• Amused
 • Angry
 • Annoyed
 • Awesome
 • Bemused
 • Cocky
 • Cool
 • Crazy
 • Crying
 • Depressed
 • Down
 • Drunk
 • Embarrased
 • Enraged
 • Friendly
 • Geeky
 • Godly
 • Happy
 • Hateful
 • Hungry
 • Innocent
 • Meh
 • Piratey
 • Poorly
 • Sad
 • Secret
 • Shy
 • Sneaky
 • Tired
 • Wtf
 • Thanks Thanks:  0
  Likes Likes:  538
  Page 1125 of 2466 FirstFirst ... 1256251025107511151123112411251126112711351175122516252125 ... LastLast
  Results 11,241 to 11,250 of 24660

  Thread: SS FOOD COURT

  1. #11241
   Marvel Aida fan
   This user has no status.
    
   I am:
   ----
    
   starlord's Avatar
   Join Date
   Jun 2009
   Posts
   18,763
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   9837

   Default

   Quote Originally Posted by kuttoos View Post

   semiya molde perano :saroj:   Quote Originally Posted by Appukuttan View Post
   Last edited by starlord; 12th July 2010 at 06:58 AM.

  2. #11242
   SS Ramesis
   This user has no status.
    
   I am:
   ----
    
   sertzui's Avatar
   Join Date
   Jun 2009
   Posts
   26,183
   Post Thanks / Like
   Mentioned
   21 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   60154

   Default

   Quote Originally Posted by kuttoos View Post
   semiya molde perano :saroj:

  3. #11243
   Magistrate
   This user has no status.
    
   I am:
   ----
    
   emi's Avatar
   Join Date
   Jun 2009
   Location
   American Junction
   Posts
   7,111
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   3095

   Default

   Quote Originally Posted by kuttoos View Post
   semiya molde perano :saroj:
   കൊഞ്ചി കൊഞ്ചി കരയല്ലേ
   കരഞ്ഞു കരഞ്ഞു തളരല്ലേ
   തളര്ന്നു വീണുറങ്ങല്ലേ
   ഓമനിക്കാന് ഞാനില്ലേ

  4. #11244
   Queen of Sambar
   This user has no status.
    
   I am:
   ----
    
   Alphi's Avatar
   Join Date
   Jun 2009
   Posts
   9,156
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   2439

   Default


   കോളിഫ്ലവര്* മസാല ഫ്രൈ


   1. കോളിഫ്ലവര്* 300 ഗ്രാം
   2. കടലമാവ് 50 ഗ്രാം
   3. ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
   4. സവാള വലുത് (ഒന്ന്)
   5. ഇഞ്ചി ഒരു കഷണം
   6. വെളുത്തുള്ളി ആറെണ്ണം
   7. പച്ചമുളക് മൂന്നെണ്ണം
   8. തക്കാളി വലുത് (ഒന്ന്)
   9. സോയസോസ് രണ്ട് ടേബിള്*സ്​പൂണ്*
   10. പിരിയന്*മുളകുപൊടി ഒരു ടീസ്​പൂണ്*
   11. കുരുമുളകുപൊടി, മഞ്ഞള്*പൊടി അര ടീസ്​പൂണ്* വീതം
   12. മല്ലിപൊടി രണ്ടു ടീസ്​പൂണ്*
   13. മസാല അര ടീസ്​പൂണ്*
   14. കടുക് ആവശ്യത്തിന്
   15. ഉഴുന്നുപരിപ്പ് രണ്ടു ടീസ്​പൂണ്*

   നന്നായി കഴുകിയ കോളിഫ്ലവര്* ഒരു പാത്രത്തില്* ഇട്ട് അതില്* കടലമാവ് പുരട്ടി പത്തു മിനുട്ട് വെക്കണം. ശേഷം എണ്ണയില്* വറുത്തുകോരുക. ഒരു പാനില്* എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ഇടണം. നിറം മാറുമ്പോള്* ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില പേസ്റ്റാക്കി ഇടണം. ചെറുതായി മൂത്തുവരുമ്പോള്* കനം കുറച്ച് അരിഞ്ഞ സവാള, പച്ചമുളക് കീറിയത് ഇവ ഇടണം. ബ്രൗണ്* നിറമാകുമ്പോള്* ചെറുതായി അരിഞ്ഞ തക്കാളി ഇടണം. ഈ മിശ്രിതം മൂത്തുവരുമ്പോള്* മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞള്*പൊടി, ആവശ്യത്തിന് ഉപ്പ് ഇവ ചേര്*ക്കണം. പച്ച മണം മാറുമ്പോള്* വറുത്തുവെച്ചിരിക്കുന്ന കോളിഫ്ലവര്* ചേര്*ത്ത് സോയസോസും ചേര്*ത്തിളക്കണം.

  5. #11245
   Phone Tu
   This user has no status.
    
   I am:
   ----
    

   Join Date
   Jun 2009
   Location
   Bhoomi alle..??
   Posts
   32,145
   Post Thanks / Like
   Mentioned
   11 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   9357

   Default

   Thanks Alphi..Ithu pole nalla veg spicy recipes poratte..
   Don't ever let that set into your brains
   Don't ever let that set your standards
   And don't ever let that deceive your discretions
   Quote Originally Posted by IddukI GolD View Post

   Fontu is god if nostalgia is a religion..
   Quote Originally Posted by Mallik Bhai View Post

   yes it is

  6. #11246
   Queen of Sambar
   This user has no status.
    
   I am:
   ----
    
   Alphi's Avatar
   Join Date
   Jun 2009
   Posts
   9,156
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   2439

   Default

   അയലക്കറി മംഗലാപുരം സ്റ്റൈല്*

   അയല മത്സ്യത്തിനെ മംഗലാപുരത്ത് ബാന്*ഗുഡ എന്നാണ് പറയുക. അയലക്കറിക്ക് പുളിമൂഞ്ചി എന്നാണ് ഇവിടുത്തെ പേര്. മൂഞ്ചി എന്നാല്* മുളക്. അങ്ങനെ പുളിയും മുളകും ധാരാളമായി ചേര്*ത്ത് തയ്യാറാക്കുന്ന അയലക്കറി എന്ന് സാരം.

   അയല (വലുത് മുഴുവനെ വരഞ്ഞത്) രണ്ട്
   പിരിയന്* മുളക് 8-10 എണ്ണം വറുത്തത്
   മല്ലി വറുത്തത് ഒരു ടേബിള്* സ്​പൂണ്*
   വെളുത്തുള്ളി നാല് അല്ലി
   മഞ്ഞള്*പ്പൊടി കാല്* ടീസ്​പൂണ്*
   എണ്ണ രണ്ടു ടേബിള്*സ്​പൂണ്*
   ഇഞ്ചി (ചെറുതായി അരിഞ്ഞത്) ഒരു ടേബിള്*സ്​പൂണ്*
   പച്ചമുളക് (ചെറുതായി അരിഞ്ഞത്) രണ്ടെണ്ണം
   സവാള (ചെറുതായി അരിഞ്ഞത്) അര കപ്പ്
   വെള്ളം ഒന്നര കപ്പ്
   പുളി ഒരു നാരങ്ങാവലുപ്പത്തില്*
   ഉപ്പ് ആവശ്യത്തിന്
   കറിവേപ്പില ആവശ്യത്തിന്

   വറുത്ത മല്ലി, മുളക്, വെളുത്തുള്ളി, മഞ്ഞള്*പ്പൊടി എന്നിവ ഒന്നിച്ചാക്കി പേസ്റ്റ് രൂപത്തില്* അരച്ചുവെക്കുക. പുളി പിഴിഞ്ഞുവെക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്* എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മുളക് പേസ്റ്റും ചേര്*ത്ത് പച്ച ചുവ മാറുംവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും പുളി പിഴിഞ്ഞതും ചേര്*ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്* മുഴുവനോടെ ഇട്ട് തിരിച്ചും മറിച്ചും ഇളക്കി സാവധാനം വേവിക്കുക. മീന്* വെന്ത് അരപ്പ് കുഴഞ്ഞ് കഷണങ്ങളില്* പൊതിയുന്ന പാകത്തിന് അടുപ്പില്* നിന്നും മാറ്റുക.

  7. #11247
   Queen of Sambar
   This user has no status.
    
   I am:
   ----
    
   Alphi's Avatar
   Join Date
   Jun 2009
   Posts
   9,156
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   2439

   Default

   ഗോലിബജായ്(ഉഡുപ്പി)

   മൈദ അഞ്ചു കപ്പ്
   ഉഴുന്ന് അരച്ചത് ഒരു കപ്പ്
   സോഡാപ്പൊടി കാല്* ടീസ്​പൂണ്*
   കായപ്പൊടി കാല്* ടീസ്​പൂണ്*
   ഇഞ്ചി (ചെറുതായി അരിഞ്ഞത്) ഒരു ടേബിള്*സ്​പൂണ്*
   പച്ചമുളക്(ചെറുതായി അരിഞ്ഞത്) ഒരു ടേബിള്*സ്​പൂണ്*
   തേങ്ങ(കൊത്തിയരിഞ്ഞത്) കാല്* കപ്പ്
   വെള്ളം ആവശ്യത്തിന്
   ഉപ്പ് ആവശ്യത്തിന്

   ചേരുവകള്* എല്ലാംകൂടി ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്*ത്ത് ഉഴുന്നുവടയുടെ പാകത്തിന് കുഴച്ച് ഉരുട്ടി നാരങ്ങാവലുപ്പത്തിലുള്ള ഉരുളകളായി വിരലുകള്* കൊണ്ട് ഷേപ്പ് ചെയ്ത് ചൂടായിക്കിടക്കുന്ന വെളിച്ചെണ്ണയില്* ഇട്ട് സ്വര്*ണനിറത്തില്* കരുകരുപ്പായി വറുത്തെടുക്കുക. ഇങ്ങനെ വറുത്തെടുത്ത ഗോളിബജെ നല്ല ചൂടോടെ തേങ്ങാചമ്മന്തിയോടൊപ്പം വിളമ്പുക.

   പോഹ(മഹാരാഷ്ട്ര)
   വെള്ള അവല്* 150 ഗ്രാം
   കടുക് അര ടീസ്​പൂണ്*
   കപ്പലണ്ടിയെണ്ണ മൂന്നു ടേബിള്* സ്​പൂണ്*
   സവാള ചെറുതായി അരിഞ്ഞത് ഒന്ന് വലുത്
   പച്ചമുളക് ചെറുതായി അരിഞ്ഞത് രണ്ട്
   മഞ്ഞള്*പ്പൊടി അര ടീസ്​പൂണ്*
   കായപ്പൊടി കാല്* ടീസ്​പൂണ്*
   പഞ്ചസാര രണ്ട് ടീസ്​പൂണ്*
   മല്ലിയില അരിഞ്ഞത് രണ്ട് ടീസ്​പൂണ്*
   കറിവേപ്പില രണ്ടു തണ്ട്

   ചുവട് കട്ടിയുള്ള ഒരു പാത്രത്തില്* എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, പച്ചമുളക്, മഞ്ഞള്*പ്പൊടി, സവാള, കായപ്പൊടി എന്നിവ ഇട്ട് വഴറ്റിയശേഷം കുതിര്*ത്ത അവലും ഉപ്പും ചേര്*ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചേരുവകള്* അവലില്* നന്നായി യോജിച്ചു കഴിഞ്ഞാല്* രണ്ട് ടീസ്​പൂണ്* പഞ്ചസാരയും ചേര്*ത്ത് ഇളക്കി അടുപ്പില്* നിന്നും മാറ്റുക. മുകളില്* തേങ്ങ ചിരകിയതും മല്ലിയില അരിഞ്ഞതും ഒരു ചെറുനാരങ്ങ നാലായി മുറിച്ചതും വെച്ച് അലങ്കരിച്ചു വിളമ്പുക. അവലില്* അല്*പ്പം വെള്ളം തളിച്ച് ഒന്ന് ഇളക്കി ഒരു ചിപ്പിലിപ്പാത്രത്തില്* വെക്കുക. 10 മിനുട്ട് കഴിയുമ്പോള്* പാകത്തിന് കുതിര്*ന്നിരിക്കും. വെള്ളം ഒട്ടും കൂടാന്* പാടില്ല.

  8. #11248
   Phone Tu
   This user has no status.
    
   I am:
   ----
    

   Join Date
   Jun 2009
   Location
   Bhoomi alle..??
   Posts
   32,145
   Post Thanks / Like
   Mentioned
   11 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   9357

   Default

   Don't ever let that set into your brains
   Don't ever let that set your standards
   And don't ever let that deceive your discretions
   Quote Originally Posted by IddukI GolD View Post

   Fontu is god if nostalgia is a religion..
   Quote Originally Posted by Mallik Bhai View Post

   yes it is

  9. #11249
   Queen of Sambar
   This user has no status.
    
   I am:
   ----
    
   Alphi's Avatar
   Join Date
   Jun 2009
   Posts
   9,156
   Post Thanks / Like
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   2439

   Default

   പുത്തന്* രുചിക്കൂട്ടുകള്* രൂപം കൊള്ളുന്നതിന്റെ 'മാജിക്' ലക്ഷ്മി നായര്* വിശദീകരിക്കുന്നു. ...
   ലക്ഷ്മി നായരുടെ തിരുവനന്തപുരം പത്മാനഗറിലെ വീട്ടിലേക്ക് വലതുകാല്*വെച്ചതേയുള്ളൂ, അടുക്കളയിലെ ചീനച്ചട്ടിയിലെ എണ്ണയില്*ക്കിടന്ന് പുളയുന്ന കരിമീന്* ശീീീീ.... എന്ന് ശബ്ദമുണ്ടാക്കി ഞങ്ങളെ സ്വാഗതം ചെയ്തു. ''രുചികരമായ ഭക്ഷണം വെച്ചുവിളമ്പുന്നതിനേക്കാള്* ആനന്ദകരമായ കാര്യം മറ്റെന്തുണ്ട്. ആ ആനന്ദം ഞാന്* ആവോളം അനുഭവിക്കുന്നു'', ലക്ഷ്മിനായര്* രുചിനിറഞ്ഞ പുഞ്ചിരിയോടെ പൂമുഖത്തു തന്നെ നില്പുണ്ട്.

   പാചകം 'ബോറന്*' ഏര്*പ്പാടായി കരുതിയിരുന്ന കാലത്താണ് 'മാജിക് ഓവനു'മായി ലക്ഷ്മിനായര്* വരുന്നത്. ആ 'മാജിക്' മലയാളിയുടെ പാചകത്തോടുള്ള സമീപനംതന്നെ മാറ്റിമറിച്ചു. ടിവിയില്* നിറഞ്ഞുനിന്ന് ലക്ഷ്മി പറഞ്ഞുതരുന്ന റെസിപ്പികള്* പരീക്ഷിച്ച് വീട്ടമ്മമാര്* ഭര്*ത്താക്കന്മാര്*ക്ക് വെച്ചുവിളമ്പാന്* തുടങ്ങി. 'ഭാര്യയുടെ പാചകം മോശമാണെന്നു പറഞ്ഞ് വിവാഹമോചനത്തിന് ഒരുങ്ങുന്ന ഭര്*ത്താക്കന്മാര്*ക്ക് വാക്കില്ലാതായി' എന്ന് ലക്ഷ്മിനായര്* തമാശ പറയുന്നു.


   കൊതിപ്പിക്കുന്ന വിജയം


   പത്തുവര്*ഷം മുമ്പാണ് കൈരളി ചാനലിലെ 'മാജിക് ഓവനി'ല്* അവതാരകയാകുന്നത്. ഒരു മലയാളം ചാനലില്* ലൈവ് കുക്കറി ഷോ ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് ഷോയുടെ ഫലം എന്താകുമെന്ന കാര്യത്തില്* സംശയമുണ്ടായിരുന്നു. പക്ഷേ, പ്രേക്ഷകരുടെ പ്രതികരണം അനുകൂലമായി. തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്* ഷോയ്ക്ക് പ്രൈം ടൈം കിട്ടി, ബ്രാന്*ഡിങ് വന്നു. ഇപ്പോള്* 400-നുമേല്* എപ്പിസോഡുകള്* പിന്നിട്ടു. സ്വന്തമായി ഉണ്ടാക്കിയ ആയിരത്തോളം വിഭവങ്ങള്* ഷോയിലൂടെ ഞാന്* പരിചയപ്പെടുത്തി.
   ഒരിക്കല്*പോലും മലയാളികള്*ക്ക് ഇഷ്ടപ്പെടാത്തതോ, നാട്ടില്* കിട്ടാത്തതോ ആയ സാധനങ്ങള്*കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പോലും ഷോയില്* അവതരിപ്പിച്ചിട്ടില്ല. മറുനാടന്* വിഭവങ്ങള്* അവതരിപ്പിക്കുമ്പോള്* നാട്ടില്* കിട്ടാത്ത ചേരുവകള്* ഉണ്ടെങ്കില്* അതിനുപകരം ഏതു ചേര്*ക്കണമെന്ന് പറയാറുണ്ട്. പാചകം എളുപ്പമാക്കാനും ശ്രദ്ധിക്കുന്നു. എല്ലാ ചേരുവകള്*ക്കും കൃത്യമായ അളവ് നിര്*ദേശിക്കാറുണ്ട്. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കള്* റെസിപ്പിയില്* ഉള്*പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. റെസിപ്പിയില്* ഞാനൊരു ട്രേഡ് സീക്രട്ടും ഒളിപ്പിച്ചുവെക്കാറുമില്ല. ഇതുകൊണ്ടൊക്കെയാണ് സാധാരണക്കാരായ പ്രേക്ഷകരുടെ പിന്തുണ കിട്ടിയത്. ''ഷോയില്* കാണിക്കുന്ന വിഭവം എനിക്ക് പറ്റിയതല്ല'', എന്ന് ഒരാള്* പറഞ്ഞാല്* കഴിഞ്ഞില്ലേ, കഥ.


   കുടുംബത്തിന്റെ പിന്തുണ


   എന്റെ പാചകപരീക്ഷണങ്ങള്* ഏറെയും വീട്ടില്*ത്തന്നെയാണ്. വിഭവം ആദ്യമായി രുചിക്കുന്നത് ഭര്*ത്താവ് അഡ്വ. അജയ്കൃഷ്ണനും മക്കള്* പാര്*വതി, വിഷ്ണുനാഥ് എന്നിവരുമാണ്. ഭര്*ത്താവിനും മക്കള്*ക്കും പാചകം അറിയില്ലെങ്കിലും ഭക്ഷണം ആസ്വദിച്ചു കഴിക്കാനും എന്താണ് കുറവ്, കൂടുതല്* എന്ത് എന്നൊക്കെ പറയാനും അറിയാം. അവരാണെന്റെ വിമര്*ശകര്*.


   പാചക നിയമങ്ങള്*


   ടൈമിങ്, ക്ഷമ, കൈയളവിലെ കൃത്യത എന്നിവയാണ് പാചകത്തിന്റെ അടിസ്ഥാന നിയമങ്ങള്*. ടൈമിങ് - ചേരുവകളില്* ഓരോന്നും എത്ര വേവണം, എത്രനേരം വഴറ്റണം, കുറുകണം എന്നൊക്കെ തീരുമാനിക്കുന്ന സമയം. ടൈമിങ് പിഴച്ചാല്* രുചി മാറും. ക്ഷമ എന്നാല്* പാകം നോക്കിനോക്കി ചെയ്യാനുള്ള മനസ്സ്. എങ്ങനെയെങ്കിലും ഈ പണി തീര്*ത്താല്* മതിയെന്നു ചിന്തിച്ച് പാചകത്തിന് ഇറങ്ങാതിരിക്കുക. കൈയളവ് - ചേരുവകളുടെ അളവ് കിറുകൃത്യമാകണം. ഓരോ ചേരുവയും ഇത്രയളവില്* വേണം എന്ന കൃത്യമായ ധാരണ ഉണ്ടാവണം.


   റെസിപ്പി വരുന്ന വഴി


   കഥയും കവിതയുമൊക്കെ എഴുതുന്നതുപോലെയാണ് ഒരു റെസിപ്പി തയ്യാറാക്കുന്നതും. യാത്രയ്ക്കിടയില്*, ഉറങ്ങാന്* കിടക്കുമ്പോള്*, ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കുമൊപ്പം സംസാരിച്ചിരിക്കുമ്പോള്*.... എപ്പോഴാണ് ആശയം വീണുകിട്ടുക എന്നു പറയാന്* പറ്റില്ല. ഉടനെ അതൊരു കടലാസ്സില്* കുറിച്ചുവെക്കും. പിന്നെ അതെങ്ങനെ രുചികരമായ വിഭവമാക്കിമാറ്റാമെന്ന് ആലോചിക്കും. പിന്നെയത് മനസ്സിലിട്ട് പാകപ്പെടുത്തും. അതുകഴിഞ്ഞ് പ്രാക്ടിക്കലായി ചെയ്തുനോക്കും. ആദ്യശ്രമത്തില്*തന്നെ വിഭവം നന്നാവുമെന്ന് പ്രതീക്ഷിക്കാന്* പറ്റില്ല. അഞ്ചോ ആറോ തവണ ചേരുവകള്* മാറിമാറി പരീക്ഷിക്കും. സ്വയം തൃപ്തി തോന്നിയാല്* വീട്ടില്* മറ്റുള്ളവര്*ക്കും വിളമ്പും. അവരും ഓക്കെ പറഞ്ഞാല്* സംഗതി റെഡി.

   ഇത് പുതിയ വിഭവങ്ങളുടെ കാര്യം. നമ്മുടെ നാട്ടില്* അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുണ്ട്. അത്തരം വിഭവങ്ങള്* പുനഃസൃഷ്ടിക്കുന്നത് എനിക്കൊരു ഹോബിയാണ്. അതിന് മുത്തശ്ശിമാരാണ് ആശ്രയം. ഞാന്* ഏതു വീട്ടില്* പോയാലും മുത്തശ്ശിമാരുടെ അടുത്തുകൂടും. സംസാരിച്ച് സംസാരിച്ച് അവരില്*നിന്ന് വിവരങ്ങള്* ഊറ്റിയെടുക്കും. അങ്ങനെ ഒരുപാട് വിഭവങ്ങളുടെ പാചകരഹസ്യങ്ങള്* മുത്തശ്ശിമാരില്*നിന്ന് കിട്ടിയിട്ടുണ്ട്.


   ഫാഷന്*, മോഡലിങ്, ന്യൂസ് റീഡിങ്


   എറണാകുളം സെന്റ്*തെരേസാസില്* പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മോഡലിങ്ങിലും ഫാഷന്* ഷോകളിലുമൊക്കെ താത്പര്യമുണ്ടായിരുന്നു. കോളേജ് തലത്തില്* ഫാഷന്* ഷോകളില്* പങ്കെടുത്തിട്ടുമുണ്ട്. സെന്റ് തെരേസാസ് വിട്ടപ്പോള്* അതൊക്കെ നിന്നുപോയി. അതിനുശേഷം ലോ അക്കാദമിയില്* നിയമപഠനത്തിന് ചേര്*ന്നെങ്കിലും ജേര്*ണലിസത്തോടായിരുന്നു താത്പര്യം. ദൂരദര്*ശനില്* ന്യൂസ് റീഡറാകുന്നത് അങ്ങനെയാണ്.

   ഒരു വര്*ഷം ദൂരദര്*ശനിലുണ്ടായിരുന്നു. ഇത്രയും ആത്മവിശ്വാസം പക്ഷേ, അന്നുണ്ടായിരുന്നില്ല. ടെന്*ഷന്* ബോധ്യമായപ്പോള്* ആ ജോലി അധികകാലം തുടര്*ന്നില്ല. പക്ഷേ, അന്ന് ക്യാമറയെ അഭിമുഖീകരിച്ചതിന്റെ അനുഭവം ഇപ്പോള്* കുക്കറിഷോ ഷൂട്ട് ചെയ്യുമ്പോള്* സഹായമാകുന്നുണ്ട്.


   എനിക്കിഷ്ടപ്പെട്ട വിഭവങ്ങള്*


   മീന്* കറിയില്* തൃശ്ശൂര്*, കോട്ടയം സ്റ്റൈലാണ് എനിക്കിഷ്ടം. മാങ്ങയിട്ട് തേങ്ങാപ്പാല്* ചേര്*ത്ത് ഉശിരന്* സാധനം. കുട്ടനാട്ടിലെ താറാവ് മപ്പാസ്, ഉലര്*ത്ത്, വട്ടയപ്പം, കള്ളപ്പം ഉഗ്രന്*. കോഴിക്കോടിന്റെ കോഴിനിറച്ചതിന് ഞാന്* ഫുള്*മാര്*ക്ക് കൊടുക്കും. ചട്ടിപ്പത്തിരി, ഉന്നക്ക, കലത്തപ്പം എന്നിവയും കൊള്ളാം. സദ്യയില്* തിരുവനന്തപുരം സ്റ്റൈലാണ് ഇഷ്ടം. മാമ്പഴ പുളിശ്ശേരി, കരിമീന്* പൊള്ളിച്ചത്, കപ്പയിറച്ചി, കപ്പമീന്*, കൊഞ്ച് കൊടം പുളിയിട്ട് വെച്ചത് എന്നിവയ്ക്കും എന്റെ മെനുവില്* പ്രഥമ പരിഗണനയുണ്ട്.


   രുചിക്കാത്ത വിമര്*ശനങ്ങള്*


   പാചകം ചെയ്യുന്നവര്* വൃത്തിയോടെയും ഭംഗിയായും വസ്ത്രം ധരിക്കരുത് എന്നു വല്ല നിയമവുമുണ്ടോ? എന്റെ മേക്കപ്പിനെയും വസ്ത്രധാരണ രീതിയെയും പരാമര്*ശിച്ചുകൊണ്ടുള്ള മുഴുവന്* അഭിപ്രായങ്ങളും ശ്രദ്ധിക്കാറുണ്ട്. ഞാന്* മോഡേണായി വേഷം ധരിക്കുന്നതില്* അസൂയാലുക്കളാണ് ചിലര്*. ചിലര്*ക്ക് എന്നെ സാരിപോലുള്ള പരമ്പരാഗത വേഷത്തില്* കാണണമെന്ന നിര്*ബന്ധം. ഞാന്* ജീന്*സും ടോപ്പുമിടുന്നത് ഇവര്*ക്ക് കണ്ടുകൂടാ. എന്നാല്*, ഈ ചെയ്ഞ്ച് നല്ലതാണെന്നു പറയുന്ന ആള്*ക്കാരുമുണ്ട്. പക്ഷേ, ഞാനിതൊന്നുമല്ല നോക്കുന്നത്. എനിക്ക് തൃപ്തിതരുന്നുണ്ടോ എന്നതാണ് പ്രധാനം. ഞാന്* ഇന്ത്യ മുഴുവന്* രുചിതേടി യാത്ര നടത്തുന്നു. എല്ലായിടത്തും സാരിയണിഞ്ഞു പോകാന്* പറ്റുമോ? അതുകൊണ്ട് ജീന്*സും ടോപ്പുമിടുന്നു.

   വിഷ്വല്* മീഡിയ ആയതുകൊണ്ട് ലുക്കിന് പ്രാധാന്യമുണ്ട്. പ്രോഗ്രാമിന്റെ ഷൂട്ടിങ് മിക്കപ്പോഴും എട്ടുപത്തു മണിക്കൂറൊക്കെ നീളാറുണ്ട്. ഇത്രയും നേരം ലൈറ്റിനു മുന്നില്* നില്*ക്കുന്നത് ചര്*മത്തിന് ദോഷമാണ്. ലൈറ്റിന്റെ ചൂടില്* ചര്*മം വരളാതിരിക്കണമെങ്കില്* മേക്കപ്പില്ലാതെ പറ്റില്ല. എങ്കിലും ആവശ്യത്തില്* കൂടുതല്* മേക്കപ്പ് ഞാനുപയോഗിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല.

  10. #11250
   Active User
   This user has no status.
    
   I am:
   ----
    
   lalistheonlySuperStar's Avatar
   Join Date
   Jun 2009
   Location
   KERALA
   Posts
   88,226
   Post Thanks / Like
   Mentioned
   2 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   44747

   Default

   INNU noon paragon hotelil ayirunnu biriyani
   chankan , me and my friend (charity)
   ONV rush kandu agoshikkan poyathayirunnu

   athinu shesham Paragon hotelinte aduthulla famous MILK SARBATH kazhichu
   athum ellam photo eduthittundu
   chankan udane postunnathanu