• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  1
    Results 1 to 1 of 1

    Thread: പ്രീസ്റ് റിവ്യൂ

    Description: രക്ഷക ദൗത്യത്തിന് തുടക്കം കുറിച്ച്
    1. #1
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      938
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17138

      Thumbs up പ്രീസ്റ്റ് റിവ്യൂ







      പ്രീസ്റ്റ് റിവ്യൂ


      ഏതാണ്ട് ഒരുവർഷത്തെ നിശബ്ദതയ്ക്കു തിരശ്ശീല ഉയർന്നപ്പോൾ ഒരു സിനിമ പ്രേമി എന്ന നിലക്ക് വല്ലാത്ത ആകാംക്ഷ ഉണ്ടായിരുന്നു. ജനങ്ങൾ സിനിമയ്ക്ക് അത്ര പ്രാധാന്യം നൽകുന്നുണ്ടോ എന്നതായിരുന്നു ചോദ്യം ലോകത്തെ മുന്നോട്ടു നയിക്കുന്നതിൽ സിനിമ എന്ന മാധ്യമത്തിന് ഒരു പങ്കുണ്ട് എന്ന വിശ്വാസം തകർക്കപ്പെടുമോ എന്ന ഭയം .ആദ്യം തീയേറ്ററിൽ പോയി കണ്ട ചിത്രം വെള്ളം ആയിരുന്നു ചിത്രത്തിന്റെ പ്രമേയം മൂലം ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളുടെ പോരായ്മ മൂലവുമാകണം പ്രതീക്ഷിച്ച ഒരു വിജയം ചിത്രത്തിന് നേടാതെ പോയത്.ദൃശ്യം 2 ott റിലീസ് ചെയ്തതോടുകൂടി പ്രതീക്ഷകൾ അസ്തമിച്ചിരിക്കവേ ആണ് പ്രീസ്റ്റിന്റെ വരവ്.പ്രതീക്ഷകളുടെ അമിതഭാരങ്ങളൊന്നും ഇല്ലാതെയാണ് ചിത്രത്തിന് പോയത് അപ്പോഴും ഒരു mystery മൂവി എന്ന ധാരണ ഉണ്ടായിരുന്നു.


      ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ചിത്രം .mystery horror ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.മലയാളത്തിൽ എണ്ണം പറഞ്ഞ ഇത്തരം വിഭാഗം ചിത്രങ്ങളിൽ മുൻ നിരയിൽ നിർത്താം പ്രീസ്റ്റിനെ. ഒരു നല്ല കഥയുടെ സപ്പോർട്ട് ചിത്രത്തിനുണ്ട് എന്ന ധൈര്യത്തിൽ തന്നെയാകാം നിർമ്മാതാക്കൾ പ്രീസ്റ്റിനെ വിശ്വസിച്ചു തീയേറ്ററുകളിൽ എത്തിച്ചത് ആ പ്രതീക്ഷ ചിത്രം കാത്തു.ഞാൻ ചിത്രം കാണുമ്പോൾ house full ആയിരുന്നു എന്നത് ഒരു വലിയ ആശ്വാസത്തിന് തിരി കൊളുത്താലായിരുന്നു.


      ചിത്രത്തെ കുറിച്ച് പറയുമ്പോൾ ആദ്യമേ പോരായ്മകൾ തന്നെ പറയട്ടെ മികച്ച കഥ പശ്ചാത്തലവും കഥാപാത്രവും ഉണ്ടായിട്ടും അതിനെ പൂർണ്ണതയിലെത്തിക്കുന്നതിൽ സംവിധായകൻ പരാജയപെട്ടു.horror മൂഡ് mystery എല്ലാം കഥയിലുണ്ട് പക്ഷെ ചിത്രത്തിലില്ല.തിരക്കഥയിലെ പോരായ്മകളും സംവിധായകന്റെ പരിചയക്കുറവും ആണ് പ്രശ്*നമാകുന്നത്. ഇത്രയും പറഞ്ഞത് ചിത്രം മോശമാണ് എന്ന അർത്ഥത്തിലല്ല . മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രം തന്നെ ആണ് പ്രീസ്റ്റ്.പക്ഷെ ഇതിലൊക്കെ എത്രയോ നന്നാക്കാമായിരുന്നു എന്നോർത്തുള്ള വിഷമം മാത്രമാണ്.പ്രേത സിനിമകൾക്ക് മലയാള സിനിമയിൽ പഞ്ഞമാണെങ്കിലും അന്താരാഷ്ട്ര പ്രേതങ്ങളെ ആവാഹിച്ചു കീഴ്പ്പെടുത്തിയ ഒരാൾ എന്ന നിലക്ക് ഈ അഭിപ്രായമേ പറയുവാൻ ആകുകയുളൂ.മമ്മൂട്ടിയുടെ കഥാപാത്രത്തെ വികസിപ്പിക്കുന്നതിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു horror series ഉള്ള സാധ്യത ഉണ്ടായിരുന്നു ഇനിയും വരാവുന്നതേ ഉളൂ.ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേതം ഇമോഷണൽ ആകുന്നതു തന്നെ അശ്രദ്ധയുടെ ഉദാഹരണം "സ്ഥിരം cliche ".


      ചിത്രത്തിന്റെ മികവുകൾ പരിശോധിക്കുമ്പോൾ എടുത്തു പറയാവുന്നത് മമ്മൂട്ടിയുടെ പ്രകടനം ആണ്.അതിനെ അതിജീവിക്കുന്ന മറ്റൊന്ന് പശ്ചാത്തല സംഗീതമാണ് മികച്ച പശ്ചാത്തല സംഗീതമാണ് ചിത്രത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.ചില ട്വിസ്റ്റുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.


      ചുരുക്കത്തിൽ തീയേറ്റർ എക്സ്പീരിയൻസ് ആവശ്യപെടുന്ന ഒരു ചിത്രം തന്നെ ആണ് പ്രീസ്റ്.മലയാള സിനിമയുടെ രക്ഷകന്റെ ദൗത്യം ഒരു ചിത്രം കൊണ്ട് നികത്തുവാൻ സാധ്യമല്ല ഇനിയും മികച്ച ചിത്രങ്ങൾ എത്തിച്ചേരണം .പക്ഷെ ഇത് ഒരു ശുഭ പ്രതീക്ഷയാണ് ചലച്ചിത്രം എന്ന മേഖല മനുഷ്യന്റെ ആവിശ്യ ആസ്വാദന മേഖലയിൽ ഒന്നാണെന്ന് ഉറപ്പിക്കുന്ന പ്രതീക്ഷ.







      Last edited by amilsony; 26th March 2021 at 12:05 PM.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!