ആദ്യ റൌണ്ടിലെ അവസാന മത്സരം ഈ റൌണ്ടിലെ എറ്റവും ആവേശകരമായ മത്സരമായി മാറുന്ന കാഴ്ചയാണു ഇന്നലെ കണ്ടത്.ആതിധേയരായ യുക്രേയിന്* സ്വീഡനെയാണു നേരിട്ടത് .രണ്ടാം തവണ മാത്രമാണു യുക്രൈയിന്* ഒരു മേജര്* ടൂര്* ണമെന്റിന്റെ ഫൈനല്* റൌണ്ട് കളിക്കുന്നത് .ആദ്യപകുതി മികച്ച നീക്കങ്ങള്* വലുതായി ഒന്നും ഉണ്ടായിരുന്നില്ല.22 അം മിനുറ്റില്* ആന്ദ്രേ ഷെവ്ചെങ്കോ ഒരു സുവര്* ണാവസരം പാഴാക്കി.തുടര്* ന്നു രണ്ട് ടീമുകളും പരസ്പരം അളക്കുന്ന ഗെയിം ആണു പുറത്തെടുത്തത്.പൊസ്സഷന്* മിക്കവാറും യുക്രെയിന്റെ കയ്യിലായിരുന്നു.
38 അം മിനുറ്റില്* ക്യാപ്റ്റന്* കൂടി ആയ ഷെവ് ചെങ്കോ ഒരവസരം കൂടെ പാഴാക്കുന്നു.തൊട്ടറ്റുത്ത നിമിഷം സ്വീഡന്റെ ലോകോത്തര സ്ട്രൈക്കര്* സ്ളാട്ടണ്* ഇബ്രാഹിമോവിച്ച് ഗോളി മാത്രം മുന്നില്* നില്ക്കെ ലാര്* സന്റെ ക്രോസ് പാഴാക്കുന്നു.ആദ്യ പകുതി അവസാനിക്കുമ്പോള്* എല്ലാവരും സം സാരിക്കുന്നത് യുക്രെയിന്റെ 35 വയസ്സുകാരന്* ക്യാപ്റ്റന്* ആന്ദ്രെ ഷെവ്ചെങ്കോയെകുറിച്ച് മാത്രം .പ്രായം ഷെവ്ചെങ്കോയെ തളര്* ത്തിയിരിക്കുന്നു.കമന്റേറ്റര്* മാര്* രണ്ടാം പകുതിയില്* ഷെവ്ചെങ്കോയെ ഇറക്കാന്* സാധ്യതയില്ല എന്നു വരെ പറയുന്നു.
രണ്ടാം പകുതി തുടങ്ങുമ്പോള്* ഷെവ്ചെങ്കോയെ സബ്സ്റ്റിറ്റുട്ട് ചെയ്തിട്ടില്ല.സ്വീഡന്* തുടക്കത്തിലെ ആക്രമിച്ചു കളിക്കുന്നു.52അം മിനുറ്റില്* കാള്* സ്റ്റ്റോമിന്റെ ഒരു പാസ് ഇബ്രാഹിമോവിച് സൈഡ് ഫുട്ട് ചെയ്തു വലയിലാക്കുന്നു.സ്വീഡന്* -1,യുക്രെയിന്* -0.യുക്രെയിന്* ഇതുവരെ മേജര്* ടൂര്* ണമെന്റുകളില്* യൂറോപ്യന്* ടീമുകള്ക്കെതിരെ ഗോളടിച്ചിട്ടില്ല എന്ന സത്യം കളി വിവരണക്കാര്* നിരത്തുന്നു.56അം മിനുറ്റ് .യുക്രെയിന്* കണ്ട എക്കാലത്തെയും മികച്ച താരം ഷെവ്ചെങ്കോ,യുക്രെയിന്* കാരുടെ പ്രിയപ്പെട്ട ഷെവ ,8 വര്* ഷം മുന്പ് വരെ അയാള്* യൂറോപ്പിലെ എറ്റവും മികച്ച ഫോര്* വേഡുകളില്* ഒരാളായിരുന്നു.ക്ര്യത്യം 17 വര്* ഷം മുന്പാണു അയാല്* തന്റെ കരിയര്* ആരം ഭിക്കുന്നത്.ആ ഒറ്റ മിനുറ്റില്* ഷെവ്ചെങ്കോ കാലത്തെ 17 വര്* ഷം പിന്നോട്ട് മറിച്ചു.ഒലെഗ് ഗുസേവിന്റെ ക്രോസ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഷെവ്ചെങ്കോ ,തന്റെ മാര്* ക്കറെ കബളിപ്പിച്ച് മനോഹരമായ ഒരു ഹെഡ്ഡര്* ...പന്ത് വലയില്* .
സ്റ്റേഡിയത്തില്* തിങ്ങി നിറഞ്ഞ കാണികള്* തങ്ങളുടെ പ്രിയപ്പെട്ട പുത്രനായി ആര്*ത്തു വിളിക്കുന്നു.യുക്രെയിന്* -1,സ്വീഡന്* -1.ക്ര്യത്യം 7 മിനുറ്റിനു ശേഷം ഒരു കോര്* ണര്* .സ്വീഡന്റെ പെനാല്* റ്റി ബോക്സില്* ഷെവയെ മാര്* ക് ചെയ്യുന്നത് ഇബ്രാഹിമോവിച്ച്.ഒരൊറ്റ സെക്കഡില്* ഇബ്രാഹിമോവിച്ചിനെ തന്ത്രപരമായി മറി കടന്നു ഷെവയുടെ മനോഹരമായ മറ്റൊരു ഹെഡ്ഡര്* ..ഗോള്* ..യുക്രെയിന്* -2,സ്വീഡന്* -1.യൂറോപ്യന്* ലീഗുകളിലും മറ്റും ഷെവ്ചെങ്കോ അനവധി ഗോളുകള്* നേടിയിട്ടുണ്ട് .പക്ഷെ അയാളുടെ ജീവിതത്തില്* ഒരിക്കലും മറക്കാന്* പറ്റാത്ത 2 ഗോളുകള്* പിറന്നത് ഇന്നായിരുന്നു.
തന്റെ പ്രായത്തെയും വേഗക്കുറവിനെയും കളിയാക്കി കൊണ്ടിരുന്നവരുടെ വായിലേക്കാണോ ഷെവ ആ ഗോളുകള്* നിക്ഷേപിച്ചത്? 85 അം മിനുറ്റില്* ഷെവ സബ്സ്റ്റിറ്റുട്ട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോള്* സ്റ്റേഡിയം മുഴുവന്* എഴുന്നേറ്റ് നിന്നു യുക്രെയിന്റെ മഹാനായ പുത്രനെ ആദരിച്ചു.അഹങ്കാരത്തിന്റെ കണിക പോലുമില്ലത്ത മുഖവുമായി പുറത്തേക്ക് നടക്കുന്ന ഷെവ്ചെങ്കൊയ കണ്ടപ്പോള്* മനസ്സ് അറിയാതെ നമിച്ചു പോയി .ഒരു യഥാര്*ത്ഥ ഇതിഹാസം. അവസാനത്തെ 5 മിനുറ്റ് സ്വീഡന്* തുടരെ ആക്രമിച്ചു.എലമാന്* റും മെല്ബെര്*ഗും 2 സുവര്* ണാവസരങ്ങള്* പാഴാക്കി.കളിയവസാനിക്കുമ്പോള്* ഉക്രെയിന്* സ്വീഡനെ 2-1 .സ്വന്തം കാണികളുടെ മുന്നില്* ഉക്രെയിനു ആവേശകരമായ ജയം