Mizhineer
5th September 2017, 12:27 PM
മടക്കയാത്ര
കണ്ണെത്താ ദൂരത്തോളം മഞ്ഞ പരവതാനി വിരിച്ച പോലെ കൊയ്ത്തിനു തയ്യാറായി വിളഞ്ഞു നില്ക്കുന്ന പാടം .
അങ്ങിങ്ങായി നെൽകതിർകൊത്തി പറിക്കാൻമത്സരിക്കുന്ന കിളികൾ . സൂക്ഷിച് നോക്കിയപ്പോൾ ദൂരെ വരമ്പിലൂടെ ഒരു പട്ടു പാവാടക്കാരി ഓടി മറഞ്ഞത് കണ്ടു . വർഷങ്ങൾക്കപ്പുറത്തു നിന്ന് ആരോ വിളിച്ചത് പോലെ
" രവീ ദാ ഇവിടെ ഇങ്ങോട്ട് വരൂ ...ഈ ഒറ്റ കാലൻഎത്ര നേരായി തപസ്സ് തൊടങ്ങീട്ട് നോക്കിയേ"
എങ്ങോ ഒരു കുപ്പിവള കിലുക്കം കേട്ടത് പോലെ ,
ഒരു ചന്ദന കുറിയുടെ നൈർമല്യം , ചുണ്ടിൽ നിറ പുഞ്ചിരിയോടെ ഇല കുമ്പിളിൽ കോരിയെടുത്ത വെള്ളത്തുള്ളികളാൽ കുസൃതി മഴയിൽ നനയിച്ച പോലെ .
"എല്ലാരും കേറിയോ.. വണ്ടി പോട്ടെ വണ്ടി പോട്ടെ വണ്ടി പോട്ടെ . ടിക്കറ്റ് എടുക്കാത്തവർ ചില്ലറ എടുത്ത് വച്ചോളീ ടിക്കറ്റ് ടിക്കറ്റ് ടിക്കറ്റ് "
ഗതകാല സ്വപ്ന സഞ്ചാരത്തിനു കണ്ടക്ടറുടെ വാക്കുകൾ ഭംഗം വരുത്തിയതോടെ മഞ്ഞ വിരിയിട്ട വയലേലകൾ ദൂരേക്ക് ഓടിയകലുന്നത് നോക്കി അയാൾ ഒരു ദീർഘ നിശ്വാസത്തോടെ സീറ്റിലെക്ക് ചാരിയിരുന്നു .
ഇനിയും അരമണിക്കൂർ കൂടെ ഉണ്ട് . നിമിഷങ്ങൾ യുഗങ്ങളാകുന്നത് പോലെ അയാള്‍ക്ക് തോന്നി .
എന്തായിരിക്കും അവളുടെ ഇപ്പോഴത്തെ സിറ്റുവേഷൻ . ഇത്രയും വർഷങ്ങൾ തമ്മിൽ കാണാതെ . വിശ്വസിക്കാൻ കഴിയുന്നില്ല . അയാള്‍ ഓർത്തു .കാലത്തെ ഉള്ള ഒരുക്കവും വെപ്രാളവും കണ്ടപ്പോഴേ ഭാര്യ കളിയാക്കിയതാണ് .
"അല്ല ശെരിക്കും ഫ്രണ്ട് തന്നെ ആണോ നിങ്ങടെ ഈ വെപ്രാളവും പരവേശവും കണ്ടിട്ട് കാമുകിയെ കാണാൻ പോകുന്ന പോലെ ഉണ്ടല്ലോ . അങ്ങനെ വല്ലതും ആണേൽ പറയണേ ഞാൻ കൂടെ വരാം ആ മഹിള മണിയെ ഒന്ന് കണ്ടിട്ട് ചോദിക്കാലോ എന്തിനെന്നോടെ ഈ കടും കൈ ചെയ്തു, പണ്ടേ ഇങ്ങേരെ അങ്ങ് കേട്ടികൂടാര്ന്നോ . എങ്കി ഈ ജന്മം മൊത്തം ഞാൻ ഇങ്ങേരെ ഇങ്ങനെ സഹിക്കേണ്ടി വരില്ലാരുന്നല്ലോ എന്ന് ".
ഇതും പറഞ്ഞു പൊട്ടി ചിരിച്ച ഷൈമയുടെ നേരെ കളിയായി കയ്യോങ്ങി മോന് ഉമ്മയും കൊടുത്ത് ബൈ പറഞ്ഞ ഇറങ്ങിയ ശേഷം അയാൾ അയാളോട് തന്നെ ചോദിക്കുകയായിരുന്നു ഈ ചോദ്യം . ശെരിക്കും അവൾ തന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രം ആയിരുന്നോ !!
തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എല്ലാമായ കളികൂട്ടുകാരി യമുന . അമ്മയുടെ കണ്ണീരും അച്ഛന്റെ രോഗങ്ങളും ഒരിക്കലും വിശപ്പ് മാറാതെ മുറവിളി കൂട്ടുന്ന അരവയറും മാത്രം സ്വന്തമായ് ഉണ്ടാരുന്ന ജീവിതത്തിൽ വല്ലപ്പോഴും വയർ നിറയെ വല്ലതും കഴിച്ചത് അവൾ ആരും കാണാതെ കൊണ്ട് തന്നിരുന്ന കപ്പ പുഴുക്കും മീൻ കറിയും കൊഴുക്കട്ടയും ഒക്കെ ഒരു ഔചിത്യവുമില്ലാതെ വാരി കഴിച്ചപ്പോൾ ആയിരുന്നു .
അല്ലെങ്കിലും മുഴു പട്ടിണികാരന് എന്ത് ഔചിത്യം . വേദനയാർന്ന ഒരു മന്ദഹാസത്തോടെ അയാൾ ഓർത്തു .
ദേവിയുടെ സ്ഥാനമായിരുന്നു അവള്‍ക്ക് മനസ്സിൽ, മുഴു പട്ടിണി കാരന്റെ അന്നദാതാവായ സാക്ഷാൽ ദേവി അവളാണെന്ന് സ്വയം നിനച്ച നാളുകൾ. നാട്ടിലെ അറിയപെടുന്ന പണക്കാരന്റെ മകൾ ആയിരുന്നിട്ടും ഒരു അഹങ്കാരവും അവള്‍ക്കില്ലായിരുന്നു . തന്റെ ഏതു പ്രശ്നത്തിലും അവൾ കൂടെ നിന്നിരുന്നു . പട്ടിണി കാരണം പല ദിവസങ്ങളിൽ സ്കൂളിൽ പോകാതിരുന്നപോഴൊക്കെ നോട്സ് എഴുതി തരികയും കണക്ക് പറഞ്ഞ തരികയും ചെയ്തത് അവളായിരുന്നു. ബാല്യത്തെ കുറിച്ച് ഓർമ്മിച്ചാൽ ഒരല്പം എങ്കിലും സന്തോഷം പകരുന്നത് അവളോടോപ്പമുള്ള കളിചിരികളും തമാശകളുമായിരുന്നു, വേറെ നല്ലതൊന്നും ഇല്ലായിരുന്നല്ലോ ബാല്യത്തിൽ ജീവിതത്തോടുള്ള, നൈരാശ്യമല്ലാതെ
ഇരുൾനിറഞ്ഞ തന്റെ ബാല്യത്തിലെ ഏക കൈ തിരിയായിരുന്നു യമുന.
കൊച്ചു കുട്ടിയായപോൾ തുടങ്ങിയ സൗഹൃദം, തങ്ങളോടൊപ്പം സൌഹൃദവും വളര്‍ന്നു. . ഉപരി പഠനത്തിനു ഒരേ കോളേജിൽ തന്നെ ചേര്‍ന്നു രണ്ട് പേരും . പഠനത്തോടൊപ്പം അടുത്തുള്ള കടയിൽ ഹെൽപർ ആയി നിന്ന് അത്യാവശ്യം വീട്ടിലെ പട്ടിണി താൻ മാറ്റിയിരുന്നെങ്കിലും ഇടക്കൊകെ അവൾ അന്വേഷിക്കാൻ മറന്നില്ല
"കാശിനു ആവശ്യം ഉണ്ടെങ്കിൽ ചോദിക്കണേ രവീ ഒരു മടീം വിചാരിക്കേണ്ട "
സഹപാഠികളായ ആണ്കുട്ടികളെക്കാൾചങ്ങാത്തം അവളോടായത് കൊണ്ട് പലപ്പോഴും കൂട്ടുകാർ കളിയാക്കുമായിരുന്നു .
"ഡാ ഒന്നുമില്ലന്നു നീ പറഞ്ഞാ വിശ്വസിക്കാൻ ഞങ്ങ പൊട്ടന്മാരല്ല നീയും യമുനയും തമ്മിൽ എന്തോ ഉണ്ട് "
അവരെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു അപ്പോഴൊക്കെ . തന്റെ പ്രിയ സ്നേഹിതയെ , താൻ ദേവിയായി കരുതുന്നവളെ പറ്റി അപവാദം പറയുന്നവരോട് . ഡിഗ്രി കഴിഞ്ഞതോടെ ജോലി നോക്കാനുള്ള തത്രപടായി .
അച്ഛൻ മരിച്ചതോടെ അമ്മക്ക് ആ നാട്ടിൽ നില്‍ക്കണം എന്നും ആഗ്രഹം ഇല്ലാതായി ടൌണിൽ ചെറിയ ജോലി ശെരിയായി . അമ്മയേം കൂട്ടി അങ്ങോട്ട് താമസം മാറാൻ പോകുന്ന ദിവസമാണ് അവളെ അവസാനമായി കണ്ടത് . കൊറ്റാട്ടെ മാവിന്റെ ചുവട്ടിൽ അന്ന് ഏറെ നേരം തങ്ങൾ ഇരുന്നു . കൊയ്ത്തിനു തയ്യാറായി നില്കുന്ന മഞ്ഞ പാടത്തേക്ക് നോക്കി , നെല്ല് മൂത്ത മണവും പേറി വന്ന ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ ഇളകിയാടിയത് ഇന്നലെ എന്നത് പോലെ ഓര്‍ക്കുന്നു. .
അധികമൊന്നും മിണ്ടാതെ ഒരുപാട് നേരം തങ്ങൾ ആ ഇരുപ്പു തുടര്‍ന്നു. . ഇടക്ക് അവൾ ചോദിച്ചു പതിവ് ക്ലിഷേ ചോദ്യം
"ടൌണിലൊക്കെ പോയി വല്യ ജോലിക്കരനാകുമ്പോ നീ എന്നെ ഒക്കെ മറക്കുമോടാ "
നിന്നെ മറന്നാലും നീ തന്ന മീൻകറീം ഇലയടയും ഒന്നും ഞാൻ മറക്കൂലന്നു പറഞ്ഞതും ദേഷ്യ ഭാവത്തോടെ അവൾ അടിക്കാൻ കയ്യോങ്ങിയതും ഇന്നലെ കഴിഞ്ഞത് പോലെ .
ടൌണിൽ പോയി ജോലിയും ഉപരി പഠനവും ഒക്കെയായി ജീവിതം തിരക്ക് പിടിച്ചു തുടങ്ങിയതോടെ അവളെയും അധികം ഓർക്കാതായി.
ആദ്യമൊക്കെ ഇടക്ക് ഫോൺ ചെയ്തിരുന്നു . . ഒരിക്കൽ വിളിച്ചപ്പോൾ കല്യാണമാണ് രവി വരണം എന്നവൾ നിര്‍ബന്ധിച്ചതാണ് പക്ഷെ പോകാൻ കഴിഞ്ഞില്ല . പിന്നീട് വിവരമൊന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കിൽ കണ്ടു . ഒരു ഫ്രെണ്ട് റിക്വസ്റ്റ് . അക്സെപ്റ്റ് ചെയ്ത ഉടനെ പ്രൊഫൈൽ കേറി നോക്കി വർഷങ്ങൾക്കിപ്പുറം പ്രിയ കൂട്ടുകാരിയേയും കുടുംബത്തെയും കാണാൻ
മക്കളൊക്കെ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ടാകും വിശേഷങ്ങൾ ചോദിക്കാം എന്ന് കരുതി മെസജ് ഇട്ടു നോക്കി .
"പ്രൊഫൈലിൽ ഒന്നും ഒരു പിക് പോലും കാണാനില്ലാലോ
ഒരു ഫാമിലി പിക് അയച്ചു താടീ നിന്റെ കേട്യോനേം കൊച്ചുങ്ങളെയും ഒക്കെ ഒന്ന് കാണട്ടെ".
ദിവസങ്ങൾ കഴിഞ്ഞു ഒന്നിനും റിപ്ല്യ് ഇല്ല . ചെക്ക് ചെയ്തപ്പോൾ എല്ലാം unread . വല്ലാത്തൊരു അസ്വസ്ഥത തോന്നി . പിന്നെ ഓർത്തു അവൾ fb ഒന്നും ആക്റ്റീവ് ആവില്ല
ഷൈമയും ആയുള്ള കല്യാണത്തിന്റെ ഇൻവിറ്റഷൻ അയച്ചതിന് ഒരു റിപ്ല്യ് കണ്ടു ഓൾ ദി ബെസ്റ്റ് എന്ന് .
പിന്നെയും മേസേജുകൾക്ക് റിപ്ല്യ് ഇല്ല . അതോടെ അവൾക്കു മെസേജ് അയക്കാൻ തന്റെ ഇഗോ അനുവദിക്കാതായി . .
ലാസ്റ്റ് വീക്ക് മോന്റെ ബര്ത്ഡേ fbyil അപ്ടെറ്റിയ ദിവസം ഒരു മെസേജ് കണ്ടു .
"രവീ എനിക്ക് നിന്നെ ഒന്ന് കാണണം . ഞാൻ തറവാട്ടിൽ ഉണ്ട് നീ വരുമോ"
മനസിലെ നീരസമെല്ലാം മാറ്റി വച്ച് അന്ന് തയ്യാറെടുപ്പ് തുടങ്ങിയതാണ് വര്ഷങ്ങള്ക് ശേഷം യമുനയെ വീണ്ടും കാണാൻ ,
ബാക്കി പരിഭവങ്ങളൊക്കെ നേരിട്ട് കാണുമ്പോൾ തീര്‍ക്കണം.
"മഞ്ചാടി മുക്ക് മഞ്ചാടി മുക്കിൽ ഇറങ്ങെണ്ടവർ ഇങ്ങു പോരേ "
കണ്ടക്ട്ടരുടെ ശബ്ദം അയാളെ ഓർമകളിൽ നിന്നും ഉണര്‍ത്തി . അവളെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവൾക്കുണ്ട് എന്ന് അയാൾ കരുതുന്ന കുട്ടികള്‍ക്ക് നല്‍കാനായി വാങ്ങിയ സ്വീറ്റ് പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അയാൾ ഇറങ്ങി .
പണ്ട് നടന്ന വഴികളിലൂടെ വീണ്ടും ഒരു മടക്കയാത്ര . എന്നോ മറന്നു പോയ ആൽത്തറയും അമ്പലവുമെല്ലം വീണ്ടും കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ . വര്ഷങ്ങള്ക് ശേഷം വീണ്ടും കൊറ്റാട്ടെ പടികൾ കയറുകയാണ് .
കയറി ചെല്ലുമ്പോഴേ മുറ്റത്ത് അവിടെ ഇവിടെ ആയി ആള്‍കൂട്ടം .
മനസ്സിൽ ഒരു വെപ്രാളം . എന്തോ സംഭവിച്ചിട്ടുണ്ടല്ലോ . ഇനി യമുനയുടെ അച്ഛന് വല്ലതും പറ്റി കാണുമോ . വീട്ടുകാര്യം ഒന്നും അവൾ പറഞ്ഞില്ലല്ലോ , സ്വന്തം കാര്യം തന്നെ അവൾ പറഞ്ഞിട്ടില്ല പിന്നെ അല്ലെ അച്ഛന്റെ ആരോഗ്യത്തെ കുറിച്ച് ചോദിയ്ക്കാൻ എന്നോർത്ത് കൊണ്ട് സംശയത്തോടെ അയാൾ മുന്നോട്ടു നീങ്ങി. .
ചുറ്റിലുമുള്ള മുഖങ്ങൾ തന്നെ തിരിച്ചറിയുന്നത് അയാൾ അറിഞ്ഞു . . ഉമ്മറത്ത് കയറിയതും കൂട്ടി കെട്ടിയ രണ്ട് പെരുവിരൽ കണ്ണിൽ പതിച്ചു ഒരു നടുക്കത്തോടെ മിഴികൾ മുകളിലേക്ക് പാഞ്ഞു . ഒരിക്കലെ നോക്കിയുള്ളൂ .
വിറയാർന്ന കയ്യിലെ സ്വീറ്റ് പാക്കെറ്റ് വീണു പോവാതെ മുറുക്കെ പിടിച്ചു കൊണ്ട് അയാൾ പിൻ തിരിഞ്ഞു .
സ്ഥല കാല ബോധമില്ലാത്തവനെ പോലെ തിരിഞ്ഞു നടക്കുമ്പോഴും തെക്കേതിലെ ജാനു ചേച്ചിയുടെ വാക്കുകൾ മനസ്സിൽ കൊടുങ്കാറ്റു പോലെ അലയടിച്ചു .
"നീ അപ്പൊ ഒന്നും അറിഞ്ഞില്ലേ കുഞ്ഞേ . എന്ന് തൊടങ്ങിയ കഷ്ടപാടാ അതിന്റെ . കെട്ടി രണ്ടാണ്ട് തികഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തപ്പോഴേ കേട്യോന്റെ വീട്ടുകാർ മുറു മുറുത്തു തൊടങ്ങിയിരുന്നു .
മാറാ വ്യാധി കൂടെ ആയതോടെ കേട്യോനും വേണ്ടാതായി. പിന്നെ കഴിഞ്ഞ അഞ്ചാറു കൊല്ലം അതിനെ ചികില്സിക്കാനായിട്ടു ഉള്ളതെല്ലാം വിറ്റ് പെറുക്കി കൃഷ്ണൻ കുട്ടീം കാര്ത്യാനീം . ഇനി ഈ വീടെ ബാക്കി ഉള്ളൂ വിക്കാൻ .
എന്നിട്ട് മാറിയോ രോഗം . അതെങ്ങനെ വന്ന പിന്നെ കൊണ്ടേ പോവൂ ഈ കാല ക്കെട് പിടിച്ച രോഗം , ഒരു കണക്കിന് ഇപ്പോൾ എങ്കിലും പോയത് നന്നായി. വേദന തിന്നു തിന്നു എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ. "
എങ്ങോട്ടെന്നില്ലാതെ അയാൾ ഓടുകയായിരുന്നു . മനസിലെ ദേവീ വിഗ്രഹം ഉടഞ്ഞുടഞ്ഞില്ലാതാവുന്നത് അയാൾ അറിഞ്ഞു .
എന്തിനെന്നറിയാതെ ഒരായിരം വട്ടം അയാൾ മനസ്സിൽ പറഞ്ഞു
"മാപ്പ് പ്രിയകൂട്ടുകാരീ മാപ്പ് .
ഇതിനായിരുന്നോ വർഷങ്ങൾക്കിപ്പുറം നീ എന്നെ കാണാൻ ആഗ്രഹിച്ചത് . ഇത്രയും വർഷങ്ങൾ തിരിഞ്ഞു നോക്കാതെ ഇരുന്നവനെ ഇങ്ങനെ ശിക്ഷിക്കാൻ"
അപ്പോഴും ആ സ്വീറ്റ് പൊതി അയാളുടെ കയ്യിൽ ഭദ്ര മായുണ്ടായിരുന്നു ,
തന്നെ ഏറ്റു വാങ്ങേണ്ടയാൾ മടക്കയാത്ര പോയതറിയാതെ !!