![]() |
|
|
#1 (permalink) |
|
1718009
Join Date: Jun 2009
Location: Bangalore
Posts: 2,546
Rep Power: 10519 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Review as Image - Link
http://www.snehasallapam.com/474566-post61.html Theater : പയ്യന്നൂര്* രാജധാനി Date : 15-04-2010 04:30 PM Status : ബാല്*ക്കണി ഫുള്* ആയിരുന്നിരിക്കണം. ഫസ്റ്റ് ക്ലാസ് പടം തുടങ്ങി പത്തു മിനിറ്റ് ആയപ്പോള്* 95 % ആയി. മലയാളത്തിലുള്ള ടൈറ്റില്* കാണിക്കുന്നത് വളരെ വ്യത്യസ്തമായിരുന്നു. അതിനു ശേഷം ദിലീപിന്റെ ഇന്ട്രോ കിടു ആയിരുന്നു. പലതവണ പല രീതിയില്* കണ്ട ഒരു കഥ ഒരു പുതിയ പശ്ചാത്തലത്തില്* ഒരുക്കിയിരിക്കുന്നു. അച്ചനും മകനും കൂട്ടുകാരെ പോലെ ഒരുമിച്ചു തോളത്തു കയ്യിട്ടു നടക്കുന്നതും വെള്ളമടിക്കുന്നതും കൂടെ ഉടക്കി നില്*ക്കുന്ന നായികയും പകവീട്ടാന്* വരുന്ന വില്ലനും ഉള്ള ആദ്യ പകുതി. ആദ്യ പകുതി നല്ല രീതിയില്* പോയി. അത്യാവശ്യത്തിനു കോമഡിയും സ്റ്ണ്ടും ഒക്കെ ഉണ്ട്*. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്*പ് അച്ഛനും മകനും തമ്മില്* പിരിയുന്നു. പതിവുപോലെ അവസാനം അവര്* തമ്മിലുള്ള തെറ്റിധാരണ മാറുന്നു, ഒന്നിക്കുന്നു, വില്ലനെ അടിച്ച്ചിടുന്നു, നായികയും നായകനും ഒന്നിക്കുന്നു, ശുഭം. ഇതിലെ പ്രധാന ആകര്*ഷണം എന്നു പറയുന്നത് ദിലീപ്, ഇന്നസെന്റ്റ്, കാവ്യ എന്നിവരുടെ അഭിനയമാണ്. പാപ്പിയായി ദിലീപ് പൊളിച്ചടുക്കി. ദിലീപിന്റെ പല മാനെറിസംസും തിയേറ്ററില്* നല്ല ഓളമുണ്ടാക്കി. എന്റെ മുന്*പിലിരുന്ന രണ്ടു പെണ്*കുട്ടികള്* ദിലീപിന്റെ ഇന്ട്രോയ്ക്ക് കയ്യടിക്കുന്നുണ്ടായിരുന്നു. നന്നായി കോമഡിയും സ്റ്ണ്ടും ചെയ്തിട്ടുണ്ട്. പാപ്പിയുടെ അപ്പച്ചന്* മത്തായി ആയി ഇന്നസെന്റും. കാവ്യയും തിരിച്ചു വരവ് നന്നാക്കി. നായകന്*റെ പതിവ് ശിന്കിടികള്*ക്ക് പകരം പുതിയൊരാളെ ഉള്*പ്പെടുത്തിയതും നന്നായി. അതുപോലെ അശോകന്റെ ശശാന്കനും കൊള്ളാം. സുരേഷ് കൃഷ്ണയുടെ വില്ലന്* വേഷം പതിവ് പോലെ തന്നെ. ദിലീപ്-ഇന്നസെന്റ്, ദിലീപ്-കാവ്യ കെമിസ്ട്രിയും നന്നായിട്ടുണ്ട്. പാട്ടുകള്* എല്ലാം ശരാശരിക്കു താഴെ ആയിരുന്നു. കാട്ടുമാക്കാന്* പാട്ട് ബോറായിരുന്നു. തമ്മില്* തമ്മില്* എന്ന പാട്ട് തമ്മില്* ഭേദമായി തോന്നി. ആ പാട്ടില്* ദിലീപ് ഫാഷന്* പരേട്* പോലെ 20 + വേഷത്തില്* വരുന്നുണ്ട്. പിന്നെ പലരും പറഞ്ഞ പോലെ എവിടെയും എഡിറ്റിംഗ് പ്രോബ്ലം ഉണ്ടായതായി തോന്നിയില്ല. പള്ളിയിലെ രംഗം കഴിഞ്ഞു വില്ലന്* ദിലീപിനെ കൊല്ലാന്* ശ്രമിക്കുന്നതിനു ശേഷം തന്നെയാണ് ആ പാട്ട് കാണിച്ചിരിക്കുന്നത്. ആ പാട്ടില്* അവസാനം കാവ്യ വെള്ള ഇറുകിയ വസ്ത്രത്തില്* വരുന്നത് എന്റെ ഒരു കാലു മറ്റേ കാലിന്റെ മുകളിലേക്ക് വയ്പ്പിക്കാന്* പ്രേരിപ്പിച്ചു. സംവിധാനം നന്നായിരുന്നു. പലരും പലവട്ടം പറഞ്ഞ കഥ കണ്ടിരിക്കാവുന്ന തരത്തില്* എടുത്തിട്ടുണ്ട്. നല്ല വേഗത്തില്* പോകുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി കുറച്ചു ഇഴയുന്നുണ്ട്. പിന്നെ കഥയില്* പുതുമ ഇല്ലാത്തതു കുറച്ചു പ്രശ്നമാകുന്നുണ്ട്. കഥ എങ്ങോട്ട് പോകും എങ്ങനെ പോകും എല്ലാം നമുക്ക് വളരെ ഈസി ആയിട്ട് മനസ്സിലാക്കാന്* കഴിയും. ക്യാമറ വര്*ക്സും നന്നായിരുന്നു. +Ves 1) ദിലീപ്., കാവ്യ, ഇന്നസെന്റ് എന്നിവരുടെ അഭിനയം. (ലാലേട്ടന്* കഴിഞ്ഞാല്* ഹ്യൂമര്* + ഫ്യൂഡല്* + ആക്ഷന്* ചെയ്യാന്* ദിലീപ് മാത്രമേ ഉള്ളൂ എന്നു തോന്നുന്നു) 2) മോശമില്ലാത്ത സംവിധാനം 3) നല്ല എന്റെര്ടിനിംഗ് ആദ്യ പകുതി -Ves 1) ഇഴയുന്ന രണ്ടാം പകുതി 2) പലവട്ടം കണ്ടു മടുത്ത കഥ, കഥാസന്ദര്*ഭങ്ങള്* 3) പാട്ടുകള്* ഒരു കൂവല്* സംഘം ആദ്യമേ തിയേറ്ററില്* ഉണ്ടായിരുന്നു. പടം തുടങ്ങുന്നതിനു മുമ്പ്* തന്നെ അവര്* കൂവാന്* തുടങ്ങിയിരുന്നു. മലയാളത്തിലുള്ള ടൈറ്റില്* കാണിക്കുന്നത് വരെ അതു തുടര്*ന്നു. പിന്നീടു ദിലീപിന്റെ ഇന്ട്രോയ്ക്കും അതു പോലെ നല്ലവണ്ണം കൂവലും കയ്യടിയും കിട്ടി. കൂവല്* കിട്ടിയ രംഗങ്ങള്*. 1) കാവ്യയുടെ ഇന്ട്രോ 2 ) കാവ്യ ദിലീപിനെ തിരഞ്ഞെടുപ്പില്* മത്സരിക്കാന്* വെല്ലുവിളിക്കുന്ന രംഗം 3 ) ദിലീപിന്റെ സെന്റി 4 ) ക്ലിമാക്സിനു മുന്*പുള്ള വില്ലന്റെയും കാവ്യയുടെയും സംഭാഷണങ്ങള്*. ഇതിനൊന്നും കൂവേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നിയില്ല, പക്ഷെ അവന്മാര്* ചുമ്മാ കിടന്നു കൂവുന്നുണ്ടായിരുന്നു. അതു കൂടാതെ ഏയ് ഓട്ടോ പടത്തില്* ലാലേട്ടന്റെ സംഭാഷണങ്ങള്* കേള്*പ്പിച്ചപ്പോള്* കുറച്ചു കൂവലും കുറച്ചു കയ്യടിയും ഉണ്ടായിരുന്നു. അതു കഴിഞ്ഞു മമ്മൂക്കയുടെ സംഭാഷണം വന്നപ്പോള്* നല്ല കയ്യടി ഉണ്ടായി. ഇന്റെര്*വല്* ആകാത്തത് കൊണ്ടും നല്ല കൂവല്* കിട്ടി. My Verdict : കുഴപ്പമില്ല, കണ്ടിരിക്കാം Trade Verdict : പോര, കുഴപ്പമില്ല(എന്നോട് ഒരു ഓട്ടോക്കാരന്* പടം പോക്കാണോ എന്നു ചോദിച്ചു ഞാന്* പറഞ്ഞു കണ്ടിരിക്കാം, കുഴപ്പമില്ല എന്നു) BO Verdict : Not Sure. IGHI മാത്രമല്ലേ ഒരു എതിരാളി ആയിട്ടുള്ളത്, അതു കൊണ്ട് ഹിറ്റ്* ആകുമായിരിക്കും . Rating : 3/5 Last edited by Stephen Ronald; 04-16-2010 at 11:54 AM. |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|