angane oru theatre illallo.....kottarakkarayil oru olapure ullu..athu santhi aanu...collegeinte aduthu...vijayasinte opposite.....
4 theatres
Minerva (vaikathe adakkum 2 screens varunnu)
Venus (minerva 2 screens aakiyal mikkavarum poottum)
Santhi (noon show tamil filmsum matinnee kambiyum)
Sree Ganesh (Closed)
ഇനി റിലീസിംഗ് എ.സിയും ഡി.ടി.എസും ഉള്ള തീയറ്ററുകളില്* മാത്രം
ജൂണ്* ഒന്നുമുതല്* എയര്* കണ്ടീഷനിംഗും ഡിജിറ്റല്* ശബ്ദ സംവിധാനവുമുള്ള എല്ലാ തീയറ്ററുകളിലും സിനിമ റിലീസ് ചെയ്യാന്* അനുമതി നല്*കും. സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്*ച്ചക്ക് ശേഷമാണ് മന്ത്രി കെ.ബി ഗണേഷ് കുമാര്* ഇക്കാര്യം വ്യക്തമാക്കിയത്.
വൈഡ് റിലീസിംഗ് വന്നതോടെ നിലവില്* എഴുപതോളം സ്ഥലങ്ങളിലാണ് സിനിമകള്* റിലീസ് ചെയ്യുന്നത്. ഇതില്* 48 എ ക്ലാസ് കേന്ദ്രങ്ങളും ബാക്കിയുള്ളവ ബി ക്ലാസ് കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളില്* എ.സി ഇല്ലാത്ത കേന്ദ്രങ്ങള്*ക്ക് മൂന്നു മാസം സമയം നല്*കും.
ഇതിനകം എ.സി, മികച്ച മറ്റു സൌകര്യങ്ങളായ കഫെറ്റേരിയ, ടോയ്ലറ്റ് തുടങ്ങിയ ഏര്*പ്പെടുത്തിയില്ലെങ്കില്* റിലീസ് നല്*കില്ല. നിലവില്* എ.സി യുള്ള റിലീസ് നല്*കാതിരുന്ന കേന്ദ്രങ്ങളിലും ഇതോടെ റിലീസിന് സാധ്യതയായി.
തീയറ്ററുകളെ അടിസ്ഥാന സൌകര്യങ്ങളുടെ അടിസ്ഥാനത്തില്* തരം തിരിക്കാനും ടിക്കറ്റ് നിരക്ക് തയാറാക്കാനും റെഗുലേറ്ററി അതോറിറ്റിയും രൂപവത്കരിക്കും. കെ.എസ്.എഫ്.ഡി.സി.ക്ക് കീഴിലുള്ള തീയറ്ററുകളും അടിയന്തിരമായി നവീകരിക്കും. സ്ത്രീകള്*ക്ക് നേരെ തീയറ്റില്* അതിക്രമം ഉണ്ടായാല്* ഉടന്* പരാതി നല്*കാന്* എസ്.എം.എസ് വഴി സംവിധാനമൊരുക്കും.
വിനോദ നികുതി പൂര്*ണമായി ഒഴിവാക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്*ച്ച നടത്തുമെന്നും ഗണേഷ് കുമാര്* അറിയിച്ചു.
തീയറ്ററുകള്* പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സുകള്* കെട്ടുമ്പോള്* അതില്* 200 പേര്*ക്കെങ്കിലും ഇരിക്കാവുന്ന ചെറിയ തീയറ്റര്* സ്ഥാപിക്കണമെന്ന നിയമം പരിഗണിക്കും. ഹോള്*ഡ് ഓവര്* തുക കണക്കാക്കാന്* പരിഗണിക്കേണ്ട പ്രദര്*ശനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള തര്*ക്കം തിയറ്റര്* ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്* രണ്ടാഴ്ചക്കകം ചര്*ച്ച ചെയ്ത് പരിഹരിക്കും.
അന്താരാഷ്ട്ര ഫിലിം ഇന്*സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്* തിരുവനന്തപുരം കിന്*ഫ്രയില്* രണ്ടര ഏക്കര്* സ്ഥലം ഏറ്റെടുക്കും. അന്താരാഷ്ട്ര ചലച്ചിത്രോല്*സവം നടത്താനുള്ള ഫെസ്റ്റിവല്* കോംപ്ലക്സിന്റെ പണിയും ഉടന്* ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചര്*ച്ചയില്* ഫിലിം ചേമ്പര്*, നിര്*മാതാക്കളുടെ സംഘടന, വിതരണക്കാരുടെ സംഘടന, മാക്ട, അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്* പങ്കെടുത്തു.