മുക്കത്ത് ആധുനികമായ AC സിനിമാ തീയേറ്ററിന്റെ നിര്*മ്മാണം പൂര്*ത്തിയാവുന്നു
മലയോരമേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് ഒരു എ.സി. സിനിമ തീയേറ്റര്‍* വരുന്നു.അഗസ്ത്യമുഴിയില്‍* നിലവിലുള്ള സിനിമ തീയേറ്ററായ റോസിനോട് ചേര്*ന്നാണ് ' ലിറ്റില്‍* റോസ് ' എന്ന പേരില്‍* പുതിയ ഒരു എ.സി. തീയേറ്റര്‍* നിര്*മ്മിക്കുന്നത്.റോസിന്റെ ഉടമസ്ഥനായ കെ എ ജോസഫ് കിഴക്കരക്കാട്ടാണ് ഈ തീയേറ്റര്‍* മലയോര മേഖലയിലെ സിനിമാപ്രേമികള്‍*ക്കായി സജ്ജമാക്കുന്നത്. ക്യൂബ് ഡിജിറ്റല്‍* സാങ്കേതികതയും ഫോര്‍* ട്രാക്ക് സൌണ്ട് സിസ്റ്റവും ആണ് തീയേറ്ററില്‍* ഉപയോഗിക്കുന്നത്.220 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയാണ് ഈ തിയേറ്ററിനുള്ളത്. തീയേറ്ററിന്റെ അടിഭാഗത്ത് വാഹനങ്ങള്‍*ക്ക് പാര്*ക്ക് ചെയ്യുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട് ക്രിസ്തുമസിനോടനുബന്ധിച്ചാണ്. ലിറ്റില്‍* റോസില്‍* പ്രദര്*ശനം ആരംഭിക്കുന്നത്.തീയേറ്ററുകള്‍* പൂട്ടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍* പുതിയ ഒരു തീയേറ്റര്‍* എന്നത് സിനിമ വ്യവസായത്തിന് ഒരു പുത്തന്‍* പ്രതീക്ഷയാണ് നല്*കുന്നത് .
http://pullooramparavarthakal.blogsp...urce=BP_recent