• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  6
    Results 1 to 4 of 4
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Thana Serndha Koottam @ VG's View ***

      Theatre : Palazzo, Chennai
      Showtime : 12.20pm
      Status : Housefull

      നാനും റൗഡി താൻ പോലൊരു എന്റർറ്റൈനറിന് ശേഷം സംവിധായകൻ വിഗ്നേഷ് ശിവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രം, അക്ഷയ് കുമാറിന്റെ സ്*പെഷ്യൽ 26 എന്ന ചിത്രത്തിന്റെ അഡാപ്റ്റഡ് പതിപ്പ്.. ചിത്രത്തിലേക്ക്..

      1980കളിൽ നടക്കുന്ന കഥയിൽ സൂര്യയുടെ നാച്ചിനാർക്കിനിയൻ CBI ഓഫീസർ ആവുക എന്ന സ്വപ്നവുമായി നടക്കുന്ന യുവാവാണ്, എന്നാൽ ഉത്തമൻ എന്ന കറപ്റ്റഡ് ഓഫീസർ മൂലം അയാൾക് തൻ്റെ ആഗ്രഹം പൂർത്തിയാക്കാൻ കഴിയുന്നില്ല. തന്നെപ്പോലെ തന്നെ ഒരു വലിയ വിഭാഗം യുവാക്കൾ തന്നെ പഠിപ്പുണ്ടായിട്ടും മേലുദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കൽ കാശില്ലാത്തതിനാൽ തൊഴിൽ നിഷേധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്ന നായകൻ, CBI ഓഫീസർമാരായി വേഷമിട്ട് കള്ളപ്പണക്കാരുടെയും കറപ്റ്റഡ് രാഷ്ട്രീയക്കാരുടെയും പണം ഫേക്ക് റെയിഡുകളിലൂടെ കൈക്കലാക്കാൻ ഒരു ടീമിനെ ഉണ്ടാക്കുന്നു.. ഈ കൂട്ടത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒഫീഷ്യൽ ആയ കുറിഞ്ചിവേന്ദൻ കൂടി എത്തുന്നതോടെ ചിത്രം മുന്നോട്ടു പോകുന്നു..

      സ്പെഷ്യൽ 26 അതേപടി റീമേക്ക് ചെയ്യാതെ തിരക്കഥ അപ്പാടെ സ്വന്തം ശൈലിയിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട് സംവിധായകൻ, എന്നിരുന്നാലും സ്*പെഷ്യൽ 26 കണ്ടിട്ടുള്ളവർക്ക് അത്ര വലിയ എക്സൈറ്റ് മെൻറ് ചിത്രം നൽകുന്നില്ല എന്നുതന്നെ പറയാം. എടുത്തു പറയേണ്ടത് സൂര്യയുടെ ലൂക്കും ഗെറ്റ്അപ്പും ആണ്, ഒരുപാട് വർഷങ്ങളായി നമുക്ക് കൈവിട്ടു പോയിരുന്ന ആ പഴയ സൂര്യയെ ഈ ചിത്രത്തിൽ കാണാം.. അത് വലിയൊരു പോസിറ്റീവ് ആയി തോന്നി. നായിക മധുവായി എത്തുന്ന കീർത്തി സുരേഷിന് ഒന്നോ രണ്ടോ പ്രാധാന്യമുള്ള സീനുകൾ ഉണ്ടെന്നതൊഴിച്ചാൽ ഗാനങ്ങളിൽ ഒതുങ്ങിപ്പോവുന്നു. രമ്യ കൃഷ്ണന്റെ മറ്റൊരു നല്ല പ്രകടനമാണ് ചിത്രത്തിലെ അഴക് മീന. RJ ബാലാജിയും സത്യനും യോഗി ബാബുവുമെല്ലാം അവിടെ ഇവിടെ ചില കോമടികളിൽ നമ്മെ ചിരിപ്പിക്കുന്നതിൽ വിജയിക്കുന്നുണ്ട്.

      അനിരുദ്ധിന്റെ ഗാനങ്ങളിൽ സൊഡക്ക് മേലെ തകർത്തപ്പോൾ ബാക്കിയുള്ളവ പ്രതീക്ഷിച്ച ഓളം ഉണ്ടാക്കിയില്ല എന്നാണ് തോന്നിയത്, പശ്ചാത്തലസംഗീതം കാലഘട്ടത്തിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്. ദിനേശ് കൃഷ്ണന്റെ ഛായാഗ്രഹണം നല്ല കളർഫുൾ വിഷ്വലുകൾ ഒരുക്കുന്നു. ആര്ട്ട് ഡയറക്ഷൻ വിഭാഗം ഒരു കൈയ്യടി അർഹിക്കുന്നുണ്ട്, നല്ല കുറെ ഡീറ്റയിലിങ്ങുകൾ ചിത്രത്തിൽ അങ്ങോളമിങ്ങോളം കാണാം.
      ചിത്രം മൊത്തത്തിൽ ലോജിക്കിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പ്രീ ക്ലൈമാക്സ് ഭാഗങ്ങളിൽ പലതും കൺഫ്യുസിംഗോ അല്ലെങ്കിൽ ക്ലാരിറ്റി ഇല്ലായ്മയോ ഫീൽ ചെയ്യിക്കുന്നുണ്ട്. ക്ലൈമാക്സ് മാറ്റിപ്പിടിച്ച ഐഡിയ മികച്ചതായിരുന്നു എങ്കിൽപ്പോലും ആ സീനിൽ ഉറപ്പായും ഉണ്ടാവേണ്ടിയിരുന്ന ഒരു പഞ്ച് എലമെന്റ് എവിടോ മിസ്സിങ്ങാന്, ഇത്തിരികൂടി പഞ്ചിങ് ആയിരുന്നെങ്കിൽ ഒന്നൊന്നര മാസ്സ് ആയേനെ ആ എൻഡിങ്.

      മൊത്തത്തിൽ പറഞ്ഞാൽ എനിക്ക് തോന്നിയത്, സൂര്യയുടെ സമീപകാല ചിത്രങ്ങളെ അപേക്ഷിച്ചു ബെറ്റർ പ്രോഡക്ടാണ് ഇത്.. എന്നാൽ സ്പെഷ്യൽ 26 കണ്ടിട്ടുള്ളതുകൊണ്ടു നമ്മെ എക്സൈറ്റ് ചെയ്യിക്കുന്നില്ല ചിത്രം, ചുമ്മാ അങ്ങനെ കണ്ടിരിക്കാം ഫീൽ ആയിരുന്നു. തമിഴ് നാട്ടിൽ ഭൂരിഭാഗം ആളുകളും സ്*പെഷ്യൽ 26 കണ്ടിട്ടുണ്ടാവാൻ വഴിയില്ലാത്തതുകൊണ്ട് തന്നെ, പടം സൂര്യക്ക് വർക്ക് ആവുമായിരിക്കണം.
      പൊങ്കൽ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗുലേബഗാവലി തന്നെ..!!
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Likes Sree, Cooldude, Tony Stark, Krrish, pulijose, EmmeS liked this post
    3. #2
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    4. #3
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,720
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      Galti Se Mistake Ho Gaya

    5. #4
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,748
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      97507

      Default

      Thanks VG...


    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •