va.jpg
Theatre : Aries Plex SL Cinemas, Trivandrum, Matinee
Status : Almost Full
വന്നു കൊണ്ടിരിക്കുന്ന മികച്ച അഭിപ്രായങ്ങൾ കൊണ്ടാവാം,അമിത പ്രതീക്ഷ പുലർത്തിയാണ് ചിത്രത്തിന് കയറിയത്..
ഒന്ന് രണ്ടു നല്ല മൊമെന്റ്*സ്* രണ്ടാം പകുതിയിൽ ഉണ്ടെന്നല്ലാതെ ഈ ചിത്രം വെറും ശരാശരി അല്ലേൽ അതിനും താഴയേ അനുഭവപ്പെട്ടുള്ളു..
ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി..ഏകദേശം ആദ്യത്തെ നാൽപതു മിനിറ്റോളം ചുമ്മാ കുറെ കഥാപാത്രങ്ങൾ..
ലാൽ ജോസിനെ കാണിക്കുന്നു(ആരോന്തോ??)..പിന്നെ ഇടയ്ക്കു വീണ്ടും കാണിക്കുന്നുണ്ട്..(എന്തിനൊന്തോ??)
Bharat Matrimony ആപ്പീസ് ഇടയ്ക്കിടയ്ക്ക് കാണിക്കുന്നു..
കല്യാണം നടത്തുന്നു...
ഫ്രഞ്ച് ഭാഷ പഠിക്കുന്നു..പിന്നെ പഠിപ്പിക്കുന്നു....
സീരിയൽ നടി വരുന്നു....ഫ്ലാറ്റ് മാറുന്നു..
സഹോദരങ്ങൾ വെറുതെ കിടന്നു തല്ലു കൂടുന്നു..
മേജർ വരുന്നു..
ചികിൽസിക്കാൻ കോമഡി മാത്രം പറയുന്ന ഡോക്ടർ വരുന്നു..
തലയും വാലും ഇല്ലാത്ത മൂന്ന് പ്രണയങ്ങൾ എവിടെന്നൊക്കെയോ ചാടി കേറി വരുന്നു...
നായകന്മാരുടെ ഫ്ലാഷ്ബാക്ക്..
അവസാനം,ബൈക്കിൽ കേറി പോകുന്നു..
അങ്ങനെ "ഒരു ഫീൽ ഗുഡ് മൂവി" എന്ന ചെല്ലപ്പേര് നൽകി സിൽമാ തീരുന്നു ..
കല്യാണി പ്രിയദർശൻ ആണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്..സുരേഷ് അണ്ണൻ ഒരു വേണുനാഗവള്ളി ലൈൻ ആയിരുന്നു..ശോഭന ചില EXPRESSIONS കൊള്ളാമായിരുന്നു..അത്രന്നെ..
"ജോണി ആന്റണി കോമഡികൾ" മിക്കതും പാളി പോകുന്ന കാഴ്*ചയാണ്* കണ്ടത്..
ദുൽക്കർ,എന്തിനോ തിളയ്ക്കുന്ന ചിക്കൻ കറിയിലെ ചിക്കൻ പീസായി തലങ്ങും വിലങ്ങും ഓടി കളിക്കുന്നു..
An Anoop Sathyan Movie
3/10