![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#1 (permalink) |
|
Active User
Join Date: Jun 2009
Posts: 16,919
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
After Bombay March 12 Babu Janardhanan again Kunchacko Boban in BHAKTHI PRASTHAANAM Story,Screenplay,Dialogues and Direction Babu Janardanan Music Afsal Yoosaf Lyrics Vayalar Sharath Chandra Varma ‘ബോംബൈ മാര്*ച്ച്* ’ എന്ന ചിത്രത്തിന് ശേഷം ബാബു ജനാര്*ദനന്* കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭക്തി പ്രസ്ഥാനം’.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്*റെ രണ്ടാം വരവില്* നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്* ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്*.സുരാജ് വെഞ്ഞാറന്*മൂട് ഇരട്ട വേഷങ്ങളില്* എത്തുന്ന ചിത്രത്തില്* ജഗതി ശ്രീകുമാറും ഒരു പ്രധാന കഥാപാത്രം ആകുന്നു.നായിക അടക്കമുള്ള മറ്റു താര നിര്*ണയം പൂര്*ത്തിയായി വരുന്നു.കേരളത്തില്* അടുത്ത കാലത്ത് ആത്മീയ തട്ടിപ്പുകളിലൂടെ പിടിക്കപ്പെട്ട നിരവധി ആള്* ദൈവങ്ങളുടെ ജീവിത വഴികളിലൂടെ ഉള്ള ഒരു അന്വേഷണം ആണ് ഈ ചിത്രം എന്ന് സംവിധായകന്* ബാബു ജനാര്*ദനന്* പറഞ്ഞു.ഇത്തരം കപട ആത്മീയ ആചാര്യന്മാരുടെ ഭൂതകാലം പരിശോധിച്ചാല്* പലപ്പോഴും ഇവര്* കടന്നു വന്നിട്ടുള്ള വിഷമതകള്* നിറഞ്ഞ ജീവിത സന്ദര്*ഭങ്ങള്* കാണാന്* കഴിയും.ഇത്തരത്തില്* ആത്മീയ തട്ടിപ്പിന് പിടിയില്* ആയ ഒരു സിദ്ധന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്*,വിവിധ കാലഘട്ടങ്ങളില്* അയാള്* കടന്നു പോയ വിശ്വാസ പ്രമാണങ്ങള്* ഒക്കെ ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രം ആയിരിക്കും ‘ഭക്തി പ്രസ്ഥാനം’. “ആരാധനാലയങ്ങളുടെയും, ആത്മീയ പ്രഭാഷണങ്ങളുടെയും മറ്റും പരസ്യങ്ങള്* വളരെ വ്യാപകമായിരിക്കുന്ന കേരളത്തില്* ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രചാരണത്തിനായി ആളുകളെ വീടുകളില്* എത്തിക്കുകയും കാര്യ സാധ്യത്തിനായി നല്*കുന്ന പണം, വാഗ്ദാനം നല്*കിയ നേട്ടങ്ങള്* ലഭിച്ചില്ലെങ്കില്* തിരികെ നല്*കാം എന്ന രീതിയില്* ഉള്ള പദ്ധതികള്* അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വിദൂരമല്ല.ഇത്തരം അവസ്ഥകളെ നര്*മ ഭാവനയിലൂടെ ആവിഷ്കരിക്കുന്ന തികച്ചും സാമൂഹിക പ്രസക്തമായ ചിത്രമായിരിക്കും ഇത്”, ബാബു ജനാര്*ദനന്* പറഞ്ഞു.കുഞ്ചാക്കോ ബോബന്* ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്* നിന്നും ഏറെ വ്യത്യസ്തമായ ഒന്നായിരിക്കും ഭക്തി പ്രസ്ഥാനത്തിലെ നായക വേഷം എന്നും ബാബു ജനാര്*ദനന്* പറഞ്ഞു.അഫ്സല്* യൂസഫ്* സംഗീത സംവിധാനം നിര്*വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്* രചിക്കുന്നത്* വയലാര്* ശരത്ചന്ദ്രവര്*മ ആണ്.സലിം ആണ് ചിത്രത്തിന്റെ നിര്*മാതാവ്.മാര്*ച്ച് അവസാന വാരം ചിത്രീകരണം ആരംഭിക്കും
__________________
![]() MY REVIEWS : GRANDMASTER, MALLU SINGH FDFS REVIEW, ORU KAL ORU KANNADI, THE KING & THE COMMISSIONER, ORDINARY FDFS REVIEW UPDATED Last edited by Jaggu; 05-03-2012 at 07:56 AM. |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|