
Thanks:
0

Likes:
0
Description: An Epic Of A Crusader!
-
19th June 2019, 09:48 PM
#1
⚓ ⚓ ⚓ PALLICHATTAMBI ⚓ ⚓ ⚓ Tovino Thomas ⚓ Dijo Jose Antony ⚓ Sree Gokulam Movies ⚓
-
19th June 2019, 09:48 PM
#2
Tovino Thomas
A dream project that I'm sure will warm all your hearts. I am delighted to be a part of this big project helmed by the director Dijo Jose Antony of Queen fame, written by Ssuresh Babu, music by Jakes Bejoy & to be associating with the biggest banner in Mollywood, Sree Gokulam Movies and Gokulam Gopalan Sir. Seeking all your prayers and blessings.
കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും....
Introducing "പള്ളിച്ചട്ടമ്പി"
#Pallichattambi - An Epic Of A Crusader!
#2020Rolling
-
19th June 2019, 09:51 PM
#3
Dijo Jose Antony
ക്വീൻ റിലീസ് ചെയ്തു കൃത്യം ഒരു വർഷം പിന്നിടുമ്പോൾ സ്വപ്നതുല്യമായ നേട്ടമെന്നോണം ലാലേട്ടനുമൊരുമിച്ചു കൈരളി TMT യ്ക്കായി കൈകോർക്കാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ എല്ലാ വർക്കുകൾക്കും നിങ്ങൾ നൽകുന്ന പിന്തുണയാണ് ഓജസ്സ്. ലാലേട്ടനൊപ്പം ഒരുമിച്ചപ്പോൾ എനിക്ക് ലഭിച്ച റെസ്പോൺസിൽ നിന്നും ചുറ്റുമുള്ള ഓഡിയൻസ് വലിയ കാൻവാസിലേക്ക് നീങ്ങിത്തുടങ്ങിയതായ് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളുമേറെയാണ്. ക്വീനിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാൻ സഹായിച്ച ക്വീൻ നിർമ്മാതാക്കൾ, അറേബ്യൻ ഡ്രീംസ്*, എന്നിവർക്ക് ആദ്യമേ നന്ദി അറിയിക്കുന്നു. ചിത്രത്തിലൂടെ കടന്നു വന്ന ഒരുപിടി യുവതാരങ്ങൾ ഇന്ന് മലയാള സിനിമയിലെ ഉയർന്നു വരുന്ന നടീ - നടന്മാരായി മാറിയിരിക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരെയും ഒരുപോലെ കൈപിടിച്ച് നടത്തിയത് പ്രേക്ഷകരാണ്. ഏവരോടും ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും നന്ദി അറിയിക്കുന്നു . ഇനി കാര്യത്തിലേക്ക് വരാം ...
#പള്ളിച്ചട്ടമ്പി - #PALLICHATAMBI
എന്റെ ജീവിതത്തിൽ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും "പള്ളിച്ചട്ടമ്പി". Malayalam-language epic historical drama film കാറ്റഗറിയിൽ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും "പള്ളിച്ചട്ടമ്പി". മലയാളത്തിൽ ഏറ്റവും വലിയ ബാന്നറായ ശ്രീ ഗോകുലം മൂവീസിനൊപ്പം കൈകോർക്കാനുള്ള ഒരു വലിയ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി പോലുള്ള വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവ് നിർമ്മിക്കുന്ന ചിത്രം. ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം. ഇതുമൊരു കാലഘട്ട സിനിമയാണ്. ദാദാസാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്. സുരേഷേട്ടനോപ്പം ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. എഴുത്തിലൂടെ ഒരു ചരിത്ര കഥ പറയുക എന്നതിലുപരി ഒരു മികച്ച വിശ്വൽ എക്സ്പീരിയൻസ് ഒരുക്കാനാണ് ഞങ്ങളുടെ ശ്രമം.
ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചർച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും പള്ളിച്ചട്ടമ്പിക്കുണ്ട്. മലയാള സിനിമയിൽ ഒരു ഗോഡ്*ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. ടോവിക്കു പള്ളിച്ചട്ടമ്പിയോട് 100% ശതമാനം നീതി പുലർത്താനാകും. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു .
" കേരളത്തിൻ്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകൻ്റെ കഥ, നായകൻ്റെയും...."
Introducing "പള്ളിച്ചട്ടമ്പി" "Pallichatambi"
പള്ളിച്ചട്ടമ്പിയായി ടോവി എത്തുന്നതിനായി കാത്തിരിക്കാം. ഒപ്പം ഇതുവരെ നിങ്ങൾ എനിക്കു നൽകിയ പിന്തുണ പള്ളിച്ചട്ടമ്പിയുമായി എത്തുമ്പോഴും കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
Do Watch, Comment & Share the #FirstLook Poster of #Pallichatambi.
Thank you everyone for Supporting Us!
Official Page: Pallichatambi ✅
Link: https://www.facebook.com/PallichatambiMovie
Last edited by muthalakunju; 19th June 2019 at 09:53 PM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules