• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 8 of 8
    1. #1
      New User
      This user has no status.
       
      I am:
      ----
       

      Join Date
      Dec 2016
      Location
      Sharjah, U.A.E
      Posts
      2
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default

      My review :-

      ആദ്യമായി ആണ് ഒരു സിനിമ കണ്ടിട്ട് റിവ്യൂ എഴുതുന്നത്. എഴുതാൻ കാരണം ഫേസ്ബുക്കിൽ വരുന്ന റിവ്യൂസ് കണ്ടതുകൊണ്ടാണ്. ഈ നെഗറ്റീവ്സ് എഴുതുന്ന ആളുകൾ എന്ത് പ്രതീക്ഷിച്ചിട്ടാണ് പോയത് എന്ന് മനസിലായില്ല. ബാഹുബലി? ഓടിയന്റെ കഥയിൽ എങ്ങനെ ബാഹുബലി പോലത്തെ സംഭവങ്ങൾ തിരുകും. നെഗറ്റീവ്സ് എല്ലാ എന്നല്ല എനിക്ക് പുലിമുരുഗനെക്കാൾ പടം ഇഷ്ടപ്പെട്ടു സത്യസന്ധമായിട്ടു പറഞ്ഞാൽ. ഞാനും ഒരു ഫാൻ ആണ്. ഒരു നരസിംഹമോ, പുലിമുരുകനോ പ്രതീക്ഷിച്ചവർക്കു ആണ് നിരാശ തോന്നിയത് പിന്നെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നവരും കൂടി ആയപ്പോൾ 'ഒടിയൻ വധം പൂർണം'. മോഹൻലാൽ ഹേറ്റേഴ്*സ്, മഞ്ജു ഹേറ്റേഴ്*സ്, ശ്രീകുമാർ മേനോൻ ഹേറ്റേഴ്*സ് പിന്നെ 'ഞാൻ പ്രകാശനെ' പോലെ ഉള്ളവരും. എല്ലാവരും പറയുന്ന പോലെ ഈ കഥ ഒരു എഴുപത്തി അഞ്ചു ശതമാനം കൂടി ബെറ്റർ ആക്കാമെന്നു നമുക്കും പറയാം. പക്ഷെ നമ്മൾ ഇത് പറയുന്നത് സിനിമ കണ്ടിട്ടാണ് സ്ക്രിപ്റ്റ് കണ്ടിട്ടല്ല. ഒരു സ്ക്രിപ്റ്റ് അല്ലെങ്കിൽ കഥ സംവിധായകൻ എങ്ങനെ ഏതു ആംഗിളിൽ കൂടി നോക്കി കാണുന്നു എന്നത് അയാളുടെ ഭാവന പോലെ ഇരിക്കും. അതിൽ നമ്മുടെ ഭാവന കയറ്റുമ്പോൾ ആണ് പ്രശ്നമാവുന്നതു. പാട്ടുകൾക്ക് കവർ ചെയ്യുന്നപോലെ സിനിമകൾക്ക് കവർ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഇപ്പോൾ ഒരു നൂറു ഒടിയൻ വേർഷൻ ഉണ്ടായേനെ. ലോകത്തുള്ള എല്ലാ സിനിമകളും കാണുന്ന ആളുകൾ വളരെ കുറവാണു ഒരു സാധാരണ പ്രേക്ഷകന് ആയി പോയാൽ അവരെ തൃപ്തി പെടുത്താനുള്ള എല്ലാ സംഭവങ്ങളും ഇതിൽ ഉണ്ട്. സംവിധായകന്റെ അഭിപ്രായപ്രകടനങ്ങൾക്കു ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾക്കു വലിയ ഒരു പങ്കുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. വേറെ ഒരു ആംഗിളിൽ നിന്ന് നോക്കിയാൽ അയാൾ അയാളുടെ പ്രോഡക്റ്റ് വിൽക്കാൻ നോക്കി. ചില അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് പിടിച്ചു നിൽക്കാമായിരുന്നു. അല്ലാതെ സംവിധാനം മോശമായി എന്ന് തോന്നിയില്ല പ്രത്യേകിച്ച് ആദ്യത്തെ പടം അതും സിനിമ ബാക്ക്ഗ്രൗണ്ടിൽ നിന്നും അല്ലാതെ വന്ന ഒരാളുടെ. കുറെ നാളുകൾ അസ്സോസിയേറ്റ് ആയി നടന്നവരുടെയും ചില പ്രമുഖരുടെയും പടങ്ങളെ വച്ച് നോക്കുമ്പോൾ എത്രയോ ബെറ്റർ ആണ് ഇത് ലിസ്റ്റ് വലുതായതുകൊണ്ടാണ് പടങ്ങളുടെ പേര് പറയാത്തത്.


      ഇനി സിനിമയിലേക്ക് (എന്റെ അഭിപ്രായങ്ങൾ ആണ് ഇത്)


      നെഗറ്റീവ്സ് ആദ്യം പറയാം


      VFX : ശരിക്കും കുറച്ചു സ്ഥലത്തു മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നത് വലിയ ആശ്വാസം പക്ഷെ ഉള്ളത് ഇനിയും ഒരു എഴുപത്തി അഞ്ചു ശതമാനം കൂടി നന്നാക്കാമായിരുന്നു. കുട്ടികൾക്കും സാധാരണക്കാർക്കും മനസിലാവണമെന്നില്ല അതും കൂടി പറയാം കാരണം പടം വിജയിപ്പിക്കുന്നതിന് അവർക്കു നല്ല ഒരു പങ്കുണ്ട് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ.


      BGM : നല്ല ഹെവി ബിജിഎം ആണ് ഇതിലെ പക്ഷെ ചില സ്ഥലങ്ങളിലെ ഉപയോഗം ഒഴിവാക്കാമായിരുന്നു ആ ഒരു കാര്യത്തിൽ ബാഹുബലി ഒരു മാതൃക ആക്കാമായിരുന്നു ഉദാഹരണത്തിന് ആദ്യത്തെ ബാഹുബലിയിലെ ആ തലവെട്ടുന്ന രംഗം ശരിക്കും ആ സൈലെൻസിൽ ശ്വാസം നിന്ന് പോയി.


      മേക്കപ്പ്: ലാലേട്ടന്റെ വയസായ ഗെറ്റപ്പിലെ വിഗ് ചിലപ്പോളൊക്കെ പ്രശ്*നമായിരുന്നു. സിദ്ദിക്ക് ഇക്കയുടെ മേക്കപ്പ്, സനയുടെ വർത്തമാനകാലത്തെ ലുക്ക് അത് വളരെ ബോർ ആയിപോയി കൂടുതൽ പറയാത്തത് കാണാത്തവരെ ഓർത്താണ്.


      കാസ്റ്റിംഗ് : ലാലേട്ടന്റെ മുത്തശ്ശനായി അഭിനയിച്ചത് പുള്ളിയുമായി നല്ല കെമിസ്ട്രി ഉള്ള മലയാളത്തിലെയോ തമിളിലെയോ അരെങ്ങേങ്കിലും ആയാൽ നന്നായേനെ പിന്നെ പ്രകാശ്*രാജിന് വെല്ലുവിളി ആയ ഒരു കഥാപാത്രം അല്ല മലയാളത്തിലെ തന്നെ ആരെയെങ്കിലും ഒരു സർപ്രൈസ് കാസ്റ്റിംഗ് ചെയ്തിരുന്നെങ്കിൽ നന്നായേനെ സിദ്ദിഖ് ഇക്കയുടെ റോൾ വേറെ ആരെയെങ്കിലും ചെയ്യിച്ചിട്ടു പുള്ളിക്ക് വില്ലൻ വേഷം കൊടുത്തിരുന്നെങ്കിൽ കിടുക്കിയേനെ.


      പിന്നെ നമ്മുടെ ഡിറെക്ടറുടെ ചില അഭിപ്രായപ്രകടനങ്ങൾ.


      പിന്നെയും ചുഴിഞ്ഞു നോക്കിയാൽ ഉണ്ടാകും ആദ്യത്തെ കാഴ്ചയിൽ എല്ലാം മനസിലാക്കണമെന്നില്ല പിന്നെ ഈ പറയുന്ന ബാഹുബലിയിലെ യും 2 .0 യിലെയും നെഗറ്റീവ്സ് ഇപ്പോൾ നോക്കിയാൽ എത്ര പേജ് എഴുതേണ്ടിവരും?


      പിന്നെ പോസിറ്റീവ്സ്


      ഇത് ഒരു ത്രില്ലെർ ഓ മാസ്സ് മസാല പാടാമോ അല്ല ഒരു ഇമോഷണൽ ഡ്രാമ ആയിട്ടാണ് എനിക്ക് തോന്നിയതു. ഒരു ഹൊറർ മൂഡിൽ എടുത്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി അതിനുള്ള എലെമെന്റ്സ് ഉണ്ടായിരുന്നു (എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്) അത് തീർച്ചയായും സംവിധായകന്റെയും കഥാകാരന്റെയും ഭാവന അനുസരിച്ചാണ് ചെയ്യേണ്ടത്.


      കഥ നടക്കുന്ന കാലഘട്ടവും അതിന്റെ ബാക്ക്ഡ്രോപും പ്രധാനമാണ്. ഇത് ഒരു പാലക്കാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഞാൻ ഒരു പാലക്കാടുകാരൻ ആയതുകൊണ്ട് കലാസംവിധാനം നന്നായി എന്നാണ് തോന്നിയത് കായംകുളം കൊച്ചുണ്ണിയെക്കാൾ ( ഇതും എന്റെ മാത്രം അഭിപ്രായമാണ്)


      ഓടിയന്റെ കഥ vfx അധികം ഉപയോഗിക്കാതെ ആണ് പറഞ്ഞിരിക്കുന്നത് ആളുകൾ പ്രതീക്ഷിച്ചതു നിന്ന നിൽപ്പിൽ കാളയും പോത്തും ആകും എന്നാണെന്നു തോന്നുന്നു അന്യൻ സിനിമപോലെ അങ്ങിനെ ആയിരുന്നേൽ ചിലപ്പോൾ പടത്തിന്റെ ഇപ്പോൾ ഉള്ള ക്വാളിറ്റി പോയേനെ. ഇതിലെ ഒടിയൻ മനുഷ്യനാണ് അതിലുപരി അസാമാന്യൻ ആയ ഒരു കായിക അഭ്യാസി ആണ് പിന്നെ കൺകെട്ട് എന്ന മാജിക്കൽ ടെക്*നിക് ആണ് അവർ പ്രധാനമായും ഉപയോഗിക്കുന്നത് അല്ലാതെ ശരിക്കും അമാനുഷിക ശക്തി അവർക്കു ഇല്ല. ഒടി വയ്ക്കുന്ന ആളുകൾക്ക് ആണ് അത് കാളയും പോത്തും ആയി തോന്നുക അതുകൊണ്ടാണ് ഇരുട്ടും ഏകാന്തതയും വേണമെന്ന് പറയുന്നത് പടത്തിൽ അത് പറയുന്നുണ്ട്. അതിനെ vfx ന്റെ പോരായ്മ ആയി പറയുന്നത് ശരിയല്ല. പിന്നെ മാസ്സ് എലെമെന്റ്സ് എങ്ങനെ വന്നു എന്ന് ശ്രീകുമാർ മേനോന്റെ ഇന്റർവ്യൂസിൽ കൃത്യമായി പറയുന്നുണ്ട് അത് ആന്റണി ചേട്ടന്റെ അഭിപ്രായം കൂടി പരിഗണിച്ചിട്ടായിരിക്കും. അങ്ങിനെ ചില കല്ലുകടികൾ ഉണ്ട് പക്ഷെ ഓവർ ആക്കിയിട്ടില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. പിന്നെ സോഷ്യൽ മീഡിയയിൽ പരക്കുന്ന കഞ്ഞി രംഗം അത് മനസിലാകാത്ത ആളുകൾ ആണ് ഇത്തരം വർത്തമാനം പറയുന്നത്. അവരുടെ ഭൂതകാലത്തിലെ മാനസിക തലത്തിൽ നിന്നുള്ള ഒരു മാറ്റം കാണിക്കാൻ വേണ്ടി ആയിരിക്കാം അങ്ങിനെ ഒരു രംഗം കാരണം അവസാനം നടന്ന ഒരു കൂടിക്കാഴ്ചയിൽ നിന്നും അപ്പോലുള്ള മാനസിക നില വ്യക്തമാക്കാൻ ന്യൂജൻ ആളുകൾ അല്ലാത്തതുകൊണ്ടാണ് കഞ്ഞി ചോദിച്ചത് അല്ലെങ്കിൽ ബെഡ്*റൂമിൽ കയറ്റിയേനെ നാട്ടിൻ പുറത്തുകാർ അങ്ങിനെ അല്ലെ അതും പഴമക്കാർ ഇന്ത്യൻ റുപീയിലെ തിലകന്റെ ഒരു രംഗമില്ലേ ആഹാരം കൊടുത്ത ആ പെൺകുട്ടിയെ പറ്റി എന്തുകൊണ്ടായിരിക്കും. ഇവിടെ ഓടിയാണ് ഇപ്പോൾ പഴയപോലെ ജോലിയും വരുമാനവും ഇല്ല എന്ന് അവർക്കു അറിയാവുന്നതു കൊണ്ടാണ് കഞ്ഞി വേണോ തരട്ടെ എന്ന് ചോദിച്ചത് ഇപ്പോളും ന്യൂജൻ ആളുകൾക്ക് കഞ്ഞിയോട് എന്തോ വിരോധം ഉണ്ട് എന്ന് തോന്നുന്നു പക്ഷെ കഞ്ഞി കടകളിൽ പോയി കഴിക്കാൻ ഇത് ബാധകമല്ല. പിന്നെ ആളുകൾ പറയുന്നത് ആക്ഷൻ രംഗങ്ങൾ പീറ്റർ ഹൈൻ ചെയ്തത് പോലെ തോന്നിയില്ല എന്നാണ് കഥയിലെ കാലഘട്ടവും കഥാപാത്രവും നോക്കിയല്ല ആക്ഷൻ ചെയ്യുന്നത് അല്ലാതെ എല്ലാത്തിലും പുലിമുരുഗനിലെ പോലെ ചെയ്യാൻ പറ്റുമോ കലപോലെ ഓടുന്നത് എല്ലാം അതിലെ പെടും എനിക്ക് ആക്ഷൻ രംഗങ്ങൾ മോശമായി തോന്നിയില്ല. പിന്നെ ഇഴച്ചിൽ എന്ന് പറയുന്നത് ഇതിൽ കഥാപാത്രങ്ങളുടെ ഇമോഷൻസിനു പ്രാധാന്യം കൊടുത്തിട്ടുണ്ട് കൂടുതൽ പരത്തി പറഞ്ഞു ബോർ ആക്കിയിട്ടില്ല അതിനുള്ള സ്കോപ്പ് ഉണ്ടായിട്ടും ഇത് ഒരു അടൂർ സ്റ്റൈലിൽ എടുക്കാൻ പറ്റിയ പടം കൂടി ആണ് കാരണം കഥാകൃത്തിന്റെ മുൻപ് ഉള്ള പടത്തിന്റെ ലെവൽ വച്ച് നോക്കുമ്പോൾ.


      ഇനിയും കൂടുതൽ എഴുതുന്നില്ല കാരണം ആദ്യത്തെ ദിവസം അല്ലെ ആയുള്ളൂ ട്രോൾസ് എല്ലാം വരട്ടെ അപ്പോൾ നോക്കാം. പിന്നെ ഈ നെഗറ്റീവ് പറച്ചിലുകൾ ഫാമിലി ഓടിയൻസ് മൈൻഡ് ചെയ്യും എന്ന് തോന്നുന്നില്ല അങ്ങിനെ വന്നാൽ പടം ഉറപ്പായും സൂപ്പർ ഹിറ്റ് ആകും കാരണം ഫാമിലികൾക്കുള്ള എല്ലാ ചേരുവകളും ഉണ്ട് ഹ്യൂമർ കുറവാണെങ്കിലും.


      ഒരു നല്ല സിനിമ കാണാൻ ആയി പോയാൽ എന്ജോയ് ചെയ്യാം അല്ലാതെ ബാഹുബലിയോ പുലിമുരുകനോ പ്രതീക്ഷിച്ചാൽ ഉറപ്പായും നിരാശപ്പെടും.


      വലിച്ചു കീറി ഒട്ടിക്കലുകൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ.


      അരുൺ കുമാർ

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      130 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167330

      Default

      Thanks Arun

    3. #3
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131371

      Default

      thanks...

    4. #4
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Amused
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,310
      Mentioned
      189 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146948

      Default

      Thank u arunji

      Sent from my LG-H860 using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    5. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,425
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60169

      Default

      Thanks Arun.

    6. #6
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      57,513
      Mentioned
      148 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9966

      Default

      thanks arun

    7. #7
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      733
      Mentioned
      86 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      681

      Default

      ee padathe pattiyulla potthuve vanna abhiprayangal thanneyaa ithum
      valichu keeri ottikkan ullathupole onnum ezhuthiyittilla

    8. #8
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,848
      Mentioned
      94 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12271

      Default

      Thanks Arun...Good Review...
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •