• Amused
 • Angry
 • Annoyed
 • Awesome
 • Bemused
 • Cocky
 • Cool
 • Crazy
 • Crying
 • Depressed
 • Down
 • Drunk
 • Embarrased
 • Enraged
 • Friendly
 • Geeky
 • Godly
 • Happy
 • Hateful
 • Hungry
 • Innocent
 • Meh
 • Piratey
 • Poorly
 • Sad
 • Secret
 • Shy
 • Sneaky
 • Tired
 • Wtf
 • Thanks Thanks:  1
  Likes Likes:  1
  Results 1 to 3 of 3
  1. #1
   Active User
   This user has no status.
    
   I am:
   ----
    
   Abhi's Avatar
   Join Date
   Jun 2009
   Location
   Ambalapuzha/Dammam
   Posts
   18,259
   Mentioned
   2 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   5150

   Default

   Ente oru friendinte abhiprayam

   പ്രവാസത്തീച്ചൂളയിൽ ആശ്വാസത്തിൻ കുളിർതെന്നലെന്ന പോൽ ഒരു വാരാന്ത്യം കൂടി.. ഷാർജയിൽ നിന്നും വിരുന്നെത്തുമെന്നോതിയ പിതൃസഹോദരപുത്രന്റെ വരവിനായ് കാതോർത്ത് ഞാനും, പിന്നെ പ്രവാസത്തിൻ രണ്ടാമൂഴത്തിൽ കൂട്ടുചേർന്ന്, പിന്നീട് എന്റെ സഹമുറിയനുമായ് തീർന്ന നാട്ടുകാരനായ അനുജനുമായ് സ്വ താമസ സ്ഥലത്തെ വിശ്രമമുറിയിൽ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആലസ്യത്തോടെ ഞങ്ങളുടെ മുറി തൂത്തുവാരുന്നതിന്റെ ഇടയിൽ "കുഞ്ചു പിള്ളച്ചേട്ടാ, നമുക്കിന്നൊരു സിനിമായ്ക്ക് പോയാലോ " എന്ന അത്യപൂർവ്വ ചോദ്യമദ്ദേഹത്തിൻ കണ്ംത്തിൽ നിന്നും ഉയർന്നപ്പോൾ എതിർക്കാൻ മനസ്സ് വന്നില്ല... ഇന്ന് പുറത്തിറങ്ങുന്ന ഒരു ചിത്രമായാലോന്നുള്ള രണ്ടാമത് ചോദ്യത്തിന് കണ്ണും പൂട്ടി തലയാട്ടുക മാത്രമായിരുന്നു..... ഉടൻ എത്തി അടുത്ത നിർദ്ദേശം... "ചേട്ടാ, Vox സിനിമയുടെ സൈറ്റിൽ കയറി ലാലേട്ടനെ നായകനാക്കി പൃഥ്വിയുടെ പുതിയ പടത്തിന്റെ സമയമൊന്ന് നോക്കൂ... പറ്റിയാൽ നമുക്ക് ഒന്ന് പോകാം " എന്നായി ഇഷ്ടൻ... ഈ അഭിനവ ചിലന്തിവലയുടെ പ്രവർത്തനങ്ങൾ പോളീ ടെക്നിക്കിൽ പഠിയ്ക്കാത്ത എനിക്കജ്ഞാതമെന്നറിയാവുന്ന ഇവൻ എന്നെ "ആസാക്കാനുള്ള" പരിപാടിയാണോ എന്നാദ്യമോർത്തെങ്കിലും, എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയവൻ അടുത്തിടെ ഞാൻ സ്വന്തമാക്കിയ ആൻഡ്രോയിഡിൽ പ്രസ്തുത സൈറ്റ് ഡൗൺലോഡി സിനിമയെ ഇന്നുതന്നെ തൃക്കൺ പാർക്കാനുള്ള സാദ്ധ്യത ആരാഞ്ഞു.. പ്രൈം ടൈമിലൊന്നും സീറ്റുകിട്ടാകയിൽ രാത്രി 7 ന്റെ പ്രദർശനത്തിൻ സാദ്ധ്യത കണ്ട മൂപ്പരാസമയം ശരിയാകുമോന്ന ചോദ്യമുയർത്തുന്ന ഒരു നോട്ടം എന്നിൽ പതിപ്പിച്ചു.. ആ കണ്ണുകളിലെ ആഗ്രഹം കണ്ടിട്ട് ഞാനറിയാതെ ശരിയെന്നയർത്ഥത്തിൽ ഒന്നമർത്തി മൂളി... പിന്നെല്ലാം ഞൊടിയിടയിൽ കഴിഞ്ഞു... സൈറ്റിൽ മേഞ്ഞ് സ്വന്തം ക്രെഡിറ്റ് കാർഡുപയോഗിച്ച് പഹയൻ ആ സിനിമാ കാണ്മാനുള്ള രശീതികൾ സ്വന്തമാക്കി.. ഒന്നും രണ്ടുമല്ല ഷാർജായിൽ നിന്നെത്താൻ പോകുന്ന മ്മടെ അനിയനും ചേർത്ത് 3 കസാലകൾ...

   കുറച്ച് നാൾ മുമ്പ് കണ്ടു പേടിച്ച "ഒടിയ ചരിതം" പോലാകുമോ എന്ന ശങ്ക മനസ്സിനെ വല്ലാതെ മഥിച്ചുവെങ്കിലും കുളിച്ച് ഫ്രെഷായി വൈകിട്ട് 6:35 ഓടെ വിരുന്നുകാരനായ അനിയനേയും കൂട്ടി ഞങ്ങൾ ശത്രുരാജ്യക്കാരനോട്ടുന്ന വാടക വാഹനത്തിൽ പ്രസ്തുത ചലച്ചിത്രം കാണ്മാനായ് സിൽമാക്കൊട്ടകയെ ലക്ഷ്യമാക്കി കുതിച്ചു... കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിച്ചതിൻ നന്ദിയോടൊപ്പം വാടകപ്പണം നൽകി അയാളെ യാത്രയാക്കി കൊട്ടകയ്ക്ക് അടുത്തേക്ക് ഞങ്ങൾ നീങ്ങി... മുഖ്യ വാതായനത്തിങ്കൽ നിലയുറപ്പിച്ച പാൽപ്പീനി സുന്ദരി കാട്ടിയ രശീതി റീഡറിൽ തൻ മൊബൈലിലെ ചതുരക്കട്ട കാട്ടി അവരുടെ നിർദ്ദേശാനുസരണം സിൽമാസമുച്ചയത്തിലെ നാലാം നമ്പര് കൊട്ടകയിൽ കയറി നിർദ്ദിഷ്ട കസാലകളിൽ ഉപവിഷ്ടരാകുമ്പോഴും പഴയ ഒടിയാനുഭവം വല്ലാതെയലട്ടുന്നുണ്ടായിക്കുന്നു.. പതിവു പരസ്യഘോഷങ്ങൾക്ക് ശേഷം അതാ വരവായ് കാത്തിരുന്ന ചലച്ചിത്രം..... പിന്നീടനുഭവയോഗ്യമായത് തെക്കിന്റേയും, വടക്കിന്റേയും നടന വിസ്മയങ്ങളുടെ ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളുടെ തിരത്തള്ളൽ മാത്രം...(കഥ വിവരിയ്ക്കുന്നത് ചിത്രം കാണാത്തവർക്ക്, കാണാൻ വെമ്പുന്നവർക്ക്, ആ ചിത്രത്തിൻ സൗന്ദര്യത്തെ ആസ്വദിപ്പാൻ വിഘാതമായേക്കുമോയെന്ന ചിന്തയാൽ അതിന് ഒരുങ്ങുന്നില്ല.. എന്തെന്നാൽ ആ സുഖം, അത് അതിന്റെ എല്ലാ സൗന്ദര്യത്തോടുമവർക്ക് അനുഭവയോഗ്യമാകണമെന്നത് ഞാൻ എപ്പോഴേ മനസ്സിലുറപ്പിച്ചു കഴിഞ്ഞിരിന്നു)...

   സുന്ദര നടനത്തിൻ ആദ്യ പകുതിയും, രണ്ടാം പകുതിയും പ്രേക്ഷകരെ ആനന്ദസാഗരത്തിൽ ആറാടിച്ച് പര്യവസാനിയ്ക്കുമ്പോൾ, പ്രവാസത്തിൻ ആദ്യ നിയോഗത്തിൽ സൗദിയിലെ മണൽക്കാട്ടിലെ കോബാർ പ്രദേശത്തെ അർദ്ധ ചന്ദ്ര കടൽത്തീരത്ത് 2000 ത്തിൻ ആദ്യ പകുതിയിൽ ഈയുള്ളവൻ അവതാരകനായ് നിയന്ത്രിച്ച സ്റ്റേജ് ഷോയിൽ പങ്കെടുത്തവനും, മലയാള സിനിമയെ ഒരു കാലത്ത് തന്റെ ഘനഗംഭീര സ്വരത്താൽ പുളകം കൊള്ളിച്ച പ്രിയ നടന്റെ ദ്വിതീയ പുത്രനുമായ യുവനടനിലെ സംവിധായക പ്രതിഭയുടെയും, അടുത്തിടെ ചീകുമാര കാളസർപ്പവിഷ ബാധയാൽ ഒടിയനായ് മങ്ങിയ നമ്മുടെ മലയാളത്തിന്റെ പ്രിയ നടന വിസ്മയത്തിന്റേയും, നർത്തകിയും, നടിയുമായ് നിറഞ്ഞാടി നമ്മേ ഒരു കാലത്ത് കുളിരണിയിച്ച പ്രിയ നടീരത്നത്തിന്റെയും, പുകവണ്ടിയോടിച്ച പയ്യൻ നടന്റേയും, റാംജീറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച്, പിന്നീട് വില്ലൻ കഥാപാത്രങ്ങൾക്കും ജീവനേകിയ പാരമ്പര്യ നടനും, പഴയ ഡയലോഗ് വീരന്റെ പ്രഥമ പുത്രനായ യുവ നടനും, ഒരു കാലത്ത് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ മലയാഉത്തിന് നൽകിയ എന്റെ നാട്ടുകാരൻ കൂടിയായ സംവിധായകനും, വടക്കേ ഇന്ത്യൻ ചലച്ചിത്ര വേദിയുടെ സമ്മാനമായ നടനും, അവിടുത്തെ തന്നെ ഒരു പഴയകാല വില്ലനും, നാമധികം പ്രാധാന്യം നൽകാത്ത മലയാളത്തിലെ മിടുക്കരായ ചെറുവേഷക്കാരായ നടീ നടന്മാരും, കൂടെ യുവ സംവിധായകനും ഒന്നിനൊന്ന് മത്സരിച്ച് തങ്ങളുടെ വേഷങ്ങളെ ഇമ്പമേറും കവിതപോൽ ഞങ്ങളുടെ മുൻപിൽ വലിച്ചു കെട്ടിയ വെള്ളി ശീലയിൽ അഭിനയിച്ച് പതിപ്പിയ്ക്കുമ്പോൾ പരിസരം മറന്ന് ആഹ്ലാദാരവങ്ങൾ മുഴക്കാതിരിയ്ക്കാൻ ഞങ്ങൾക്കായില്ല... ത്രസിപ്പിയ്ക്കുന്ന ക്ലൈമാക്സിന് ശേഷം, ഹോളീവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അവസാന രംഗത്തോടെ ചിത്രം പൂർണ്ണമായി കൊട്ടകയിൽ വെളിച്ചം നിറഞ്ഞപ്പോഴും, ആ വെള്ളിത്തിരാനുഭവം സിരകളെ ത്രസിപ്പിച്ചു കൊണ്ടേയിരുന്നു... ത്രസിപ്പിച്ചു കൊണ്ടേയിരുന്നു.....

   നന്ദി അനിയാ പൃഥ്വീ, ലാലേട്ടനെന്ന മഹാനടനെ ഞങ്ങൾക്ക് തിരിച്ചു നൽകിയതിന്.....അഭിനയം മാത്രമല്ല സംവിധാനവും നിനക്ക് വഴങ്ങുമെന്ന് ചിട്ടയായ, അച്ചടക്കമേറിയ, ആത്മാർത്ഥമായ പ്രയത്നത്തിലൂടെ ഞങ്ങൾക്ക് കാട്ടിത്തന്നതിന്..... നന്ദി.... സിനിമാ പ്രേമികൾ എന്നും നിന്നെ നന്ദിയോടെ സ്മരിയ്ക്കും... കൂടാതെ സംവിധായകനെന്ന നിലയിൽ ഇനിയും മലയാളി പ്രേക്ഷകർക്ക് നിരവധി മനോഹര ചലച്ചിത്രങ്ങൾ നൽകുവാൻ സർവ്വേശ്വരൻ താങ്കളെ പ്രാപ്തനാക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിച്ചു കൊളളുന്നു. (വാൽക്കഷ്ണം: സുന്ദരമായയീ ദൃശ്യ കാവ്യ സുഖത്തിനായ് മലയാള സിനിമയെ നെഞ്ചേറ്റുന്ന നിങ്ങളോരുത്തരും അതിൻ വ്യാജ ക്യാമറാ പ്രിന്റുകൾ തേടി അലയാതെ, തീയറ്ററുകളിൽ തന്നെ പോയി കണ്ട് ആസ്വദിക്കണം എന്ന് ഇത് വായിക്കുന്ന സിനിമാസ്വാദകരായ,എന്റെ മുഖപുസ്തക സ്നേഹിതരോട് ഇത്തരുണത്തിൽ വിനീതമായ് ഞാനപേക്ഷിക്കുന്നു )..
   Last edited by pulijose; 29th March 2019 at 03:23 PM.
   Mohanlal worked with Mani Ratnam in Unaroo (1984) and Iruvar (1997).The legenday director Mani Ratnam said about Mohanlal 'I will never work with lal again.watching his perfomance I often forgot to say 'Cut' and forgets the position as a director'.
   1000XXXXX FOR THIS GREAT LEGEND OUR LALEETAN.

  2. #2
   Proud Indian
   is kidukkachi
    
   I am:
   Cool
    
   pulijose's Avatar
   Join Date
   Nov 2010
   Location
   Cherthala
   Posts
   60,524
   Mentioned
   153 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   167405

   Default

   Thanks Kunchu Pilla annan & Abhi annan

  3. #3
   New User
   This user has no status.
    
   I am:
   ----
    

   Join Date
   Jul 2013
   Posts
   4
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   0

   Default

   Thanks

  Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •