• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  27
    Likes Likes:  54
    Page 203 of 212 FirstFirst ... 103153193201202203204205 ... LastLast
    Results 2,021 to 2,030 of 2114
    1. #2021
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,872
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94880

      Default

      സീതക്കാതി
      വിജയ് സേതുപതിയുടെ വയസ്സൻ കഥാപാത്രത്തിന്റെ സ്റ്റിൽസ്, ട്രയ്ലർ ഒപ്പം വിജയ് സേതുപതിയുടെ 25ആമത്തെ ചിത്രം, അതും *നടുവിലെ കൊഞ്ചം പക്കത്തെ കാണോം* എന്ന കിടിലൻ കോമഡി ചിത്രമൊരുക്കിയ സംവിധായകൻ
      ചിത്രത്തിന്റെ പ്രസ്സ് ഷോയ്ക്ക് ശേഷം വന്ന റിവ്യൂസും പ്രതീക്ഷ കൂട്ടി
      *പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി*
      ചിത്രത്തിന്റെ ആദ്യ 30ഓളം മിനിറ്റ് മാത്രം വരുന്ന വിജയ് സേതുപതിയുടെ അയ്യാ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 2 മണിക്കൂർ 52 മിനിറ്റ് 47 സെക്കൻഡ് ചിത്രം.
      ആദ്യ 30 മിനിറ്റിൽ 15~20 മിനിറ്റ് സാധാരണ പ്രേക്ഷകൻ ചിലപ്പോൾ തിയറ്ററിൽ നിന്നിറങ്ങി പോകാൻ സാധ്യത ഉണ്ട്. മുഴുവൻ നാടകം മാത്രം. ഒരു 40 മിനിറ്റ് ഒക്കെ ആകുമ്പോൾ ആണ് ചിത്രത്തിന് ജീവൻ വയ്ക്കുന്നത്. ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പ്രശംസനീയമാണ് എങ്കിലും ആദ്യ ഭാഗങ്ങളിൽ ഒച്ച് ഇഴയുന്ന വേഗത്തിൽ പഴയ അവാർഡ് പടങ്ങളെ ഓർമ്മപെടുത്തുന്ന ആഖ്യാന ശൈലി മുഷിപ്പുളവാക്കുന്നു. ക്ലൈമാക്സ് വരെ തെറ്റില്ലാതെ അത്യാവശ്യം ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട് എങ്കിലും സാദാ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ഇത്.
      അഭിനേതാക്കളിൽ വിജയ് സേതുപതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല, 8 മിനിറ്റ് ഒറ്റ ഷോട്ടിൽ എടുത്ത ഔറംഗസേബ് നാടകം ഒന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി.
      സഹനടന്മാരിൽ ബക്സ്, ബാലാജി, നടൻ വൈഭവിന്റെ സഹോദരൻ സുനിൽ ഒരുപാട് ചിരിപ്പിച്ചു.
      ഒരു നല്ല ആശയം, കൈവിട്ട പരീക്ഷണത്തിൽ പൊതിഞ്ഞ് പ്രേക്ഷകന് നൽകി, ഭൂരിഭാഗം പ്രേക്ഷകരും കൈവിടും
      ഫ്ലോപ്പ്, ചിലപ്പോൾ ഡിസാസ്റ്റർ ഉറപ്പ് ബോക്സ് ഓഫീസിൽ






    2. #2022
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,872
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94880

      Default

      മാരി 2

      ആദ്യഭാഗം തിയറ്ററിൽ ആ ഓളത്തിൽ കണ്ടപ്പോൾ ഇഷ്ടപെട്ട സിനിമയാണ്, പ്രത്യേകിച്ച് അന്ന് വരെ സിനിമകളിൽ കണ്ട് ശീലമില്ലാത്ത നായക കഥാപാത്രസൃഷ്ടിയും ധനുഷും സഹതാരങ്ങളും നടത്തിയ പെർഫോമൻസും

      മാരി 2ലേക്ക് വരുമ്പോൾ ആ പഴയ മാരിയെ നമുക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടുവെന്നത് വേദനയോടെ അറിയാൻ സാധിക്കും. ആദ്യ ഭാഗത്തിൽ പ്രാവുകളെ അങ്ങേയറ്റം സ്നേഹിക്കുന്ന വയലൻസിൽ ഒരു ഫൺ മാത്രമായിരുന്നു എങ്കിൽ ഇവിടെ കുറച്ച് ലൗഡ് ആണ്. ധനുഷ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ

      സായ് പല്ലവി കിടു ആയിരുന്നു ആനന്ദി ആയി. ടോവിനോ അത്യാവശ്യം മോശം പ്രകടനം ആയിരുന്നു, ഡയലോഗ് ഡെലിവറിയിലും വില്ലൻ പരിവേഷം സ്ക്രീനിൽ നിറഞ്ഞ് നിൽക്കേണ്ട സീനുകളിൽ അത് ഊട്ടിയുറപ്പിക്കാൻ പെടാപ്പാട് പെടുന്ന അവസ്*ഥ. വരലക്ഷ്മി നല്ല elegant ആയിരുന്നു. ബാക്കിയുള്ളവർ ഒക്കെ പതിവ് പോലെ

      സ്ക്രിപ്റ്റ് മാരി എന്ന കഥാപാത്രം മാറ്റിനിർത്തിയാൽ ലീനിയർ ആയി പറഞ്ഞു പോകുന്ന ബാഷ സിനിമ തന്നെയാണ്. ഒരു നല്ല മാസ്സ് മസാല ഫോർമാറ്റിൽ അത് എടുത്തിട്ടുണ്ട്. രണ്ടാം പകുതി ആണ് കൂടുതൽ നന്നായത്, ക്ലൈമാക്സ് ഫൈറ്റ് മാത്രം മോശമാക്കി. ആദ്യഭാഗത്തേക്കാൾ ഒരു ഇമോഷണൽ ഇമ്പാക്റ്റ് ഉണ്ട് ഇതിൽ.

      മാരി ആദ്യഭാഗത്തിൽ പല സീനുകളുടെയും ആത്മാവ് അനിരുദ്ധ് ഒരുക്കിയ ബി ജി എം ആയിരുന്നു. ഇവിടെ യുവൻ ശങ്കർ രാജ മാസ്സ് സീനിൽ പരാജയപ്പെട്ടപ്പോൾ സെന്റി സീനുകളിൽ സ്കോർ ചെയ്തു.

      റൗഡി ബേബി സോങ്ങിൽ സായ് പല്ലവി പ്രഭുദേവ ഒരുക്കിയ സ്റ്റെപ്പുകൾ ഇട്ട് വേറെ ലെവൽ ആയിരുന്നു.

      മൊത്തത്തിൽ തിയറ്ററിൽ ഓളത്തിൽ കയ്യടിച്ചു കണ്ടു മറക്കാവുന്ന മാസ്സ് മസാല എന്റർറ്റയ്നർ

    3. #2023
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,292
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60339

      Default

      Thnaks ITV,

    4. #2024
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      5,245
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      16053

      Default

      thanks ..

    5. #2025
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,872
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94880

      Default

      തട്ടുംപുറത്ത് അച്യുതൻ

      തട്ടുംപുറത്ത് അല്ല തട്ടിക്കൂട്ട് അച്യുതൻ എന്നാ വിളിക്കേണ്ടത്. ലാൽ ജോസ് എന്ന സംവിധായകൻ ഇത്രത്തോളം അധഃപതിച്ചോ എന്ന് തോന്നിപ്പോകുന്നു. സിന്ധുരാജിന്റെ ഏറ്റവും ബോറൻ സ്ക്രിപ്റ്റ് ഇത് തന്നെയാണ്. കുഞ്ചാക്കോ ബോബൻ എന്ന നടൻ സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്യുന്നത് നിർത്തിയില്ല എങ്കിൽ .....

      ലാൽ ജോസ് ചിത്രങ്ങളിലെ ആകെ ആശ്വാസമായ നല്ല വിഷ്വൽസ് മാത്രം അല്പം ബാക്കിയുണ്ട്. 80കളിൽ പോലും ആവറേജ് വിജയത്തിന് മുകളിൽ സാധ്യത ഇല്ലാത്ത തിരക്കഥ എടുക്കാൻ ലാൽ ജോസ് എന്ന സംവിധായകൻ തീരുമാനിച്ചതിന് പിന്നിൽ എന്ത് X ഫാക്ടർ ആണിതിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, അദ്ദേഹത്തിന്റെ ഏറ്റവും മോശമെന്നു മറ്റുള്ളവർ പറയുന്ന വെളിപാടിന്റെ പുസ്തകത്തിൽ പോലും ഒരു unique element ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

      നെഞ്ചിനുള്ളിൽ എന്ന പാട്ട് ഒഴികെ ബാക്കി ഒക്കെ നല്ല ബോർ ഐറ്റംസ് ആണ്, അതും ആവശ്യമില്ലാതെ കുത്തിനിറച്ച പോലെ, നെഞ്ചിനുള്ളിൽ പാട്ടും വെറുതെ കുത്തിതിരുകിയത് തന്നെ എങ്കിലും ആ വിഷ്വൽസ് എവിടെയൊക്കെയോ ആ പഴയ ലാൽ ജോസ് ഉറക്കാമെണീറ്റത് കാട്ടിത്തരും. ആക്ഷൻ സീനിൽ ഭക്തിഗാനം ജാസ് ഇട്ട് ബി ജി എം ചെയ്തത് ദീപാങ്കുരൻ ഭാവി കൾട്ട് ലെവലിലേക്ക് ഉള്ള ചുവടുവയ്പ്പാണ്

      ഒരു പുതുമയും ഇല്ല എന്നതാണ് ഇതിന്റെ സ്*ക്രിപ്റ്റിൽ ഉള്ള ഏറ്റവും വലിയ പുതുമ. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ഒക്കെ കയ്യബദ്ധമായിരുന്നു എന്ന് തോന്നുന്നു.

      നടീനടന്മാരെ പറ്റി കൂടുതൽ പ്രസംഗിച്ച് ഒരധികപ്രസംഗി ആകാൻ ഉദ്ദേശിക്കുന്നില്ല, ആർക്കും ഒരു പുതുമയുള്ള റോളും ഇല്ല. ബിജു സോപാനത്തെ ഒക്കെ 2 ഡയലോഗിന് കൊണ്ട് വന്ന് ആ നടനെ അപമാനിച്ചു. താരകല്യാണിന് ഡാൻസ് ചെയ്യാൻ വന്നപ്പോ 2 ഡയലോഗ് കൊടുത്ത പോലെ. നായിക നായകൻ ടിവി ഷോയിൽ ഉള്ള കുറെ പേർ കുത്തിനിറയ്ക്കപ്പെട്ടിട്ടുണ്ട്.
      പുതിയ നായിക ശ്രവണ സ്*കൂൾ നാടക രംഗത്തിന് ഒരു വാഗ്ദാനമാണ്.

      മൊത്തത്തിൽ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും മോശം ചിത്രം, ലാൽ ജോസിന്റെ ഏറ്റവും മോശം ചിത്രവും

    6. #2026
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      5,245
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      16053

      Default

      thanks a lot ..

    7. #2027
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      8,709
      Mentioned
      24 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      49474

      Default

      Quote Originally Posted by ITV View Post
      തട്ടുംപുറത്ത് അച്യുതൻ

      തട്ടുംപുറത്ത് അല്ല തട്ടിക്കൂട്ട് അച്യുതൻ എന്നാ വിളിക്കേണ്ടത്. ലാൽ ജോസ് എന്ന സംവിധായകൻ ഇത്രത്തോളം അധഃപതിച്ചോ എന്ന് തോന്നിപ്പോകുന്നു. സിന്ധുരാജിന്റെ ഏറ്റവും ബോറൻ സ്ക്രിപ്റ്റ് ഇത് തന്നെയാണ്. കുഞ്ചാക്കോ ബോബൻ എന്ന നടൻ സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്യുന്നത് നിർത്തിയില്ല എങ്കിൽ .....

      ലാൽ ജോസ് ചിത്രങ്ങളിലെ ആകെ ആശ്വാസമായ നല്ല വിഷ്വൽസ് മാത്രം അല്പം ബാക്കിയുണ്ട്. 80കളിൽ പോലും ആവറേജ് വിജയത്തിന് മുകളിൽ സാധ്യത ഇല്ലാത്ത തിരക്കഥ എടുക്കാൻ ലാൽ ജോസ് എന്ന സംവിധായകൻ തീരുമാനിച്ചതിന് പിന്നിൽ എന്ത് X ഫാക്ടർ ആണിതിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, അദ്ദേഹത്തിന്റെ ഏറ്റവും മോശമെന്നു മറ്റുള്ളവർ പറയുന്ന വെളിപാടിന്റെ പുസ്തകത്തിൽ പോലും ഒരു unique element ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

      നെഞ്ചിനുള്ളിൽ എന്ന പാട്ട് ഒഴികെ ബാക്കി ഒക്കെ നല്ല ബോർ ഐറ്റംസ് ആണ്, അതും ആവശ്യമില്ലാതെ കുത്തിനിറച്ച പോലെ, നെഞ്ചിനുള്ളിൽ പാട്ടും വെറുതെ കുത്തിതിരുകിയത് തന്നെ എങ്കിലും ആ വിഷ്വൽസ് എവിടെയൊക്കെയോ ആ പഴയ ലാൽ ജോസ് ഉറക്കാമെണീറ്റത് കാട്ടിത്തരും. ആക്ഷൻ സീനിൽ ഭക്തിഗാനം ജാസ് ഇട്ട് ബി ജി എം ചെയ്തത് ദീപാങ്കുരൻ ഭാവി കൾട്ട് ലെവലിലേക്ക് ഉള്ള ചുവടുവയ്പ്പാണ്

      ഒരു പുതുമയും ഇല്ല എന്നതാണ് ഇതിന്റെ സ്*ക്രിപ്റ്റിൽ ഉള്ള ഏറ്റവും വലിയ പുതുമ. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ഒക്കെ കയ്യബദ്ധമായിരുന്നു എന്ന് തോന്നുന്നു.

      നടീനടന്മാരെ പറ്റി കൂടുതൽ പ്രസംഗിച്ച് ഒരധികപ്രസംഗി ആകാൻ ഉദ്ദേശിക്കുന്നില്ല, ആർക്കും ഒരു പുതുമയുള്ള റോളും ഇല്ല. ബിജു സോപാനത്തെ ഒക്കെ 2 ഡയലോഗിന് കൊണ്ട് വന്ന് ആ നടനെ അപമാനിച്ചു. താരകല്യാണിന് ഡാൻസ് ചെയ്യാൻ വന്നപ്പോ 2 ഡയലോഗ് കൊടുത്ത പോലെ. നായിക നായകൻ ടിവി ഷോയിൽ ഉള്ള കുറെ പേർ കുത്തിനിറയ്ക്കപ്പെട്ടിട്ടുണ്ട്.
      പുതിയ നായിക ശ്രവണ സ്*കൂൾ നാടക രംഗത്തിന് ഒരു വാഗ്ദാനമാണ്.

      മൊത്തത്തിൽ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും മോശം ചിത്രം, ലാൽ ജോസിന്റെ ഏറ്റവും മോശം ചിത്രവും
      Sundhuraajil ninnu ithil kooduthalonnum pratheekshikkanda ennu ariyaamayirunnille...pullipuliyokke oru olathil rekshapetta movie aanu...
      ഞാൻ ഇതാണെന്ന് പറയാൻ ഞാൻ ആരെ ഭയക്കണം...

    8. #2028
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,292
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60339

      Default

      Thanks. Surprised by the below review. If you dd not like it, then TV yil veran kathunilkaam.

      Quote Originally Posted by ITV View Post
      തട്ടുംപുറത്ത് അച്യുതൻ

      തട്ടുംപുറത്ത് അല്ല തട്ടിക്കൂട്ട് അച്യുതൻ എന്നാ വിളിക്കേണ്ടത്. ലാൽ ജോസ് എന്ന സംവിധായകൻ ഇത്രത്തോളം അധഃപതിച്ചോ എന്ന് തോന്നിപ്പോകുന്നു. സിന്ധുരാജിന്റെ ഏറ്റവും ബോറൻ സ്ക്രിപ്റ്റ് ഇത് തന്നെയാണ്. കുഞ്ചാക്കോ ബോബൻ എന്ന നടൻ സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്യുന്നത് നിർത്തിയില്ല എങ്കിൽ .....

      ലാൽ ജോസ് ചിത്രങ്ങളിലെ ആകെ ആശ്വാസമായ നല്ല വിഷ്വൽസ് മാത്രം അല്പം ബാക്കിയുണ്ട്. 80കളിൽ പോലും ആവറേജ് വിജയത്തിന് മുകളിൽ സാധ്യത ഇല്ലാത്ത തിരക്കഥ എടുക്കാൻ ലാൽ ജോസ് എന്ന സംവിധായകൻ തീരുമാനിച്ചതിന് പിന്നിൽ എന്ത് X ഫാക്ടർ ആണിതിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, അദ്ദേഹത്തിന്റെ ഏറ്റവും മോശമെന്നു മറ്റുള്ളവർ പറയുന്ന വെളിപാടിന്റെ പുസ്തകത്തിൽ പോലും ഒരു unique element ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

      നെഞ്ചിനുള്ളിൽ എന്ന പാട്ട് ഒഴികെ ബാക്കി ഒക്കെ നല്ല ബോർ ഐറ്റംസ് ആണ്, അതും ആവശ്യമില്ലാതെ കുത്തിനിറച്ച പോലെ, നെഞ്ചിനുള്ളിൽ പാട്ടും വെറുതെ കുത്തിതിരുകിയത് തന്നെ എങ്കിലും ആ വിഷ്വൽസ് എവിടെയൊക്കെയോ ആ പഴയ ലാൽ ജോസ് ഉറക്കാമെണീറ്റത് കാട്ടിത്തരും. ആക്ഷൻ സീനിൽ ഭക്തിഗാനം ജാസ് ഇട്ട് ബി ജി എം ചെയ്തത് ദീപാങ്കുരൻ ഭാവി കൾട്ട് ലെവലിലേക്ക് ഉള്ള ചുവടുവയ്പ്പാണ്

      ഒരു പുതുമയും ഇല്ല എന്നതാണ് ഇതിന്റെ സ്*ക്രിപ്റ്റിൽ ഉള്ള ഏറ്റവും വലിയ പുതുമ. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ഒക്കെ കയ്യബദ്ധമായിരുന്നു എന്ന് തോന്നുന്നു.

      നടീനടന്മാരെ പറ്റി കൂടുതൽ പ്രസംഗിച്ച് ഒരധികപ്രസംഗി ആകാൻ ഉദ്ദേശിക്കുന്നില്ല, ആർക്കും ഒരു പുതുമയുള്ള റോളും ഇല്ല. ബിജു സോപാനത്തെ ഒക്കെ 2 ഡയലോഗിന് കൊണ്ട് വന്ന് ആ നടനെ അപമാനിച്ചു. താരകല്യാണിന് ഡാൻസ് ചെയ്യാൻ വന്നപ്പോ 2 ഡയലോഗ് കൊടുത്ത പോലെ. നായിക നായകൻ ടിവി ഷോയിൽ ഉള്ള കുറെ പേർ കുത്തിനിറയ്ക്കപ്പെട്ടിട്ടുണ്ട്.
      പുതിയ നായിക ശ്രവണ സ്*കൂൾ നാടക രംഗത്തിന് ഒരു വാഗ്ദാനമാണ്.

      മൊത്തത്തിൽ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും മോശം ചിത്രം, ലാൽ ജോസിന്റെ ഏറ്റവും മോശം ചിത്രവും

    9. #2029
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,872
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94880

      Default

      അടങ്കമറു

      കണ്ടു കഴിയുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു എന്നോ മാരി 2 ഒരിക്കൽ കൂടി കണ്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോകും

      80കളിൽ കണ്ടു വന്ന സത്യസന്ധനായ പോലീസ് ഓഫീസർ പരാജയപ്പെടുകയും വില്ലന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് സസ്*പെൻഡ് ചെയ്യുക, കുടുംബത്തെ ഉന്മൂലനം ചെയ്യുക, വില്ലന്മാരെ ഓരോരുത്തർ ആയി നായകൻ വക വരുത്തുക എന്നീ കലാപരിപാടി മാത്രമാണ് 2018 അവസാനം റിലീസ് ആയ ഈ തമിഴ് സിനിമ.

      ചിത്രം എന്തോ ആണ് എന്ന് സംവിധായകൻ വരുത്തിതീർക്കാൻ ടെക്*നോളജിയുടെ സഹായം തിരക്കഥയിൽ പല ഇടങ്ങളിലും മൈൻ പോലെ കുഴിച്ചിട്ടിട്ടുണ്ട്. പക്ഷെ അവയൊക്കെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ എത്തിക്കാൻ സാധിക്കാത്തത് തിരക്കഥയിൽ പുതുമ ഇല്ലാത്തതും എല്ലാം പ്രവചനാത്മകവും ആയിടത്താണ്.

      ഗാനങ്ങൾ, ബിജിഎം ഒക്കെ ശരാശരി ആയിരുന്നു

      ജയം രവി നന്നായിരുന്നു. രാശി ഖന്ന ഉള്ള സീനുകൾ നന്നാക്കി. ബാബു ആന്റണി ഉൾപ്പടെ ഉള്ള വില്ലന്മാർ നോക്കുകുത്തികൾ

      മൊത്തത്തിൽ ഡിവിഡിയിൽ ഓടിച്ചു കണ്ടു തീർക്കാം

      ഈ മാസം ആദ്യം വന്ന വിക്രം പ്രഭു നായകനായ തുപ്പാക്കിമുനൈ എന്ന ചിത്രവും ഏകദേശം ഇത് പോലൊരു ക്രൈം സീൻ ബേസ് ചെയ്താണ് കഥ തുടങ്ങുന്നത്. അവിടെ തിരക്കഥയിൽ കൊണ്ട് വരാൻ ശ്രമിച്ച പുതുമ ഇവിടെ തീരെയില്ല

    10. #2030
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,872
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      94880

      Default

      പേട്ട

      രജനികാന്തിന്റെ മറ്റൊരു സിനിമ എന്നതിനേക്കാൾ പിസ്സ, ഇരൈവി, ജിഗർത്തണ്ട എന്നീ ഇഷ്ടചിത്രങ്ങളുടെ സംവിധായകന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നു എന്നതായിരുന്നു ഈ സിനിമ അന്നൗൻസ് ചെയ്തപ്പോൾ മുതൽ പ്രതീക്ഷ ഉണ്ടാക്കിയത്. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ്, ബോബി സിംഹ, ശശികുമാർ, ഗുരു സോമസുന്ദരം, മണികണ്ഠൻ ആചാരി, സിമ്രാൻ, തൃഷ എന്നീ താരനിരയും പ്രതീക്ഷ കൂട്ടി. പക്ഷെ ചിത്രം അത്ര കണ്ട് കാത്തില്ല എന്നു തന്നെ പറയാം.

      കഥയൊക്കെ പഴയ ബോംബ് കഥ തന്നെ. പക്ഷെ ആദ്യപകുതിയിൽ പ്രത്യേകിച്ച് കഥയിലേക്ക് കടക്കുന്നില്ല എങ്കിലും ഇന്റർവെൽ വരെ ഉള്ള സീനുകൾ രജനികാന്ത് എന്ന താരത്തെയും നടനെയും എനർജെറ്റിക് ആയി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. രണ്ടാം പകുതി പക്ഷെ കൈ വിട്ട് പോകുന്ന കാഴ്ച്ച ആയിരുന്നു, അടിയും ഇടിയും വെടിയും പുകയും പിന്നെ ഒട്ടും ഇമ്പാക്റ്റ് ഉണ്ടാക്കാത്ത ട്വിസ്റ്റുമായി എഡിറ്റർ ഉറങ്ങിപ്പോയോ എന്നു തോന്നിക്കുന്ന വിധത്തിൽ വളരെ ദൈർഘ്യമേറിയതായിപ്പോയി. രണ്ടാം പകുതി ഫ്ലാഷ്ബാക്ക് സീനുകൾ ഒട്ടും രസിപ്പിക്കുന്നില്ല എന്നതും ക്ലൈമാക്സ് ട്വിസ്റ്റ് ഉൾപ്പടെ പ്രവചനാത്മകമായതും ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

      ഒരു പക്ഷെ പടയപ്പ, ബാബ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത്രയും ഈസി എനർജെറ്റിക് ആയ രജനികാന്ത് സ്ക്രീനിൽ വരുന്നത് ഇതിലാണ്. പുള്ളിയുടെ സ്ക്രീൻ പ്രസൻസ് ആണ് ചിത്രത്തിന്റെ ജീവൻ. രജനി കഴിഞ്ഞാൽ ചിത്രത്തിൽ അല്പമെങ്കിലും പെർഫോം ചെയ്യാനുള്ളത് സിമ്രാൻ, തൃഷ എന്നീ വലിയ നായികമാർക്കിടയിലും മാളവിക മോഹനനാണ്, സാരി ഗെറ്റപ്പിൽ അന്യായ ലുക്കും, തൃഷ വരെ സൈഡ് ആയിപ്പോകുന്ന കാഴ്ച്ച. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങൾ ഒക്കെ തീർത്തും പാതി വെന്തതാണ്, ഫ്ലാഷ്ബാക്കിൽ നവാസുദ്ദീൻ തികച്ചും ഒരു മോശം കാസ്റ്റിംഗ് ആയിപ്പോയി.

      അനിരുദ്ധിന്റെ ബി ജി എം ആണ് മറ്റൊരു പ്ലസ് പോയിന്റ്. ക്യാമറ വർക്കിൽ തിരു എന്നു കണ്ടാൽ പിന്നെ ബാക്കി പറയണോ

      കാർത്തിക് സുബ്ബരാജ് ഒരു രജനി ആരാധകൻ എന്ന നിലയിൽ ആരാധകർക്കായി എടുത്ത സിനിമ ആദ്യ പകുതി എല്ലാവരെയും രസിപ്പിക്കുമെങ്കിൽ രണ്ടാം പകുതി നിരാശപ്പെടുത്തി. ഒരു സാദാ മാസ്സ് മസാല സിനിമയ്ക്ക് മുകളിൽ ഈ സിനിമ ഉയരുന്നില്ല എന്നത് രജനികാന്ത് സിനിമ എന്ന നിലയ്ക്ക് നിരാശ ആണ്.രജനികാന്തിന്റെ മാസ്സ് സിനിമ എന്നതിനേക്കാൾ ഒരു മസാല സ്ക്രിപ്റ്റിൽ രജനികാന്ത് . ഡയലോഗുകളിൽ ഒളിഞ്ഞും തെളിഞ്ഞും ചില സീനുകളും രാഷ്ട്രീയം പറയുന്നുണ്ട്

      ഒന്ന് കണ്ടു മറക്കാം ഈ പേട്ട, ഡിവിടിയിൽ ആദ്യപകുതിയിലെ ചില രംഗങ്ങൾ വീണ്ടും കാണാം.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •