Very few romantic comedy movies stay true to its genre
Oh! My Kadavule ticks all the boxes with a tinge of fantasy
Excellent romantic comedy entertainer
Go for it
Don't miss this
Very few romantic comedy movies stay true to its genre
Oh! My Kadavule ticks all the boxes with a tinge of fantasy
Excellent romantic comedy entertainer
Go for it
Don't miss this
Watched Oh! My Kadavule second time
Kidilan packaging
Romantic Comedy Entertainer ennokke parayunnathu ithaanu
Ashok Selvan, Ritika Singh, Vani Bhojan, M.S.Bhaskar, ShaRa, Ramesh Thilak & Vijay Sethupathy all did a good job
Leon James MUSIC & BGM SUPERB
ASWATH MARIMUTHU writer & director is here to stay
ഫോറൻസിക് - Strictly Average
#Forensic
ചിത്രത്തിന്റെ ട്രയ്ലർ ഒരു ത്രില്ലർ സിനിമ പ്രേമി എന്ന നിലയ്ക്ക് ആകാംക്ഷ ഉളവാക്കി, ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്ന റിവ്യൂസും പ്രതീക്ഷ വർദ്ധിപ്പിച്ചു
എല്ലാം വെറുതെ, ഒരു ആവറേജ് പടത്തിനപ്പുറത്തേക്ക് ഈ സിനിമ വരാത്തത് സ്*ക്രിപ്റ്റിൽ ഉള്ള നല്ല നല്ല പുതുമയുള്ള ഐറ്റംസ് അത്രത്തോളം ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയ സംവിധാനത്തിലും സൈക്കോ കില്ലർ സിനിമ എന്ന നിലയ്ക്ക് ട്വിസ്റ്റ് കൊണ്ട് വരുവാൻ വേണ്ടി എന്നോണ്ണം വന്ന സബ് പ്ലോട്ടുകളുടെ എണ്ണവും ചിത്രത്തിൽ അവ അവതരിപ്പിച്ച രീതിയും പിന്നോട്ട് വലിച്ചു
സാധാരണ സൈക്കോ കില്ലർ സിനിമ രീതിയിൽ തന്നെ പോകുന്ന ചിത്രത്തിൽ നായകന്റെ ഇൻട്രോ സീൻ കഴിഞ്ഞുള്ള സ്ലോ മോഷൻ നടത്തം പണി അറിയാവുന്ന ഒരു നല്ല സംവിധായകന് കയ്യടി വീഴ്ത്താൻ പാകത്തിൽ ഉള്ളത് സ്*ക്രിപ്റ്റിൽ ഉണ്ടായിരുന്നു, പക്ഷെ ഇവിടെ നനഞ്ഞ പടക്കം ആയപ്പോൾ മുതൽ ചിത്രം പതിയെ പണി പാളി ലൈൻ ആയെങ്കിലും ഇന്റർവെൽ വരെ ചിത്രം പ്രേക്ഷകരെ ഇടയ്ക്ക് ചില സീനുകൾ ഒഴികെ പിടിച്ചിരുത്തുന്നുണ്ട്. പക്ഷെ രണ്ടാം പകുതി കൈവിട്ടു പോകുന്ന കാഴ്ച്ച ആയിരുന്നു. സ്*ക്രിപ്റ്റിൽ നല്ലതെന്ന് തോന്നുന്നതൊക്കെ വളരെ ലളിതമായി ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി. ഇത്തരം ചിത്രങ്ങളുടെ മർമ്മപ്രധാന ഭാഗം ക്ലൈമാക്സ് ആണ്. ഇവിടെ അത് നല്ല രീതിയിൽ പാളിപ്പോയി. ഒരുപാട് സബ്പ്ലോട്ടുകൾ, ക്ലാരിറ്റി ഇല്ലാത്ത മേക്കിങ്ങ് ഒപ്പം ലൗഡ് ബി ജി എം. എഡിറ്റിംഗ് നന്നായിട്ടുണ്ട്
മൊത്തത്തിൽ പ്രതീക്ഷകൾ ഒന്നുമില്ലാതെ കണ്ടാൽ ഒന്ന് കണ്ടുമറക്കാവുന്ന ഒരു ചിത്രം തന്നെയാണ്
ഈ സ്*ക്രിപ്റ്റിൽ ഒരുപാട് ഒരുപാട് നന്നാക്കാമായിരുന്ന സംവിധാനം, അല്പം കൂടി ശ്രദ്ധിച്ചു വർക്ക് ചെയ്യേണ്ടിയിരുന്ന രണ്ടാം പകുതിയും
കണ്ണും കണ്ണും കൊള്ളയടിത്താൽ
ട്രയ്ലർ പോസ്റ്റർ ഒക്കെ കണ്ട് rom-com പ്രതീക്ഷിച്ചവർക്ക് rom- con എന്റർറ്റയ്നർ നൽകി ദേസിങ് പെരിയസാമി
ദുൽക്കർ സൽമാൻ, ഋതു വർമ്മ, രക്ഷൻ, നിരഞ്ജനി & ഗൗതം മേനോൻ
അയൻ എന്ന ചിത്രത്തിന് ശേഷം നല്ല വെറൈറ്റി തട്ടിപ്പുകൾ ഒക്കെ ഉള്ള നല്ല എന്റർറ്റയ്നർ ആണ്
ആദ്യ 10~20 മിനിറ്റ് അല്പം ഡൗൺ ആണെങ്കിലും ആദ്യ തട്ടിപ്പ് മുതൽ ക്ലൈമാക്സ് വരെ ജെറ്റ് സ്പീഡിൽ പോയി ചിത്രം
GO FOR IT
മാസ്റ്റർ
കൈദി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനായും വരുന്ന സിനിമ. മാനഗരം എന്ന ആദ്യ ചിത്രം അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും കൈദി എന്ന ചിത്രം ഒരു നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകൻ എന്ന് തെളിയിച്ചത് പ്രതീക്ഷകൾ ഉയർത്തി.
റിലീസിന് മുൻപ് ലോകേഷ് പറഞ്ഞ കാര്യം ചിത്രം 50% ലോകേഷ് സിനിമയും 50% വിജയ് സിനിമയും ആണെന്നാണ്. അതിൽ ശരിയും തെറ്റുമുണ്ട് എന്റെ കാഴ്ചപ്പാടിൽ.
അതിൽ 50% ലോകേഷ് സിനിമ എന്ന രീതിയിൽ നോക്കിയാൽ ഒന്നാന്തരം തുടക്കം ആണ് ചിത്രത്തിന്. കൈദിയിൽ വാക്കുകളിൽ മാത്രം ഫ്ലാഷ്ബാക്ക് പറഞ്ഞ ലോകേഷ് ടൈറ്റിൽ വരെ ഭവാനി എന്ന പ്രതിനായകന്റെ 17 വർഷം നന്നായി കാണിച്ചിട്ടുണ്ട്. അവിടെയും കൈദിയിലെ 'spot payment' സ്റ്റൈൽ കടന്നു വരുന്നുണ്ട് വിജയ് സേതുപതി intro സീനിൽ എങ്കിലും നന്നായി വന്നിട്ടുണ്ട്. തുടർന്ന് വിജയ് എന്ന മാസ്സ് ഹീറോയെ അവതരിപ്പിക്കാൻ എന്നോണം കഷ്ടപ്പെട്ട് സിറ്റുവേഷൻ ഉണ്ടാക്കി ഫൈറ്റ് പാട്ട് എന്നീ ചേരുവകൾ ചേർത്തപ്പോൾ പോലും തികഞ്ഞ മദ്യപാനിയായ, പതിവ് വിജയ് നമ്പറുകൾ ഇല്ലാത്ത, വിജയ് സ്വയം ട്രോളുന്ന സീനുകൾ ഉൾപ്പടെ ഇന്റർവെൽ വരെ ജെ ഡി മാത്രമേയുള്ളൂ, വിജയ് എന്ന നടൻ മാത്രം, താരം ഇല്ല.
രണ്ടാം പകുതി ആണ് ലോകേഷ് 50% വിജയ് സിനിമ എന്നുദ്ദേശിച്ചത് എങ്കിൽ അവിടെ ഞാൻ ലോകേഷിനോട് വിയോജിക്കുന്നു. ഇത്ര നല്ലൊരു കഥാപാത്രത്തെ വെച്ച് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമായിരുന്നു, ഈ കഥാപാത്രത്തെ കൊണ്ടിടാൻ നിങ്ങൾക്ക് ഈ ജുവനൈൽ ഹോം മാത്രമേ കിട്ടിയുള്ളോ, എങ്കിൽ തന്നെ എന്തിന് ആ കഥാപാത്രത്തെ മറ്റൊരു സാധാരണ വിജയ് കഥാപാത്രവും തിരക്കഥയും ആക്കി. ലോകേഷിന്റെ തിരക്കഥ മാത്രമാണ് പൂർണ ഉത്തരവാദി. വിജയ് ചിത്രം എന്ന് ലോകേഷ് ധരിച്ചു വച്ചത് മാറ്റുക. നിങ്ങൾക്ക് ഒരുപാട് ചെയ്യാൻ സാധിക്കുമായിരുന്നു. ഫാൻസിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു നിങ്ങളുടെ അജണ്ട എങ്കിൽ പോലും അതിന് എന്തിന് തുപ്പാക്കി ഉൾപ്പടെ ഉള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സീനുകൾ ഒരുക്കി?
ജെ ഡി എന്ന ജോൺ ദുരൈരാജ് എന്ന അസ്സൽ കഥാപാത്രവും വിജയ് എന്ന നടന്റെ വിളയാട്ടം നിറഞ്ഞ ആദ്യ പകുതി. അവസാനമൊക്കെ ഒപ്പിക്കൽ ലൈൻ ആയിപ്പോയി എങ്കിലും ഭവാനി വിജയ് സേതുപതി കോമഡി ചേർത്ത് ഉഷാറാക്കി. മാളവിക ചുമ്മ. ചെന്നൈയിൽ വൈകിട്ട്* വണ്ടി ഇടിച്ച് ഭർത്താവ് കൊല്ലപ്പെട്ടു എങ്കിലും അന്ന് രാത്രി തന്നെ അമ്പും വില്ലുമായി ഇറങ്ങിയ ആൻഡ്രിയ ആണ് ചിത്രത്തിൽ വടിവേലു വിവേക് സന്താനം യോഗി ബാബു എന്നിവരുടെ അഭാവം നികത്തിയത്.
Watch FIRST HALF, for Vijay as JD, Vijay Sethupathy and Anirudh
Second half is tedious on the whole.
ജെ ഡി, ഭവാനി എന്നീ കഥാപാത്രങ്ങൾ വെച്ച് 2 സിനിമ എടുക്കാമായിരുന്നു. ജെ ഡിയെ വെച്ച് ഒന്നാന്തരം ഫൺ സിനിമയും ഭവാനിയെ വെച്ച് ഗ്യാങ്സ്റ്റർ ചിത്രവും