സിനിമാപ്രേമികൾക്ക് പാരയായി തീയേറ്റർ സമരം വരുന്നു
Posted on: Thursday, 06 June 2013
കോട്ടയം: പച്ച പിടിച്ചുവന്ന മലയാള സിനിമയ്*ക്ക് പാരയായി വീണ്ടും സമരം എത്തുന്നു. തീയേറ്റർ ഉടമകളാണ് ഇത്തവണ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. *ഈ മാസം പത്താംതീയതി മുതൽ അനിശ്ചിതകാലത്തേക്ക് തീയേറ്ററുകൾ അടച്ചിടാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
സിനിമാ ടിക്കറ്റില്‍* നിന്ന് ക്ഷേമനിധിയിലേക്ക് സെസ് പിരിക്കാനുള്ള നിര്*ദേശമാണ് പുതിയ സമരത്തിന് കാരണമായിരിക്കുന്നത്. ഒരു ടിക്കറ്റിൽ നിന്ന് മൂന്നു രൂപ സെസ് പിരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെസ് പിരിക്കാത്ത തിയേറ്ററുകള്‍*ക്ക് ടിക്കറ്റില്‍* സീല്‍* പതിപ്പിച്ചു നല്*കേണ്ടെന്ന് കാണിച്ച് സര്*ക്കാരിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.
മെയ് 20നാണ് ഇതു സംബന്ധിച്ച ഉത്തരവ് സര്*ക്കാര്* ഇറക്കിയത്. ഈ ഉത്തരവ് പിന്*വലിച്ചില്ലെങ്കില്‍* 10 മുതല്‍* അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍* അടച്ചിട്ട് സമരംചെയ്യാന്‍* കേരള ഫിലിം ചേംബര്‍* ഓഫ് കോമേഴ്*സിന്റെ കീഴിലുള്ള സിനിമ സംഘടനകളുടെ സംയുക്ത യോഗമാണ് തീരുമാനിച്ചത്.
ഉത്തരവിനെതിരെ സിനിമാസംഘടനകള്‍* ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഉത്തരവ് നടപ്പാക്കുന്നത് 13 വരെ തടഞ്ഞുകൊണ്ട് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍* സ്*റ്റേ മറികടന്ന് പല ജില്ലകളിലും സർക്കാർ ഉത്തരവ് നടപ്പാക്കിയതായി കേരള സിനി എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്റ് ലിബേര്*ട്ടി ബഷീര്‍* പറഞ്ഞു.
തീയേറ്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ടിക്കറ്റില്‍* സീല്‍* പതിപ്പിക്കേണ്ടത്. കോട്ടയം, ചങ്ങനാശേരി എന്നീ മുന്‍*സിപ്പാലിറ്റികളും എറണാകുളം, കോഴിക്കോട് കോര്‍*പ്പറേഷനുകളും സീല്‍* പതിപ്പിക്കുന്നത് നിര്*ത്തിവച്ചിരിക്കുകയാണ്. മുന്‍*പ് സീല്‍* ചെയ്ത ടിക്കറ്റുകളാണ് ഇവിടെയുള്ള തിയേറ്ററുകളില്‍* ഇപ്പോള്‍* വിതരണം ചെയ്യുന്നത്.
സിനിമാ ടിക്കറ്റില്‍*നിന്നും ക്ഷേമനിധിയിലേക്ക് സെസ് പിരിക്കാനുള്ള നിര്*ദേശത്തില്‍* പ്രതിഷേധിച്ച് കഴിഞ്ഞദിവസം കേരള സിനി എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* ഒരു ദിവസം തിയേറ്ററുകള്‍* അടച്ചിട്ടു സമരം ചെയ്*തിരുന്നു.
Archana-Rajakkad (idukki)
* ippole Auditorium ........
-
Last edited by i.zubair; 9th September 2013 at 11:23 PM.