PDA

View Full Version : മൈത്രി 2018 Essay writing event



Smartu
30th July 2018, 10:34 AM
ഇതിന്റെ ടോപ്പിക്ക് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായതു മുതലേ പ്രാധാന്യം ഉള്ള ഒന്നാണ്. പല മല്സരങ്ങളിലും ഉപയോഗിച്ച് തേഞ്ഞു cliche എന്ന വാക്കിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിച്ച topic. എങ്കിലും സോഷ്യൽ മീഡിയ ഇത്രെയും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്തതും ഏറ്റവും പ്രാധ്യമുള്ളതും നമ്മൾ ശരിയായ രീതിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നും പലപ്പോഴും തോന്നിയിട്ടുള്ള ടോപ്പിക്ക് ആണ് സ്ത്രീ ശാക്തീകരണം( woman empowerment). നമ്മുടെ topic ഇതാണ് , സ്ത്രീ ശാക്തീകരണം നമ്മുടെ സമൂഹത്തിന് എത്ര പ്രാധാന്യം ഉള്ളതാണ്.

1.ഒരു ടീമിൽ നിന്ന് multiple എൻട്രിസ് അനുവദനീയം ആണ്.
2.ഒരു മെമ്പർ നു ഒരു എൻട്രി മാത്രം.
3.ഓൺലൈൻ പേജുകളിൽ നിന്ന് ചുരണ്ടി എടുക്കുന്ന ഉപന്യാസങ്ങൾ നിഷ്കരുണം തള്ളിക്കളയുന്നതും അത് ആ ടീമിലെ മറ്റു അംഗങ്ങൾ സമർപ്പിച്ച ഉപന്യാസത്തെ ബാധിക്കുന്നതും ആണ്
4.എൻട്രികൾ ഓഗസ്റ്റ് 8 ആം തിയതി10 PM നു മുൻപ് സമർപ്പിക്കേണ്ടതാണ്
5.എന്ററികൾ മലയാളത്തിൽ മാത്രം
6. വിജയിക്കുന്ന ആളിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ആളുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ്
@~MiLi~ (http://www.snehasallapam.com/members/7948.html); @vip (http://www.snehasallapam.com/members/6850.html) @appuni (http://www.snehasallapam.com/members/6872.html);

~MiLi~
30th July 2018, 10:37 AM
its not fair..malayalam mathram ...women empowerment englishil ezhuthittu..malayalathil ezhuthaano

i think considering this being a global site for all..preference shd b given to english as well....


ഇതിന്റെ ടോപ്പിക്ക് മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായതു മുതലേ പ്രാധാന്യം ഉള്ള ഒന്നാണ്. പല മല്സരങ്ങളിലും ഉപയോഗിച്ച് തേഞ്ഞു cliche എന്ന വാക്കിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിച്ച topic. എങ്കിലും സോഷ്യൽ മീഡിയ ഇത്രെയും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്തതും ഏറ്റവും പ്രാധ്യമുള്ളതും നമ്മൾ ശരിയായ രീതിയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നും പലപ്പോഴും തോന്നിയിട്ടുള്ള ടോപ്പിക്ക് ആണ് സ്ത്രീ ശാക്തീകരണം( woman empowerment). നമ്മുടെ topic ഇതാണ് , സ്ത്രീ ശാക്തീകരണം നമ്മുടെ സമൂഹത്തിന് എത്ര പ്രാധാന്യം ഉള്ളതാണ്.

1.ഒരു ടീമിൽ നിന്ന് multiple എൻട്രിസ് അനുവദനീയം ആണ്.
2.ഒരു മെമ്പർ നു ഒരു എൻട്രി മാത്രം.
3.ഓൺലൈൻ പേജുകളിൽ നിന്ന് ചുരണ്ടി എടുക്കുന്ന ഉപന്യാസങ്ങൾ നിഷ്കരുണം തള്ളിക്കളയുന്നതും അത് ആ ടീമിലെ മറ്റു അംഗങ്ങൾ സമർപ്പിച്ച ഉപന്യാസത്തെ ബാധിക്കുന്നതും ആണ്
4.എൻട്രികൾ ഓഗസ്റ്റ് 8 ആം തിയതി10 PM നു മുൻപ് സമർപ്പിക്കേണ്ടതാണ്
5.എന്ററികൾ മലയാളത്തിൽ മാത്രം
@~MiLi~ (http://www.snehasallapam.com/members/7948.html); @vip (http://www.snehasallapam.com/members/6850.html) @appuni (http://www.snehasallapam.com/members/6872.html);

~MiLi~
30th July 2018, 10:40 AM
last year vare essay english ondarnnallo :evil:

Smartu
30th July 2018, 10:42 AM
its not fair..malayalam mathram ...women empowerment englishil ezhuthittu..malayalathil ezhuthaano

i think considering this being a global site for all..preference shd b given to english as well....



ee foruthil varunna bhooribagam aalukalum malayalikal aayathu kondanu malayalathil malsaram theerumanichathu.Judginodu njan ithine kuricha samsarichathum aanu. adeham paranjathu ethengilum oru bashayil mathi enanu.

~MiLi~
30th July 2018, 10:43 AM
ok .......

ee foruthil varunna bhooribagam aalukalum malayalikal aayathu kondanu malayalathil malsaram theerumanichathu.Judginodu njan ithine kuricha samsarichathum aanu. adeham paranjathu ethengilum oru bashayil mathi enanu.

vip
30th July 2018, 10:44 AM
Topic common analloo.apo nalla competition aayirikkumm.judges nu paniyanu..

Smartu
30th July 2018, 10:45 AM
Topic common analloo.apo nalla competition aayirikkumm.judges nu paniyanu..


ee judge ee topic il oru agrakanyanan aanenu karuthikolu. athanu online il ninnu choodenda ennu paranjathu.

~MiLi~
30th July 2018, 10:51 AM
chooodaandu ezhuthi njan kaanikkaam ..aaaha...heeeheee...hohoooo :puka:

Smartu
30th July 2018, 10:53 AM
chooodaandu ezhuthi njan kaanikkaam ..aaaha...heeeheee...hohoooo :puka:

:tonykuttan:

~MiLi~
30th July 2018, 11:18 AM
english ezhuthi, njan athu google'il translate adikkum....ennoda kali :odiko:

(pakshe e translator ne enikku chila neram pediya, odukkathe translation aavum)

Smartu
30th July 2018, 11:20 AM
english ezhuthi, njan athu google'il translate adikkum....ennoda kali :odiko:

(pakshe e translator ne enikku chila neram pediya, odukkathe translation aavum)






content undayal mathi. baki oke judge theerumanikatte :p

~MiLi~
30th July 2018, 11:23 AM
ithu esy topic aa....content okke ishtampole ond.....athini valachodichu malayalathil aakanam...

innu thottu ezhuthi thodangiyaale, Aug 6 aavumbol theeru :kiki:

ennalum belya chathi aaayi poyi ente Smartu


content undayal mathi. baki oke judge theerumanikatte :p

pulijose
30th July 2018, 11:38 AM
ee judge ee topic il oru agrakanyanan aanenu karuthikolu. athanu online il ninnu choodenda ennu paranjathu.

nettooran aano:p

Fontu
30th July 2018, 12:01 PM
english ezhuthi, njan athu google'il translate adikkum....ennoda kali :odiko:

(pakshe e translator ne enikku chila neram pediya, odukkathe translation aavum)






Allenkil ningal nalla Malayalam anallo. Essay ezhuthan enthina google?

~MiLi~
30th July 2018, 12:03 PM
enikku ingane vala vala parayane malayalm ariyu...essay ezhuthumbo vala vala pattilallo...aksharasphuditha mende :ammo: but ingane okke alle padiikaa...appo, i wud like to accept it as a challenge and write!



Allenkil ningal nalla Malayalam anallo. Essay ezhuthan enthina google?

~MiLi~
30th July 2018, 12:05 PM
:roll:




nettooran aano:p

~Saji~
30th July 2018, 12:14 PM
women empowerment ennalle better

Thoovanathumbi
30th July 2018, 01:06 PM
ithu njan thakarkkum.....

Fontu
30th July 2018, 01:37 PM
ithu njan thakarkkum.....
Venda..pilleru kure kashtapettatha..enganelum nadathi pokkootte..

~MiLi~
30th July 2018, 01:40 PM
venda ..njan thakarum
:ennittu:

ithu njan thakarkkum.....

Smartu
30th July 2018, 02:24 PM
ithu esy topic aa....content okke ishtampole ond.....athini valachodichu malayalathil aakanam...

innu thottu ezhuthi thodangiyaale, Aug 6 aavumbol theeru :kiki:

ennalum belya chathi aaayi poyi ente Smartu



Njan chodochirunu miliye orthitu thane. pakshe he said then it needs to be 2 events. athu kondu Malayalam mathi ennu theerumanichu

Smartu
30th July 2018, 02:25 PM
nettooran aano:p

nut kurachu oori poya aalu thane pakshe nettoran alla

Striker
31st July 2018, 02:42 PM
Page limit or word limit vekkande..??

Smartu
31st July 2018, 02:58 PM
Page limit or word limit vekkande..??


Adikam restriction vendennu vecha athu ezhuthanje. engilum essay aanu novel alla ennu aalukal karuthum ennu vekam. allel judginodu chodichu aa criteria koodi vekkam

vip
31st July 2018, 10:30 PM
...

Smartu
6th August 2018, 01:09 PM
Last date Aug 8th 10 PM

~Saji~
7th August 2018, 05:12 PM
Last date Aug 8th 10 PM


entries ivide, ee threadil post cheyyanam ennu nirbandham undo??

Smartu
7th August 2018, 05:27 PM
entries ivide, ee threadil post cheyyanam ennu nirbandham undo??

nirbandam illa. thalparyam ullvar post cheyatte. allathavar eniku mail ayachal mathi. mail id vendavar captian mare sameepikuka allel eniku oru PM iduka innu thane.

~Saji~
8th August 2018, 11:48 AM
nirbandam illa. thalparyam ullvar post cheyatte. allathavar eniku mail ayachal mathi. mail id vendavar captian mare sameepikuka allel eniku oru PM iduka innu thane.

nammude teamile entrikal captain Mili ayachu tharum. :banana:

jumpingjacj
8th August 2018, 03:32 PM
Entry 1 : Team Olakkamel Tharavaadu

സ്ത്രീ ശാക്*തീകരണം - എന്റെ കാഴ്ച്ചപ്പാട്*


മനുഷ്യർ ഡെവലപ്പ് ആകുന്നതിനു വളരെ പ്രധാനപ്പെട്ട കാരണം അവരുടെ സോഷ്യൽ നിയമങ്ങൾ കാരണം ആണ്. സന്തോഷകരവും അച്ചടക്കവും ഉള്ള ഒരു ജീവിതത്തിനു എന്താണ് വേണ്ടത് അത് അവർ അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കി. ഓരോരുത്തരുടെ കഴിവുകൾ അനുസരിച്ചു ജോലികൾ വിഭാജനം ചെയ്തു. പുരുഷന്മാരുടെ ശക്തി, അഗ്ഗ്രഷൻ കാരണം അവരെ “hunters” ആക്കി. സ്ത്രീകളുടെ കഴിവിന് അനുസരിച്ചു അവരെ “gatherers” , എന്ന് വെച്ചാൽ, വീട്ടു ജോലികൾ, കുടുംബിനികൾ ആക്കി. പുരുഷന്മാരും സ്ത്രീകളും ഈ നിയമങ്ങൾ പാലിച്ചു സന്തോഷത്തോടു കൂടി കഴിഞ്ഞു. പക്ഷെ 1970sil ഒരു വിപ്ലവം തുടങ്ങി. ഫെമിനിസം, സ്ത്രീ ശാക്തീകരനം എന്ന വിപ്ലവം. ആർക്കും ഗുണം ഉണ്ടാകാത്ത ഒരു വിപ്ലവം.


സ്ത്രീ സ്വഭമാണ് വിക്*ടിം മെന്റാലിറ്റി. വിക്*ടിം ആയി അഭിനയിച്ചു കാര്യങ്ങൾ നേടുക. സ്വന്തം കഴിവിലൂടെ അല്ല അവർ എന്തും നേടുന്നത്. വെറും പെണ്ണാണ് എന്ന ലേബൽ, സൗന്ദര്യം കാരണം, അവരുടെ യോനി കാരണം, അവരുടെ മുതല കണ്ണീർ കാരണം അവർ കാര്യങ്ങൾ നേടാൻ തുടങ്ങി. ഭൂരിപക്ഷം ആണുങ്ങൾ പെൺകോന്തന്മാർ ആയതു കൊണ്ട് അവർക്കു അത് എളുപ്പവും ആയി. ആർക്കു നേട്ടം ഉണ്ടായി? അവർ ജോലി ചെയുന്ന സ്ഥാപനത്തിനോ? ഇല്ല. കഴിവ് ഉണ്ടെങ്കിൽ അല്ലെ വല്ല പ്രയോജനം ഉണ്ടാകൂ? അവർക്കു പറ്റുന്ന ജോലികൾ പണ്ടേ അവർ ചെയ്യുമായിരുന്നു. വീട്ടു ജോലി, മീൻ മലക്കറി വിക്കൽ, വ്യഭിചാരം, വലിയ പവർ ആവശ്യമില്ലാത്ത പല ഇൻഡസ്ട്രിയൽ വർക്സ് അങ്ങനെ പല ജോലികൾ അവർക്കു പണ്ടേ കിട്ടുമായിരുന്നു. അപ്പോൾ സ്ത്രീ ശാക്തീകരണം കൊണ്ട് അവർ എന്ത് നേടാനാണ് അവർ ശ്രമിക്കുന്നത്? പുരുഷന്മാർ ചെയുന്നത് എന്തും അവർക്കു ചെയ്യണം. ശരി അവരെ ആർമി, നേവിയിൽ ഒക്കെ ആക്കി. പക്ഷെ അവർ യുദ്ധത്തിന് പോകുവോ ? ഇല്ല . വെറും പരേഡിങ്ങും ആവശ്യമില്ലാത്ത ജോലി ചെയ്തു നികുതി അടയ്ക്കുന്നവരുടെ കാശ് കൊണ്ട് കളയുന്നു.. പക്ഷെ ഒന്നും വെച്ച് സ്ത്രീകൾ ഹാപ്പി ആയില്ല. അവർക്കു ഒന്നും മതിവരില്ല. അവരുടെ തൊട്ടാവാടി സ്വഭാവം കാരണം കൂടെ ജോലി ചെയ്യുന്നവരും സന്തുഷ്ടരാവില്ല.. ആ ജോലി ചെയ്യുന്ന പരിസ്ഥിതി തന്നെ മോശമാകും.


സ്ത്രീകൾ പ്രസവിച്ചില്ലെങ്കിൽ അവർക്കു ആർത്തവം ഉണ്ടാകും. പണ്ടത്തെ കാലത്തു ആണും പെണ്ണും പുബെർട്ടി എത്തിയാൽ അവരെ കല്യാണം കഴിപ്പിച്ചു വിടും. പക്ഷെ ഇപ്പോൾ വിദ്യാഭ്യാസം , ജോലി എന്നീ ഒഴികഴിവ് കാരണം അവർ കല്യാണം നീട്ടികൊണ്ടു പോവുന്നു. അവർക്കു എല്ലാ മാസം PMS കാരണം മൂഡ് സ്വിങ്സ് ഉണ്ടാകുന്നു, സ്ട്രെസ് കൂടുന്നു. അത് കാരണം അവർ ജീവിതത്തിൽ കുറെ പ്രശ്*നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. വിദ്യാഭ്യാസം, ജോലി കാരണം അവർ കുറച്ചൂടെ സ്ട്രെസ്സിൽ ആവുന്നു. അത് കാരണം സ്ട്രെസ് സംബന്ധമായ രോഗങ്ങൾ അവർക്ക് ഉണ്ടാകുന്നു like PCOS, hormonal imbalances, etc. പുബെർട്ടി തുടങ്ങുമ്പോൾ തന്നെ അവർ ബോയ്ഫ്രണ്ടിനെ തിരയുന്നത് കൊണ്ട് അവരുടെ ജീവിതത്തിൽ കുറെ ആണുങ്ങൾ കേറി ഇറങ്ങും. അത് ശീലം ആകുന്നത് കാരണം അവർ ഒരു ആണുമായിട്ടു ആത്മാർത്ഥത പുലർത്തുവാൻ സാധിക്കുന്നില്ല. Break up, divorce എപ്പോഴും അവരുടെ മനസ്സിൽ കാണും . അങ്ങനെ കുടുംബ ജീവിതം കോളം തോണ്ടുന്നു.


ഒരു കുട്ടി ജനിക്കുന്നത് തന്റെ ക്യാരീർ സ്വന്തന്ത്ര്യത്തിനു ഒക്കെ തടസ്സം ആകും എന്ന് കരുതുന്നവർ ആണ് ഇവർ. അതുകൊണ്ടു തന്നെ പ്രെഗ്നൻസി അങ്ങ് നീണ്ടു പോകുന്നു. കുട്ടി ഉണ്ടാകാൻ കുഞ്ഞു വേണം എന്ന് തീരുമാനിക്കുമ്പോളേക്കും പ്രായം കൂടും. 25 വയസ്സ് കഴിയുമ്പോൾ women start to age and body becomes weaker. അവർ തന്നെ വരുത്തി വെച്ച stress കാരണം body കൂടുതൽ weak ആകുന്നു. അത് ജനിക്കുന്ന കൊച്ചിനെ ബാധിക്കും. Natural pregnancy ചെയാൻ body strong അല്ലാത്തോണ്ട് ceasarean operation വഴി കുട്ടിയെ പ്രസവിക്കുന്നു. അതും അവരുടെ ശരീരത്തെ ബാധിക്കുന്നു. Great Grand Parents, Grand Parents, etc are becoming extinct because of late pregnancy.


കൂടുതൽ പറയണം എന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ. സ്ത്രീ ശാക്തീകരണം കാരണം സ്ത്രീകൾ തന്നെ ആണ് കഷ്ടത അനുഭവിക്കുന്നെ. പുരുഷന്മാരും സ്ത്രീകൾ കാരണം കഷ്ടപ്പാടുകൾ സഹിക്കുന്നു. ഫെമിനിസം ശക്തമായ രാജ്യങ്ങൾ ഇന്ന് നശിച്ചു കൊണ്ടിരിക്കുക ആണ്. ജനസംഖ്യ ശോഷണം, ഏകാന്തത, ആത്മഹത്യ , വിഷാദം എല്ലാത്തിനും ഇതൊക്കെ കാരണം ആവുന്നു. ഫെമിനിസം ഒന്നും ഇല്ലാത്ത രാജ്യങ്ങൾ ആണ് ഇന്ന് സന്തുഷ്ടർ. തിരിച്ചു പിടിക്കണം നല്ല സ്ത്രീകളും, ആത്മാർത്ഥ സ്നേഹവും ഉണ്ടായിരുന്ന ആ പഴയ കാല തനിമയെ.

Sent from my LLD-AL10 using Tapatalk

pulijose
8th August 2018, 03:41 PM
oru van kuthichu chaattam ... jumping jac:banana:

~MiLi~
8th August 2018, 04:22 PM
Entry 2 : ടീം ഒലക്കമേൽ തറവാട്

മലയാളം ഉപന്യാസം എഴുതി എനിക്ക് ശീലമില്ല. ഞാൻ ചെറുകഥാ, പ്രണയാർദ്രമായ കവിതകൾ വരെ ഒക്കെ പഴറ്റിയിട്ടുള്ളു . എന്നാലും ഒരു വാശി എന്ന നിലയിൽ ആണ് ഈ ഉപന്യാസ എഴുത്തിൽ പങ്കെടുത്തത്...ഇത് ഞാൻ എഴുതുന്നതിനു മുമ്പ് ഒരു കാര്യം ഓർത്തു....ഞാൻ LKG പഠിക്കുമ്പോൾ, ആദ്യമായി സ്റ്റേജിൽ കയറി...ഫാൻസി ഡ്രസ്സ് ആയിരുന്നു സംഭവം... അമ്മയും മുത്തശ്ശിയും രണ്ടു സൈഡിൽ ഇരുന്നു പേടിക്കണ്ട, പേടിക്കണ്ട എന്ന് പറഞ്ഞത് ഉന്തിത്തള്ളി വിട്ടു ....എന്നിട്ടും ഞാൻ സ്റ്റേജിൽ കയറി, വാ വിട്ടു കരഞ്ഞു...പറഞ്ഞു പഠിപ്പിച്ചത് ഒന്നും പറഞ്ഞതും ഇല്ല....പക്ഷെ, ഇറങ്ങി ചെന്നപ്പോൾ 'അമ്മ കെട്ടിപിടിച്ചു, കുറെ ഉമ്മ ഒക്കെ തന്നു ...ഞാൻ സ്റ്റേജിൽ കയറിയത് തന്നെ വലിയ സംഭവമാക്കി.....അന്ന് 'അമ്മ പറഞ്ഞു "Winning is not at all important, but participation is...The more you fall, with more power and strength you would get up and fight" ....so, with such women in mind who can empower their daughter with right perspectives, why not dedicate this essay to them! To the women who is my strength....to the women divine! to the women who made "ME" ....

Thank you to the person who chose this to be the topic for essay!

here u go .......

19240

19241

19242

pulijose
8th August 2018, 08:11 PM
Entry 2 : ടീം ഒലക്കമേൽ തറവാട്

മലയാളം ഉപന്യാസം എഴുതി എനിക്ക് ശീലമില്ല. ഞാൻ ചെറുകഥാ, പ്രണയാർദ്രമായ കവിതകൾ വരെ ഒക്കെ പഴറ്റിയിട്ടുള്ളു . എന്നാലും ഒരു വാശി എന്ന നിലയിൽ ആണ് ഈ ഉപന്യാസ എഴുത്തിൽ പങ്കെടുത്തത്...ഇത് ഞാൻ എഴുതുന്നതിനു മുമ്പ് ഒരു കാര്യം ഓർത്തു....ഞാൻ LKG പഠിക്കുമ്പോൾ, ആദ്യമായി സ്റ്റേജിൽ കയറി...ഫാൻസി ഡ്രസ്സ് ആയിരുന്നു സംഭവം... അമ്മയും മുത്തശ്ശിയും രണ്ടു സൈഡിൽ ഇരുന്നു പേടിക്കണ്ട, പേടിക്കണ്ട എന്ന് പറഞ്ഞത് ഉന്തിത്തള്ളി വിട്ടു ....എന്നിട്ടും ഞാൻ സ്റ്റേജിൽ കയറി, വാ വിട്ടു കരഞ്ഞു...പറഞ്ഞു പഠിപ്പിച്ചത് ഒന്നും പറഞ്ഞതും ഇല്ല....പക്ഷെ, ഇറങ്ങി ചെന്നപ്പോൾ 'അമ്മ കെട്ടിപിടിച്ചു, കുറെ ഉമ്മ ഒക്കെ തന്നു ...ഞാൻ സ്റ്റേജിൽ കയറിയത് തന്നെ വലിയ സംഭവമാക്കി.....അന്ന് 'അമ്മ പറഞ്ഞു "Winning is not at all important, but participation is...The more you fall, with more power and strength you would get up and fight" ....so, with such women in mind who can empower their daughter with right perspectives, why not dedicate this essay to them! To the women who is my strength....to the women divine! to the women who made "ME" ....

Thank you to the person who chose this to be the topic for essay!

here u go .......

Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19240)

Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19241)

Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19242)

Captain Olakka: Vamban Soldier:drums:

pulijose
8th August 2018, 09:12 PM
ivide post cheyyaan aarkkum thaalparyamillenn thonnunnu. enthaayaalum cheriyoru olakka entry koodi kidakkatte..:read:

19243
19244
19245

~MiLi~
8th August 2018, 09:14 PM
Guys oru request undu...

Confidentiality of essays by emailing to Smartu is fair...

But to b much more fair, ellarum essay threadil post cheyyanam...post cheyunilla engil pnne e thread nu endhu artham aanu ullathu?

Endhu ezhuthi..engane ezhuthi ennu ningalkku ariyam...but athu naaalu peru vaayichu abhiprayam parayumbol alle namukku thettum sheriyum manassilaakan pattu??

Endhayalum nammal aarum basheer sir o....thakazhi o...mtv o alla..but nammalil oraaal athu aayikooda enilla....

So requesting all to post their essays....ithil kure arivukal namukku labhikkum...ellarudem perspective is different...

Ente suggestion aanu....

Sent from my LG-H860 using Tapatalk

Lonely Wanderer
8th August 2018, 09:32 PM
സ്ത്രീ ശാക്തീകരണം നമ്മുടെ സമൂഹത്തിനു എത്ര പ്രധാന്യം ഉള്ളതാണ്?
1.ആമുഖംഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ നിരവധി തവണ കേട്ടിട്ടുള്ളതും, ഒരു പക്ഷെ ലോക വ്യാപകമായി തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു കാര്യം ആണ് സ്ത്രീ ശാക്തീകരണം (women empowerment). എന്താണിതുകൊണ്ടു അർഥമാക്കുന്നതെന്നു അറിഞ്ഞോ അറിയാതെയോ നമ്മളിൽ പലരും ഈ വിഷയത്തെ കുറിച്ച് പല സന്ദര്ഭങ്ങളിലും സംസാരിച്ചിട്ടുമുണ്ടാകും. ലോക രാജ്യങ്ങൾ തങ്ങളുടെ നയരൂപീകരണത്തിൽ അതിപ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്ന സ്ത്രീ ശാക്തീകരണം ശരിക്കും എന്താണ്, അതിന്റെ ആവശ്യകത എന്ത്*, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളുടെ അവകാശങ്ങൾക്കായി സമരം ചെയ്യേണ്ടി വരുന്നത്* എന്തുകൊണ്ടാണ്? ഓരോ മണിക്കൂറിലും ആയിരകണക്കിന് സ്ത്രീകൾ പലവിധത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടിവരുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ ഇതിനെ കുറിച്ച് എത്രമാത്രം ബോധവാന്മാർ ആണ്? ചിന്തനീയമായ ഈ വിഷയത്തെ അപഗ്രഥിക്കുവാൻ ശ്രമിക്കുകയാണ് ഈ ഉപന്യാസത്തിലൂടെ.
2.എന്താണ് സ്ത്രീ ശാക്തീകരണം?സ്ത്രീയെ ശക്തിപെടുത്താൽ എന്ന് വളരെ ലളിതമായി ഇതിനെ വ്യാഖാനിക്കാമെങ്കിലും എന്താണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്നും സമൂഹത്തിൽ അതിന്റെ പ്രസക്തി എത്രമാത്രം ആണെന്നും നമ്മൾ അറിയുന്നിടത്താണ് സ്ത്രീ ശാക്തീകരണത്തിന്റെ അർഥം നിലകൊള്ളുന്നത്. ഐക്യരാഷ്രസഭയുടെ വ്യാഖ്യാനമനുസരിച്ചു സ്ത്രീകളെ, അവരിൽ അന്തർലീനമായ കഴിവുകളെ ഉദ്ബോധിപ്പിക്കുകയും അതിനു ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി നൽകുകയും അത് വഴി സ്വയം പര്യാപ്തരാവുകയും സമൂഹത്തിന്റെ ഉന്നമനത്തിനുള്ള ചാലക ശക്തിയായി പുരുഷനോടൊപ്പം പ്രവർത്തിക്കുകയും ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് സ്ത്രീ ശാക്തീകരണം. അങ്ങനെ വരുമ്പോൾ പ്രധാനമായും രണ്ടു ചോദ്യങ്ങൾ ആണ് നമുക്ക് നേരിടേണ്ടി വരുക- ആരാണ് അവരെ ശക്തിപ്പെടുത്തുക, എങ്ങനെ അത് സാധ്യമാവുക ? സ്വയം ശാക്തീകരിക്കുക എന്നതാവും അതിനുള്ള ഏറ്റവും നല്ല ഉത്തരം. പക്ഷെ, തലമുറകലായി പുരുഷാധിപത്യപരമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു വിഭാഗത്തിന് ഈ ലക്ഷ്യത്തിലേക്കെത്താൻ പരിമിതികൾ ഏറെയുണ്ട്. അതിനാൽ തന്നെ അവർക്കു ഭരണ സംവിധാനങ്ങളുടെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്തുകയും അതു ഉൾകൊള്ളാൻ സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകയും ചെയ്യേണ്ട പ്രക്രിയയായ സ്ത്രീശാക്തീകരണത്തിന് പ്രധാനമായും 5 ഘടകങ്ങൾ ആണുള്ളത്.


സ്ത്രീകളുടെ മൂല്യം സ്ത്രീകൾ തന്നെയും സമൂഹവും തിരിച്ചറിയുക
തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്നു തീരുമാനിക്കാനും അത് തിരഞ്ഞെടുക്കാനും ഉള്ള അവകാശം സ്ത്രീകൾക്കുണ്ട് എന്ന് മനസിലാക്കുക.
അവസരങ്ങൾക്കും വിഭവങ്ങളുടെ സമാഹരണത്തിനും ഉപഭോഗത്തിനും പുരുഷന് തുല്യമായ സ്ഥാനം സ്ത്രീകൾക്കും ഉണ്ടെന്നു സ്ത്രീകളും സമൂഹവും ബോധ്യപ്പെടുക.
തങ്ങളുടെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം വീട്ടിലും സമൂഹത്തിലും തങ്ങൾക്കു തന്നെ ആണെന്ന് അറിയുക
മികച്ച ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാവശ്യമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാൻ വേണ്ട സ്വാധീനം തങ്ങൾക്കും ഉണ്ടെന്നു മനസിലാക്കുക.

മേൽഘടകളിലൂന്നിയ സ്ത്രീശാക്തീകരണത്തിനു- തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞു ശക്തരായ സ്ത്രീകൾ ഉൾപ്പെട്ട സമൂഹത്തിനു, രാജ്യ പുരോഗതിയിൽ നിർണായകമായ സ്ഥാനം ഉണ്ട്. അതിനാൽ തന്നെ സമൂഹത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകത എന്താണെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
3.സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതഒരു പക്ഷിക്ക് ഒരു ചിറകുകൊണ്ട് മാത്രം പറക്കാൻ സാധിക്കാത്തതുപോലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താതെ ലോകക്ഷേമം സാധ്യമാവുകയില്ല എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളിൽ നിന്ന് തന്നെ സാമൂഹ്യ ക്ഷേമത്തിൽ സ്ത്രീകളുടെ പണ്ട് നമു ക്ക് മനസ്സിലാക്കാവുന്നതാണ്. ലോക ജനസംഖ്യയുടെ അമ്പതു ശതമാനവും സ്ത്രീകൾ ആണെന്നിരിക്കെ അവരെ സാമൂഹികോന്നമനത്തിനുള്ള പ്രവർത്തികളിൽ പങ്കെടുപ്പിക്കാത്തതു വഴി വിഭവങ്ങൾ പാഴാക്കിക്കളയുകയാണ് നാം ചെയ്യുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഐക്യരാഷ്ട്രസഭ, ലോകപുരോഗതിക്കായി രണ്ടായിരാമാണ്ടിൽ അവതരിപ്പിച്ച 8 ലക്ഷ്യങ്ങളിൽ (Millennium Development Goals (MDGs)) മൂന്നാമതായി ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉൾകൊള്ളിച്ചത്. പിന്നീട് 2015-il സുസ്ഥിരവികസനത്തിനായുള്ള 17 ലക്ഷ്യങ്ങൾ (Sustainable Development Goals (SDGs)) ആയി ഇത് പുനർനിർവചിച്ചപ്പോഴും ലിംഗസമത്വം അതിൽ ഉൾപ്പെട്ടു. ഈ 17 ലക്ഷ്യങ്ങളിലും സ്ത്രീശാക്തീകരണത്തിനുള്ള സ്വാധീനം എത്രയാണെന്ന് പരിശോധിച്ചാൽ നമ്മുടെ സമൂഹത്തിനു അതിന്റെ ആവശ്യകത എന്താന്നെനു ബോധ്യപ്പെടും.
3.1.ദാരിദ്യ്ര നിർമാർജനംലിംഗ വിവേചനത്തിന്റെ അന്ത്യത്തിലൂടെ മാത്രമേ ദാരിദ്ര്യനിർമാർജനം പൂർണമാകൂ. ഒരു കുടുംബം നോക്കിനടത്തുന്നതിൽ സ്ത്രീകളുടെ പങ്കു വിശദികരിക്കേണ്ട ആവശ്യമില്ല.ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് അവകാശപ്പെട്ട പ്രാതിനിധ്യം നൽകിയാൽ കുടുമ്ബത്തിന്റെ ജീവിത നിലവാരം മൊത്തത്തിൽ ഉയർത്തപ്പെടും.
3.2.ഭക്ഷ്യ സുരക്ഷാ90% വീടുകളിലും ഭക്ഷണം ഉണ്ടാകുന്നത് സ്ത്രീകൾ ആണെങ്കിലും പലപ്പോഴും പുരുഷന്മാർ കഴിച്ചതിനു ശേഷം ആകും സ്ത്രീകൾ ഭക്ഷണം കഴിക്കുക. ഭക്ഷണം ഇല്ലാതെ വന്നാൽ സ്ത്രീകളാവും പട്ടിണിയിൽ ആവുക. അതുവഴി അവർക്കു പോഷകാഹാരക്കുറവ് ഉണ്ടാകുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമെന്നെങ്കിൽ ഈ അവസ്ഥ കൂടുതൽ ഭീതിതമാണ്. സ്ത്രീ ശാക്തീകരണവും അതുവഴിയുള്ള ലിംഗസമത്വവും മൂലം ഇത് അവസാനിപ്പിക്കാനാകും. ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു കാര്യം എന്തെന്ന് വച്ചാൽ പല രാജ്യങ്ങളിലും പുരുഷനോടൊപ്പം തന്നെ സ്ത്രീകളും കാർഷികവൃത്തിയിൽ ഏർപെടുന്നുണ്ടെങ്കിലും തുല്യമായ വേതനമോ മറ്റു ആനുകൂല്യങ്ങളോ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ രംഗത്തുള്ള സ്ത്രീശാക്തീകരണം വഴി അവരെ നൂതന സാങ്കേതിക വിദ്യകൾ അഭ്യസിപ്പിക്കുകയും അതുമൂലം ലോകത്തിന്റെ തന്നെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യാം.
3.3.ആരോഗ്യംനിലവാരമുള്ള ആരോഗ്യസുരക്ഷ ഓരോ മനുഷ്യന്റെയും അവകാശമാണ്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് പലപ്പോഴും ഇത് ലഭിക്കാറില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു എയ്ഡ്സ് ഉൾപ്പടെയുള്ള ലൈൻഗീക രോഗങ്ങളുടെ പകർച്ചയാണ് യുവതികളുടെ മരണത്തിനു ഒരു പ്രധാന കാരണം. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ കൂടാതെ ലൈൻഗീക ആരോഗ്യത്തിലുള്ള അറിവില്ലായ്മയും ഇതിനു ആധാരമാണ്. അതുപോലെ തന്നെ പ്രസവസമയത്തെ പരിചരണവും പ്രസവാനന്തര ശുശ്രൂഷയും പല വികസ്വര രാജ്യങ്ങളിലെയും സ്ത്രീകൾക്ക് ഇന്നും അന്യമാണ്. ആർത്തവ സമയത്തെ ആരോഗ്യ പ്രശ്നങ്ങൾ വേറെയും. താങ്കളുടെ അവകാശങ്ങളെ പറ്റി സ്ത്രീകളെ ബോധവത്കരിക്കുന്നത്* വഴി ആരോഗ്യ രംഗത്തെ ഈ അസമത്വം വലിയ ഒരളവിൽ ഇല്ലാതെയാക്കാനാകും.
3.4.വിദ്യാഭ്യാസംഒരു മൗലികാവകാശമാണ് വിദ്യാഭ്യാസം എങ്കിലും പല സമൂഹത്തിലേയും പെൺകുട്ടികൾക്കു വിദ്യാലയം ഇന്നും അന്യമാണ്. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ മാത്രമാണ് സ്ത്രീകൾ എന്ന മിഥ്യാധാരണ മാറ്റുക വഴി പെൺകുട്ടികൾക്കും ആൺകുട്ടികളെ പോലെ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുവാൻ അവസരമൊരുങ്ങുകയും കുടംബത്തിന്റെയും നാടിന്റെയും വികസനത്തിന് കരണമായുകയും ചെയ്യും. മാത്രമല്ല വിദ്യാഭ്യാസം നേടുന്നത് വഴി തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവർ കൂടുതൽ ബോധവാന്മാരാകും.
3.5.ലിംഗസമത്വംലിംഗസമത്വവും സ്ത്രീ ശാക്തീകരണവും പരസ്പര പൂരകങ്ങളാണ്. സ്ത്രീ ശാക്തീകരണവും വഴി മാഹരമേ നമുക്ക് ലിംഗസമത്വം കൈവരിക്കാനാകൂ. നിയമനിര്മാണത്തിന്റെയും നയരൂപീകരണത്തിന്റെയും പിൻബലം ഇതിനു ആവശ്യമാണ്. ലോകത്തെ 52 രാജ്യങ്ങൾ ലിംഗ നീതി നടപ്പാക്കാൻ വേണ്ട നടപടികൾ ഇനിയും കൈക്കൊണ്ടിട്ടില്ല എന്നത്* ഞെട്ടലോടെ മാത്രമേ വായിക്കാനാകു. പലസ്ഥലത്തും ലിംഗ വിവേചനം ഇപ്പോഴും നിയമപരമായി തുടരുന്നു. ലിംഗ സമത്വം നിയമമായിട്ടുള്ള രാജ്യങ്ങളിൽ പോലും ഇപ്പോഴും വിവേചനം നിലനില്ക്കുന്നുണ്ട് എന്നതിന് ഉദാഹരണമാണ് നമ്മുടെ രാജ്യം. ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാതെ നമുക്ക് ലിംഗ സമത്വം നേടാനാകില്ല. ലിംഗസമത്വം നേടിയെടുക്കുക വഴി പരുഷനോടൊപ്പം തന്നെ സ്ത്രീകളും രാജ്യപുരോഗതിയിൽ പങ്കാളികളാവുന്നു.
പരമപ്രധാനമായ ഈ 5 ലക്ഷ്യങ്ങൾ പോലെത്തന്നെ ബാക്കി 12 ലക്ഷ്യങ്ങളും കൈവരിക്കാൻ സ്ത്രീശാക്തീകരണം ഒഴിച്ചുകൂടാനാവാത്തതാണ്. അടിസ്ഥാന സൗകര്യ വികസനവും, തൊഴിൽ മേഖലയിലെ സമത്വവും അതു മൂലമുള്ള സാമ്പത്തീക ഉന്നമനവും സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ പൂർണമാവുകയില്ല. ശുദ്ധജല ലഭ്യത, ഉത്തരവാദിത്തത്തോടെയുള്ള പ്രകൃതിവിഭവങ്ങളിടെ സമാഹരണം ഉപയോഗം, ഉർജ്ജസ്രോതസ്സുകളുടെ ശെരിയായ വിനിയോഗം എന്നിവയിലും സ്ത്രീശാക്തീകരണത്തിന്റെ പങ്ക് അദിത്വീയാണ്. ചുരുക്കിപ്പറഞ്ഞാൽ വീടിനകത്തും പുറത്തും സ്ത്രീകൾ നിർവഹിക്കേണ്ട കടമകൾ സമൂഹത്തിന്റെ സുസ്ഥിരവികസനത്തിനു വളരെ പ്രധാനപെട്ടതാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നനന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ "സുസ്ഥിര വികസനത്തിന് സ്ത്രീ ശാക്തീകരണത്തിന്റെ അത്രയും ഉപയോഗപ്രദമായ മറ്റൊരു മേഖല ഇല്ല". ആയതിനാൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ വേണം പരിഗണിക്കുവാൻ. കാരണമെന്തെന്നാൽ സ്ത്രീശാക്തീകരണം സാമൂഹ്യമായ നീതി മാത്രം അല്ല സാമൂഹികപരിവർത്തനം കൂടിയാണ്.

~MiLi~
8th August 2018, 09:40 PM
Good going Team Olakka



Sent from my LG-H860 using Tapatalk

Striker
8th August 2018, 09:46 PM
വീണ്ടും ഒരു ഒലക്ക എൻട്രി by ഒലക്കമേൽ സ്*ട്രൈക്കർ

Striker
8th August 2018, 09:48 PM
ലാസ്റ്റ് പേജ്

Highrange
8th August 2018, 09:54 PM
ഒലക്കമേല്* തറവാട് ��

സ്ത്രീ ശാക്തീകരണം നമ്മുടെ സമൂഹത്തിന് എത്രത്തോളം പ്രാധാന്യമുള്ളതാണ്. ?

'സ്ത്രീ ശാക്തീകരണം' എന്ന വാക്ക് അത്രമേല്* കേട്ടും പറഞ്ഞും പഴകി ഇപ്പോള്* നെറ്റി ചുളിപ്പിക്കുന്നുണ്ട് നമ്മളില്* ചിലരെയെങ്കിലും. എന്നാല്* ആധുനിക മനുഷ്യനുണ്ടായിട്ട്, അല്ലെങ്കില്* സ്ത്രീയും പുരുഷനും എന്ന വിലാസത്തില്* ജീവിച്ച് തുടങ്ങിയിട്ട് ഏതാണ്ട് മൂന്നുലക്ഷത്തോളം വര്*ഷവും സാമൂഹിക ജീവികളായി മാറിയിട്ട് ഏകദേശം പതിനായിരക്കണക്കിന് വര്*ഷത്തോളവുമായെങ്കിലും 'സ്ത്രീ ശാക്തീകരണം' എന്ന വാക്കിന് കേവലം നൂറുവര്*ഷത്തെ പഴക്കമേയുള്ളു. അതിനു പിന്നിലേക്ക് സ്ത്രീശാക്തീകരണ പ്രവര്*ത്തനങ്ങള്* ഇല്ലായിരുന്നോ എന്ന് ചോദിച്ചാല്* തീര്*ച്ചയായും നിരവധി ഉദാഹരണങ്ങള്* നിരത്താന്* സാധിക്കും. എന്ത് കൊണ്ട് സമൂഹത്തില്* സ്ത്രീശാക്തീകരണം എന്ന വാക്കിന് പ്രസക്തിയുണ്ടെന്ന് നോക്കാം. ദുര്*ബലമായ ഒന്നിനെ മാത്രമേ ശാക്തീകരിക്കപ്പെടേണ്ടി വരുന്നുള്ളു എന്ന് ചോദ്യമുണ്ട്. അങ്ങനെയെങ്കില്*, ദേശവര്*ഗജാതിമത ഭേദമന്യെ സ്ത്രീകള്* ദുര്*ബലരാണെന്ന ലോകവീക്ഷണവും പൊതുബോധവും പൊളിച്ചെഴുന്നതു മുതല്* ശാക്തീകരണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്* ലോക ചരിത്രത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ പോവാതെ നമ്മുടെ നാട്ടിലേക്ക്, ചുറ്റുപാടിലേക്ക്, വീട്ടിലേക്ക് നോക്കിത്തന്നെ നമുക്ക് പറയാന്* സാധിക്കും നമ്മുടെ സ്ത്രീകള്* എത്രത്തോളം പാര്*ശ്വവല്*ക്കരിക്കപ്പെട്ടവരാണെന്ന്.

ഇന്ത്യയിലെ സ്ത്രീകളുടെ ചരിത്രം പരിശോധിച്ചാല്* പല കാലഘട്ടങ്ങളില്* പല തരത്തിലായിരുന്നു അവര്* സമൂഹത്തില്* സ്വീകരിക്കപ്പെട്ടിരുന്നത്. പുരാതന ഇന്ത്യയില്* പ്രത്യേകിച്ച് വേദകാലഘട്ടത്തില്* സ്ത്രീകള്* ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയര്*ന്ന സ്ഥാനങ്ങള്* വഹിച്ചവരുമായിരുന്നു. ദൈവിക സങ്കല്*പങ്ങളില്* പോലും സ്ത്രീകള്* ധാരാളമായി പ്രതിഷ്ഠിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്തു. മനുസ്മൃതിയുടെ വരവോടു കൂടി ഈ അവസ്ഥയില്* മാറ്റം വരികയും പുരുഷനു താഴെ സ്ത്രീയെ പ്രതിഷ്ഠിക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് വ്യത്യസ്ത സംസ്കാരങ്ങള്*, രാജവംശങ്ങള്*, അധിനിവേശങ്ങള്* എന്നിവയിലൂടെ സ്ത്രീകളുടെ സ്ഥാനങ്ങളില്* ഏറ്റക്കുറച്ചിലുകളുണ്ടായിക്കൊണ്ടേയിരുന്നു. നമ്മുടെ സംസ്കാരത്തിലും സാമൂഹിക ജീവിതത്തിലും മതങ്ങള്*ക്കുള്ള സ്വാധീനം മറ്റേതു ദേശക്കാരെക്കാളും കൂടുതലാണെന്നുള്ളത് ഇതിനോട് ചേര്*ത്ത് വായിച്ചാല്*, മതങ്ങളുടെ വളര്*ച്ച സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ എത്രത്തോളം പിന്നോട്ടു നയിച്ചു എന്നു കാണാം. മനുസ്മൃതി മാത്രമല്ല, പിന്നീട് വന്ന ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പില്*ക്കാലത്ത് സെമിറ്റിക് മതങ്ങളും സ്ത്രീകളെ അടിച്ചമര്*ത്തുന്നതില്* തുല്യത പാലിച്ചു.

ഒരു രാജ്യത്തിന്*റെ പുരോഗതിയെ വിലയിരുത്തേണ്ടത് ആ രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയെ വിലയിരുത്തിയാവണമെന്ന് പറഞ്ഞത് ജവഹര്*ലാല്* നെഹ്റു ആണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്* ശ്രീ. നെഹ്റു മുതല്* ശ്രീ. മോദി വരെയുള്ള ഭരണകര്*ത്താക്കള്* ആവിഷ്കരിച്ചിട്ടുള്ള സ്ത്രീശാക്തീകരണ നടപടികളുടെ വിലയിരുത്തലാണ് ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന വികസനത്തിന് അളവുകോലാവേണ്ടത്. രണ്ടായിരത്തിപ്പതിനെട്ടിലും മുത്തലാഖിനെതിരെയും ചേലാകര്*മ്മത്തിനെതിരെയും ചൂഷണത്തിനെതിരെയും ആരാധനാസ്വാതന്ത്ര്യത്തിനു വേണ്ടിയും സ്ത്രീകള്* കോടതികയറിക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്* തന്നെയാണ് ഇപ്പോഴും ഇന്ത്യയില്* സൂര്യനുദിക്കുന്നത്. വിധവാപുനര്*വിവാഹത്തിനു വേണ്ടിയും സതിക്കും ശൈശവ വിവാഹത്തിനെതിരെയും നടന്ന പോരാട്ടങ്ങള്* സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഇന്ത്യയില്* നടന്ന ആദിമ പോരാട്ടങ്ങളായിരുന്നു. അവയില്* പലതും നിയമം മൂലം നേടിയെടുത്തപ്പോഴും നിയമങ്ങളുണ്ടായിട്ടും സ്ത്രീധനവും പെണ്*ഭ്രൂണഹത്യയും യഥേഷ്ടം തുടരുന്നുണ്ട്. ഇതിനൊക്കെ പുറമേ സ്ത്രീസുരക്ഷയുടെ പേരില്* രാജ്യം ലോകത്തിനുമുമ്പില്* ആവര്*ത്തിച്ച് തലകുനിക്കേണ്ടി വരികയും ചെയ്യുന്നു.

ഇനി നാം ജീവിക്കുന്ന കേരളസമൂഹത്തിലേക്ക് നോക്കിയാല്* സ്ത്രീ സാക്ഷരതയിലും പങ്കാളിത്തത്തിലും ദേശീയ ശരാശരിയെക്കാള്* ഭേദപ്പെട്ട സ്ഥിതിവിശേഷം മേമ്പൊടിയായി കാണാമെങ്കിലും അന്തര്*ധാരയില്* കടുത്ത പുരുഷകേന്ദ്രീകൃത സമൂഹമാണ് നമ്മുടേത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെക്കൊള്* ശാക്തീകരിക്കപ്പെട്ട വനിതകളാണ് നമ്മുടേത്. ബാലികാവിദ്യാഭ്യാസമുള്*പ്പടെയുള്ള കാര്യങ്ങളില്* പത്തൊമ്പതാം നൂറ്റാണ്ടിന്*റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലും വിവിധ നവോത്ഥാന നായകന്മാര്* സൃഷ്ടിച്ച മാറ്റൊലിയുടെ തുടര്*ച്ചയെന്നോണം ഇടതുപക്ഷ ചിന്താസരണിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ മുന്നേറ്റവും കേരളീയ സ്ത്രീസമൂഹത്തിന് അവകാശസംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും ലഭിക്കാന്* സഹായകമായിട്ടുണ്ട്. എങ്കിലും കേരളം പോലെ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്* സ്ത്രീകളുടെ പ്രശ്നങ്ങള്* എണ്ണിയാലൊടുങ്ങാത്തതായിരുന്നു. മുഖ്യധാരാ പ്രസ്ഥാനങ്ങള്* ഏറെ വൈകിയാണ് ഈ വിഷയങ്ങളില്* ശ്രദ്ധ പതിപ്പിച്ചതെന്നും ശ്രദ്ധേയമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്*, വിമന്*സ് ക്ളബ് മുന്നേറ്റങ്ങള്* എന്നിവയൊക്കെ പരിഹാസ്യമായാണ് അന്നത്തെ സമൂഹം നോക്കക്കണ്ടതും. എഴുപതുകളിലെ മലയാള സാഹിത്യങ്ങളിലും സിനിമയിലുമൊക്കെ ഇത്തരം പരിഹാസ കഥാപാത്രങ്ങള്* ബോധപൂര്*വം കടന്നുവരുന്നുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് പോലും എണ്*പതുകളുടെ അവസാന കാലത്താണ് ലിംഗനീതിയുടെ പ്രസക്തിയും സ്ത്രീ പ്രശ്നങ്ങളും ഉന്നയിച്ച് ഒരു ക്യാമ്പയ്ന്* സംഘടിപ്പിക്കുന്നത്. അതൊന്നും വേണ്ടവിധം ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാന കാലത്തോടെ കേരള സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ വളര്*ച്ചയ്ക്ക് കുതിച്ചു ചാട്ടമുണ്ടാക്കിയ 'കുടുംബശ്രീ' രംഗപ്രവേശം ചെയ്തു. അയല്*ക്കൂട്ടങ്ങളെ പരദൂഷണക്കൂട്ടങ്ങള്* എന്ന് പരിഹസിക്കുമ്പോഴും കേവലം ദാരിദ്ര്യ നിര്*മാര്*ജന പദ്ധതിക്കപ്പുറത്ത് ആശയങ്ങളും ആവലാതികളും പങ്കുവെയ്ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും സ്വയം തൊഴില്* കണ്ടെത്താനും നേതൃപാടവം വളര്*ത്തിയെടുക്കാനും നമ്മുടെ സ്ത്രീകളെ പ്രാപ്തരാക്കിയത് ഇത്തരം അയല്*ക്കൂട്ടങ്ങളാണ്. ഞാനും നിങ്ങളുമടങ്ങുന്ന ആധുനിക തലമുറ ഇന്നനുഭവിക്കുന്ന സന്തുലിതമായ സാമൂഹ്യ ചുറ്റുപാടില്* മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് സ്ത്രീകളുടെ ഈ വളര്*ച്ചയാണ്. ഒരേസമയം ഉന്നത വിദ്യാഭ്യാസം നേടുകയും ജോലിചെയ്യുകയും കുടുംബം നയിക്കുകയും ചെയ്യുന്ന വനിതകള്* ഇന്ന് അസാധാരണ കാഴ്ചയല്ല. തീരുമാനങ്ങളെടുക്കാനുള്ള കഴിവിലും പ്രശ്ന പരിഹാരങ്ങളിലും നമ്മുടെ അമ്മപെങ്ങന്*മാരും ഭാര്യമാരും നമ്മെക്കാള്* മിടുക്കരാണെന്ന് ലജ്ജയോടെയെങ്കിലും സമ്മതിക്കുന്ന പുരുഷന്*മാരെ സൃഷ്ടിക്കാനായെന്നതാണ് സത്രീ ശാക്തീകരണത്തിന്*റെ ഫലം.

എങ്കിലും അത്യന്തികമായി സ്ത്രീ അബലയാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികള്*. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്*, ബലാല്*സംഗഭീഷണികള്* , പ്രായഭേദമന്യെയുള്ള ലൈംഗിക ചൂഷണങ്ങള്* മുതല്* അറുപത്തിയൊന്നു വയസായ കേരള നിയമസഭയിലെ കേവലം എട്ട് വനിതാ ഇരിപ്പിടങ്ങളിലൊതുങ്ങിയ (പതിനാലാം നിയമസഭ) സ്ത്രീപ്രാതിനിധ്യത്തില്* വരെ മലയാളി സ്ത്രീവിരുദ്ധത കാണാം. അവരുടെ അഭിപ്രായങ്ങളെ, പരിഭവങ്ങളെ, സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ അവജ്ഞയോടെ നോക്കുമ്പോഴാണ് മലയാളി 'പൊരിച്ച മീനി'ന്*റെ രാഷ്ട്രീയം കണ്ടില്ലാ എന്ന് നടിക്കുന്നത്. സ്ത്രീയുടേതും പുരുഷന്*റേതുമെന്നും സമൂഹം തരം തിരിച്ചു വെച്ച മേഖലകളെല്ലാം രണ്ടുപേരുടേതുമാണെന്നും ഈ ലോകം രണ്ടുപേര്*ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും ഈ സമൂഹത്തില്* പിറന്നു വീഴുന്ന ഓരോ കുഞ്ഞും മനസിലാക്കുന്ന ദിവസം ഇവിടെ സ്ത്രീകള്* രാപ്പകല്* ഭേദമന്യെ ധൈര്യപൂര്*വം പുറത്തിറങ്ങി നടക്കുകയും ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ള ജോലി ചെയ്യുകയും ആര്*ജവമുള്ള അഭിപ്രായം പറയുകയും അധികാരസ്ഥാനങ്ങളിലിരിക്കുകയും ചെയ്യും. അങ്ങനെയൊരു ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ നമ്മുടെ ആണ്*വര്*ഗം പുച്ഛത്തോടെ കാണുന്നിടത്തോളം സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങള്* ഉയര്*ന്നു കേള്*ക്കുക തന്നെ ചെയ്യും. എല്ലാ കാലത്തും ഇത്തരം ശബ്ദങ്ങളെ നിശബ്ദമാക്കാന്* സംസ്കാരവും മതവും പാരമ്പര്യവും പറഞ്ഞവരുണ്ടായിരുന്നു എന്നാണ് ചരിത്രം. ശബ്ദമുയര്*ത്തിയവരെ അന്ന് അഴിഞ്ഞാട്ടക്കാരികളെന്നും ഇന്ന് ഫെമിനിച്ചികളായും ചിത്രീകരിക്കുന്നവര്*ക്ക് ഇങ്ങനെ കുറച്ച് അഴിഞ്ഞാട്ടക്കാരികളുണ്ടായത് കൊണ്ടാണ് ഇപ്പോള്* മാറ് മറച്ചും കല്ലുമാല പൊട്ടിച്ചും നമ്മുടെ സ്ത്രീകള്* നടക്കുന്നതെന്ന് സ്മരണ ഉണ്ടാവണം. സ്ത്രീ ശക്തയാണ്. സ്ത്രീ ശാക്തീകരണം കേവലം സ്ത്രീയുടെ പുരോഗതിയല്ല. അവള്* പ്രതിനിധാനം ചെയ്യുന്ന കുടുംബത്തിന്*റെ, സമൂഹത്തിന്*റെ പുരോഗതിയാണ്.

~MiLi~
8th August 2018, 09:59 PM
Smartu...samayam 10 aavan ponu

I have emailed 7 entries from our team

Saji
Pulijose
Jac
Highrange
Striker
Wanderer
And Mili

Olakkamel Tharavaadu guys...thank u so much .....well done guys...

:rock:



Sent from my LG-H860 using Tapatalk

IddukI GolD
8th August 2018, 10:00 PM
പോഞ്ഞിക്കര ഫയൽവാൻസ്* entry 4

സ്ത്രീ ശാക്തീകരണം : വിശകലനം


"പിതാ രക്ഷതി കൗമാരേ,


ഭര്*ത്താ രക്ഷതി യൗവനേ,


പുത്രോ രക്ഷതി വാര്*ദ്ധക്യേ,


നഃ സ്ത്രീ സ്വാതന്ത്ര്യമര്*ഹതി."

നൂറ്റാണ്ടുകൾക്കു മുൻപ് മനു സ്*മൃതിയിൽ എഴുതപെട്ട ശ്ലോകം ആണിത്.സ്ത്രീയെ വെറും ഭോഗവസ്തു മാത്രമായും അകത്തളത്തിനു പുറത്തു അതിർവരമ്പുകൾ നിലനിന്നിരുന്നതുമായ പുരാതന കാലഘട്ടത്തിൽ ഇങ്ങനെയൊരു ശ്ലോകം എഴുതപ്പെട്ടതിൽ തെല്ലും അത്ഭുതപ്പെടാനില്ല. അവിടുന്നിങ്ങോട്ടു സാംസ്*കാരികമായും ബൗദ്ധികമായും ജീവിതശൈലിയിലും ശാസ്ത്ര സാങ്കേതങ്ങളിലും മറ്റും മനുഷ്യരാശി ഏറെ പുരോഗതി നേടിയിട്ടും അടിസ്ഥാനപരമായി ഇന്നും പുരുഷസമൂഹം സ്ത്രീയെ നിർവചിക്കുന്നത് പ്ലാസ്റ്റിക്കിനെക്കാൾ ദ്രവിക്കാൻ ബുദ്ധിമുട്ടുള്ള വിഷാംശം നിറഞ്ഞ ഇ അക്ഷരങ്ങളിലാണ്.

സ്ത്രീ ശാക്തീകരണവും സമൂഹവും

എന്താണ് സ്ത്രീ ശാക്തീകരണത്തിന്റെ പ്രസകതി?അതിനുത്തരം കിട്ടണമെങ്കിൽ എങ്ങനെയാണ് സ്ത്രീ അശക്തയായി മാറുന്നത് എന്ന് തിരിച്ചറിയണം.ഒരു ആരോഗ്യവാനായ മനുഷ്യൻ പിറവിയെടുക്കുന്നത് മുഖവും, കയ്യും, കാലും, ലൈംഗിക അവയവങ്ങളോട് കൂടി മാത്രമെന്നാണ് വെപ്പ്. എന്നാൽ മതം, ജാതി, അസമത്വം എന്നിങ്ങനെ ചില വിഴുപ്പു ഭാണ്ഡങ്ങൾ കൂടി കുത്തിവെച്ചാണ് സമൂഹം മനുഷ്യനെ രൂപപ്പെടുത്തുന്നത്.അതിൽ മുൻപന്തിയിൽ ഉള്ളതാണ് സ്ത്രീ എന്നാ ചട്ടക്കൂടും പുരുഷൻ എന്നാ പ്രത്യേകാവകാശവും.പുരുഷൻ തനിക്കു പച്ച കുത്തിയ പോലെ കിട്ടിയ പ്രേത്യേകാവകാശം ആഘോഷിച്ചു സ്വാതന്ത്ര്യത്തിന്റെ മതിൽക്കെട്ടുകൾ ഓരോന്നായി ചാടിക്കടന്നു ബാല്യവും കൗമാരവും യൗവനവും പിന്നിടുമ്പോൾ, ഭക്ഷണത്തിലും വസ്ത്രത്തിലും സ്വന്തം താല്പര്യങ്ങൾ അപ്രസക്തമാക്കപെട്ടു വിവേചനങ്ങളുടെ ചാപ്പ കുത്തി ആർത്തവത്തിന്റെ ജീവപര്യന്തം തടവിൽ ശിഷ്ട ജീവിതം നയിക്കുന്നവളാണ് സ്ത്രീ.ഇങ്ങനെ രണ്ട് കൈവഴികളിലൂടെ ഒഴുകി വിവാഹം എന്നാ ബിന്ദുവിൽ ഒന്നാവുമ്പോൾ പുരുഷൻ തന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെയും സ്ത്രീ അത് തന്റെ ജന്മോദ്ദേശ്യം ആയും കണക്കാക്കുന്നു. അതായതു വിവാഹം അല്ല സ്ത്രീയെ തടവിലാക്കുന്നതു മറിച്ചു അത് അനിവാര്യമായ ഒരു തുടർച്ച മാത്രമാണ്.

സ്ത്രീ ദുർബലയാണോ?

ഒരിക്കലുമല്ല,സ്ത്രീയുടെ സാഹചര്യത്തിൽ ആയിരുന്നു പുരുഷനും വളർന്നു വന്നതെങ്കിൽ ഏറ്റവും വലിയ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്നത് പുരുഷൻ ആയിരുന്നേനെ. ആർത്തവം പോലൊരു നിത്യനരകവും പ്രസവം പോലൊരു അതിസാഹസികതയും താങ്ങാനുള്ള കെൽപ്പ് പുരുഷനില്ല എന്നതാണ് സത്യം.

Striker
8th August 2018, 10:18 PM
രണ്ടു essay വായിക്കാൻ വന്നാൽ ഇവിടെ ഒന്നും ഇല്ലല്ലോ

Highrange
8th August 2018, 10:20 PM
രണ്ടു essay വായിക്കാൻ വന്നാൽ ഇവിടെ ഒന്നും ഇല്ലല്ലോഫെസ്റ്റിവല്* മൂഡ് ഒന്നും ആര്*ക്കും ഇല്ല... ഉറക്കം..

~MiLi~
8th August 2018, 10:29 PM
Baaaki teams...come'on b a sport....

Post ur essays!

Sent from my LG-H860 using Tapatalk

IddukI GolD
8th August 2018, 10:34 PM
Baaaki teams...come'on b a sport....

Post ur essays!

Sent from my LG-H860 using Tapatalk

ഇനിയും എഴുതാനുണ്ടായിരുന്നു സമയപരിമിതി മൂലം കഴിഞ്ഞില്ല

~MiLi~
8th August 2018, 10:35 PM
Ya oru incompleteness undu...

Appo complete aaaki ittooode
ഇനിയും എഴുതാനുണ്ടായിരുന്നു സമയപരിമിതി മൂലം കഴിഞ്ഞില്ല

Sent from my LG-H860 using Tapatalk

vip
8th August 2018, 10:49 PM
.https://uploads.tapatalk-cdn.com/20180808/aadc172c277f6167b99a261f5aae8d24.jpghttps://uploads.tapatalk-cdn.com/20180808/2bb29faa907a2283bb9405750b86a0c5.jpghttps://uploads.tapatalk-cdn.com/20180808/49e13ebca24e0e203776bb8276e76a64.jpghttps://uploads.tapatalk-cdn.com/20180808/be61f38bdd5e2591396c2a5e1339813b.jpghttps://uploads.tapatalk-cdn.com/20180808/c3eb73fce0c580805cacacb77781047d.jpg

Malayalee
8th August 2018, 10:57 PM
സ്ത്രീ ശാക്തീകരണം - പ്രാധ്യാനം


ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് , ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ സ്ത്രീ ശാക്തീകരണം ആവശ്യം വേണ്ടി വരുന്നതിന്റെ കാരണമാണ്. ഒരു കാര്യത്തിൽ എലാവർക്കും സമഭിപ്രായമാണ് .
പുരുഷകേന്ദ്രികൃത സമൂഹത്തിൽ സ്ത്രീ അനേകം ചുവടു പുറകിൽ തന്നെയാണ് . ഇങ്ങനെ ഒരു അവസ്ഥ എങ്ങനെ വന്നു എന്ന് നോക്കേണ്ടതുണ്ട്, അതിലേക്കു കടക്കാം

പ്രാചീന കാലഘട്ടത്തിൽ, മനുഷ്യൻ ഉണ്ടായ കാലഘട്ടത്തിൽ . കോടികണക്കിന് വർഷങ്ങൾക് മുന്നേ, സ്ത്രീയും പുരുഷനും സമൂഹത്തിൽ ഒരേ പ്രാധാന്യം ആയിരുന്നു എന്ന് വേണം കരുതാൻ. അന്നത്തെ തലമുറ നായാട്ടു നടത്തിയും ഫലങ്ങൾ പെറുക്കി എടുത്തും ആണ് ജീവിച്ചിരുന്നത്. ഒരു പുരുഷന് അനേകം സ്ത്രീ പങ്കാളികളും, ഒരു സ്ത്രീക് അനേകം പുരുഷ പങ്കാളികളും ഉണ്ടായിരുന്നിരിക്കണം.

കാലം പുരോഗമിച്ചപ്പോൾ, പ്രസവ സമയത്തു പരിചരണം വേണ്ടി വരുന്നതിന്റെ ആവശ്യകത മനസിലാക്കി മനുഷ്യൻ. ഇതായിരിക്കണം ഒരു പുരുഷ കേന്ദ്രീകത സമൂഹം ഉണ്ടായി വരാനുള്ള ആദ്യത്തെ കാരണം, അങ്ങനെ സ്ത്രീ കൂട്ടത്തിൽ ഏറ്റവും ശക്*തനായ ഒരാളെ പ്രസവ പരിചരണത്തിന് കൂട്ട് നിർത്തേണ്ടി വരുകയും, ക്രമേണെ ഒറ്റ പങ്കാളി എന്ന അവസ്ഥയിലേക്കു വരുകയും ചെയ്തിരുന്നിരിക്കണം.

ഈ ഒരു കാലഘട്ടത്തിൽ നിന്നും കുറച്ചു കൂടി മനുഷ്യൻ പുരൊഗമിച്ചു ഗോത്രങ്ങൾ രൂപീകരിച്ചു. സ്ത്രീകൾക്ക് ഒരു ദൈവത്തിന്റെ പരിഗണനയാണ് ഒരു ഗോത്ര വർഗ്ഗത്തിൽ ലഭിച്ചിരുന്നത്. അവരുടെ പരിമിത ശാസ്ത്ര ജ്ഞാനത്തിൽ , തങ്ങളുടെ കുലം നിലനിർത്താൻ സഹായിക്കുന്ന സ്ത്രീ ഒരു ദേവത തന്നെയായിരുന്നു.ഓരോ ഗോത്രത്തിലെയും പുരുഷന്മാർക്ക്.ഓരോ ഗോത്രത്തിനും അവരുടെ തനതായ സംസ്കാരം ഉണ്ടായിരുന്നു എന്ന് ഓർക്കണം.

ഇതൊക്കെ എങ്ങനെ ആയിരുന്നെങ്കിലും, കൂടുതൽ പുരുഷ കേന്ദ്രികൃതമായി മാറി ഗോത്ര വർഗ്ഗങ്ങൾ, അതിനുള്ള പ്രധാന കാരണം ഗോത്ര വര്ഗങ്ങള് തമ്മിൽ പിന്നീട് ഉണ്ടായ ഏറ്റുമുട്ടലുകൾ ആണ്. തങ്ങളുടെ നിധി ആയി കണ്ടിരുന്ന സ്ത്രീകളെ സംരക്ഷിക്കാൻ പോരിന് ഇറങ്ങേണ്ടി വന്നു കാണും കൂട്ടത്തിലെ പുരുഷന്മാർക്ക്.
സ്ത്രീ കുടുംബത്തിന്റെ ചുമതല വഹിക്കുന്നവളും പുരുഷന്റെ സഹായത്തിൽ ജീവിക്കുന്നവളും ആയ മാറ്റത്തിന്റെ ആദ്യത്തെ ചുവട് ആയി ഇതിനെ കാണാം. പുരുഷന്റെ കായിക ബലം കൊണ്ട് ജയിച്ച പോരാട്ടങ്ങളിൽ കീഴ്പെടുത്തുന്നവരെ തങ്ങളുടെ സംസ്കാരത്തിൽ ഉൾപെടുത്തി അവരിൽ ഒരാളായി നിർത്തിയിരുന്നപ്പോഴും സമൂഹത്തിൽ സ്ത്രീകളുടെ പ്രാധ്യാനം കൂടുതൽ തന്നെയായിരുന്നു.

ക്രമേണെ തങ്ങളുടെ ഗോത്ര സംരക്ഷണത്തിന് വേണ്ട മാർഗങ്ങൾ അവലംബിക്കേണ്ടി വന്നു ഓരോ ഗോത്ര വർഗത്തിനും. അതിനു വേണ്ടി പോരാളികളെ പരിശീലിപ്പിക്കാനും, തങ്ങളുടെ സംഘബലം വർദ്ധിപ്പിക്കാനും സദാ സന്നദ്ധരായ ഒരു പടയെ ഉണ്ടാക്കി എടുക്കേണ്ടി വന്നു അവർക്കു.
വ്യത്യസ്ത ഗോത്ര വര്ഗങ്ങള് തമ്മിൽ ഉള്ള യുദ്ധത്തിൽ വിജയിക്കുന്നവർ, അത് തങ്ങളുടെ കഴിവ് കൊണ്ടാണെന്നും, അത് കൊണ്ട് തങ്ങളിൽ ഒരാൾ മതി ഗോത്ര ചുമതല വഹിക്കാനെന്നും വിചാരിച്ചു കാണണം.

അങ്ങനെ പുരുഷ കേന്ദ്രിക്രത സമൂഹം രൂപപ്പെട്ടു. തങ്ങളുടെ വിശ്വാസങ്ങളും സംസ്കാരവും സംരക്ഷികളായിരുന്നു അവരുടെ ജീവിത ദൗത്യം.
ഈ കാലഘത്തിൽ ആവണം സ്ത്രീകളെ ആദ്യമായി പുരുഷന്മാർ വേർതിരിച്ചു കാണാൻ തുടങ്ങിയത്. അടിക്കടി ഉണ്ടാവുന്ന യുദ്ധങ്ങൾ അവരെ തളർത്തിയിരുന്നു. അത് കൊണ്ട് തന്നെ എലാ സ്ത്രീകളെയും സംരക്ഷിക്കുന്നതിന് പകരം കൂട്ടത്തിൽ നിന്നും അവർ തിരഞ്ഞ എടുക്കാൻ തുടങ്ങി കാണണം. അബലകളായ സ്ത്രീകൾ തിരസ്കരിക്കപ്പെട്ടു. ഗോത്രം നിലനിർത്താൻ കൂടുതൽ പുരുഷന്മാരെ വേണ്ടി വന്നു ഓരോ കുടുംബത്തിനും. അങ്ങനെ സ്ത്രീകൾക്കുള്ള പരിഗണന കുടുംബത്തിൽ തന്നെ കുറഞ്ഞു വന്നു.

ആധിപത്യത്തിന് വേണ്ടിയുള്ള യുദ്ധങ്ങൾ പുരുഷനെ പുറം ലോകവുമായി കൂടുതൽ അടുപ്പിച്ചു. പിന്നീട് ഓരോ ഗോത്രവും തങ്ങളുടെ പടയാളികളെ പരിവേക്ഷണത്തിനു അയച്ചു. പുറം ലോകവുമായി അങ്ങനെ ഉണ്ടായ അടുപ്പം അവനെ കച്ചവടത്തിൽ കൂടുതൽ സഹായിച്ചു. തങ്ങളുടെ ചുറ്റുപാടിൽ ലഭിക്കാത്ത വസ്തുക്കളുടെ ആയി മനുഷ്യന്റെ നിലനിൽപ്പിന്റെ പ്രധാന കാരണം. കച്ചവടത്തിന്റെ കുത്തക അവകാശം പുരുഷനിൽ നിക്ഷേപിക്കപെട്ടു. പണം ആയി എല്ലാത്തിനും വലുത്. അത് കച്ചവടം ചെയ്തും സാമ്രാജ്യം കീഴടക്കിയും ഉണ്ടാക്കിയ പുരുഷന്മാർ സമൂഹത്തിൽ ഒരുപാട് മുന്നിൽ എത്തി.

പിന്നെയും ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത്തരത്തിൽ ഉള്ള ഗോത്രങ്ങൾ വലുതായപ്പോൾ രാജവംശങ്ങളായി. മനുഷ്യൻ കൂടുതൽ സ്വാർത്ഥനായി. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും കൂടുതൽ അധികാരവും പണവും സമ്പാദിക്കാനും മാത്രമായി അവരുടെ ശ്രമം. ഒരു രാജ്യം കീഴ്പ്പെടുത്തുന്ന സൈന്യം അവരുടെ സംസ്കാരം കീഴ്പ്പെടുത്തിയ ജനതയുടെ മേൽ അടിച്ചേൽപിക്കാൻ തുടങ്ങി.

തങ്ങളുടെ സംസ്കാരവും വിശ്വാസങ്ങളും മാറ്റേണ്ടി വന്നു മനുഷ്യന്. കുറെ അന്ധ വിശ്വാസങ്ങൾ മാറിയെങ്കിലും, സാംസ്*കാരിക അധഃപതനത്തിന്റെ തുടക്കമായിരുന്നു അത്. സ്ത്രീകളുടെ സമൂഹത്തിൽ ഉള്ള പ്രാധ്യാനം നന്നായി കുറഞ്ഞു. പണം, അധികാരം, കച്ചവടം, സൈന്യ ബലം, അങ്ങനെ നിലനിൽപിന് ആവശ്യമുള്ള എലാ മേഖലയിലും പുരുഷന്മാർ മുന്നിലെത്തി. പണം കൊടുത്താൽ ലഭിക്കുന്ന ഒരു ഒരുപിടി ആയും സ്ത്രീകളെ അവർ കൈകാര്യം ചെയ്തു.
സാമ്രാജ്യങ്ങൾ സൃഷ്ടിക്കപെട്ടപോലും സ്ത്രീകൾ സമൂഹത്തിൽ വളരെ താഴ്ന്ന നിലയിൽ തന്നെയായിരുന്നു.

Malayalee
8th August 2018, 10:58 PM
പല സ്ത്രീകളും വിനോദത്തിനു വേണ്ടിയുള്ള ഒരു ഉപാധി മാത്രമായി. സാധാരണ സ്ത്രീകൾ കുടുംബം നോക്കുന്നവർ മാത്രമായി ചുരുങ്ങി.
പുരുഷാധിപത്യ സമൂഹത്തിൽ ഉണ്ടായ മതങ്ങളും സാംസ്*കാരിക ചടങ്ങുകളും കെട്ട് കഥകളും എല്ലാം സ്ത്രീകളെ പുരുഷ സംരക്ഷണത്തിൽ കഴിയേണ്ടവളായി ചിത്രീകരിച്ചു. ഒരു തരത്തിൽ ഉള്ള സാമൂഹിക - രാഷ്ട്രീയ അടിച്ചമർത്തലായി ഇതിനെ കാണാം. പുരുഷ സംരക്ഷണമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ ശ്രെമിച്ച സ്ത്രീകളെ ഒക്കെ മോശമായി ആണ് വിലയിരുത്തിയിരുന്നത്. തന്റെ പതിയുടെ വാക് വക വെക്കാതെ കുടിലിനു പുറത്തിറങ്ങിയ സീതയുടെ അനുസരണക്കേടിന്റെ ഫലമായി ഉണ്ടായ സംഭവ വികാസങ്ങളായി രാമായണത്തെ കാണാവുന്നതേ ഉള്ളു. ശാസ്ത്ര വളർച്ചക്ക് മുന്നേയുള്ള ഈ കാലഘട്ടത്തിൽ ചരിത്രത്തിൽ സ്ത്രീകൾക്ക് ഏറ്റവും സ്വാധീനം മാത്രമേ ഉണ്ടായിരുന്നുള്ളു.

മനുഷ്യൻ അന്ത വിശ്വാസങ്ങളെ മറന്നു ശാസ്ത്രത്തിൽ വിശ്വസിച്ചു തുടങ്ങിയതോടെ സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണ കൂടി കൂടി വന്നു. ആയിരകണക്കിന് കൊല്ലങ്ങൾ ഒരു പുരുഷാധിപത്യ സമൂഹത്തിൽ ജീവിച്ച സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കാം ഇനി.
പഴയ സംസ്കാരം മൊത്തമായി കൈവെടിയാതെ ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന സ്ത്രീ പുരുഷ വേർതിരിവ് ഇപ്പോഴും ഉണ്ടെന്നുള്ളത് ഒരു പരമ സത്യമാണ്. പൂർണമായി ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്രം ഉണ്ട്
ഇതിന്റെ കാരണം വര്ഷങ്ങളായി തലമുറകളായി പ്രചരിപ്പിച്ചിരുന്നു വിശ്വാസങ്ങൾ ആണ്. ഈ വിശ്വാസങ്ങളെ കൂട്ട് പിടിച്ചു തങ്ങളുടെ പെൺകുട്ടികളെ ഒട്ടും സ്വാതന്ത്രം നൽകാതെ ആണ് മാതാപിതാക്കൾ വളർത്തുന്നതു. ചെറുപ്പ കാലം മുതൽ തന്നെ അവർ പെൺകുട്ടികളെ ആൺകുട്ടികളിൽ നിന്നും അകറ്റി വളർത്തുന്നു. പെൺകുട്ടികൾ ആൺകുട്ടികളുമായി അടുത്ത് ഇടപെടുന്നത് എന്തോ അപകടം വരുത്തി വെക്കും എന്ന ധാരണ ആണ് ഉള്ളത്. പെൺകുട്ടികളെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഉള്ള അവസരങ്ങൾ നൽകുന്നില്ല. വീടിന്റെ നാല് ചുവരിന്റെ ഉള്ളിൽ കഴിയുന്ന സ്ത്രീകൾ സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ കുറവായതു കൊണ്ട് അവര്ക് അതിന്റെ പരിചയ കുറവ് നന്നായിട്ടുണ്ട്. വിദ്യാഭ്യാസം ഉള്ള ഏതൊരാൾക്കും അറിയാവുന്നതാണ് സ്ത്രീകൾ പുരുഷനേക്കാൾ ഒട്ടും പിന്നിൽ അല്ല എന്ന്, പക്ഷെ ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ ഡിഗ്രി കാലം വരെ വളരെ നന്നായി പഠിച്ചു , പിന്നീട് ശിഷ്ട കാലം കുടുംബിനി ആയി കഴിയുന്നു.
മനുഷ്യ പുരോഗതിക്ക് ഏറ്റവും ആവശ്യം കഴിവുള്ളവരെ ആണ്. സ്ത്രീകളെ അടിച്ചമർത്തുന്നതോടെ മനുഷ്യ പുരോഗത്തിൽ പകുതി ആയി കുറയുന്നതായി കണക്കാക്കാം. പുരുഷന്മാർ ഭരിക്കുന്ന രാജ്യത്തിൽ അവർ ഉണ്ടാകുന്ന നിയമങ്ങളും അവരുടെ താല്പര്യങ്ങളും എലാം പുരുഷ കേന്ദ്രികതമാവുന്നതിൽ അത്ഭുതപ്പെടാനില്ല

ഇതിനു എതിരെ ശബ്ദം ഉയർത്തുന്ന ഫെമിനിസ്റ്റുകൾ പലപ്പോഴും തീവ്ര വാദകരാണ്. അവരുടെ ആവശ്യങ്ങൾ പലപ്പോഴും പ്രായോഗികമല്ല. സ്ത്രീ കേന്ദ്രികതമായ ഒരു സമൂഹം ഉണ്ടാകേണ്ട ആവശ്യമില്ല. സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ആണ് വേണ്ടത്. ഇന്നത്തെ അഴിമതിയും കെടുകാര്യസ്ഥാതയും നിറഞ്ഞ നാറിയ രാഷ്ട്രീയ ഭരണത്തിൽ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്രം നൽകുന്നത് അവർക്കു തന്നെ ദോഷം ചെയ്യും എന്ന സത്യം അവർ മനസിലാക്കണം. കെട്ടുറപ്പ് ഇല്ലാത്ത നിയമങ്ങളും നിയമ സംവിധാനങ്ങളും സ്ത്രീകളെ സംരക്ഷിക്കാൻ പോരുന്നതല്ല

പഴയ കാലം അല്ല ഇപ്പോൾ, കായിക ബലം കൊണ്ട് ജീവിതം പുലർത്തേണ്ട കാര്യമില്ല. ബുദ്ധി ശക്തിക്കു ആണ് പ്രാധ്യാനം. കഴിവുറ്റ ഒരു ഭരണകൂടം ഉണ്ടെങ്കിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തത്തോടെ ജീവിക്കാവുന്നതേ ഉള്ളു.
മനുഷ്യാവകാശങ്ങളിൽ സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീക്ക് പുരുഷന് തുല്യം സാമൂഹിക പരിഗണ ലഭിക്കാനായി എന്ത് വേണമെന്ന് നോക്കാം

അന്ത വിശ്വാസങ്ങളെ ആദ്യം തിരസ്കരിക്കാൻ ജനങ്ങൾ തയ്യാറാവണം. പ്രാചീന കാലത്തു സാംസ്കാരികമായി പുറകിലായിരുന്ന വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന ജനങ്ങളെ ഒരു സമൂഹമായി നിലനിർത്താനാണ് മതങ്ങളും മറ്റു അന്ധവിശ്വാസങ്ങളും സൃഷ്ടിച്ചത് എന്ന് വ്യക്തമാണ്.
നല്ല ഒരു പുരുഷന്റെ തണലിൽ അധ്വാനം ഇല്ലാതെ ജീവിച്ച സുഗിച്ചു തീർക്കേണ്ടതല്ല ജീവിതം എന്ന് സ്ത്രീകൾ സ്വയം തിരിച്ചറിയണം.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ പോലെ വളർത്തണം. വിദ്യാഭ്യാസത്തിനു ആവണം കൂടുതൽ പ്രാധാന്യം. ചെറുപ്പകാലത്തിൽ തന്നെ ആൺകുട്ടികളുമായി അടുത്ത ഇടപെടാൻ അവസരം ഉണ്ടാകണം, സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും, സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രാപ്തരാക്കണം. അത്തരം കഴിവുള്ള പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുമ്പോൾ സ്ത്രീധനം നൽകരുത്.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീകളെ അനുവദിക്കണം. പക്വതയില്ലാത്ത പ്രായത്തിൽ താല്പര്യമില്ലാത്ത വിവാഹ ബന്ധത്തിന് അവരെ നിര്ബന്ധിക്കുന്നത് ഭാവിയിൽ സ്ത്രീയുടെയും പുരുഷന്റെയും ജീവിതം ദുരിത പൂർണമാക്കും.
വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടികളെ കല്യാണം കഴിച്ചു ഭർത്താവിന്റെ ചിലവിൽ താമസിപ്പിക്കുന്നത്, അവരെ ഒരു തരത്തിൽ അടിമകൾ ആകുന്നതിനു തുല്യമാണ്. ഇത്തരത്തിൽ സാമ്പത്തികമായി ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾക് ജീവിതത്തിൽ സ്വാതന്ത്രം കുറവായിരിക്കും. ഇങ്ങനെ ജീവിക്കുന്ന സ്ത്രീകൾ സ്ത്രീ സ്വാതന്ത്രത്തിനു വേണ്ടി ശബ്ദിക്കുന്നതിൽ കാര്യമില്ല. അത് കൊണ്ട് വിദ്യാഭ്യാസം കുറവായ പെൺകുട്ടികൾക്കും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള ഒരു സ്വയം തൊഴിൽ അറിഞ്ഞിരിക്കണം.വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സ്ത്രീകൾ എന്നല്ല പുരുഷന്മാർ ആയാലും സമൂഹത്തിൽ ഒരു വിലയും ഉണ്ടാവില്ല എന്നത് നഗ്ന സത്യമാണ്.

ശാസ്ത്ര പുരോഗതി സ്ത്രീകൾക് ഒരുപാട് ഗുണം ചെയ്യാൻ പോകുന്നു. കൃത്രിമ ഗർഭധാരണം, വാടക ഗർഭപാത്രം ഒക്കെ അവരെ തൊഴിലിൽ കൂടുതൽ ശ്രെദ്ധിക്കാൻ സഹായിക്കേണ്ടതാണ്.
ചെറുപ്പകാലത്തിൽ പെൺകുട്ടികളുമായി അടുത്തിടപെടാൻ സാധിച്ചാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ആൺകുട്ടികൾക്കും സഹായിക്കും.
സിനിമകളാണ് സ്ത്രീകളെ കുറിച്ച് തെറ്റായ ധാരണ പരത്തുന്നത് എന്ന സത്യം മനസിലാക്കണം. പഴയ പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ മാസ്സ് മസാല പടങ്ങളും പൈങ്കിളി പ്രേമ കഥകളും ഉണ്ടായതു പഴയ പുരുഷ കേന്ദ്രികൃത സമൂഹത്തിന്റെ സൃഷ്ടി ആണെന്നും, സ്ത്രീകളെ വില കുറച്ച കാണരുതെന്നും അവർ മനസിലാക്കണം.

അല്ലെങ്കിൽ സ്ത്രീകളെ മത്സരിച്ചു വശീകരിച്ചു ലൈംഗിക ചൂഷണം നടത്തി ഉപേക്ഷിച്ചു രസിക്കാനായിരിക്കും അവർക്കു താല്പര്യം.
സ്വന്തം ചൊൽപ്പടിയിൽ നിർത്തി ആൺകുട്ടികളെ കൊണ്ട് കാര്യം സാദിക്കുന്നതിൽ സ്ത്രീകൾ പിന്നോട് പോകണം. എന്തിനും ഏതിനും ഒരു "സിൽക്ക്" വാങ്ങി കൊടുത്തു പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ സമ്മദിക്കരുത്. "സിൽക്ക് മാനിയ" എന്ന് ഇത്തരം പ്രവണതകളെ വിശേഷിപ്പിക്കാം.
ചില സ്ത്രീകൾ മാനം വിട്ടു ജീവിക്കുന്നത്, മൊത്തത്തിൽ സ്ത്രീത്വത്തിനു ഒരു അപമാനമാണ്. ഇത്തരം സ്ത്രീകളെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിൽ ജീവിക്കാൻ മറ്റുള്ളവർ സഹായിക്കണം.

തോന്നിയത് പോലെ വസ്ത്രം ധരിച്ചു തേരാപാരാ നടക്കുന്നത് ആണ് സ്ത്രീ സ്വാതന്ത്രം എന്ന് വിചാരിക്കുന്നത് വിഡ്ഢിത്വമാണ്. ഒരുപാടു അണിഞ്ഞു ഒരുങ്ങി സ്ത്രീകളെ നടത്തുന്നത് പഴയ രാജ ഭരണകാലത്തെ സമ്പ്രദായം ആയിരിക്കണം. വസ്ത്രധാരണത്തിൽ ഉള്ള ഈ സ്ത്രീ പുരുഷ വ്യത്യാസം സ്ത്രീകളെ ഒരു കാഴ്ച വസ്തു ആകാൻ ഉള്ള പുരുഷ കേന്ദ്രികൃത നിലപാട് ആണോ എന്ന് സംശയിക്കേണ്ടി വരും.കൂടുതൽ ലളിതമായ വസ്ത്ര ധരണം സ്ത്രീ പുരുഷ ഐക്യത്തിന് സഹായിക്കും.

സ്ത്രീ വസ്ത്രധാരണമാണ് സമൂഹത്തിൽ പീഡനങ്ങൾ കൂടാൻ ഉള്ള കാരണം എന്നുള്ളത് തെറ്റായ കണ്ടുപിടിത്തമാണ്. കപട സദാചാരവും, ലൈംഗീക അരാജകത്വം ആണ് ഇതിന്റെ കാരണങ്ങൾ. ലൈംഗികത പരിപാവനമായി സൂക്ഷിക്കുന്ന സ്ത്രീകളുടെ തെറ്റായ കാഴ്ചപ്പാട് ഈ മാറിയ കാലഘട്ടത്തിൽ മാറണം. സ്ത്രീകൾ കൂടുതൽ തുറന്ന മനസുള്ളവരായാൽ ലൈംഗിക സുഖം മോഹിച്ചുള്ള കപട സ്നേഹബന്ധങ്ങളിൽ നിന്നും രക്ഷപെടാം. ചെറുപ്പ കാലം മുതൽ ഒരുപാടു സുഹൃത് ബന്ധങ്ങൾ സൂക്ഷിക്കുന്ന സ്ത്രീകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല
സ്വയം പര്യാപത ഉള്ള സ്ത്രീകൾ ജീവിതത്തിൽ മറ്റുള്ളവരുടെ സൗജന്യത്തിനു വേണ്ടി നിൽക്കരുത്. സ്ത്രീകളെ തുല്യരായി കണ്ട് അവരെ പരിധിക് പുറമെ സഹായിക്കുന്ന ഇന്ത്യൻ വിവാഹ നിയമങ്ങൾ ഒക്കെ മാറ്റേണ്ടതുണ്ട്.

അമേരിക്ക, ബ്രിട്ടൺ പോലത്തെ വികസിത രാജ്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്രം, നിയമ വായിച്ച ജീർണിച്ച ഇന്ത്യൻ സമൂഹത്തിൽ ലഭിക്കും എന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നത് കഷ്ടമാണ്. നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ട പുരുഷ കേന്ദ്രികൃത സമൂഹത്തിൽ സ്ത്രീകൾക് പ്രാധാന്യമേറി വരുന്നുണ്ട്. അതിനു ആക്കം കൂട്ടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രായോഗികമായ സഹകരണം ഗുണം ചെയ്യും.

Smartu
8th August 2018, 11:41 PM
ente essat sheriku copy aavnila

vip
9th August 2018, 12:04 AM
ente essat sheriku copy aavnilaTeam PP - Smartu Entryhttps://uploads.tapatalk-cdn.com/20180808/7cc74040cef45038c6fed4184b7eaf6a.jpghttps://uploads.tapatalk-cdn.com/20180808/4a14693b7aa5945872a3f4c7ed194247.jpghttps://uploads.tapatalk-cdn.com/20180808/65e0be3eae2f59240365700df8ddf13b.jpghttps://uploads.tapatalk-cdn.com/20180808/49a9df7f518a6595bb3d5cd0c73e919e.jpg

~MiLi~
9th August 2018, 07:48 AM
Essays :clap:
jayan;

Jayetta...essay post karo!

Baaki ellarum thanne post cheythu..

Well done guys



Sent from my LG-H860 using Tapatalk

~MiLi~
9th August 2018, 07:52 AM
Njangalude team Sajiyettan innale Mars'lo moon'lo ...vere etho galaxyil aaya karanam post cheythitilla...galaxylekku ponenu mumbu essay ayachu thanna karanam, samayathinu Smartunu ayachu koduthittundu..

Sajiyettan galaxyil ninnu irangi vannengil...essay postiyaaalum :kiki:

Sent from my LG-H860 using Tapatalk

~MiLi~
9th August 2018, 07:54 AM
But i missed reading essays from writers like Sootrettan...thumbz...royichan..intexettan :sadwalk:

Nidhi...Fontu... :thinker:

Anywyz kudos to all those who took efforts to write :rock:



Sent from my LG-H860 using Tapatalk

IddukI GolD
9th August 2018, 10:24 AM
Ya oru incompleteness undu...

Appo complete aaaki ittooode

Sent from my LG-H860 using Tapatalk

ടൈം കഴിഞ്ഞില്ലേ? ആർക്കും എതിർപ്പിലെങ്കിൽ complete ചെയാം

~MiLi~
9th August 2018, 10:37 AM
Olakkamel Tharavaadu - Sajiyettan's entry :rock: (essay mailed yday)
~Saji~;


19261



19262


19263

pulijose
9th August 2018, 10:49 AM
But i missed reading essays from writers like Sootrettan...thumbz...royichan..intexettan :sadwalk:

Nidhi...Fontu... :thinker:

Anywyz kudos to all those who took efforts to write :rock:



Sent from my LG-H860 using Tapatalk

fontu ezhuthiyirunnel moopparkk thanne prathyekam thread vendi vannene...:grin:

~MiLi~
9th August 2018, 10:50 AM
:scooter: appo arinjondu ezhuthathirunnenu namukku nandhi parayaam





fontu ezhuthiyirunnel moopparkk thanne prathyekam thread vendi vannene...:grin:

pulijose
9th August 2018, 10:54 AM
ente essat sheriku copy aavnila

nee copy adichaano ezhuthunnath :gojira:

~MiLi~
9th August 2018, 11:05 AM
ayyo enikku vayya :rofl:




nee copy adichaano ezhuthunnath :gojira:

~Saji~
9th August 2018, 11:07 AM
fontu ezhuthiyirunnel moopparkk thanne prathyekam thread vendi vannene...:grin:

:kiki::kiki:

~Saji~
9th August 2018, 11:08 AM
Thanks ~MiLi~;
:kayyadi:

pulijose
9th August 2018, 01:29 PM
Essay ezhuthiya ellavarkkum :salute:
Team Olakka:kayyadi:
Team Ponjikkara :kattubrand:
Team Puliyoor :nakki:

~MiLi~
9th August 2018, 06:19 PM
Puliyooril 13 peru undaayittu pavam Smartu mathram ezhuthiyathu mosham aayi poi...jaaago puliyoor jaaago....aa perinodu engilum nandhi kaaniku

:scooter:

Sent from my LG-H860 using Tapatalk

~MiLi~
8th September 2018, 05:33 PM
Smartu[/MENTION];

Ithinte result aduthu enganem veruo

Sent from my LG-H860 using Tapatalk

Smartu
8th September 2018, 10:48 PM
[B @Smartu (http://www.snehasallapam.com/members/6327.html);

Ithinte result aduthu enganem veruo

Sent from my LG-H860 using Tapatalk[/B]

samayam edukkum.

Smartu
10th December 2018, 02:59 PM
[B @Smartu (http://www.snehasallapam.com/members/6327.html);

Ithinte result aduthu enganem veruo

Sent from my LG-H860 using Tapatalk[/B]

result vararyi ennu thonunu. miliyude teamile jjj yude essay vaayichu judge ezhunettu ninnu salute adikukayum adehathinu prethega abhinandanam nalkanam ennu parayanum paranju :kiki::kiki:

~MiLi~
10th December 2018, 03:08 PM
result vararyi ennu thonunu. miliyude teamile jjj yude essay vaayichu judge ezhunettu ninnu salute adikukayum adehathinu prethega abhinandanam nalkanam ennu parayanum paranju :kiki::kiki:Jjj ne njan venel tkt eduthu judgente aduthu paranju vidaam...ktpdchu angu umma vechotte

Sent from my LG-H860 using Tapatalk

Smartu
10th December 2018, 03:33 PM
Jjj ne njan venel tkt eduthu judgente aduthu paranju vidaam...ktpdchu angu umma vechotte

Sent from my LG-H860 using Tapatalk

judginodu chodikam umma vekano ennu :kiki:

Smartu
8th June 2019, 10:40 AM
Winners

1. Lonely WANDERER - Olakka
2. Striker - Olakka
3. VIP - phayalvan

High range nte also nalla abhiprayam aanu judge paranje :sankadam:

@~MiLi~ (http://www.snehasallapam.com/members/7948.html); @vip (http://www.snehasallapam.com/members/6850.html) @appuni (http://www.snehasallapam.com/members/6872.html);