PDA

View Full Version : സമയം



varghese valavil
22nd September 2012, 09:58 PM
അന്ന്:

ശീമയില്* നിന്നും പുറപ്പെട്ട്
പലകടല്* താണ്ടി
വിശിഷ്ടാതിഥിയായി വന്നെത്തി
ഈ തറവാട്ടിന്* മുറ്റത്ത്

നാട്ടുകാര്*ക്കത്ഭുതമായി
വീട്ടുകാര്*ക്ക് കൌതുകമായി
തിളങ്ങുന്ന രൂപവും
മുഴങ്ങുന്ന ശബ്ദവുമായി
പടിഞ്ഞാറ്റമുറിക്കുള്ളില്*
രാജാവായിരുന്ന നാള്*

മുത്തശിയുടെ ക്ഷേത്രത്തില്* പോക്കും
വലിയമ്മാമന്റെ പാല്*കഞ്ഞി കുടിയും
നാണിയമ്മയുടെ മുറ്റമടിയും
കുട്ട്യോളുടെ ഉറക്കവും പഠിത്തവും
എല്ലാം നിയന്ത്രിച്ച നാളുകള്*

മുഴക്കമൊന്നു കുറയുമ്പോള്*
താളമൊന്നു തെറ്റുമ്പോള്*
ശരിപ്പെടുത്തുന്ന കുഞ്ഞമ്മാവനും
അത്ഭുതം കൂറിയ പല പല മിഴികളും

മാഷ് പറഞ്ഞ സിമ്പിള്* പെന്*ഡുലം
സത്യമാണെന്നുറപ്പിക്കാന്*
നാവിനെ താളത്തില്*
ആട്ടിക്കളിക്കുന്ന അപ്പുവും ദീപുവും

ഇന്ന്:

പ്രായമായപ്പോള്*
സമയം തെറ്റിയെന്നു
ദിവസവും പ്രാകുന്ന
വലിയമ്മാവന്*

പണ്ട് വിഹരിച്ച
പടിഞ്ഞാറ്റമുറിയില്*
ദീപുവിന്റെ കൂടെ വന്ന
പുതിയ ശീമക്കാരി
അവള്* മണിക്കൂറും
മിനുട്ടും സെക്കണ്ടുമൊക്കെ
നെറ്റിയില്* എഴുതിക്കാണിക്കുമത്രേ

സമയം തെറ്റാതെ ചലിച്ച
കുഞ്ഞിക്കൈകളില്*
ഇന്ന് എട്ടുകാലികള്*
വലനെയ്തു പഠിക്കുന്നു

മുഖത്തും കണ്ണുകളിലും
കൂട് പണിയുന്നു
വേട്ടാളിയന്* കുടുംബം

ഇന്നീ ഞാലിയിലെ ഇരുട്ടില്*
ആരാരും കാണാതെ
ഒറ്റയ്ക്ക് കണ്ണീര്* വാര്*ക്കുന്നു
സമയവും താളവും തെറ്റിയ
എന്റെ ഈ പാഴ്ജന്മം