PDA

View Full Version : ഫ....



varghese valavil
11th October 2012, 09:01 PM
കളിചിരി പടര്*ന്ന
നിമിഷങ്ങളിലെങ്ങോ ആയിരുന്നു
നാവിന്റെ പരിധി ലംഘിച്ച്
ഒരു വാക്ക്
പുറത്ത് ചാടിയത്

കേട്ടവര്* നടുങ്ങി
കൂട്ടുകാര്* മുഖം വീര്*പ്പിച്ചു
ചെറിയ നാവുകൊണ്ട്
വൃത്തികേട്* പറഞ്ഞെന്ന പേരില്*
ആന്*സി മിസ്സിന്റെ ചൂരല്*
തുടയില്* ചിത്രപ്പണി തീര്*ത്തു

പപ്പ വൈകിവരുന്ന ദിവസം
മമ്മിയെ കൊണ്ടുവിടുന്ന അങ്കിള്*
മമ്മിയോടു പറഞ്ഞത്
ഈ വാക്കായിരുന്നില്ലേ
എന്നിട്ട് മമ്മി തല്ലിയില്ലല്ലോ

പ്രോജക്റ്റ് ഡെഡ്ലൈന്* കഴിഞ്ഞെന്ന്
ഫോണില്* പറഞ്ഞ മാനേജറോട്
പപ്പ അലറിവിളിച്ചതും
ഈ വാക്കു ചേര്*ത്തായിരുന്നു
മാനേജറും പപ്പയും വഴക്കിടാതെ
വീട്ടില്* ഒന്നിച്ചല്ലേ വന്നത്

ഇന്നലെ കണ്ടൊരു പുത്തന്*സിനിമയില്*
ബര്*മുഡ മാത്രം ഇട്ടൊരാ ചേട്ടന്*
ഇടയ്ക്കിടയ്ക്ക് പറഞ്ഞോണ്ടിരുന്നതും
ഈ വാക്കല്ലാതെ വേറെന്ത്
അപ്പോള്* കേട്ടത് കയ്യടികളും

അങ്കിളിനും പപ്പക്കും
സിനിമയിലെ ചേട്ടനും
ഏല്ലാവര്*ക്കും പറയാം
ഞാന്* പറയുമ്പോള്* മാത്രം അടി

അന്ന് മുതലാണ്* ഞാന്*
വാക്കുകളെ മറക്കാന്* പഠിച്ചത്
"ഫ" എന്ന അക്ഷരത്തെ
വെറുക്കാന്* പഠിച്ചത്

drishtidhuman
12th October 2012, 12:27 PM
gud

Bean
12th October 2012, 12:30 PM
പപ്പ വൈകിവരുന്ന ദിവസം
മമ്മിയെ കൊണ്ടുവിടുന്ന അങ്കിള്*
മമ്മിയോടു പറഞ്ഞത്
ഈ വാക്കായിരുന്നില്ലേ
എന്നിട്ട് മമ്മി തല്ലിയില്ലല്ലോ

:bad:

Ithoru mathiri sadhachara police -nte vadham pole ayi poyi... :(: