PDA

View Full Version : നടൻ റിവ്യൂamilsony
23rd November 2013, 07:30 AM
NADAN REVIEW


KOTTAYAM ASHA.


STATUS :10%


http://oi40.tinypic.com/28wpeub.jpg


നടൻ റിവ്യൂ

നാടക മേഖലയുമായി ബന്ധപെട്ടു വന്ന ഈറ്റവും മികച്ച ചിത്രമായിരുന്നു യവനിക.പിന്നെ കഥാപാത്രവും ജീവിതവും തമ്മിലുള്ള അന്തരം വ്യക്തമാക്കിയ മികച്ച ചിത്രമായിരുന്നു മോഹൻലാൽ അഭിനയിച്ച രംഗം.ഈ ചിത്രവും അത്തരം ഒരു പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്.എന്നാൽ കഥയ്ക്ക്* മുൻപ് പറഞ്ഞ ചിത്രങ്ങളും ആയി ഒരു സാമ്യവുമില്ല. 'ആയാസരഹിതമായ കലാ പ്രവര്ത്തനം അല്ല നാടകം .ഓരോ ചുവടിലും ചോര പൊടിയുന്ന ആത്മ ബലിയാണ് അത്.ഒരു നാടക പ്രവർത്തകൻ എന്നും സമര മുഖത്താണ് എന്ന് ഞാൻ കരുതുന്നു'.

പ്രതീക്ഷ !:pray:

എസ സുരേഷ് ബാബുവിന്റെ തിരക്കഥ ആയതു കൊണ്ടും കമലിന്റെ സംവിധാനവും നല്ല പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ ജയറാം എന്ന നാടാണ്* ഈ കഥാപാത്രം നന്നാക്കുവാൻ ആകുമോ എന്നതിൽ വളരെ സംശയം ഉണ്ടായിരുന്നു.ചിത്രത്തിലെ ഗാനങ്ങളും പ്രതീക്ഷ ഉണര്തുന്നത് ആയിരുന്നില്ല.പിന്നെ രമ്യാ നംബീഷനൊക്കെ ..
എന്നാല്ലും കമൽ ചിത്രം അത് തന്നെയായിരുന്നു പ്ലസ്* പോയിന്റ്*.

കഥ !:nocomments:

ചിത്രത്തിന്റെ പോസ്റ്ററിൽ പറയുന്നത് പോലെ മാഞ്ഞു പോയ ഒരു നാടക കാലം അത് തന്നെ ആണ് പ്രധാന പ്രമേയം.നാടക നടന്റെ ആത്മ സംഖർഷങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.മുന്കാല താരമായിരുന്ന നടൻ പുതിയ കാലഖട്ടത്തിൽ നേരിടുന്ന ജീവിത പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.കഥയെക്കാളുപരി ചിത്രം ഒരു അനുഭവമാക്കൻ ആണ് സംവിധയകാൻ ശ്രമിചിരിക്കുനത് അതിൽ അദ്ദേഹം പൂര്ണമായും വിജയിച്ചിട്ടുണ്ട് .എന്നാൽ പ്രേക്ഷകരെ തൃപ്തിപെടുതുവാനുള്ള ബോക്സ്* ഓഫീസി ഖടകങ്ങൾ ചിത്രത്തിൽ കുറവാണ്.കഥ പൂര്ണമായും ഊഹിക്കാൻ പറ്റുന്നതാണ്.

നല്ല വശങ്ങൾ !:kaikott:

ഗൃഹാതുരത്വം ഉണര്ത്തുന്ന രംഗങ്ങൾ ആണ് ചിത്രത്തിന്റെ മുഖ്യ പ്രത്യേകത celluloid എന്ന കമലിന്റെ ചിത്രത്തിലെ പോലെ അതിനെക്കാളുപരി രംഗങ്ങൾ നന്നായിട്ടുണ്ട്.ശരിക്കും ലാൽ ജോസിന്റെയും ആഷിഖു അബുവിന്റെയും ഗുരു തന്നെ .മനോഹരമായ ചിത്രീകരണ ശൈലിയും ലാളിത്യവും ഈ മൂവരിലും കാണുന്ന ഗുണം.ഒരു തഴക്കമുള്ള സംവിധായകന്റെ എല്ലാ മികവും ഈ ചിത്രത്തിനുണ്ട്.കാലഖട്ടങ്ങളിലൂടെ ഉള്ള യാത്രയാണ് നടൻ.തിരക്കഥയിലെ പോരായ്മകൾ ഒരു പരിധി വരെ സംവിധയകാൻ മറികടന്നിട്ടുണ്ട്.ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ എല്ലാം നന്നിയിട്ടുണ്ട്.രണ്ടാം പകുതിയിൽ നായകന്റെ അവസ്ഥ മനോഹരമാക്കി പറയാൻ തിരക്കഥക്കും സംവിധാനത്തിനും സാധിചിടുണ്ട്.ചായഗ്രഹനവും പശാതല സംഗീതവും അതി മനോഹരം.

ചീത്ത വശങ്ങൾ !:thumb_down:
സുരേഷ് ബാബുവിന്റെ തിരക്കഥയിലെ പല രംഗങ്ങളും പഴയ ചിത്രങ്ങളെ ഓര്മിപ്പിക്കുന്നു
ചിത്രത്തിന്റെ കഥാഗതിയും.പ്രതീക്ഷ പോലെ ജയറാമിന് ഉൾകൊള്ളാൻ പറ്റുന്ന കഥാപാത്രം ആയിരുന്നില്ല.വളരെ സീരീസ്* ആയുള്ള പല സീനുകളിലും ജയറാം നിരാശപെടുത്തി.എന്നാൽ തന്നെ കൊണ്ടാവും വിധം ഭംഗിയാക്കി ചെയ്തിട്ടുണ്ട്. കാലം മാറും തോറും മലയാള സിനിമയിൽ ഒരു നല്ല നടന്റെ അഭാവം ഈ ചിത്രം സൂചിപ്പിക്കുന്നു.ചിലയിടങ്ങളിൽ ചിത്രം കൈവിട്ടു പോകുന്നുണ്ട് പറയാൻ ഉദ്ദേശിച്ച വിഷയം തന്നെ മാറി പോകുന്നു.ആവര്ത്തിച്ചു വരുന്ന ഒരുപോലുള്ള സീനുകൾ സംഭാഷണങ്ങൾ ബോർ അടിപ്പിക്കുന്നു.അനാവിശ്യമായി ചിത്രം ആദ്യ പകുതിയിൽ വലിച്ചു നീട്ടുന്നുണ്ട്.നായിക ആയി അഭിനയിച്ച രമ്യ ഒട്ടും അനുയോജ്യ ആയിരുന്നില്ല.ചിത്രം വിജയിക്കാൻ ഉള്ള സാധ്യത കുറവാണ്.celluloid കണ്ടിരക്കിയതല്ലേ എന്ന് വിമർശകർക്ക് തോന്നിയാൽ അത്ഭുതമില്ല.

വാൽകഷ്ണം :secret:
തന്റെ 25 വര്ഷത്തെ അഭിനയ ജീവിതത്തിൽ ഇത് വരെ കിട്ടാത്ത സംസ്ഥാന അവാർഡ്* ഇത്തവണ കരസ്ഥമാക്കാൻ ജയറാം പരമാവധി ശ്രമിക്കുന്നുണ്ട് .ദിലീപ് പ്രിഥ്വി എന്നിവരും അവാർഡ്* കൊണ്ടുപോയി .ഇത് 25 ആം വര്ഷമാണ് പക്ഷെ ഒരു പേരില്ല ,ഇത്തവണ ചിലപ്പോൾ ഷാജി എൻ കരുണിന്റെ ചിത്രം കൂടി ഇറങ്ങുമ്പോൾ,നമ്മുടെ ജയറാം അല്ലെ അവനൊരു പാവമല്ലേ അവനതു കിട്ടിക്കോട്ടേ എന്നേ നമ്മൾ പാവം മലയാളികൾ പറയുക ഉള്ളൂ>

Rajeev Menon
23rd November 2013, 09:15 AM
Thanxx...

pulijose
23rd November 2013, 09:20 AM
Thanks amil..:)

Don Mathew
23rd November 2013, 09:21 AM
Thanks Amilsony...

drishtidhuman
23rd November 2013, 10:18 AM
THANKS

EmmeS
23rd November 2013, 10:20 AM
Thanks Amilsony... Well written... :good:

muthalakunju
23rd November 2013, 11:27 AM
Thanks sony

KasinathaN
23rd November 2013, 11:32 AM
Thanks Amil

amilsony
23rd November 2013, 12:51 PM
thank you very much for the support.
oro likeum oro commentum enikku kittunna oro medelukalaanu!


Thanxx...

Thanks amil..:)


Thanks Amilsony...


THANKS


Thanks Amilsony... Well written... :good::):


Thanks sony


Thanks Amilthank you very much for the support.
oro likeum oro commentum enikku kittunna oro medelukalaanu!:machu:

abhimadavan
23rd November 2013, 01:04 PM
Thanks

Thoovanathumbi
23rd November 2013, 01:09 PM
thanks amil...

amilsony
24th November 2013, 06:33 AM
thanks abhilashmadavan :thanksda:

thanks Thoovanathumbi :hug:

IddukI GolD
24th November 2013, 07:29 AM
Tnks amil...very gud review...first revirw aano...nalla bhasha..:nallatha::nallatha: