• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  12
    Results 1 to 7 of 7
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,923
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      71270

      Default *** Ore Mugham @ VG's View ***

      ധ്യാൻ ശ്രീനിവാസൻ - അജു വർഗീസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം.. അതിനേക്കാളുപരി മികച്ച ഒരു ത്രില്ലെർ പ്രതീക്ഷ നൽകിയ ചിത്രത്തിന്റെ ട്രെയ്*ലർ.. ഇതെല്ലാം ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ചിലത്.. ഇതൊന്നും കൂടാതെ മുൻപെങ്ങോ മനസ്സിൽ വന്ന ഒരു കഥയുടെ ചട്ടക്കൂട് ആ ട്രൈലറിൽ തോന്നുക കൂടി ചെയ്തപ്പോ കാണണം എന്ന് ഉറപ്പിച്ചിരുന്നു.. നവാഗതനായ സജിത്ത് ജഗദ്നന്ദനാണ് ചിത്രത്തിന്റെ സംവിധാനം.. ചിത്രത്തിലേക്ക്..

      കേരളാപോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള 80കളിൽ നടന്ന ഒരു ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവിൽ പോയ സക്കറിയ പോത്തൻ (ധ്യാൻ ശ്രീനിവാസൻ).. പോലീസ് ഇന്ന് സക്കറിയയുടെ കോളേജ് സുഹൃത്തായിരുന്ന അരവിന്ദന്റെ (ദേവൻ) കൊലപാതകത്തിന്റെ അന്വേഷണത്തിലാണ്, കൊല നടന്ന ദിവസം അരവിന്ദന് വന്ന അവസാന കോൾ സക്കറിയയുടെ പേരിലുള്ള നമ്പറിൽ നിന്നും.. അന്വേഷണത്തിൽ എസിപി യോടൊപ്പം (ചെമ്പൻ വിനോദ്) ജേര്ണലിസ്റ് അമല (ജുവൽ മേരി) കൂടി ചേരുന്നതോടെ സക്കറിയയിലേക്ക്, സക്കറിയയുടെ കോളേജ് ദിനങ്ങളിലേക്കു ചിത്രം നമ്മെ കൊണ്ടുപോകുന്നു.. ആരായിരുന്നു സക്കറിയ പോത്തൻ? സത്യത്തിൽ ആ ഇരട്ടക്കൊലപാതകം നടന്ന രാത്രി എന്ത് സംഭവിച്ചു? ഇതെല്ലാമാണ് ചിത്രം പറയുന്നത്..

      പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ, ധ്യാൻ ശ്രീനിവാസനെ കുഞ്ഞിരാമായണം - കൂട്ടമണി ടൈപ്പ് കഥാപാത്രങ്ങളിൽ കാണുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് തിര പോലുള്ള കുറച്ചു സ്ട്രോങ്ങ് കഥാപാത്രങ്ങളായി കാണാനാണ്, ഒരു പരിധി വരെ ധ്യാൻറെ ശബ്ദം അതിനൊരു വിലങ്ങുതടിയാണെങ്കിൽ പോലും.. എന്നാൽ അത്തരം കഥാപാത്രങ്ങൾ തന്നെക്കൊണ്ടാവും വിധം നന്നായി ചെയ്യാൻ ധ്യാൻ ശ്രമിക്കുന്നുണ്ട് എന്നതിനൊരു ഉദാഹരണമാണ് സക്കറിയ പോത്തൻ.. എന്തുകൊണ്ട് ആ കഥാപാത്രത്തിന് ധ്യാൻ എന്നതിന് ഒരു മറുപടി ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കാണാം.. അജു വര്ഗീസ് ദാസ് എന്ന സുഹൃത്കഥാപാത്രത്തെ നന്നാക്കിയിട്ടുണ്ട്. ദ്വയാർത്ഥ പരാമർശങ്ങൾ കുറെയധികം ഉണ്ടെങ്കിലും, ചിത്രത്തിൽ ചിരി പടർത്തുന്ന രംഗങ്ങളിൽ കൂടുതൽ അജുവിന്റെ വക തന്നെ. പോത്തൻ ദാസിനോട് പാതിരാത്രി സംശയങ്ങൾ ചോദിക്കുന്ന രംഗങ്ങൾ തീയേറ്ററിയിൽ ചിരിയുണർത്തുന്നുണ്ട്.. സഹതാരങ്ങളായി ദീപക്,അർജുൻ, പ്രയാഗ, ഗായത്രി സുരേഷ്, അഭിരാമി, സ്നേഹ, ശ്രീജിത്ത് രവി, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ തുടങ്ങിയ ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്..

      80 കളിൽ നടക്കുന്ന കഥയായതുകൊണ്ടോ എന്തോ ചിത്രത്തിലെ സംഭാഷണ ഭാഷ പലയിടത്തും അച്ചടിഭാഷയായി തോന്നി, അത് ഒരു കല്ലുകടിയായി തോന്നാം. കൂടാതെ ഇത്തരം ത്രില്ലറുകൾ ആവശ്യപ്പെടുന്ന വേഗത ചിലയിടങ്ങളിൽ ചിത്രത്തിനില്ല, എന്നിരുന്നാലും പ്രേക്ഷകർക്ക് മുഷിപ്പുണ്ടാക്കുന്നില്ല.. എന്നെ ഈ ചിത്രം തെല്ല് നിരാശപ്പെടുത്തിയത് അവസാന പതിനഞ്ചു നിമിഷങ്ങളിലാണ്.. പ്രീ ക്ലൈമാക്സ് ഘട്ടത്തിൽ തന്നെ ഇതായിരിക്കുമോ ക്ലൈമാക്സ്.. ഇങ്ങനെ ആവരുതേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച അതെ ക്ലൈമാക്സിൽ തന്നെ ചിത്രം വന്നു നിന്നു.. എല്ലാവരും ചിന്തിക്കുന്ന നോർമൽ ക്ലൈമാക്സ് വേണ്ട എന്ന് കരുതിയതുകൊണ്ടാവാം തിരക്കഥാകൃത്തുക്കൾ ഇത്തരത്തിൽ ചിന്തിച്ചത്, എന്നാൽ ആ യൂഷ്വൽ ക്ലൈമാക്സ് ആയിരുന്നെങ്കിൽ കുറച്ചുകൂടി ബെറ്റർ ആയേനെ ഫൈനൽ പ്രോഡക്റ്റ് എന്നാണ് എനിക്ക് തോന്നിയത്.. കാരണം എന്നും തോറ്റുപോയവന്റെ തിരിച്ചുവരവ് കാണാൻ ജനത്തിന് ഇഷ്ടമാണ്..!!

      ഗാനങ്ങൾ ശരാശരിയിൽ നിന്നപ്പോൾ പശ്ചാത്തലസംഗീതം നന്നായി തോന്നി.. എഡിറ്റിംഗ് പലയിടങ്ങളിലും കൂടുതൽ നന്നാവാമായിരുന്നു.. ഛായാഗ്രഹണം കൊള്ളാം..

      മൊത്തത്തിൽ പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകർക്കും ചിലപ്പോൾ ഒരേപോലെ ഇഷ്ടപ്പെടാൻ കഴിയാത്ത ഒരു ചിത്രമായിരിക്കാം ഒരേ മുഖം, എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് അതിന്റേതായ പ്രേക്ഷകർ ഉണ്ടാവുകയും ചെയ്യും.. റിവ്യൂകൾ വായിച്ചു വിലയിരുത്താതെ കണ്ടു വിലയിരുത്തുന്നതാവും ഇത്തരം ചിത്രങ്ങൾക്ക് നല്ലത്..

      എനിക്ക് ചിത്രം ഒരുതവണ കണ്ടിരിക്കാവുന്ന ഒരു ചിത്രമായാണ് തോന്നിയത്, വമ്പൻ ത്രില്ലർ.. വമ്പൻ കോമഡി.. എന്നൊന്നും അവകാശപ്പെടാനില്ലെകിലും ക്ലൈമാക്സ് എനിക്ക് അത്രകണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ഡിവിഡി ക്കു കാത്തിരിക്കാതെ തിയേറ്റരിൽ തന്നെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് എന്റെ അഭിപ്രായത്തിൽ ഒരേ മുഖം..

      ഒരേ മുഖം : 2.75/5
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,472
      Post Thanks / Like
      Mentioned
      28 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40228

      Default

      Thanks VG

      Galti Se Mistake Ho Gaya

    3. #3
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,310
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      73062

      Default

      Thanks VG

    4. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,934
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8657

      Default

      Thanks VG..

    5. #5
      Owner, Stark Industries
      is awaiting Infinity War
       
      I am:
      Meh
       
      Tony Stark's Avatar
      Join Date
      Jul 2015
      Location
      Abu Dhabi
      Posts
      11,943
      Post Thanks / Like
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5881

      Default

      Thanks VG...Nice review

    6. #6
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,727
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      86368

      Default

      Thanks VG


    7. #7
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,540
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      740

      Default

      Thanks bhai

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •