PDA

View Full Version : Pokkiri raja review.aNthoNi
12th May 2010, 04:07 PM
Theatre:EVM Kavitha Cochin


ShowTime: 8th May 2010: 5.15pm

Crowd: Housefulഫ്ലാഷ് എന്ന മോഹന്*ലാല്* ചിത്രത്തിന് ശേഷം ‘ടോമിച്ചന്* മുളകുപാടം ’ നിര്*മിച്ചു പുതുമുഖ സംവിധായകന്* ‘വൈശാഖ് ’ സംവിധാനം ചെയ്ത പുതിയ ചിത്രമാണ്* ‘പോക്കിരി രാജാ’. ചിത്രത്തിന്റെ തിരക്കഥ നിര്*വഹിച്ചിരിക്കുന്നത് തിരക്കഥ രചനയിലെ പോക്കിരിമാരായ ഉദയ് കൃഷ്ണ- സിബി കെ തോമസ്* മാരാണ്.


പടം കാണുന്നതിനു മുമ്പ് തന്നെ ഒരു കാര്യം ഉറപ്പായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് നിര്*വഹിച്ചിരിക്കുന്നത് 'സിബി-ഉദയ്' ടീം ആണെങ്കില്* പിന്നെ കൂടുതല്* ഒന്നും പ്രതീക്ഷിച്ചു തീയടരില്* പോഗുന്നതിനു യാതൊരുപ്രസക്തിയുമില്ല. കാരണം തിരക്കഥ രചനയിലെ ഇവരുടെ ടെക്നിക് നല്ലൊരു ശതമാനം മലയാളി പ്രേക്ഷകര്*ക്കും വളരെ സുപരിചിതമാണ്. അന്യ ഭാഷ ചിത്രങ്ങളിലെയോ അല്ലെങ്കില്* മലയാളത്തില്* പുറത്തു വന്ന മുന്* ചിത്രങ്ങളിലെയോ രംഗങ്ങള്* ഭംഗിയായി കോപ്പി അടിച്ചു പുതിയ ഒരു പരുവത്തിലാക്കി ഇറക്കാനുള്ള ഇവരുടെ കഴിവ് നമ്മള്* ധാരാളംകണ്ടറിഞ്ഞതാണ്.


ഇനി പോക്കിരി രാജാ യിലേക്ക് കടക്കാം. നേരത്തെ പ്രതീക്ഷിച്ചത് പോലെ തന്നെ പ്രമേയ പരമായി യാതൊരു പുതുമയും പോക്കിരി രാജായില്* നിന്നും നിങ്ങള്* പ്രതീക്ഷിക്കേണ്ട. വിചാരിച്ചത് പോലെ തന്നെ തുടക്കം ഒരു ഫ്ലാഷ് ബാക്ക്ആയിരുന്നു. രണ്ടു തറവാട്ടുകാര്* തമ്മില്ലുള്ള കടുത്ത ശത്രുത . അതിനെ തുടര്*ന്ന് ഒരു കൊലപാതക കേസില്* അകപ്പെടുകയും മധുരയിലേക്ക് പലായനം ചെയ്യുകയുമാണ് ചിത്രത്തിലെ ഹീറോ ആയ പൊക്കി രാജാ.


15 വര്*ഷങ്ങള്*ക്കു ശേഷമാണു കഥയുടെ ബാക്കി ഭാഗം നടക്കുന്നത്. അടി പിടിയും പരിപാടികളുമായി നാട്ടില്* തന്നെയാണ് നമ്മുടെ നാട് വിട്ട പോക്കിരി രാജയുടെ അനിയന്* സൂര്യ നാരായണന്*(പ്രിത്വി രാജ്). കൊച്ചിന്* സിറ്റി പോലിസ് കമ്മീഷണരുടെ (സിദ്ദിക്) മകളുമായ് (ശ്രേയ) സൂര്യ പ്രേമതിലാകുന്നു. ആഭ്യന്തര മന്ത്രിയുടെ(റിസ ബാവ) മകനുമായ് (റിയാസ് ഖാന്*) അവളുടെ കല്യാണം നടത്താന്* പ്ലാന്* ഇട്ടിരിക്കുന്ന സമയത്താണ് കമ്മിഷണര്* ഈ വിവരം അറിയുന്നത്. സൂര്യനെ അദ്ദേഹം കള്ളാ കേസില്* കുടുക്കുക്കി ജയിലില്* ഇടുന്നു. അതോടൊപ്പം തന്നെ സൂര്യനെ വക വരുത്താന്* രഹസ്യമായി മധുരയിലെ ഒരു ഗുണ്ടയെ (പോക്കിരി രാജാ)ഏര്*പ്പാടാക്കുകയും ചെയ്യുന്നു. അതെ സമയം തന്നെ സ്വന്തം മകനെ രക്ഷിക്കാന്* സൂര്യന്റെ അച്ഛന്* (നെടുമുടി വേണു) മധുരയില്* നിന്നും നാട് വിട്ടു പോയ തന്റെ മറ്റൊരു മകന്റെ(അതും പോക്കിരി രാജാ) സഹായം ആവശ്യപ്പെടുന്നു. അതായതു സ്വന്തം കൂടപ്പിറപ്പിനെ രക്ഷിക്കാനുള്ള അഭ്യര്തനയുമായി അച്ഛന്* ഒരു വശത്ത്, അതെ കൂടപ്പിറപ്പിനെ കൊല്ലാനുള്ള quotationumayi കമ്മീഷണര്* മറു വശത്ത്... രാജയുടെ കളികള്* അവിടെതുടങ്ങുകയാണ്....

ഉദയ്- സിബി ടീമിന്റെ പട്ടണത്തില്* ഭൂതം എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് ദയനീയമായിരുന്നു. ഈ ഒരു വസ്തുത മുന്നില്* കണ്ടു മമ്മൂട്ടി പോക്കിരി രാജയുടെ സ്ക്രിപ്റ്റ് ഒന്ന് വിശദമായി നിരീക്ഷിചിരുന്നെങ്കില്* എന്ന് തോന്നി പോഗുന്ന്നു. കാരണം ഉദയ്-സിബി ടീമിന്റെ രചന മികവിലെ ദൌര്*ബല്യമാണ് പോക്കിരി രാജാ യിലുട നീളം കാണാന്* കഴിയുന്നത്*. ചിത്രത്തിന്റെ പല ഘട്ടങ്ങളിലും അത് മുഴച്ചു നില്*ക്കുന്നു. ചിത്രത്തിന്റെ ബേസിക് പ്ലോട്ട് രാജ മാണിക്യം ത്തെയും മറ്റു ചില പടങ്ങളെയും ചുവടു പിടിച്ചു മേനഞ്ഞെടുതതാണ്. മുഖ്യ കഥാപാത്രമായ മമ്മൂട്ടിയുടെ characterizationilum ഇത് കടന്നു കൂടിയിട്ടുണ്ട് . അതിലെ തിരുവന്തപുരം സ്റ്റൈല്* കൊഴുപ്പിചെടുത്ത dialoginu പകരം ഇതില്* തമിഴും ഇംഗ്ലീഷും ഒക്കെ കലര്*ത്തിയുള്ള പ്രത്യേക dialog സ്റ്റൈല്*.

കണ്ടു മടുത്ത കഥയും, ദുര്*ബലവും ലോജിക് ഇല്ലാത്തതുമായ സ്ക്രിപ്റ്റ് ആണെങ്കില്* പോലും പോക്കിരി രാജയ്ക്ക് ഒരു ഘന ഗംഭീര ഭാവം പകര്*ന്നു കൊടുക്കുന്നതില്* മുഖ്യ പങ്കു വഹിച്ചത് ചിത്രത്തിന്റെ സംവിധായകന്* 'വൈശാക്' തന്നെ. ( രജനി കാന്ത് വിജയ്* സൂപ്പര്* ഹിറ്റ്* മസാല ചിത്രങ്ങള്* അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്റ്റൈല്* ). ജോഷിയുടെ ശിഷ്യനായ വൈസാകിണ്ടേ അവതരണ രീതി ചിത്രത്തിന് ശരിക്കും കരുത്തു പകരുന്നു. ഈ നവാഗതന്* ഒരു ഭാവി വാഗ്ദാനം തന്നെ. ആവേശം വാരി വിതറുന്ന രംഗങ്ങള്* തിരക്കഥയില്* കുറവാണ്. പക്ഷെ വൈസാഖിന്റെ ആഖ്യാന രീതി കൊണ്ട് പടം ചില ഘട്ടങ്ങളില്* അല്പം 'racy' ആകുന്നുണ്ട് .

ചിത്രത്തിന്റെ മറ്റൊരു പ്ലസ്* പോയിന്റ്* മമ്മൂട്ടിയുടെ സ്ക്രീന്* പ്രസന്*സ് ആണ്. ആദ്യ പകുതിയുടെ അവസാന ഭാഗത്താണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അഭിനയ സാധ്യതകള്* കുറവാണെങ്കില്* പോലും അനായാസതയോടെ രാജയെ മമ്മൂട്ടി ഉജ്ജ്വലമാക്കി. തമിള്* ഡയലോഗുകള്* മികച്ച രീതിയിലാണ്* മമ്മൂട്ടി പ്രെസന്റ് ചെയ്തത്. ചിത്രത്തില്* ഒരു ട്രേഡ് മാര്*ക്ക്* തമിള്* ഡയലോഗ്ഉണ്ട്. സാധാരണ ഡാന്*സ് രംഗങ്ങളില്* വളരെയധികം കൂവല്* ഏറ്റു വാങ്ങാറുള്ള മമ്മൂട്ടി പക്ഷെ പോക്കിരി രാജയില്ലേ ഡാന്*സ് രംഗങ്ങളില്* തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

സാമാന്യം നല്ല പ്രകടനം തന്നെയാണ് പ്രിത്വിരാജും കാഴ്ച വെച്ചത്. പയ്യന്* കൂടുതല്* ഫ്ലെക്സിബിള്* ആയി വരുന്നുണ്ട്. ആദ്യ പകുതിയില്* പ്രിത്വി നിറഞ്ഞു നില്*ക്കുന്നു .പക്ഷെ രണ്ടാം പകുതിയില്* മമ്മൂട്ടിയുടെ നിഴല്* ആകുകയാണ്ചെയ്യുന്നത്. സലിം കുമാര്*- സുരാജ് കോമഡി വലിയ കുഴപ്പമിലാത്ത തരക്കേടില്ലാത്ത entertainment ആയിരുന്നു. നായിക കഥാപാത്രം ശ്രേയക്ക് കാര്യമായൊന്നും ചെയ്യാനില്ല. സിദ്ദിഖിനും റിയാസ് ഖാനിനുമൊക്കെ പതിവ് ജോലികള്* തന്നെ. ഒരു ചോദ്യം ചോദിച്ചു പോഗുന്നു. സ്ഥിരം സ്റ്റൈല്* റോള്* കൊടുത്തു കൊടുത്തു സിദ്ദിഖിനെ ഇങ്ങനെ മുരടിപ്പിക്കണോ?

ജാസി ഗിഫ്റ്റ് ഈണമിട്ട പാട്ടുകളില്* കേട്ടില്ലേ കേട്ടില്ലേ നല്ല നിലവാരം പുലര്*ത്തി . മറ്റു 2 പാട്ടുകള്* ഒന്ന് കൂടി കേള്*ക്കണം എന്നാലെ അഭിപ്രായം പറയാന്* പറ്റൂ. camera,editing,stunt choreography എന്നീ മേഖലകളിലും പടം മികവു പുലര്*ത്തി.


ചുരുക്കി പറഞ്ഞാല്* പ്രമേയ പരമായി യാതൊരു പുതുമയും തൊട്ടു തീണ്ടിയിട്ടില്ലാത്ത, വിജയം കൊയ്യാന്* പാകത്തില്* ഇറക്കിയ മറ്റൊരു തട്ട് പൊളിപ്പന്* മസാല ചിത്രം from mollywood.

dont go with any expectations.

Watchable entertainer

Rating: 5.3/10

Eazy Jozy
12th May 2010, 04:12 PM
Thnxxxxxxxxxxxx

~~Meesha Madhavan~~
12th May 2010, 04:16 PM
dont go with any expectations.


Mammoty - Prithviraj abhinayikkunna padam..
Sreya heroine...
6 crores-nte padam...

And saying not to go with any expectation..:lol:

Thanks Anthoni..

Ali Imran
12th May 2010, 04:17 PM
thnks anthoni

AYYAPPADAS
12th May 2010, 04:18 PM
thanks anthoni

PARAMU
12th May 2010, 04:19 PM
thanks anthoni

~Saji~
12th May 2010, 06:17 PM
thanks....good review...

Fontu
12th May 2010, 06:20 PM
Thanks Anthoni..good review

Rayuttan
12th May 2010, 06:22 PM
thank u anthoni..
appo hit urappayi

Stephen Ronald
12th May 2010, 06:51 PM
Kollam Antony. Nalla review.
Ella reviewilum common aayittulla karyam Vaishak nalla direction aanennu.
Vaishakh :clapping:

Dileep Fan
12th May 2010, 07:07 PM
Ippol ellam -ve revs aannallo kooduthalum.....

Nandagopan
12th May 2010, 09:30 PM
Thanks anthoni

cinemabrantan
12th May 2010, 09:49 PM
Thanks.................