PDA

View Full Version : ആ വഴി...



varghese valavil
21st September 2012, 09:26 PM
ഓര്*മകളിലെവിടെയോ
വീടിനു പിന്നിലായി
സര്*പ്പക്കാവിലേക്ക്
ഇരുള്* മൂടിയൊരു
ഇടവഴിയുണ്ട്

വഴിക്കിരുവശവും
കൈതക്കാടുകളില്*
പൂമണം കൊതിക്കും
കരിമൂര്*ഖനും
കീരിക്കിടാങ്ങളും
ഒളിച്ചുകളിക്കാറുണ്ട്

കാറ്റിന്റെ താളത്തില്*
കമ്മ്യൂണിസ്റ്റ്* പച്ചയും
കൊടിത്തൂവക്കൂട്ടവും
തലയാട്ടി നില്*ക്കുവാറുണ്ട്

മഴ വരാന്* നേരം
തവളക്കുടുംബം
ചീവീടിനോപ്പം
കച്ചേരി പാടാറുണ്ട്

അന്തി മയങ്ങുമ്പോള്*
രാമേട്ടന്* കാച്ചുന്ന
വാറ്റുചാരായത്തിന്*
മത്തു പിടിക്കുന്ന
ഗന്ധം പരക്കാറുമുണ്ട്

രാത്രിനേരങ്ങളില്*
മരണദൂതുമായി
കാലന്*കോഴികള്*
പട്രോള്* നടത്തുവാറുണ്ട്

അകലെയാണെങ്കിലും
ഞാനുമെന്* ഓര്*മകളും
ഇന്നുമാ വഴിയില്*
ഓടിക്കളിച്ചു
മദിക്കുവാറുണ്ട്

radheyam
3rd January 2013, 03:45 PM
:) :)

~Saji~
3rd January 2013, 04:18 PM
Rasamundu..:kayyadi:

pulijose
4th January 2013, 10:38 AM
kollaam...!

arunrc
4th January 2013, 11:35 AM
:cheers::cheers:

ParameswaraN
4th January 2013, 11:37 AM
kollam :victory:

Pankajakshan
5th January 2013, 02:05 AM
:) :)

AppuS
5th January 2013, 05:32 PM
Addiooliyaayittund...