ഷട്ടര്‍* ഉയരുന്നതിന് തൊട്ടുമുന്‍*പാണ്
ജോണ്‍* , നിന്റെ ചിരിയില്ലാത്ത മുഖം
എന്റെ മുന്നില്‍* തെളിഞ്ഞത്
ജോണ്‍* , നീ ജീവിച്ചത്
സിനിമയിലായിരുന്നു
സിനിമക്ക് വേണ്ടിയായിരുന്നു
ജീവിക്കാന്‍* വേണ്ടി നീ
സിനിമ പിടിച്ചില്ല
നിന്റെ ചെമ്പിച്ച താടിയും
കറ പിടിച്ച പല്ലുകളും
കൂട്ടുവെട്ടാത്ത മദ്യക്കുപ്പിയും
എന്നും മന്ത്രിച്ചത്
സിനിമയെപ്പറ്റി മാത്രമായിരുന്നു
സംവിധായകന്റെ തൊപ്പിയോ
സാങ്കേതികതയുടെ അവബോധമോ
പണം വാരിയെറിയാന്‍* നിര്*മാതാവോ
ഒന്നുമില്ലാഞ്ഞിട്ടും
നീ സിനിമാക്കാരനായി
മറ്റുള്ളവര്‍* കണ്ട ലോകത്തെ
വ്യത്യസ്തമായി കണ്ട്
ആ കാഴ്ചകള്‍* നീ
മറ്റുള്ളവരിലെത്തിച്ചത്
നിന്റെ സിനിമകളില്‍* കൂടി
കോഴിക്കോട്ടെ തെരുവുകളില്‍*
മഹാറാണി ലോഡ്ജിലെ
ഇരുണ്ട ഇടനാഴികളില്‍*
നാടകം കളിച്ചു
നീ അലഞ്ഞ ഗ്രാമങ്ങളില്‍*
നിന്റെ വിയര്*പ്പും സ്വപ്നങ്ങളും
ഒന്നായിത്തീര്*ന്നിരുന്നു
ശപിക്കപ്പെട്ടൊരു നിമിഷം
ഉയര്*ച്ചയില്* നിന്നും താഴേക്കും
പിന്നീട് കയ്യെത്താത്ത ദൂരത്തേക്കും
നീ പറന്നകന്നപ്പോള്‍*
നഷ്ടപ്പെട്ടത് ഞങ്ങളുടെ
സിനിമാസങ്കല്*പ്പമായിരുന്നു
ഷട്ടര്‍* താഴുന്ന നിമിഷം
എന്റെ കണ്ണുകള്‍* നിറഞ്ഞിരുന്നു
നീ തിരിച്ചുവരില്ലെന്നറിയാം
എങ്കിലും വെറുതേയൊരാശ
എന്നെങ്കിലും ഒന്ന് കണ്ടാല്‍*
നീ തിരിച്ചു വന്നാല്‍*
ചോദിക്കണമെനിക്ക്
എന്തിനായിരുന്നു ജോണ്‍*
ആര്*ക്കു വേണ്ടിയായിരുന്നു...
(ഷട്ടര്‍* എന്നാ സിനിമ സംവിധായകന്* സമര്*പ്പിച്ചത് ജോണ്‍* അബ്രഹാമിന്...അത് കണ്ടപ്പോള്‍* നമ്മള്* മറന്ന ആ നല്ലവനായ താന്തോന്നിയെ അറിയാതെ ഓര്*ത്തുപോയി...ഇത് ജോണിനോട് എനിക്ക് പറയാനുള്ളത്)