അഞ്ചലിന് പ്ലാറ്റിനം തിളക്കമേകി വര്*ഷാ കോംപ്ലക്സ്
പ്രേക്ഷക താല്*പര്യങ്ങളനുസരിച്ചുള്ള പരിഷ്കാരങ്ങളുമായി പുതുമ നിലനിര്*ത്തുന്ന സിനിമാശാലകള്‍* കേരളത്തില്‍* അപൂര്*വമാണ്. അതിനിടയിലാണ് ഗ്രാമീണമേഖലയിലാണെങ്കിലും നഗര സൌകര്യങ്ങളുമായി അഞ്ചല്‍* വര്*ഷാ കോംപ്ലക്സിന്റെ പ്രസക്തി. കാലാനുസൃതമായ പരിഷ്കാരങ്ങളുടെ കാഴ്ചക്കാരുടെ ഇഷ്ട സിനിമാശാലയായതിനൊപ്പം ഇപ്പോള്‍* ഔദ്യോഗിക അംഗീകാരത്തിന്റെയും നിറവിലാണ് വര്*ഷ. സംസ്ഥാന സര്*ക്കാരിന്റെ ക്ലാസിഫിക്കേഷന്‍* കമ്മിറ്റിയുടെ വിലയിരുത്തലില്‍* പ്ലാറ്റിനം പദവി ലഭിച്ചതിനു പുറമേ ഐ.എസ്.ഒ 9001-2008 അംഗീകാരവും തീയറ്റര്‍* സമുച്ചയത്തിന് ഇപ്പോള്‍* സ്വന്തം.
തീയറ്ററിനെക്കുറിച്ച്...
1994 ലാണ് കൊല്ലം ജില്ലയില്‍* അഞ്ചലെന്ന മലയോര ഗ്രാമത്തില്‍* കെ. വിജയകുമാറിന്റെ ഉടമസ്ഥതയില്‍* വര്*ഷാ മൂവീസ് ആരംഭിക്കുന്നത്. 'തേന്മാവിന്* കൊമ്പത്ത്' എന്ന സൂപ്പര്‍* ഹിറ്റ് ചിത്രത്തോടെ തുടക്കം. 800 ല്‍*പരം സീറ്റുകളുള്ള ജില്ലയിലെ തന്നെ മികച്ച റിലീസ് സെന്റാറായിരുന്നു വര്*ഷ.
ആദ്യ നാളുകളിലെ ആവേശത്തിനപ്പുറം ഹാള്‍* സംരക്ഷിക്കാനോ മാന്യമായി സൂക്ഷിക്കാനോ പല മാനേജ്മെന്റുകളും അനാസ്ഥ കാട്ടുന്നത് കേരളത്തില്‍* സിനിമാ പ്രേക്ഷകരെ തീയറ്റര്‍* നിന്നകറ്റുന്നത് പതിവ് കാഴ്ചയാണ്. ഇതില്‍*നിന്ന് വ്യത്യസ്തമായി എക്കാലവും മികച്ച തീയറ്ററായി സംരക്ഷിച്ചിരുന്ന വര്*ഷാ മൂവീസ് 2010ല്‍* കാലത്തിനനുസരിച്ച് പ്രേക്ഷക കാഴ്ചപ്പാടുകള്‍*ക്കനുസരിച്ച് അടിമുടി മാറി പുതുമോടിയിലാവുകയും ചെയ്തു.
പൊതുവില്‍* തീയറ്ററുകള്‍* അടച്ചുപൂട്ടുന്ന കാലഘട്ടത്തില്‍* കോംപ്ലക്സിനെ ഒന്നില്‍* നിന്ന് രണ്ട് തീയറ്ററായി പരിഷ്കരിച്ച് ആധുനിക സൌകര്യങ്ങളേര്*പ്പെടുത്തുകയാണ് അപ്പോള്‍* മാനേജ്മെന്റ് ചെയ്തത്. വെറുതേ ഹാളിനെ പകുത്ത് രണ്ടാക്കുക മാത്രമല്ല, മള്*ട്ടിപ്ലെക്സ് കാലഘട്ടത്തില്‍* കേരളത്തില്‍* വന്‍* നഗരങ്ങളില്‍* പോലും അന്യമായ ആധുനിക സൌകര്യങ്ങളോടെ നവീകരിക്കുകയായിരുന്നു ഇവിടെ.
2010 മുതല്‍* വര്*ഷ രണ്ടാണ് . വര്*ഷാ റോയല്‍* സ്യൂട്ടും വര്*ഷാ മൂവീസും. എ.സി, ഡി.ടി.എസ് , ഡിജിറ്റല്‍* പ്രൊജക്ഷന്* സൌകര്യങ്ങളും സൌകര്യപ്രദമായ ഫാബ്രിക് സീറ്റുകളുമാണ് തീയറ്ററുകളില്‍*. ഇന്റീറിയറും എക്സ്റ്റീരിയറും വെയിറ്റിംഗ് റൂമൂം ഒക്കെ മള്*ട്ടിപ്ലെക്സ് നിലവാരത്തില്‍* തന്നെയാണ്. വര്*ഷാ മൂവീസില്‍* ക്യൂബ് ഡിജിറ്റല്‍* സിനിമയും റോയല്‍* സ്യൂട്ടില്‍* പ്രസാദ് എക്സ്ട്രീം പി.എക്സ്.ഡി പ്രൊജക്ഷനുമാണ് ഉപയോഗിക്കുന്നത്. ഇതില്‍*തന്നെ റോയല്‍*സ്യൂട്ടില്‍* ഉള്ളത് ഡിജിറ്റല്‍* ത്രീ ഡി പ്രൊജക്ടറാണ്. സിനിമ തുടങ്ങുംമുന്*പ് കര്*ട്ടന്* ഉയരുന്നതിനാപ്പം മനം കുളിര്*പ്പിക്കുന്ന ലേസര്‍* ഷോയുമുണ്ട്. റോയല്‍* സ്യൂട്ടില്‍* 264 ആണ് സീറ്റിംഗ് കപ്പാസിറ്റി. വര്*ഷാ മൂവീസില്‍* 514 ഉം.
കേരളത്തിലെ തീയറ്ററുകളില്‍* കമ്പ്യൂട്ടര്‍*വത്കൃത ടിക്കറ്റിംഗ് മെഷീന്* ഏര്*പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് അടുത്തിടെയാണെങ്കിലും വര്*ഷയില്* ഏറെക്കാലമായി ടിക്കറ്റിംഗ് മെഷീന്* ഉപയോഗിക്കുന്നുണ്ട്. എല്ലാ സമയത്തും റിസര്*വേഷനും സൌകര്യമൊരുക്കിയിട്ടുണ്ട്.
കൂടാതെ സ്ഥിരമായി സിനിമക്കെത്തുന്ന കുടുംബങ്ങള്‍*ക്ക് പ്രത്യേക ഫാമിലി ക്ലബ് രൂപവത്കരിക്കാനും ആലോചനയുണ്ടെന്ന് ഉടമ കെ. വിജയകുമാറും അഡ്മിനിസ്ട്രേറ്റര്‍* ഹരികുമാറും അറിയിച്ചു. ക്ലബില്‍* അംഗങ്ങളാകുന്നവര്‍*ക്ക് അവര്‍* ഇഷ്ടപ്പെടുന്ന സീറ്റ് നല്*കും. ഇതിനായി 24 മണിക്കൂര്‍* മുമ്പ് തീയറ്ററുമായി ബന്ധപ്പെട്ടാല്‍* മതി.
അംഗീകാരങ്ങള്‍*
ആധുനിക സൌകര്യവും വൃത്തിയുള്ള അന്തരീക്ഷത്തില്‍* മാന്യമായ സിനിമാസ്വാദനവും ഉറപ്പുവരുത്തുന്നതിനാലുമാണ് സര്*ക്കാര്* ഏര്*പ്പെടുത്തിയ ക്ലാസിഫിക്കേഷന്‍* കമ്മിറ്റി പരിശോധിച്ച് വിലയിരുത്തിയപ്പോള്‍* 85 ശതമാനം മാര്‍*ക്ക് വര്*ഷക്ക് നല്*കി കേരളത്തിലെ മികച്ച രണ്ടാമത്തെ തീയറ്ററാക്കിയത്. കൂടാതെ കേരളത്തിലെ മികച്ച 15 തീയറ്ററുകളെ തിരഞ്ഞെടുത്ത് പ്ലാറ്റിനം പദവി നല്*കിയതിലും വര്*ഷാ കോംപ്ലക്സ് ഉള്*പ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍* മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ 9001-2008 സര്*ട്ടിഫിക്കറ്റും കോംപ്ലക്സിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഏക തീയറ്ററാണിതെന്നത് ഇതിന്റെ മാറ്റ് കൂട്ടും.
ജനുവരി 11 ബുധനാഴ്ച വൈകിട്ട് അഞ്ചിന് തീയറ്റില്‍* നടക്കുന്ന ചടങ്ങില്‍* പ്ലാറ്റിനം പദവി പ്രഖ്യാപനവും ഐ.എസ്.ഒ സര്*ട്ടിഫിക്കറ്റ് ദാനവും മന്ത്രി കെ.ബി ഗണേഷ് കുമാര്‍* നിര്*വഹിക്കും. ചടങ്ങില്‍* പീതാംബരക്കുറുപ്പ് എം.പി, കെ. രാജു എം.എല്‍*.എ, സിനിമാ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍* തുടങ്ങിയവര്‍* സംബന്ധിക്കും.
http://www.cinemajalakam.in/2012/01/...grade-and.html