Quote:
Originally Posted by ITV
ഈ വര്*ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ പോക്കിരിരാജയുടെ സംവിധായകന്* വൈശാഖ് തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളില്*. രണ്ടാമത്തെ ചിത്രത്തിലും മലയാളത്തിലെ പ്രമുഖ താരങ്ങള്* തന്നെയാണ് അഭിനയിക്കുന്നത്. സീനിയേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* ജയറാം, കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*, മനോജ്* കെ ജയന്* എന്നിവരാണ് പ്രധാനവേഷത്തില്*.
മംമ്തയാണ് നായിക. നേരത്തെ പത്മപ്രിയയുടെ പേരാണ് നായികാ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്* ഇപ്പോള്* ആ സ്ഥാനത്തേയ്ക്ക് മംമ്ത വന്നിരിക്കുന്നു.മംമ്തയാണെങ്കില്* ഇപ്പോള്* കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും നിറയെ ചിത്രങ്ങള്* ഈ നടിക്കുണ്ട്. ഡേറ്റില്ലെന്ന ഒറ്റ കുഴപ്പമേയുള്ളൂ. മലയാളത്തില്* തന്നെ അന്*വര്*, മുസാഫിര്*, കരയിലേയ്ക്ക് ഒരു കടല്*ദൂരം തുടങ്ങി നാലോളം ചിത്രങ്ങളാണ് നടിയുടെതായി ഉടന്* പുറത്തുവരാനുള്ളത്. ഈ വര്*ഷം എല്ലാം കൊണ്ടും നല്ല സമയമാണ് മംമ്തയ്ക്ക്. സീനിയേഴ്സിലെ നായികാ പദവിയിലും നടിയ്ക്ക് വലിയ പ്രതീക്ഷയുണ്ട്.
മധുചന്ദ്രലേഖയ്ക്ക് ശേഷം മംമ്ത ജയറാമിന്റെ ജോഡിയാകുന്ന ചിത്രം കൂടിയാണ് സീനിയേഴ്സ്. മംമ്തയ്ക്ക് പുറമേ മറ്റൊരു പുതുമുഖ നായികയും ഉണ്ടാവും. സച്ചി - സേതു ടീമാണ് സീനിയേഴ്സിന് തിരക്കഥ രചിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തില്* വളരെ വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്. നിര്*മ്മാണം വൈശാഖ് രാജന്*.
|
Madhu Chandralekha kazhinju ippol Katha Thudarunnu irangiyathu ivar arinjille?