റെ നിലപാടിനെ പറ്റിയും മനസ്സ്* തുറക്കുകയാണ് അലക്സ്. Also Read - ചൈനയില്* സിനിമയിറക്കാൻ ബ്രൂസ് ലീയുടെ സീനുകള്* കട്ട് ചെയ്യില്ല: ടറന്റിനോ ADVERTISEMENT സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഇത്ര സെലെക്ടിവ് ആവുന്നതിന്റെ കാരണം? ഉള്ള സമയം കൊണ്ട്* മാക്സിമം സിനിമ ചെയ്യണം എന്ന്* വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. 'ആക്ഷൻ ഹീറോ ബിജു' ആദ്യ സിനിമ ആയി ചൂസ് ചെയ്തപ്പോ അന്നുവരെ അങ്ങനെ ഒരു പൊലീസ് കഥ മലയാളത്തിൽ വന്നിട്ടില്ലായിരുന്നു. ഒരു റിയലിസ്റ്റിക് കഥ പറച്ചിലിലൂടെ പോകുന്ന സിനിമ. അന്നത് ചെയ്യാൻ രസം തോന്നി. ബിജു കഴിഞ്ഞപ്പോൾ എനിക്ക്* വന്ന ഓഫേഴ്സ് എല്ലാം അത്തരം കഥ പറച്ചിലുകൾ ഉള്ള സിനിമകൾ ആയിരുന്നു. രണ്ടാമത്തെ സിനിമ ആദ്യത്തേതിൽ നിന്ന്* വ്യത്യസ്തം ആയിരിക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ആണ് 'സൺ*ഡേ ഹോളീഡേ' ചെയ്യുന്നത്*. അത്* വളരെ ലൈറ്റ് മൂഡിൽ പോകുന്ന ഒരു സിംപിൾ സിനിമ ആയിരുന്നു. മൂന്നാമത്തേത് വന്നപ്പോൾ ബൈക്ക് റേസും തൃശൂർ ശക്തൻ മാർക്കറ്റും ഒക്കെ വിഷയം ആവുന്ന കഥ. അതാണ്* ദിവാൻജിമൂല ചെയ്യാനുള്ള കാരണം. അതുപൊലെ നോൺസെൻസും ഡാകിനിയും ഒക്കെ ഞാൻ മുൻപ് ചെയ്ത സിനിമകളിൽ നിന്ന്* എല്ലാം മാറി നിൽക്കുന്ന തരം കഥകളും കഥപറച്ചിലുകളും ആയിരുന്നു. ഇപ്പോ അണ്ടർവേൾഡ് ചെയ്തപ്പോഴും അങ്ങനെ തന്നെയായിരുന്നു, ഒരു ആക്ഷൻ മൂഡിലൂടെ പോകുന്ന ഒരു കഥ, ആദ്യമായിട്ടാണ് ആ ഒരു ജോണർ പരീക്ഷിക്കുന്നത് അതുകൊണ്ടുതന്നെ അത്* ചെയ്യാൻ ഭയങ്കര ത്രിൽ ഉണ്ടായിരുന്നു.

      സിനിമാട്ടോഗ്രഫി എന്ന സ്വപ്നത്തിന്റെ തുടക്കം?

      ചെറുപ്പത്തിൽ ഞാൻ അത്യാവശ്യം തരക്കേടില്ലാതെ വരയ്ക്കുമായിരുന്നു. അതിൽ നിന്നാണ്* വിഷ്വൽസിനോടുള്ള താല്പര്യം തുടങ്ങിയത്*. പിന്നെ ഞാൻ ജനിച്ചു വളർന്നത് കുട്ടനാടാണ്. ആ പ്രദേശത്തിന്റെ ഭംഗി എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്*. എന്റെ ക്യാമറയിൽ ഞാൻ ആദ്യമായി എടുത്ത ഫോട്ടോസും അവിടത്തെ സൂര്യോദയവും അസ്തമനവും ഒക്കെയാ. അതായിരുന്നു തുടക്കം. പിന്നെ ആനിമേഷൻ പഠിക്കണമെന്നായി. വീട്ടിൽ നിന്ന്* മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട്* അവിടെ അടുത്തുള്ള ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ മൾട്ടീമീഡിയ കോഴ്സിന് ജോയിൻ ചെയ്തു. ഫസ്റ്റ് സെമസ്റ്റർ കഴിഞ്ഞപ്പോ തന്നെ എനിക്ക്* ഒരു ബോധ്യം വന്നു ഫോട്ടോഗ്രാഫി ആണ്* നമുക്ക്* പറ്റിയതെന്ന്. അങ്ങനെ കോളേജിലെ അസൈന്മെന്റ്സ് ഒക്കെ വരുമ്പോൾ ഫ്രണ്ട്*സ് എല്ലാവരും എന്നെകൊണ്ട് ക്യാമറ ചെയ്യിച്ചു തുടങ്ങി. അവർക്കെല്ലാവർക്കും ഞാൻ ഷൂട്ട് ചെയ്യുന്നത്* എന്തോ ഓക്കെ ആയിരുന്നു. ആ കിട്ടിയ കോൺഫിഡൻസ് ആണ്* മുൻപോട്ട് പോകാൻ ധൈര്യം തന്നത്*. സിനിമയിലേക്കുള്ള എൻട്രി എങ്ങനെ ആയിരുന്നു? കോളേജ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഏതേലും നല്ല ഒരു ക്യാമറമാനെ അസിസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സിനിമയിൽ വലിയ പരിചയങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട്* നമ്മളെ ഒന്നും റെക്കമെന്റ് ചെയ്യാൻ ആരുമില്ലായിരുന്നു. ആ സമയത്താണ്* എന്റെ ഒരു സുഹൃത്ത് ജിയോ സ്വന്തമായി ഒരു സ്റ്റുഡിയോ ഫ്ലോർ തുടങ്ങിയത്*. അപ്പോ അവിടെ അത്യാവശ്യം നല്ല കുറച്ചു സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് വന്ന്* തുടങ്ങി. അവരുമായി പരിചയമായി. അങ്ങനെ ഞാൻ എബ്രിഡ് ഷൈനിന്റെ കൂടെയും മാർട്ടിൻ പ്രക്കാട്ടിന്റെ കൂടെയും ഒക്കെ സ്റ്റിൽ അസിസ്റ്റന്റ് ആയി പോയിത്തുടങ്ങി. അങ്ങനെയിരിക്കെ തട്ടത്തിൻ മറയത്തിന്റെ നായികയുടെ ഓഡിഷന് വേണ്ടി വിനീത് ശ്രീനിവാസനും ജോമോൻ ചേട്ടനും ഞങ്ങടെ സ്*റ്റുഡിയോ ഫ്ലോറിൽ വന്നു. അവിടെ വച്ച് ജോമോൻ ചേട്ടനെ പരിചയപ്പെട്ടു. ഞാൻ ചെയ്ത കുറച്ച്* ഷോർട്ട് ഫിലിംസ് കാണിച്ചു കൊടുത്തു. അസിസ്റ്റ് ചെയ്യണമെന്ന്* ആഗ്രഹം പറഞ്ഞപ്പോ നമുക്ക് നോക്കാം എന്നെ പറഞ്ഞുള്ളൂ. പിന്നെ കുറച്ചു നാൾ കഴിഞ്ഞ് അതേ ഫ്ലോറിൽ ഒരു ഫോട്ടോഷൂട്ടിൽ നിക്കുമ്പോഴാണ് തട്ടത്തിൻ മറയത്തിലേക്ക്* വിളിച്ചുകൊണ്ടുള്ള ജോമോൻ ചേട്ടന്റെ കോൾ വന്നത്*. പിന്നീട്* പുള്ളീടെ കൂടെ തന്നെ അയാളും ഞാനും തമ്മിൽ, എബിസിഡി , തിര, ബ്രമ്മൻ എന്നീ സിനിമകളിൽ വർക്ക് ചെയ്*തു .1983 എന്ന സിനിമയുടെ സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ ആയി വർക്ക് ചെയ്യുന്ന സമയത്താണ്* നിവിനേട്ടനും ഷൈൻ ചേട്ടനും 'ആക്ഷൻ ഹീറോ ബിജു'വിലേക്ക് ക്ഷണിക്കുന്നത്.

      ടീസറിലും ട്രെയിലറിലൂടെയും ഒക്കെ വമ്പൻ പ്രതീക്ഷ ആണ്* അണ്ടർവേൾഡ്* ഉണ്ടാക്കിയിരിക്കുന്നത്. അണ്ടർവേൾഡിനെ പറ്റി എന്താണ്* പറയാനുള്ളത്*?

      അരുൺകുമാർ അരവിന്ദ്* എന്ന സംവിധായകന്റെ മുൻചിത്രങ്ങൾ വച്ച് നോക്കുമ്പോൾ വളരെ ഡിഫറെൻറ്റ് ആയ ഒരു സിനിമ ആണ്* അണ്ടർവേൾഡ്*. ആക്ഷനും ഇമോഷനും ഒക്കെ വളരെ നന്നായി വർക്ക്ഔട്ട് ചെയ്തിട്ടുണ്ട്. ഒപ്പം കുറച്ച് ത്രില്ലും. ഇപ്പോ ഇറങ്ങുന്ന ജോണറുകളിൽ നിന്ന്* വ്യത്യസ്തമായി അതിനെ ട്രീറ്റ് ചെയ്യാൻ ഞങ്ങൾ എല്ലാരും ശ്രമിച്ചിട്ടുണ്ട്. ഉറപ്പായിട്ടും ഒരു ഡിഫറൻറ്റ് മാസ് സിനിമ ആയിരിക്കും അണ്ടർവേൾഡ്*.

      അരുൺകുമാർ അരവിന്ദ്* എന്ന സംവിധായകനെ പറ്റി?

      തന്റെ സിനിമയിൽ എന്തൊക്കെ വേണം എന്ന്* വ്യക്തവും കൃത്യവുമായ ധാരണ ഉള്ള ഒരു ഫിലിം മേക്കർ ആണ്* പുള്ളി. ഒരു മികച്ച എഡിറ്റർ കൂടി ആയതുകൊണ്ട് അനാവശ്യമായ ഒരു ഷോട്ട് പോലും അരുൺ ചേട്ടൻ എടുക്കില്ല. നമ്മൾ ഒരു ലെൻസിങ് ചൂസ് ചെയ്യുമ്പോൾ അതെന്തിനാണെന്ന്* അദ്ദേഹത്തിന് വ്യക്തമായി അറിയാൻ പറ്റും. അണ്ടർവേൾഡിന്റെ കഥ മുഴുവൻ പറഞ്ഞ് തന്നതിന് ശേഷം അരുൺ ചേട്ടൻ എന്നോട്* മനസ്സിൽ വന്ന വിഷ്വൽ ഐഡിയയെ പറ്റി ചോദിച്ചു. ഞാൻ പറഞ്ഞത്* എന്താണോ അതതുപോലെ അരുൺ ചേട്ടനും കണക്റ്റ് ആയി. അങ്ങനെ ഒരു സിനിമാട്ടോഗ്രാഫറിനെ നല്ലപോലെ സപ്പോട്ട് ചെയ്യുന്ന ഒരു സംവിധായകനാണ്* അദ്ദേഹം.

      ഒരു സിനിമ ചൂസ് ചെയ്യുമ്പോ ആദ്യം ശ്രദ്ധിക്കുന്നത് എന്താണ്*?

      സത്യസന്ധമായി പറഞ്ഞാൽ എല്ലാം നോക്കാറുണ്ട്. ആ സിനിമയുടെ സബ്ജെക്റ്റ്, സംവിധായകൻ, അഭിനയിക്കുന്നവർ, അതിന്റെ ബജറ്റ് എല്ലാം നോക്കിത്തന്നെയാണ് ഒരു സിനിമ ചൂസ് ചെയ്യുന്നത്*.

      ചെയ്ത സിനിമകളിൽ രണ്ടെണ്ണം മാത്രമേ വിജയിച്ചവയായിട്ടുള്ളൂ. അത്തരം പരാജയങ്ങൾ ബാധിച്ചിട്ടുണ്ടോ?

      എനിക്ക്* അങ്ങനെ വിഷമം ഒന്നും ഇതുവരെ തോന്നിയിട്ടില്ല. ഏത് പടത്തിനായാലും നമ്മൾ നമ്മുടെ 100% കൊടുക്കാറുണ്ട്. അതിന്റെ വിജയം തോൽവി എന്നത്* നമ്മുടെ കൈയ്യിലല്ല. അത്* രണ്ടാമത്തെ കാര്യമാണ്*. ഹിറ്റ് ആവുന്ന സിനിമയ്ക്കായാലും, സെമി ആയി ഓടുന്ന സിനിമയായാലും, ഫ്ലോപ്പ് ആയ സിനിമ ആണേലും നമ്മൾ എടുക്കുന്ന എഫേർട്ടും കൊടുക്കുന്ന ഇൻപുട്സും സെയിം ആണ്*. ഹിറ്റ് ആയാൽ സന്തോഷം, ഫ്ലോപ് ആയാൽ സങ്കടവുമില്ല.

      ഫിലിമിൽ നിന്ന്* ഡിജിറ്റലിലേക്കുള്ള സിനിമയുടെ മാറ്റം ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് സിനിമാട്ടോഗ്രാഫേഴ്സിനെ ആണ്*. എന്താണ്* അതിനെ പറ്റി പറയാനുള്ളത്*?


      എന്റെ വലിയ ഒരു വിഷമം ആണത്. ഫിലിമിൽ ഒരു സിനിമ ഷൂട്ട് ചെയ്യാൻ പറ്റാത്തത്. എനിക്ക്* അസിസ്റ്റ് ചെയ്യാനേ സാധിച്ചിട്ടുള്ളൂ ഫിലിമിൽ. ഞങ്ങളൊക്കെ വന്നപ്പോഴേക്കും മിക്ക ലാബുകളും അടച്ചു പൂട്ടുകയും ഫിലിം കിട്ടാതാവുകയുമൊക്കെ ആയി. ശരിക്കും ഇതിന്* ഗുണവും ദോഷവും ഉണ്ട്*, ഗുണം എന്ന്* പറയുന്നത്* കോസ്റ്റ് കുറഞ്ഞു, കൂടുതൽ ജനകീയമായി, പിന്നെ ഇതൊരു സിംപിൾ ആയ പരിപാടി ആയി മാറി. ഫിലിമിൽ ആയിരുന്നേൽ പ്രോപ്പർ ആയി റിഹേഴ്സൽ ചെയ്ത് ശരിയാക്കിയിട്ടേ ഷോട്ട് എടുക്കാൻ സാധിച്ചിരുന്നുള്ളൂ. ഇന്ന്* ഇപ്പോ എത്ര വേണേലും എടുത്തുകൂട്ടാം എന്ന രീതി ആയി. അത്* ശരിക്കും ഒരു ദോഷം ആണ്*.

      സിനിമാട്ടോഗ്രാഫേഴ്സിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഒരാൾ?

      എല്ലാവരെയും പോലെ സന്തോഷ് ശിവൻ സർ തന്നെയാണ്* ആദ്യം പറയാൻ കഴിയുന്ന പേര്*. അതുപൊലെ കെ യു മോഹനൻ സർ, എസ് കുമാർ സർ , മധു അമ്പാട്ട് സർ ഇവരുടെ എല്ലാം ഫാൻ ആണ്* ഞാൻ. അവരുടെ ഒക്കെ വർക്കുകളിൽ നിന്ന്* ഇപ്പോഴും ഒരുപാട്* പഠിക്കാൻ ശ്രമിക്കുന്നുണ്ട്.

      ഒപ്പം പ്രവർത്തിക്കണം എന്നാഗ്രഹം ഉളള സംവിധായകർ?


      അങ്ങനെ ചോദിച്ചാ ഭയങ്കര ആഗ്രഹങ്ങളാണ്. മണിരത്നം സാറിനൊപ്പം വർക്ക് ചെയ്യണം എന്നത്* എന്റെ വലിയ ഒരു മോഹം ആണ്. അതുപോലെ പ്രിയദർശൻ സാറിനൊപ്പവും വർക്ക് ചെയ്യണം എന്ന്* വലിയ ആഗ്രഹം ഉണ്ട്*. കാരണം അവർ രണ്ട്* പേരും സ്ക്രിപ്റ്റിനും, അഭിനേതാക്കളുടെ പെർഫോമൻസിനും ഒപ്പം സിനിമാട്ടോഗ്രഫിയും ഒരുപൊലെ ബ്ലെൻഡ് ചെയ്യുന്ന സംവിധായകരാണ്. അങ്ങനെ ഉള്ള മാസ്റ്റേഴ്സിന്റെ ഒപ്പം വർക്ക് ചെയ്യുന്നത്* ഒരു അനുഗ്രഹം ആണ്*. അന്യഭാഷാ പ്രവേശനം? ആക്ഷൻ ഹീറോ ബിജു കഴിഞ്ഞപ്പോൾ തന്നെ എനിക്ക്* തെലുഗിൽ നിന്ന്* രണ്ട്* ഓഫർ വന്നതാണ്*. പക്ഷേ ഇവിടെ ഒന്ന്* സെറ്റിൽ ആയി കുറച്ചു സിനിമകൾ ചെയ്*തതിന്* ശേഷം മതി എന്ന്* തീരുമാനിക്കുകയായിരുന്നു. ഉറപ്പായിട്ടും അടുത്ത് തന്നെ ഒരു അന്യഭാഷാ പ്രവേശനം പ്രതീക്ഷിക്കാം.


      വരാൻ പോകുന്ന പുതിയ പ്രോജെക്റ്റുകൾ?

      പൃഥ്വിരാജ് നായകനായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസൻസ്*' ആണ്* അടുത്ത ചിത്രം .ക്രിസ്മസ് റിലീസ് ആണ്* അത്*. കുടുംബം? ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്* അടുത്ത് പുളിങ്കുന്ന് ആണ്* സ്വദേശം. വീട്ടിൽ പപ്പയും അമ്മയും. ഭാര്യ ലിന്റു സൗദിയിൽ നഴ്സ് ആണ്*.

      നവ്നീത് എസ് കെ
      #UnderworldMovie #AlexJPulikkal #ArunKumarAravind

      'അണ്ടർവേൾഡ്*' ഡിഫറന്റ് മാസ് സിനിമ, ഇതുപോലൊരു ചിത്രം ചെയ്യുന്നത് ആദ്യമായി: ഛായാഗ്രാഹകൻ അലക്സ് ജെ പുളിക്കൽ/അഭിമുഖം
      Last edited by Highrange; 20th October 2019 at 06:39 PM.
      Happily ever after..!

    5. #95
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      .
      Happily ever after..!

    6. #96
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      coming sooooon 🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥
      The bloody soon 🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥
      November 1st release 🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥

      Happily ever after..!

    7. #97
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      November 1st release 🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥
      Happily ever after..!

    8. #98
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      Meet Stalin From November 1🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥

      Watch #Underworld Trailer 🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥🔥🔥 Underworld 🔥🔥 Asif Ali||Farhan Faasil 🔥 Arun Kumar Aravind's Next 🔥🔥
      YouTube

      Asif Ali #asifali #arunkumararavind #underworldthefilm #farhaanfasil #laljr #samyukthamenon #mukesh

      Happily ever after..!

    9. #99
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      Releasing tomorrow..
      2.41 Hrs
      Happily ever after..!

    10. #100
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,934
      Mentioned
      65 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      825776

      Default

      Anyone watched? any reports?
      Happily ever after..!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •