PDA

View Full Version : Geethaanjali - My reviewAnand.Nair
16th November 2013, 06:33 PM
തിരുവനന്തപുരം നിളയിൽ പോയി രണ്ടാമത് ഒരു പ്രാവശ്യം കണ്ടപ്പോൾ ആണ് ഒരു റിവ്യൂ എഴുതാൻ തോന്നിയത്. ആദ്യം കണ്ടത് കഴക്കൂട്ടം ക്രിഷ്ണയിൽ ആയിരുന്നു. അവിടെ ഇക്കാ ഫാൻസിന്റെ കൂവൽ കാരണം സിനിമ നേരെ enjoy ചെയ്യാൻ പറ്റിയില്ല. എന്തായാലും ഇക്കാ പാൻസ് എന്നെ ഈ സിനിമ രണ്ടാം വട്ടം കാണിച്ചു.

THEATER:

തിരുവനന്തപുരം സിറ്റിയിലെ ഏറ്റവും നല്ല തിയേറ്റർ + ഇവിടുത്തെ ഒരേ ഒരു മൾടിപ്ലെക്സ് . ചാര്ജ് 83 രൂപ മാത്രം. ലുലു മാളിൽ പോയി 200 രൂപ യൂസഫ് അലിയുടെ അണ്ണാക്കിൽ തള്ളി സിനിമ കാണുന്നതിനേക്കാൾ എത്രയോ ഭേദം. സീറ്റിങ്ങ്, സ്പേസിങ്ങ് എന്നിവ കൊള്ളാം. High Quality സ്ക്രീൻ & സൌണ്ട് സിസ്റ്റം. നെഗറ്റീവ് പരയുകയാണേൽ online booking ഇവിടെ ഇല്ല.

CROWD:

കൂടുതലും ഫാമിലീസ് + middle aged males ആയിരുന്നു. Youngsters വളരെ കുറവ്.

എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം എന്തെന്ന് വച്ചാൽ ഫാമിലി ആയി വന്ന ഒരുപാട് പേർ കൊച്ചു കുട്ടികളുമായി ആണു വന്നത്. ഒരു വയസിൽ താഴെ ഉള്ള കുട്ടികളെ വരെ കണ്ടു. ഇംഗ്ലണ്ട് -ഇൽ 15 വയസ്സിൽ താഴെ ഉള്ള കുട്ടികളെ ഒന്നും കയറ്റുന്നില്ല... strong horror കാരണം. ഇവിടെ അങ്ങനെ ഒന്നും ഇല്ല.

Horror എന്ന് കേട്ടാൽ ഇവിടുത്തുകാർ ഇപ്പോഴും ആകാശഗംഗ - വെള്ളിനക്ഷത്രം പോലെ ഉള്ള horror ആണു പ്രതീക്ഷിക്കുന്നത്. ഗീതാഞ്ജലി യിലെ horror Hollywood നിലവാരം ഉള്ള horror ആണ് . The Grudge / ദി റിംഗ് മുതലായ സിനിമകളിൽ ഉള്ള പോലെ. കുട്ടികൾ ഇത് കാണുന്നതു നല്ലതാണെന്നു തോന്നുന്നില്ല.

RESPONSE:

കൂടുതലും ഫാമിലി ആയതു കൊണ്ട് കൂവൽ ഒന്നും ഇല്ലായിരുന്നു. കോമഡി യൊക്കെ എല്ലാവരും എന്ജോയ് ചെയ്തു. സിനിമ തീർന്നപ്പോൾ കൈയ്യടിയും ഉണ്ടായിരുന്നു. (പിന്നെ ഒരു കാര്യം - തിരുവനന്തപുരം സിറ്റിയിലെ ഒരു theater -ഇലും മമ്മു പാന്സിനു ലാലെട്ടന്റെ സിനിമയ്ക്ക് കൂവാൻ ഉള്ള ധൈര്യം ഇല്ല. കണ്ടഹാർ ഫസ്റ്റ് ഡേ ഒന്ന് ട്രൈ ചെയ്തു നോക്കി. അന്ന് അവിടെ ഉണ്ടായിരുന്ന ലാൽ ഫാൻസ് കൂവിയവന്മാരുടെ മുതുകത്തു പൊങ്കാല ഇട്ടു. അതിനു ശേഷം മമ്മു ഫാൻസ് ലാലേട്ടന്റെ സിനിമ സിറ്റിയിൽ കാണുമ്പോൾ മൂകരും ബധിരരും ആയി ആണു ഇരിക്കുന്നത്)

STORY:

ഞാൻ ചാരുലതയും കീരുലതയും ഒന്നും കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ STORY ക്ക് ഒരു 4 out of 5 കൊടുക്കാം.

HORROR :

ഞാൻ നേരത്തേ പറഞ്ഞത് പോലെ ഇതിലെ horror സീൻസ് Hollywood നിലവാരം ഉള്ളതാണ്. പിന്നെ ഫാമിലിയെ ആകര്ഷികാൻ വേണ്ടി പ്രിയൻ horror സീന്സിന്റെ duration കുറച്ചിട്ടുണ്ട്. ഒരു മിന്നായം പോലെ വന്നു പോകും. പക്ഷെ അത് മതി പേടിക്കാൻ.

COMEDY :

കോമഡി സീന്സ് കൂടുതലും നിലവാരം ഉള്ളതാണ്. Innocent, ലാലേട്ടൻ എന്നിവർ കലക്കിയിട്ടുണ്ട്. പക്ഷെ ഹരിശ്രീ അശോകന്റെ സീൻസ് വെറും വേസ്റ്റ് ആയിരുന്നു.

ACTING:

അണ്ണൻ: തകർത്തു. 9/ 10. രണ്ടാം പകുതി ലാലേട്ടൻ dominate ചെയ്തു.

കീർത്തി: പുതുമുഖമാണെന്നു വിശ്വസിക്കാൻ പറ്റിയില്ല. Amazing Acting + Extremely Beautiful . സെന്റി സീൻസിൽ അത്ര പോരെങ്കിലും horror, romance, dance ഒക്കെ നന്നാക്കി. 9 / 10.

നിഷാൻ: ആക്ടിംഗ് ഒക്കെ നന്നായിട്ട് ചെയ്തു. പക്ഷെ dialogues പറയുമ്പോൾ ഒരു naturality ഇല്ല. Dubbing മഹാ മോശം ആയിരുന്നു. Climax സീന്സിൽ ചില dialogues ഒക്കെ കൈ വിട്ടു പോയി. Example: "നിന്നെ എനിക്ക് വേണ്ടാ" എന്ന് പറയുമ്പോൾ "വേണ്ടാ" എന്നൊക്കെയുള്ളത് വളരെ മോശമായാണ് pronounce ചെയ്തിരിക്കുന്നത്. Dance വളരെ നന്നായി ചെയ്തു. Romance സീനുകളും വളരെ നന്നായി കൈകാര്യം ചെയ്തു. 7 /10.

സ്വപ്നാ മേനോൻ: ലാലേട്ടനോടോത്തുള്ള സീന്സ് നന്നായി ചെയ്തു. 8 / 10.

ഇന്നസെന്റ്: കോമഡി സീനുകളിൽ വളരെ മികച്ച പ്രകടനം. 9 / 10.

നാസ്സർ: മുഖത്ത് കടുപ്പം കുറച്ചു കൂടിയില്ലേ എന്നൊരു സംശയം. എന്നാലും ഉള്ള സീൻസ് നന്നായി ചെയ്തു.7 / 10.

മധു: പ്രത്യേകിച്ചു ചെയ്യാൻ ഒന്നും ഇല്ല. 6 / 10.

ഗണേഷ് കുമാർ: ചെറിയ റോൾ ഒരുവിധം നന്നായി ചെയ്തു. 7 / 10.

സീമ: സിനിമയിൽ ആണൊ സീരിയലിൽ ആണൊ അഭിനയിക്കുനത് എന്നാ ഒരു confusion. 4/10

ഹരിശ്രീ അശോകൻ: കിട്ടിയ സീന്സ് മുഴുവൻ കുളം ആക്കി. 2 / 10.

സിദ്ദിഖ്: മികച്ച പ്രകടനം. കഥാപാത്രത്തിന്റെ ദുരൂഹത maintain ചെയ്യുന്നതിൽ വിജയിച്ചു. 8 / 10.

ഗെയ്ൽ കുട്ടപ്പൻ, മദൻ മോഹൻ: വളരെ ചെറിയ റോൾ ആണെങ്കിലും നന്നായി ചെയ്തു. 8/10 & 7/10.

സഫ & മർവ: Looked Cute. Songs ഒക്കെ നന്നായി ചെയ്തു. 8 / 10.

OTHERS :

Direction : Simply World Class, as expected from Priyan

Songs: Matching the occasion + nice melody.

Background Music: ഈ സിനിമയിലെ horror സീൻസ് ഇത്രയും effective ആകാൻ കാരണം ഇതിന്റെ BGM ആണു. Excellent.

Visual Effects: One of the best for any Malayalam movie.

Cinematography : Superb work from Thiru.

Choreography: Outstanding, just like any Priyan film.

Pace: Extremely fast paced.

VERDICT:

Rating - 8 / 10.
മലയാളത്തിൽ ഇത് വരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല horror സിനിമ.

KasinathaN
16th November 2013, 06:41 PM
Thanks Anand

Hakuna matata
16th November 2013, 06:47 PM
Thnx

chunku
16th November 2013, 06:51 PM
thanks machu kidu review...............:salute::hurray:

amilsony
16th November 2013, 07:11 PM
thanks anand :yes:

ParameswaraN
16th November 2013, 08:38 PM
thanks anand

babichan
16th November 2013, 08:42 PM
thanks anand...

Don Mathew
16th November 2013, 08:45 PM
Thanks Anand Nair...!!

Shambumon555
16th November 2013, 10:43 PM
Thanks


Sent from my RM-914_im_india_269 using Tapatalk

pulijose
18th November 2013, 10:47 AM
Thanks Anand..

EmmeS
20th November 2013, 12:45 PM
Thanks Anand...

arunrc
20th November 2013, 12:54 PM
Thanks Anand...