Theater-Balussery Sandhya
6:00 PM Show
ഞാൻ ഒരു ഡൈ ഹാർഡ് വിജയ് ഫാൻ അല്ല. പെട്ട മോഡൽ ക്വാളിറ്റി മാസ്സ് പടം പ്രതീക്ഷിച്ചാണ് പോയത്.
തുറന്ന് പറയുവാണേൽ കൈതി എന്ന സിനിമ over expectation കാരണം എനിക്കു ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് തന്നെ personally ലോകേഷ് kanakaraj(അയാൾ നല്ല മേക്കർ ആണ് but അയാളുടെ പടങ്ങൾ 2um എനിക്കു ഇഷ്ടപ്പെട്ടില്ല bcz അതിന്റെ ഒരു writing pattern ഒന്നും എനിക്ക് ദഹിക്കുന്നില്ല ) എന്ന മനുഷ്യന്റെ പടങ്ങളിൽ ഞാൻ ശ്രദ്ധ വെക്കാറില്ലായിരുന്നു. അന്നേരമാണ് മാസ്റ്റർ ടീസർ കണ്ടത് പക്ഷെ എന്നേ ഞെട്ടിച്ചു കൊണ്ട് അതിൽ ഒരു പെട്ട വൈബ് ഞാൻ കണ്ടിരുന്നു അതിനാൽ ഞാൻ expectations വച്ചു
പടത്തിലേക്ക് വന്നാൽ ആദ്യമൊക്കെ ലോകേഷിന്റെ ആ സ്റ്റൈൽ പടത്തിൽ കാണാമായിരുന്നു (ഒരുമാതിരി ഗുണ്ടകൾ ഒക്കെ അങ്ങോട്ടുമിങ്ങോട്ടും ഊള കോമഡി അടിച്ചു വെറുപ്പിക്കുന്ന ടൈപ്പ് സാധനം ) പിന്നീടങ്ങോട്ട് typical വിജയ് (message+മാസ്സ് മസാല ) എന്ന പതിവ് formulayilekk പടം മാറി. അതിനിടക്ക് വന്നുപോവുന്ന വിജയ് സേതുപതി സീൻസ് മാത്രം നല്ല കിടിലനായി വന്നു ബാക്കി ഒക്കെ typical but ഇന്റർവെലിനോട് അടുപ്പിച്ചു പടം ഒന്ന് ഉഷാറായി പിന്നെ തീപ്പൊരി ഇന്റർവെൽ ബ്ലോക്ക്*!!!!!
അത് കഴിഞ്ഞ് entire സെക്കന്റ്* ഹാഫ് നല്ല കിടിലനായി പോയി. അതിനുള്ള മെയിൻ കാരണം വെറുതെ ഫാൻസിന് വേണ്ടി ഉള്ള തട്ടികൂട്ടൽ ആയിരുന്നില്ല ഒരു എക്സ്ട്രാ strong വില്ലന്റെയും ഒരു മാസ്സ് നായകന്റെയും പൂണ്ടു വിളയാട്ടം ആയിരുന്നു. അവിടെയും ഞാൻ മുമ്പ് പറഞ്ഞ ചില lokeshism ഉണ്ടെങ്കിലും അതൊരു പ്രശ്നമായി തോന്നിയില്ല bcz ലോകേഷ് എനിക്കിഷ്ടപെടാത്ത (എനിക്കു മാത്രം ) അദേഹത്തിന്റെ ശൈലി മാറ്റി പിടിച്ചു കാർത്തിക്ക് സുബ്ബാരാജ് ഒക്കെ ചെയ്തപോലുള്ള കിടിലൻ സ്റ്റൈലിലേക്ക് പടം കൊണ്ടുപോവുന്നുണ്ടായിരുന്നു. പിന്നീട് അങ്ങോട്ട് ഒരുപാട് കിടു സീൻസും ഒരു അടിപൊളി ക്ലൈമാക്സ്ഉം.
മെയിൻ positive
അനിരുദിന്റെ കിടിലൻ ബിജിഎം (ശരിക്കും പോളന്നു തള്ളി )
വിജയ് സേതുപതി എന്ന നടന്റെ അത്യുഗ്രൻ പെർഫോമൻസും ആ characterine ലോകേഷ് present ചെയ്ത രീതിയും aആ ഭാഗങ്ങളിലെ ഗംഭീര എഴുത്തും
വിജയ് കിടുക്കിയിട്ടുണ്ട്. Vjs വൻ സ്കോറിങ് ആണെങ്കിലും equal ആയി വിജയ് എന്ന താരത്തെയും ന്യൂട്രൽ audiencine കൊണ്ട് വരെ കയ്യടിപ്പിക്കുന്ന രീതിയിൽ ലോകേഷ് present ചെയ്തിട്ടുണ്ട്
Overall A Very Gud watch