• Amused
 • Angry
 • Annoyed
 • Awesome
 • Bemused
 • Cocky
 • Cool
 • Crazy
 • Crying
 • Depressed
 • Down
 • Drunk
 • Embarrased
 • Enraged
 • Friendly
 • Geeky
 • Godly
 • Happy
 • Hateful
 • Hungry
 • Innocent
 • Meh
 • Piratey
 • Poorly
 • Sad
 • Secret
 • Shy
 • Sneaky
 • Tired
 • Wtf
 • Thanks Thanks:  4
  Likes Likes:  7
  Results 1 to 3 of 3
  1. #1
   Active User
   is On Work mode
    
   I am:
   Secret
    
   Highrange's Avatar
   Join Date
   Mar 2012
   Location
   All Kerala :)
   Posts
   5,007
   Mentioned
   67 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   1145385

   Default വൈറസ് - ഹൈറേഞ്ച് റിവ്യൂ

   നെടുങ്കണ്ടം ജി സിനിമാക്സ്
   07-06-2019 - 6.00 PM
   Status - 65%

   ഒരിക്കലെങ്കിലും മെഡിക്കല്* കോളേജ് കാഷ്വാലിറ്റിയില്* പോവാത്തവര്* കുറവായിരിക്കും. ഇനി അങ്ങനെ പോയിട്ടില്ലാത്തവരെയും അഞ്ച് മിനുട്ട് കൊണ്ട് കാഷ്വാലിറ്റിയുടെ മണം അനുഭവിപ്പിച്ചാണ് വൈറസിന്*റെ ആഖ്യാനം തുടങ്ങുന്നത്. നിപ്പ വൈറസ് കാലത്ത് കേരളത്തെ, വിശിഷ്യാ കോഴിക്കോടിനെ താങ്ങി നിര്*ത്തിയ ആരോഗ്യപ്രവര്*ത്തകര്*ക്കുള്ള ആദരം എന്ന നിലയിലാണ് വൈറസ് കാണാനാവുക. സര്*വൈവല്* ത്രില്ലറുകളില്* കണ്ട് ശീലിച്ച പോലീസ്, മിലിട്ടറി റെസ്ക്യൂ വാര്* റൂമുകള്*ക്ക് പകരം ഒരു മെഡിക്കല്* വാര്* റൂം ഉണ്ടാക്കി അവിടെയിരുത്തി പ്രേക്ഷകനെ സിനിമ കാണിക്കുകയാണ് ആഷിഖ് അബു ഇത്തവണ. പരിചയമില്ലാത്ത ഒരു സിറ്റുവേഷനെ ഹാന്*ഡില്* ചെയ്യുന്ന ആരോഗ്യ പ്രവര്*ത്തകരുടെയും ഭരണകൂടത്തിന്*റെയും ആശങ്കകളെ സത്യസന്ധമായി ഡോക്യുമെന്*റ് ചെയ്യുകയായിരുന്നു ആദ്യ പകുതിയില്*. കേവലം പത്രവാര്*ത്തകളിലും ചാനലുകളിലും നമ്മളറിഞ്ഞ സങ്കീര്*ണതകളെ അതിശയോക്തിയില്ലാതെ അവതിരിപ്പിക്കുന്നു.

   പ്രേക്ഷകന് വളരെ വ്യക്തമായി അറിയാവുന്ന കാരണങ്ങളിലേക്കുള്ള സഞ്ചാരമാണ് രണ്ടാം പകുതി. ആദ്യ പകുതിയില്* നിന്ന് വ്യത്യസ്തമായി സബ്പ്ളോട്ടുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട് സിനിമ. സബ് പ്ളോട്ടുകളെ സിനിമക്ക് ആവശ്യമായ രീതിയില്* നാടകീയത ഇല്ലാതെ തന്നെ മെയിന്* പ്ളോട്ടില്* കൊരുത്തിടുന്നുണ്ട് മുഹ്സിന്* പെരാരിയും ഷറഫുവും സുഹാസും. എന്നാല്* റിയല്* ലൈഫ് ഇന്*സിഡന്*റുകളെ സൂചിപ്പിക്കുന്ന കഥാഗതിയില്* കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലൂടെയുള്ള സഞ്ചാരം അത്ര സുഖകരമായി തോന്നിയില്ല. അത്ര ഡീറ്റെയ്ലിങ് കൊണ്ടുവന്നിട്ടില്ലെങ്കിലും സക്കരിയ, വിഷ്ണു, ഉണ്ണിക്കൃഷ്ണന്* എന്നിവരുടെ വ്യക്തിജീവിതം സിനിമയുടെ സാരമായ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്ന് തോന്നി. പക്ഷേ അതൊഴിവാക്കിയുള്ള മുന്നോട്ട് പോക്ക് ഈ കഥ പറച്ചിലിന് അനുയോജ്യമല്ലെന്ന് തോന്നുകയും ചെയ്യും.

   ഇത്രയധികം അഭിനേതാക്കളെ അണിനിരത്തുകയും വലുപ്പ ചെറുപ്പമില്ലാതെ ഒരേ നൂലില്* കോര്*ക്കുകയും ചെയ്തതിന് ആഷിഖ് അബുവും എഴുത്തുകാരും കയ്യടി അര്*ഹിക്കുന്നു. ആഷിഖ് അബുവിന്*റെ തന്നെ 'ഡാ തടിയാ' യിലെ 'ഷഡ്ഢി'യില്* നിന്ന് ഡോക്ടര്* ആബിദായുള്ള ശ്രീനാഥ് ഭാസിയുടെ വളര്*ച്ച വിസ്മയിപ്പിക്കുന്നതാണ്. കുമ്പളങ്ങിയിലെ ബോണിക്ക് ശേഷം മറ്റൊരു വേറിട്ട കഥാപാത്രം.
   വട്ട് ജയന്*റെ ഷേഡില്* നിന്നുകൊണ്ട് തന്നെ ഡോ. ബാബുരാജായി ഇന്ദ്രജിത്ത് തിളങ്ങിയിട്ടുണ്ട്. ഡോ. അന്നു എന്ന കഥാപാത്രമായി പാര്*വതി തിളങ്ങി. സക്കരിയ്യ ആയി എത്തിയ സംവിധായകന്* സക്കരിയയും മോശമാക്കിയില്ല. സൗബിന്*റെ മറ്റൊരു ഗംഭീര കഥാപാത്രമാണ് ഉണ്ണിക്കൃഷ്ണന്*. കുഞ്ചാക്കോ ബോബന്*, ടൊവിനോ തോമസ്,ആസിഫ് അലി, ഇന്ദ്രന്*സ്, റഹ്മാന്*, ജോജു ജോര്*ജ്, റിമാ കല്ലിങ്കല്*, ദര്*ശന, ഷറഫുദ്ദീന്*,ദിലീഷ് പോത്തന്* തുടങ്ങിയവര്* നന്നായപ്പോള്* രണ്ട് പേരുടെ കാസ്റ്റിങ്ങില്* അഭിപ്രായ വ്യത്യാസം തോന്നി. അതിലൊന്ന് മഡോണ സെബാസ്റ്റ്യന്* ആണ്. മറ്റൊരാള്* ആരോഗ്യമന്ത്രിയായ രേവതിയും. രേവതിയുടെ കഥാപാത്രത്തെ കുറച്ചുകൂടി ബോള്*ഡ് ആയി അവതരിപ്പിക്കേണ്ടിയിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്* ആത്മവിശ്വാസക്കുറവുള്ള ഒരു ഭാവത്തോടെയാണ് ഈ കഥാപാത്രത്തെ സ്ക്രീനില്* കാണാനാവുക. ഷൈലജ ടീച്ചറെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവര്* നടത്തിയപ്പോള്* ഡബ്ബിങ്ങില്* കൂടെ ശ്രദ്ധിക്കാമായിരുന്നു.

   പ്രേക്ഷകനെ അഞ്ച് മിനുട്ട് കൊണ്ട് സിനിമയുടെ മൂഡിലെത്തിക്കുന്നതില്* പ്രധാന പങ്ക് വഹിച്ച മൂന്നു പേരെക്കൂടി ഓര്*മിച്ച് നിര്*ത്താം. സുഷിന്* ശ്യാം, രാജീവ് രവി പിന്നെ സൈജു ശ്രീധരന്*. രണ്ടര മണിക്കൂര്* സിനിമയുടെ മൂഡ് നിലനിര്*ത്തുന്നതില്* ഈ മൂവര്* സംഘത്തിന് കാരമായ പങ്കുണ്ട്. വൈറസ് എന്ത്കൊണ്ട് ഉറപ്പായും കാണണം എന്നുള്ളതിന് ഒരു മറുപടിയേ ഉള്ളു. ചികിത്സാപ്പിഴവിന്*റെ പേരില്*, മരുന്നു മാഫിയയുടെ പേരില്*, അമിതഫീസിന്*റെ പേരില്* മാത്രം പത്രങ്ങളും ചാനലുകളും കൊട്ടിഘോഷിക്കുന്ന ഡോക്ടറുമാരുടെയും ആരോഗ്യപ്രവര്*ത്തകരുടെയും അറിയാതെ പോവുന്ന ത്യാഗങ്ങളുടെ കഥയാണ് വൈറസ്. എന്നാല്* ബോധപൂര്*വമായ വെള്ളപൂശലുകളോ പുകഴ്ത്തലുകളോ ഡയലോഗുകളോ ഇല്ലാതെ ഇത് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട് സിനിമ. അതിജീവനത്തിന്*റെ കഥയില്* മറന്നുകളയാന്* പാടില്ലാത്തവരെ രേഖപ്പെടുത്തി വെക്കുന്നതുകൊണ്ട് തന്നെ തീര്*ച്ചയായും വൈറസ് കണ്ടിരിക്കേണ്ട സിനിമയാണ്.

   റേറ്റിങ് - 3.5/5
   Happily ever after..!

  2. #2
   Super Moderator
   is Mass
    
   I am:
   Cool
    
   Sree's Avatar
   Join Date
   Jun 2009
   Posts
   60,012
   Mentioned
   193 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   150577

   Default

   thanks

  3. #3
   Super Moderator
   This user has no status.
    
   I am:
   ----
    
   anukutty's Avatar
   Join Date
   Aug 2009
   Posts
   29,119
   Mentioned
   56 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   8754

   Default

   Thanks Highrange
   Best page in SS : Read page No 228 of Odiyan official thread.