സിനിമാതീയേറ്റര് സ്ഥാപിക്കാന് മന്ത്രി നഗരസഭയ്ക്ക് കത്ത് നല്കി
Posted on: 10 Jul 2012
കുന്നംകുളം:കുന്നംകുളത്ത് ആധുനികരീതിയിലുള്ള സിനിമാ തീയേറ്റര് നിര്മിക്കാന് സ്ഥലമാവശ്യപ്പെട്ട് കായിക സിനിമാ വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് നഗരസഭാ ചെയര്മാന് കത്തയച്ചു.
ഒരേക്കര് സ്ഥലമാണ് തീയേറ്റര് സ്ഥാപിക്കാന് ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ടവ്യവസ്ഥയിലോ സൗജന്യമായോ സ്ഥലം നല്കിയാല് തിയേറ്റര് നിര്മിക്കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷനാണ് സിനിമാ തീയേറ്റര് വ്യവസ്ഥകള്ക്ക് വിധേയമായി നിര്മിക്കുന്നത്.
ഒരു മാസം മുമ്പാണ് തീയേറ്റര് നിര്മാണത്തിന് സ്ഥലം ആവശ്യപ്പെട്ടുള്ള കത്ത് ചെയര്മാന് ടി.എസ്. സുബ്രഹ്മണ്യന് ലഭിച്ചത്. ബുധനാഴ്ച ചേരുന്ന നഗരസഭാ കൗണ്സിലില് കത്ത് ചര്ച്ചയ്ക്ക് വരും.
പാട്ടവ്യവസ്ഥയിലോ മറ്റോ സ്ഥലം നല്കിയാല് നഗരസഭയ്ക്ക് വലിയൊരു ധനാഗമ മാര്ഗമാകും. നഗരസഭയ്ക്ക് സ്ഥലങ്ങള് പലയിടത്തായി ഉണ്ടെങ്കിലും നഗരഹൃദയത്തിലാണ് കെ.എസ്.എഫ്.ഡി.സി. സിനിമാ തീയേറ്ററിന് പ്രാമുഖ്യം നല്കുന്നത്.
Two new A/C theatre coming at thaliparamba, Kannur – details received from HORIZON group website
Horizon Group Theatre Complex, Thaliparamba. A project by Space Forms Architects, Bangalore
Don't walk behind me, I may not lead... Don't walk in front of me, I may not follow.... Just walk beside me and be my friend....
Horizon Group Theatre Complex-Thaliparamba
Client: Horizon Group, Qatar
KEY FEATURES:-
Two Theatres with 1000 and 350 seating capacity.
Fully Air conditioned Theatres.....
![]()