forensic.jpg
Theatre : Kalabhavan, Trivandrum, Second Show
Status : Housefull
ത്രില്ലെർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ടിക്കറ്റെടുക്കാം..ഫാമിലി ആയാണ് പോകുന്നതെങ്കിൽ കുട്ടികളെ ഒഴിവാക്കുന്നതാകും നല്ലതു..പ്രത്യേകിച്ച് കൊച്ചു കുട്ടികളെ..അവരെ നന്നായി ഭയപ്പെടുത്തുന്ന രംഗങ്ങളും ശബ്ദങ്ങളും ചിത്രത്തിൽ ഉടനീളം ഉണ്ട്..
എല്ലാ സീരിയൽ കില്ലിംഗ് സിനിമകളെയും പോലെ ഇതും ഓടുന്നത് ഒരേ ട്രാക്കിൽ തന്നെ!! പക്ഷെ അടുത്തിടെ പ്രേക്ഷകർ സ്വീകരിച്ച അഞ്ചാം പാതിരയോട് കിടപിടിക്കാൻ ഈ ചിത്രം നടത്തിയ ശ്രമങ്ങൾ എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്...
അമിതമായാൽ അമൃതും വിഷം എന്നപോലെ,ഒരുപാടൊരുപാട് ട്വിസ്റ്റ് അണിനിരത്തുന്നുണ്ട്..അതൊന്നും ഒരു ഇമ്പാക്ട് ഉണ്ടാക്കാനും സാധിക്കുന്നില്ല!!
അധികം പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ആദ്യ പകുതി അവസാനിക്കുമ്പോൾ തരുന്ന സർപ്രൈസ് ട്വിസ്റ്റ് നന്നായിരുന്നു..
ആദ്യപകുതിയെക്കാൾ ത്രില്ലിംഗ് എലെമെന്റ്സ് ഉള്ള രണ്ടാം പകുതി ഭേദം ആണ്..അതുവരെ തന്ന ബിൽഡ് അപ്പ് മികച്ചതാക്കാൻ ക്ലൈമാക്സിനു കഴിയാത്തതു മറ്റൊരു പോരായ്മയാണ്..കില്ലറുടെ ഫ്ലാഷ് ബാക്ക് ഒക്കെ എന്തരൊന്തോ??
മികച്ചത് എന്ന് പറയാൻ പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ല..രണ്ടു കുട്ടികൾ നന്നായി ചെയ്*തിട്ടുണ്ട്..ഫോറൻസിക് എന്നതു എന്തൊക്കെ എന്ന് പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്..പക്ഷെ ഒരു ഒഴിക്കില്ലാതെ അങ്ങ് പറഞ്ഞു പോയി!!
എന്തൊക്കെ പോരായ്മകൾ ഉണ്ടായാലും ചിത്രം രണ്ടേകാൽ മണിക്കൂർ പിടിച്ചിരുത്തുന്നുണ്ട്..
6.5/10