കള

Calicut ശ്രീ
6:00 PM ഷോ
Good occupancyസിനിമ തുടങ്ങിയപ്പോഴേ മനസിന് ഒരു സമാധാനം കിട്ടി കാരണം കുറെ നാളുകൾക്ക് ശേഷം ആണ് ഒരു നല്ല മലയാളം സിനിമ തീയേറ്ററിൽ നിന്ന് കാണുന്നത്(Priest കണ്ടിട്ടില്ല ). തുടക്കത്തിൽ തന്നെ സാധാരണ cliche യിൽ നിന്ന് പൂർണ്ണമായും വിട്ടു അതുകൊണ്ടാണ് സംവിധായകൻ സിനിമ ഒരുക്കുന്നത് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകും. മാരക എഡിറ്റിംഗ്, ബിജിഎം, ക്യാമറ, സൗണ്ട് മിക്സിങ് എന്നിവയാൽ സമ്പന്നമാണ് സിനിമ. എല്ലാവരും ഏറ്റവും കൂടുതൽ നെഗറ്റീവ് പറഞ്ഞ ഇതിന്റെ ഫസ്റ്റ് ഹാഫ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്!!!
വളരെ അധികം curiosity നിറച്ചു ഇനി എന്താണ് സംഭവിക്കുക എന്നതിന് ഒരുപിടി പോലും തരാതെ ആണ് ആദ്യപകുതി മുന്നോട്ട് നീങ്ങുന്നത്. Mysterious ആയിട്ടുള്ള ഒരുപാട് shots ഉണ്ട്(എഡിറ്റിംഗ് മികവ് 🔥&#128293. ഇപ്പോൾ എന്തെങ്കിലും സംഭവിക്കും എന്ന രീതിയിൽ ടെൻഷൻ അടിപ്പിച്ചു കൊണ്ട് ഇന്റർവെൽ നോട്* അടുപ്പിച്ചു കഥ reveal ആവും. Based on true events(Interval) എന്ന് കാണിച്ചപ്പോൾ thrilled ആയി.. അപ്പോഴാണ് പടത്തിന്റെ പേരും കൂടെ കാണിക്കുന്നത്!!

2nd ഹാഫ് മൊത്തം നേരത്തെ reveal ആയ thread ന്റെ എക്സിക്യൂഷൻ ആണ്. മൊത്തം ചോരക്കളി. Fight choreography ഒക്കെ ചുമ്മാ തീ ആണ്.ത്രില്ല് അടിപ്പിച്ചു കൊണ്ടൊരു ചോര കളി അവസാനം വ്യത്യസ്തമായ രീതിയിൽ അവസാനിക്കുന്നു. നന്നായി എൻജോയ് ചെയ്തെങ്കിലും ഒരിത്തിരി കൂടെ പ്രതീക്ഷിച്ചു. അതാണ് ഞാൻ നേരത്തെ പറഞ്ഞത് എല്ലാവരും മോശം എന്ന് പറഞ്ഞ first ഹാഫ് ആ ഒരു മൈൻഡ് വെച്ച പോയിട്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന്!!!
ടോവിനോ യും വില്ലനും(സുമേഷ് മൂർ) അസാധ്യ പെർഫോമൻസ് ആയിരുന്നു. ഈ റോളിന് ടോവിനോ എടുത്ത effort 🔥🔥🔥.നന്നായി work ചെയ്തിട്ടുണ്ട്. അട്ട പോലെ കടിച്ചു പിടിച്ചു വില്ലൻ ഒരു അഴിഞ്ഞാട്ടം ആണ് പടത്തിൽ 🔥🔥

എല്ലാവരും തീയേറ്ററിൽ പോയി തന്നെ കാണുക പടം കഴിഞ്ഞപ്പോൾ Girls ന്റെ ഒരു സെറ്റ് കിടിലൻ പടം എന്ന് പറഞ്ഞാണ് തിയേറ്റർ വിട്ടത്. എന്നാൽ ഒരു കൂട്ടം ബോയ്സ് set കഥ ഇല്ല, first ഹാൾഫിൽ ഒന്നുമില്ല, ഷോർട് ഫിലിം എന്നൊക്കെ പറയുന്നത് കേട്ടു. വാസ്തവത്തിൽ അതാണ് എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്!!!! നമ്മുടെ ആസ്വാദന രീതി മെച്ചപ്പെട്ടുവരുന്നു എന്നത് കള ക്ക്* കിട്ടുന്ന പോസിറ്റീവ് അഭിപ്രായങ്ങൾ കാണിക്കുന്നു.

Nb-ഈ സിനിമക്ക് ഇവിടെ thread ഇല്ലേ?