PDA

View Full Version : Snehasallapam Exclusive Celebrity Chat: Johnny Antony (Thoppil Joppan Special Interview)



Ali Imran
29th September 2016, 12:56 AM
Hi folks! It's celebrity chat time once again. And this time, we're glad to bring Johnny Antony, the seasoned director of Mammookka's upcoming movie, 'Thoppil Joppan', which is due for release next week.

He'll be answering your personal queries about the movie which is to be posted tomorrow and day after in Snehasallapam.com .

Please post your questions in this thread


http://i67.tinypic.com/k3n9u0.jpg

Vinu
29th September 2016, 01:00 AM
* Ithu vare cheytathil ettavum priyapetta padam?
* Comedy padangal matram cheyyan aano uddeshikkunnathu? Cycle nalla abhiprayam nediya oru cinema aayirunnu.
* Mammokka enna nadan e kurich, vyakthiye kurichu?
* Lalettanum aayi padam?
* Mammookka yumayi 4-aamathe chitramanu Joppan. Ithil Gulan valiyoru vijayamyenkilum athyavashyam mosham peru nediya cinema aanu. Pattanathil Bhootham oru flop um, thaappana athra shradha nedatha oru chithravum aayirunnu. Appo ini yum Mammookka chitramay varumbo athra shakthamaya oru premeyamo, allenkil ini oru pakappizha vararuthu ennu urappu varuthan shradhichukoode?
* Mammookkayude Achayan veshangal evarkkum priyappettathanu. Narmmavum, Action um okke kalarnna mattoru mass avatharam aakum ennaanu Joppan e kurichum ulla pratheekshakal. Athine patti??
* Mammookka yudeyum Lalettan teyum ishta kadhapatrangalum cinemakalum?
* Thuruppu Gulan l Mammookka ye pole oru maha nadan e comali vesham kettichu ennulla vimarshanangale kurich?
* Adutha projects ethokke aanu?

Vinu
29th September 2016, 01:02 AM
Kidu initiative aliya :cheers:

Ali Imran
29th September 2016, 01:11 AM
Kidu initiative aliya :cheers:

Maheiku kodukku thanks :):

Irshu
29th September 2016, 01:16 AM
* Ithu vare cheytathil ettavum priyapetta padam?
* Mammokka enna nadan e kurich, vyakthiye kurichu?
* Lalettanum aayi padam?
* Thuruppu Gulan l Mammookka ye pole oru maha nadan e comali vesham kettichu ennulla paramarshangale kurich?
* Adutha projects ethokke aanu?
Joppane kurichethenkilum chodikku vinu

Vinu
29th September 2016, 01:17 AM
Maheiku kodukku thanks :):

Mahi annan :salut:

Irshu
29th September 2016, 01:19 AM
Mahi annan :salut:

MAhi Maman Alla:bike:

MW:ssrocks:

Vinu
29th September 2016, 01:21 AM
Joppane kurichethenkilum chodikku vinu

Chodichu. Bakki aarelum kooduthal chodikkumayirikkum. Negative questions chodichal kuzhappam undo?
intvw engane aakum?

Vinu
29th September 2016, 01:22 AM
MAhi Maman Alla:bike:

MW:ssrocks:

Veruthe angere salute i.. :puke: Mahi Annan
Mahewaala :salut:

Ali Imran
29th September 2016, 01:37 AM
Chodichu. Bakki aarelum kooduthal chodikkumayirikkum. Negative questions chodichal kuzhappam undo?
intvw engane aakum?

Phone vazhiyavum
-ve ennaal decent question annel ok.

Chathiyan Chandu
29th September 2016, 01:46 AM
Johny Annan. :cheers:

ABI
29th September 2016, 01:47 AM
Johny Annan. :cheers:
Chodhyam chodikada..

Chathiyan Chandu
29th September 2016, 01:56 AM
Chodhyam chodikada..
Yes.:thanksda:

ITV
29th September 2016, 08:53 AM
Though known for slapstick comedy flicks, CYCLE and MASTERS were totally different. Can we expect such movies soon from you?

Tony Stark
29th September 2016, 09:12 AM
Hi Johny Antony,

- How has Thoppil Joppan turned out after the completion of post production?. Has it exceeded your expectations you had before the commencement of filming?

- What is the duration of Thoppil Joppan?

- Your future projects?

Thank you.

Special thanks to Mahewaala

amilsony
29th September 2016, 09:14 AM
Njan sirinte oru nalla aaradhakanaanu.cid moosa poloru chithram cheythu vijayippicha thankal malayaala cinemayil valiya oru maattamaanundaakkiyathu.thuruppugulaan athupole thanne aayirunnu.pakshe pinneedu thanjal track maariyapole thonni.pattanathil bhootham athyavisham nalla subject aayirunnu bhootham character ozhichaal.cycle,masters polulla chithrangal enikku athra ishtapettilla , athilonnum sirintethaaya touch illa.cid moosa gulan aanu sherikkum sirine janangal ariyunna chitrangal. Enthukondaanu pinneedu itharam chitrangal kurachathu.ettum gusthiyum,6muthal 60vare polulla chitrangal sherikkum varanamennu aagrahichirunnu.cycle masters polulla moviesilum sirinte signature making konduvaraMaayirunnu.kochi raajaavum garudum kureyokke OK enkilum moosayudeyum gulanteyum oppam varilla. Thankalude oru aaraadhakan enna nilayil aa making style kaividaruthu ennu orapekshayundu.
Thankalude unique making style maattaruthu ennum athu kootuthal shakthi aarjikkanam ennum aanu enter aagraham athine kurichhu sirinte abhipraayam enthaanu?

renjith mvk
29th September 2016, 02:13 PM
Next project eethaanu ?

babichan
29th September 2016, 03:37 PM
ending time epol aanu?

~Saji~
29th September 2016, 04:18 PM
Thankal oru director avaan ndaaya prachodanam?

Ethi tharam cinemakal aanu oru prekshakan enna nilayil ettavum aswadichirunnathu? ettavum favourite cinemakal?

Valare pratheeksha undaayirunna pattanathil bhootham parajayam aayathine engine vilayiruthunnu?

royichan
29th September 2016, 05:33 PM
Hi Johny Chetta..

1.Malyalathil yuvatharangale vech Cycle ennoru hit movie eduthathanu thangal athum yuvathara cinemakalkk venda vidhathilulla pariganana illathirunna samayath..Pinne atharathilulla oru sremam manapoorvam undakathirunnathano??
2.Nava tharangam ennu medias viseshipikunna puthiya generation cinemakalekurichulla abhiprayam onnu churuki parayamo?
3.Thangalude moviesile ozhichukoodanavatha oru ingredient anu comedy..Jeevithathilum thamasakal orupad parayukayum aswadikukayum cheyyunna oral ano?
4.Mammootty,Mohanlal 2 preeryum enganeyanu 2 great actors enna nilayil avarude abhinaya reethiye differenciate cheyunath..

Thank you :)

royichan
29th September 2016, 05:34 PM
Thankal oru director avaan ndaaya prachodanam?

Ethi tharam cinemakal aanu oru prekshakan enna nilayil ettavum aswadichirunnathu? ettavum favourite cinemakal?

Valare pratheeksha undaayirunna pattanathil bheetham parajayam aayathine engine vilayiruthunnu?

Bhootham Bhootham :mukesh uduthuni: :kiki:

pulijose
29th September 2016, 06:16 PM
Hi folks! It's celebrity chat time once again. And this time, we're glad to bring Johnny Antony, the seasoned director of Mammookka's upcoming movie, 'Thoppil Joppan', which is due for release next week.

He'll be answering your personal queries about the movie which is to be posted tomorrow and day after in Snehasallapam.com .

Please post your questions in this thread


Click here to see the image (http://i67.tinypic.com/k3n9u0.jpg)
Thanks ali & Mahi annan.:kayyadi:
SS Rocks....:tonykuttan::tonykuttan:

pulijose
29th September 2016, 06:18 PM
ending time epol aanu?
Sep 30 rathri 12.:mahifan:

~Saji~
30th September 2016, 12:37 PM
Bhootham Bhootham :mukesh uduthuni: :kiki:


Bheetham :odithalli:

Puthu Manavalan
30th September 2016, 04:06 PM
Hai,

*Johny Antony enna Prekshakanu Ettavum ishtapetta Johny Antony movie ethanu?

*Udayan-sibi teamumaayi oru movie udan pratheekshikkamo? Avarumaayi lobg gap varan kaaranam? CID moosa 2 planing undo?

*Thriller mood il cheytha masters continues aayi masala movies cheytha Thaankal orupadu effort eduthu cheytha movie aayirikkumallo Athu floap aayathu kondaano veendum Masala chithram cheyyam ennu theerumaanichathu? Veendumoru thriller thangalil ninnu pratheekshikkamo?

*mamookkaye kondu Thurupougulaanil dance cheyyichappol athu mosham perfo or ithiri komaali thramaayirunnu ennu ningalkku thonniyirunno? Angane cheyyippikkanulla chetho vikaaram enthaayirunnu:|?

*Thoppil joppan super akatte? Johny antony veendum hitukalumaayi malayaala cinemayilekku thirichu varatteyennum asamsikkunnu:kayyadi:

babichan
30th September 2016, 04:15 PM
Sep 30 rathri 12.:mahifan:

innu night vareye ullo?

Ali Imran
30th September 2016, 11:29 PM
innu night vareye ullo?

Yes

Ali Imran
1st October 2016, 12:49 AM
Time over :):

Ali Imran
6th October 2016, 06:21 PM
2003 July 4.. മലയാളക്കര അന്ന് ചിരിയിൽ പൊതിഞ്ഞ ഒരു ചലച്ചിത്രത്തിന്റെ പിറവി കണ്ടു... അന്ന് അത് കാണാൻ കേറിയവർ ആർത്തു ചിരിച്ചു..നിർത്താതെ ചിരിച്ചു... ഒടുവിൽ ചിരിയിൽ പൊതിഞ്ഞ കൈയ്യടിയോടെ എഴുന്നേറ്റു...കുട്ടികൾ മുതൽ പ്രായമായവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...ഒരു വലിയ ചിരിയുടെ ചെറിയ തുടക്കം മാത്രം ആയിരുന്നു അന്നവിടെ കണ്ടത്...ചിരിക്കു പ്രായം ഒരു പ്രശ്നമല്ലെന്നും,നല്ല ചിരിക്കു വേണ്ടി എത്ര തവണ വേണമെങ്കിലും തീയേറ്ററിൽ പോകാമെന്നും തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള മലയാളികളുടെ 200 ദിവസങ്ങൾ.... Cid മൂസ എന്ന ആ ചിത്രം വർഷം കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുന്നത് പിന്നെ കാലം കണ്ടു... അതിശയിപ്പിക്കുന്ന വസ്തുത... ആ ചിരി മഴയ്ക്ക് ചുക്കാൻ പിടിച്ചത് നവാഗതനായ ഒരു സംവിധായകൻ ആയിരുന്നു എന്നതാണ്... മിതഭാഷിയായ, ചെറിയ തമാശകളിൽ പോലും ചിരിക്കുന്ന, നന്മയിൽ വിശ്വസിക്കുന്ന ജോണി ആന്റണി എന്ന മുപ്പതുകാരൻ....സിനിമയുടെ വിജയങ്ങൾ അയാളെ ഭ്രമിപ്പിച്ചില്ല.... പരാജയങ്ങളിൽ അയാൾ തളർന്നില്ല..... പതിമൂന്നു വർഷത്തിന്നിപ്പുറവും കച്ചവട സിനിമകളുടെ അഭിവാജ്യ ഘടകം ആയി അദ്ദേഹം മലയാള സിനിമയുടെ നിറസാന്നിധ്യമായി നിലനില്ക്കുന്നു...കോടികൾ കൊയ്ത സിനിമ വിജയങ്ങളെക്കാളും വിലമതിക്കുന്നത് അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവർ തന്റെ സിനിമയെ പറ്റി നല്ലതു പറയുമ്പോളാണ് എന്ന് തുറന്നു പറഞ്ഞ സംവിധായകൻ.... അദ്ദേഹത്തിന്റെ പുതിയ സിനിമ ഇറങ്ങുന്ന ഈ വേളയിൽ സ്നേഹസല്ലാപത്തിനു അനുവദിച്ച അഭിമുഖത്തിലേക്കു......

സിനിമയിലേക്കുള്ള യാത്ര... ?
കുട്ടിക്കാലം മുതലേ സിനിമ ആയിരുന്നു മനസ്സ് മുഴുവൻ,പ്രീ ഡിഗ്രി കാലത്തു ഈ മോഹം അങ്ങ് ശക്തമായി... നേരെ ചെന്നൈക്ക് വച്ച് പിടിച്ചു...ജോക്കുട്ടൻ എന്ന സഹോദരതുല്യൻ ആയ സുഹൃത്ത് ആയിരുന്നു ആത്മവിശ്വാസം.... ഒന്നരക്കൊല്ലം കഷ്ടപ്പെട്ടു... പട്ടിണി കിടന്നു... ജോക്കുട്ടൻ എനിക്ക് വേണ്ടി പല സിനിമ പ്രവർത്തകരോടും സംസാരിക്കുന്നുണ്ടാരുന്നു... അങ്ങനെ രണ്ടു കൊല്ലത്തിനു ശേഷം ഇരുപതാമത്തെ വയസ്സിൽ ഞാൻ സിനിമയിലേക്ക് കടന്നു... ശ്രീ. തുളസീദാസിന്റെ അസിസ്റ്റന്റ് ആയി ചാഞ്ചാട്ടത്തിൽ.....പിന്നീട് 16 പടങ്ങളിൽ അദ്ദേഹത്തോടൊപ്പം.... Cid മൂസയിലേക്കെത്തും മുമ്പ് ഏതാണ്ട് 10 ഓളം സംവിധായകരുടെ അസ്സോസിയേറ്റ് ആയി... ജീവിതത്തിൽ കടപ്പാട് ദൈവത്തോടും മാതാപിതാക്കളോടും ഒക്കെ ഉണ്ടെങ്കിലും ജോക്കുട്ടൻ എനിക്ക് വേണ്ടി ചെയ്തു തന്ന സഹായങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല...

Cid മൂസയിലേക്ക് ???
തുളസിദാസ്* സാറിന്റെ അസിസ്റ്റന്റ് ആയി തുടരുമ്പോഴാണ് മായപ്പൊന്മാൻ ഷൂട്ടിംഗ് തുടങ്ങുന്നത്... ദിലീപാണ് നായകൻ... അന്ന് തുടങ്ങിയ ബന്ധം പിന്നീട് ഉദയപുരം സുൽത്താൻ, പറക്കും തളിക, കുഞ്ഞിക്കൂനനിലൂടെ വളർന്നു...ഈ ചിത്രങ്ങളിലൊക്കെ ഞാൻ അസിസ്റ്റന്റ് ആയിരുന്നു.. അവസാനം ആ ബന്ധം ഒരു സിനിമ ചെയ്താലോ എന്നതിലേക്കെത്തി നിന്നു...അങ്ങനെ cid മൂസ എന്ന കഥയിലേക്കെത്തുകയും ദിലീപ് നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു....

ജോപ്പനെ കുറിച്ചു ???
അതിഭാവുകത്വം അമാനുഷികത ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം. നമ്മുടെ ഇടയിലൊക്കെ കാണുന്ന ഒരു സാധാരണക്കാരനാണ് ജോപ്പൻ... എന്നാടാ എവിടാടാ ഊവ്വേ ?? എന്നൊക്കെ ചോദിച്ചു, നാട്ടിലെ കാര്യങ്ങളിലൊക്കെ കാര്യമായി പങ്കെടുക്കുന്ന, എല്ലാവരും ഇഷ്ടപെടുന്ന ഒരു അച്ചായൻ...ആളൊരു പ്രണയ പരാജിതൻ ആണ്.... മദ്യപൻ, കബഡിപ്രിയൻ, മറ്റുള്ളവരുടെ സങ്കടങ്ങളെ സന്തോഷങ്ങളാക്കി മാറ്റുന്ന ഒരാൾ.... കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു പോലെ ഇഷ്ടമാകുന്ന എല്ലാം ഉള്ള ഒരു കോമഡി എന്റെർറ്റൈനെർ ആയിരിക്കും ജോപ്പൻ... ആ കാര്യത്തിൽ ഞാൻ ഉറപ്പു തരാം.. ശക്തമായ ഒരു തിരക്കഥ നിഷാദ് ഇതിനായി ഒരുക്കിയിട്ടുണ്ട്.... ആദിമധ്യാന്തം അദ്ദേഹം കൂടെ ഉണ്ടായിരുന്നു....

തുറുപ്പുഗുലാനിൽ തുടങ്ങി ജോപ്പനിൽ എത്തി നിൽക്കുന്ന, മമ്മൂട്ടി എന്ന മഹാനടനുമായി നാല് സിനിമകൾ....എങ്ങനെ നോക്കി കാണുന്നു ആ ബന്ധം ??
എന്റെ സുഖത്തിലും ദുഖത്തിലും ഒരേ പോലെ കൂട്ടു നിന്ന വ്യക്തിയായിരുന്നു മമ്മൂക്ക.. തുറുപ്പുഗുലാന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ എടുത്തതായിരുന്നു പട്ടണത്തിൽ ഭൂതം.... അത് സാമ്പത്തിക പരാജയം ആയി മാറിയപ്പോ സ്വാഭാവികമായി വിഷമമുണ്ടായി...എല്ലാത്തിൽ നിന്നും അകന്നു നിക്കാൻ തുടങ്ങി..ആ ഇടക്ക് ഒരു ഫങ്ക്ഷനിൽ പങ്കെടുക്കേണ്ടതായി വന്നു,അതിനു ചെന്നപ്പോൾ മമ്മുക്കയും അവിടെ..അദ്ദേഹത്തിന്റെ മുന്നിൽ പെടാതെ ഞാൻ ഒഴിഞ്ഞു മാറി നിന്നു.ഇത് മനസിലാക്കിയിട്ടാണെന്നു തോന്നുന്നു, അദ്ദേഹം എന്റെ അടുക്കൽ വന്നു സംസാരിച്ചു, പുതിയ സിനിമ പ്ലാൻ ചെയ്യാൻ പറഞ്ഞു, നമുക്ക് ചെയ്യാമെന്നും... മമ്മുക്കയിലെ മനുഷ്യനെ അടുത്തറിഞ്ഞ നിമിഷം ആയിരുന്നു അത്...അതിൽ നിന്നാണ് താപ്പാന ഉണ്ടായത്... ഇപ്പോൾ ജോപ്പനിലെത്തി നിൽക്കുന്നു....എന്നാൽ അദ്ദേഹത്തിനോട് ഉള്ളിൽ എന്നും ഒരു ഭയം കലർന്ന ബഹുമാനം ഉണ്ടാവും, അതിപ്പോ അദ്ദേഹത്തെ വച്ച് എത്ര സിനിമകൾ ചെയ്താലും അതങ്ങനെ തന്നെ ആയിരിക്കും. ഞാൻ സിനിമ കണ്ടു വളർന്ന കാലത്തും അദ്ദേഹം സ്റ്റാർ തന്നെയാരുന്നു... ആ ആവേശവും ആദരവും ഇപ്പോ നേരിട്ടു കാണുമ്പോഴും ഉണ്ട്.

ജോപ്പനിലെ മമ്മൂട്ടിയെ കുറിച്ചു ??

മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി അച്ചായൻ കഥാപാത്രങ്ങൾ മനോഹരമായി തിരശീലയിൽ അവതരിപ്പിച്ച മമ്മൂക്ക വീണ്ടും ഒരു അച്ചായൻ കഥാപാത്രം ചെയ്യുമ്പോ സ്വാഭാവികമായും എല്ലാരും ജോപ്പനെ അതുമായി താരതമ്യം നടത്തുമെന്ന് എനിക്കുറപ്പുണ്ടാരുന്നു.... എന്നെക്കാൾ കൂടുതൽ മമ്മൂക്ക അതിൽ ശ്രദ്ധിച്ചിട്ടുണ്ട്.... വ്യത്യസ്ത വേണമെന്ന് എനിക്കവകാശപ്പെടാം... പക്ഷെ അത് അഭിനയിച്ചു അവതരിപ്പിക്കാൻ എളുപ്പമല്ല.... അവിടെയാണ് നമ്മൾ മലയാളികൾ എത്ര അനുഗ്രഹിക്കപെട്ടവരാണ് എന്ന് മനസിലാകുന്നത്. നമ്മുടെ നടന്മാർക്ക് തമ്പുരാൻ ആ അനുഗ്രഹം വാരി കോരി കൊടുത്തിട്ടുണ്ട്, പഴയ കഥാപാത്രങ്ങളുടെ ലാഞ്ചന പോലും ജോപ്പനിലെ മമ്മൂക്കയിൽ കാണാൻ സാധിക്കില്ല. എന്നാൽ ഏറ്റവും മനോഹരമായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്.

പരാജയത്തെ പറ്റി പറയുകയുണ്ടായി.. ഭൂതം പരാജയപ്പെട്ടതിനെ പറ്റി ?
സിനിമയ്ക്കു പ്രത്യേകമായൊരു ഫോർമുല ഇല്ല, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന ഒരു ഫാന്റസി ചിത്രം ആയിരുന്നു മനസ്സിൽ. ഏറ്റവും നന്നായി തന്നെ എടുക്കാനും ശ്രമിച്ചു... പക്ഷെ ഉദ്ദേശിച്ച സമയത്തു അത് പുറത്തിറക്കാൻ സാധിച്ചില്ല, ഒരു മഴക്കാലത്തു ഇറക്കേണ്ടി വന്നു, അന്നത് അത്രക്കങ്ങു സ്വീകരിക്കപ്പെട്ടില്ല, തെറ്റുകുറ്റങ്ങൾ ഉണ്ടാവാം, എന്നിരുന്നാലും ആദ്യം പ്ലാൻ ചെയ്തിരുന്ന വേനലവധിക്ക് ഇറക്കാൻ സാധിച്ചിരുന്നെങ്കിൽ കുറെ കൂടി സ്വീകരിക്കപ്പെട്ടേനെ എന്നെനിക്കു തോന്നുന്നു. ഇപ്പോൾ മിനിസ്*ക്രീനിൽ നല്ല trp ഉള്ള ചിത്രങ്ങളിൽ ഒന്നാണ് ഭൂതം, ചിലതങ്ങനെയാണ്...ജയം പ്രതീക്ഷിക്കുമ്പോൾ തോൽവിയും....തോൽവി ഉറപ്പിക്കുന്നിടത്തു ജയവും...അതല്ലേ ജീവിതം....

ഒരു സംവിധായകൻ എന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ ???
തിരിച്ചറിവുകൾ തന്നത് പരാജയങ്ങൾ തന്നെയാരുന്നു.എന്നെ വിശ്വസിച്ചു ഒരു നിർമാതാവ് ഇറക്കുന്ന പണം അയാൾക്ക്* തിരിച്ചു കൊടുക്കേണ്ടത് എന്റെ ബാധ്യത ആണ്, അതിലേക്കു നമ്മുടെ ശ്രദ്ധ പോകുമ്പോൾ നമ്മൾ കുറെ കൂടി ഇൻവോൾവ്ഡ് ആകും.പിന്നെ നടക്കുന്നതെല്ലാം നല്ലതായിരിക്കും, സിനിമ ചതിക്കില്ല, അതാണ് മാസ്റ്റേഴ്സ്, സൈക്കിൾ എന്നീ ചിത്രങ്ങൾക്ക് ഇപ്പോ പ്രേക്ഷകർ നല്ലതു പറയുമ്പോ മനസിലാക്കാൻ സാധിക്കുന്നത്.

സൈക്കിൾ, മാസ്റ്റേഴ്സ് പറ്റി ??
സാധാരണ ജോണി ആന്റണി സിനിമകളിൽ നിന്നു വ്യത്യസ്തം ആയിരുന്നു ഈ രണ്ടു ചിത്രങ്ങളും, ഡെന്നിസ് ജോസഫ് ഒരിക്കൽ പറയുകയുണ്ടായി സൈക്കിൾ ആയിരുന്നു ആദ്യത്തെ ന്യൂ ജനറേഷൻ ചിത്രം എന്ന്.... എനിക്ക് ഈ ചിത്രങ്ങൾ ചെയ്തപ്പോഴും കോമഡി ചിത്രങ്ങൾ ചെയ്തപ്പോഴും ഒരേ ആത്മാർത്ഥതയും ആത്മവിശ്വാസവും തന്നെ ആയിരുന്നു ഉണ്ടായിരുന്നത്, തീരുമാനങ്ങൾ തെറ്റിപോയിട്ടുണ്ടാകാം, പക്ഷെ ഇൻവോൾവ്മെന്റ് നൂറു ശതമാനത്തോടെ തന്നെയായിരുന്നു. അതാണ് പിന്നീട് കിട്ടിയ നല്ല വാക്കുകൾ തെളിയിക്കുന്നതും.

C.ID മൂസ രണ്ടാം ഭാഗം ??
ചിന്തയിലുണ്ട്, ദിലീപ് കാണുമ്പോഴൊക്കെ സൂചിപ്പിക്കാറുമുണ്ട്, എല്ലാം ഒത്തു വരുമ്പോൾ അത് നടക്കും.

ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, മുരളി, ഒടുവിൽ ഇവരുടെ അഭാവം രണ്ടാം ഭാഗത്തെ ബാധിക്കാൻ സാധ്യത കൂടുതൽ അല്ലെ ?
അമ്പിളി ചേട്ടൻ മുരളി ചേട്ടൻ, ഹനീഫക്ക, ഒടുവിലേട്ടൻ ഇവർടെ ഒക്കെ അഭാവം നഷ്ടം തന്നെയാണ്, നികത്താൻ പറ്റാത്ത നഷ്ടം, ഒരു കാര്യം ഉറപ്പിച്ചു പറയാം, മൂസയും അർജുനും ഉണ്ടെങ്കിൽ മൂസക്കു രണ്ടാം ഭാഗം ഉണ്ടാക്കാം, പക്ഷെ അത്ര മാത്രം നന്നായ ഒരു സ്ക്രിപ്റ്റ് അല്ലെങ്കിൽ മൂസ വീണ്ടും ഉണ്ടാവില്ല,

മോഹൻലാൽ സിനിമ
രണ്ടു മൂന്ന് കഥകളുമായി അദ്ദേഹത്തെ കണ്ടിരുന്നു, അദ്ദേഹത്തെ impress ചെയ്യിക്കുന്ന ഒരു കഥയുടെ പിറകെ ആണ് ഞാൻ.എന്നേക്കാൾ എത്രയോ സീനിയർ സംവിധായകർക്ക് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല, എനിക്കിനിയും സമയമുണ്ടല്ലോ,നോക്കാം....

പുത്തൻ തലമുറയോട് ?
വളരെ കഴിവുള്ള പുതിയ സംവിധായകരിപ്പോൾ നമുക്കുണ്ട്, അതിന്റെതായ മാറ്റം മലയാള സിനിമയിൽ കാണുന്നുമുണ്ട്, നല്ല മാറ്റം... അൽഫോൻസ്, ജൂഡ്, ദിലീഷ് ഒക്കെ തന്നെയും ഈ ആത്മാർത്ഥ ശ്രമങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്,
എന്റെ അനുഭവത്തിൽ നിന്നു പറയാനാണെങ്കിൽ വിജയങ്ങളിൽ മതി മറക്കാൻ പാടില്ല, അതെ പോലെ തന്നെ പരാജയങ്ങളിൽ തളരാനും, നമുക്ക് ചുറ്റും നമ്മളെ കുറ്റം പറയാൻ ഒരുപാട് പേരുണ്ടാവും.. ഒന്നു് മാത്രം ഓർക്കുക മാങ്ങ ഉള്ള മാവിലെ കല്ലേറ് കിട്ടു,

ഫേസ്ബുക് ക്രിട്ടിക്*സ്*നെ പറ്റി...
നല്ലത് പറയുന്നവരും കുറ്റം പറയുന്നവരും ചേർന്നവരാണല്ലോ ഈ പറയുന്ന സോഷ്യൽ മീഡിയയിൽ കാണാറുള്ള ക്രിട്ടിക്സ്, അവരും ഉണ്ടാവണ്ടേ ഈ ലോകത്തിൽ...അവരുടെ കാഴ്ചപ്പാടും ഞങ്ങൾക്ക് ഗുണം ചെയ്യാറുണ്ട്... പക്ഷെ ചില വ്യക്തി ഹത്യകൾക്കു ഞാൻ എതിരാണ്, തെറ്റ് കുറ്റങ്ങൾ ഇല്ലാത്തവർ ഉണ്ടോ ??? ഒരു ചെറിയ തെറ്റിന്റെ പേരിൽ ചിലരെ അടിമുടി കുറ്റപ്പെടുത്തുന്നതിനോട് എതിരാണ്, അവരും അവരുടെ കഴിവും സമയവും ഒരു കാര്യത്തിൽ അർപ്പിച്ചിട്ടുണ്ടാവും എന്ന് കൂടി ഇവർ മനസിലാക്കിയാൽ നന്നായിരുന്നു

ഇന്നലെ വരെ ജോണി ആന്റണി ഞങ്ങൾക്ക് ഒരു സംവിധായകൻ മാത്രമായിരുന്നു, എന്നാലിപ്പോൾ ഞങ്ങൾ മനസിലാക്കുന്നു, അതിനൊക്കെ അപ്പുറം സ്വന്തമായ കാഴ്ചപ്പാടുകൾ ഉള്ള, നന്മയിൽ ഉറച്ചു വിശ്വസിക്കുന്ന, ആത്മാര്ഥതയിൽ ഊന്നു നിൽക്കുന്ന, മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന താങ്കളിലെ പച്ച മനുഷ്യനെ....
നന്ദി സ്നേഹസല്ലാപത്തിന്റെ പേരിൽ......
By Rahul.P.S

Ali Imran
6th October 2016, 06:24 PM
http://i64.tinypic.com/5f0isk.jpg
http://i64.tinypic.com/2v94102.jpg

Ali Imran
6th October 2016, 06:27 PM
http://i67.tinypic.com/149xhn9.jpg


http://i67.tinypic.com/2ezrbx5.jpg

Ali Imran
6th October 2016, 06:30 PM
http://i63.tinypic.com/ogf4vk.jpg
http://i64.tinypic.com/27y1ibm.jpg

royichan
6th October 2016, 06:35 PM
Johnychayan.. :kidu:

Tony Stark
6th October 2016, 06:41 PM
Superb!