PDA

View Full Version : BEST ACTOR REVIEW ..best kanna bestaNthoNi
13th December 2010, 08:15 PM
വെള്ളിത്തിരയിലെ താരമാകാന്* കൊതിച്ചു സ്വപ്നം കണ്ടു നടക്കുന്ന നിരവധി പേര്* നമുക്ക് ചുറ്റിലും ഉണ്ട്. പക്ഷെ സ്വപ്നം കാണുന്നതിനോടോപ്പം തന്നെ അത് പ്രാവര്*ത്തികമാക്കാന്* എന്തിനും തയ്യാറാകാന്* തുനിഞ്ഞിറങ്ങുന്ന ആള്*ക്കാര്* വളരെ ചുരുക്കം തന്നെയായിരിക്കും. ബിഗ്* സ്ക്രീന്* മൂവീസിന്റെ ബാനറില്* നവാഗത സംവിധായകന്* 'മാര്*ട്ടിന്* പ്രക്കാദ് ' സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്* ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തിന്റെ കഥ പറയുന്നു

സ്കൂള്* അധ്യാപകനായ മോഹന്റെ (മമ്മൂട്ടി) ജീവിതാഭിലാഷമാണ് വെള്ളിത്തിരയിലെ ഒരു മികച്ച താരമാകുക എന്നത് . ഭാര്യയും മകനും അമ്മയും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം ആണ് മോഹന്റെത് . മോഹന്റെ കടുത്ത ഇച്ചാ ശക്തിക്ക് അദ്ദേഹത്തിന്റെ കുടുംബം എതിരല്ല . മറിച്ചു അവരില്* നിന്നും നല്ല പ്രോത്സാഹനം തന്നെ കിട്ടുന്നുണ്ട്* . ചിത്രത്തിന്റെ ആദ്യ ഭാഗത്ത്* തന്നെ അഭിനയ മോഹവുമായി സംവിധായകര്* ലാല്* ജോസിനെയും രണ്ജിതിനെയും സന്ദര്*ശിക്കുന്നുണ്ട് നമ്മുടെ നായകന്* . പക്ഷെ നിരാശനായി മടങ്ങാനാണ് വിധി .ഒരാള്* സിനിമ നടന്* ആകാന്* വിധിച്ചിട്ടുടെങ്കില്* എന്തൊക്കെ പ്രതിബന്ധങ്ങള്* നേരിട്ടാലും അയാള്* ആ സ്ഥാനത് എത്തിയിരിക്കും എന്ന നല്ല ഒരു ഉപദേശം രഞ്ജിത്ത് മോഹന് നല്ക്കുന്നുണ്ട് .

സുപ്രസിദ്ധ സംവിധായകന്* ശ്രീകുമാര്* (ശ്രീനിവാസന്*) തന്റെ സ്കൂളില്* വച്ച് ഷൂട്ട്* ചെയ്യുന്ന ചിത്രത്തില്* തനിക്കും ഒരു വേഷം ഉണ്ട് എന്ന ചില rumour മോഹന്* വിശ്വസിക്കുന്നു . പക്ഷെ അവിടെയും തിരിച്ചടിയായിരുന്നു ഫലം. സ്വന്തം കുടുംബത്തിന്റെയും നാട്ടുകാരുടെയും മുന്നില്* പരിഹാസ്യനാകുന്നു മോഹന്* . ഇവിടെയാണ്* ചിത്രത്തിന്റെ വഴിത്തിരിവ് . രണ്ടും കല്*പ്പിച്ചു മോഹന്* തന്റെ നാട്ടിന്* പുറത്തു നിന്നും കൊച്ചിയിലെത്തുന്നു . അവിടെ 'രാം ഗോപാല്* വര്*മ' ജ്വരം തലയ്ക്കു പിടിച്ച , പടം ചെയ്യാന്* കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരെ മോഹന്* കണ്ടു മുട്ടുന്നു .

അധോലോകത്തെ ആസ്പദമാക്കിയുള്ള അവരുടെ ചിത്രത്തില്* മോഹന്* ചാന്*സ് ചോദിക്കുന്നു . പക്ഷെ നിഷ്ക്കളങ്ക ഭാവം കൈ മുതലായുള്ള മോഹന് ഈ ചിത്രത്തില്* റോള്* കൊടുക്കാന്* ബുദ്ധിമുട്ടാണെന്നും അവര്* തറപ്പിച്ചു പറയുന്നു. പക്ഷെ മോഹന്* പിന്മാറുന്നില്ല . അവര്* ഉദ്ദേശിച്ച റോള്* എങ്ങനെയെങ്കിലും തനിക്കു കിട്ടാന്* വേണ്ടി കൊച്ചി ബെയ്സ് ചെയ്ത ഒരു കൂട്ടം ഗുണ്ട പ്രവര്*ത്തകരുടെ കൂടെ (ലാല്* ,സലിം കുമാര്*, നെടുമുടി വേണു ) അവരിലൊരാളായി പ്രവര്*ത്തിക്കാന്* മോഹന്* തീരുമാനിക്കുന്നു . തുടര്*ന്നങ്ങോട്ട് ബെസ്റ്റ് ആക്ടര്* കഥ മാറുകയാണ് .ശേഷം വെള്ളിത്തിരയില്* കാണുന്നതല്ലേ നല്ലത്

ഫാഷന്* ഫോട്ടോഗ്രാഫര്* കൂടിയായ നവാഗത സംവിധായകന്* മാര്*ടിന്* പ്രക്കാദ് താനൊരു ഭാവി വാഗ്ടാനമാനെന്നു തെളിയിച്ചിരിക്കുക ആണ് ബെസ്റ്റ് ആകടരില്*. കണ്ടു മടുത്ത പതിവ് ശൈലിയില്* നിന്നും വ്യത്യസ്തമായി പുതുമ നിറഞ്ഞ ഒരു ഫ്രെയ്മില്* ആണ് മാര്*ടിന്* ബെസ്റ്റ് ആക്ടര്* മേനഞ്ഞെടുതിരിക്കുന്നത് . മാര്*ടിന്* ന്റെ അവതര രീതിക്ക് ശരിക്കും കരുത്തായത് അജയന്* വിന്*സെന്റിന്റെ ഉജ്ജ്വല ചായഗ്രഹന മികവാണ്. ഭ്രമരം ത്തിനു ശേഷം അജയന്* ചെയ്ത മികച്ച ഒരു വര്*ക്ക്* ആണ് ബെസ്റ്റ് ആക്ടരില്* കാണാന്* പറ്റുക. ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഗ്രാമീണ ഭംഗിയും പിന്നെ കാണാന്* പറ്റുന്ന കൊച്ചി പശ്ചാതലമാക്കിയ ദ്രിശ്യങ്ങളും അജയന്* തന്റെ കയ്യോപ്പോട് കൂടി മികവുറ്റതാക്കി .

"പിക്ചര്* അഭീ ബാകീ ഹി മേരെ ദോസ്ത് .." എന്നാ പ്രശസ്ത ഹിന്ദി ഡയലോഗില്* ആദ്യ പകുതി പൂര്*ത്തിയാകുന്ന ബെസ്റ്റ് ആക്ടര്* ഇന്റെ ക്ലൈമാക്സ്* ഏതാണ്ട് ആ ഒരു ദയലോഗ് അന്വര്*ഥമാക്കുന്ന ഒന്നാണ് . സമീപ കാലത്ത് പുറത്തിറങ്ങിയ ഒരു തമിള്* ചിത്രത്തിന്റെ ക്ലൈമാക്സ്* ഉമായി നേരിയ ബന്ധം ഉണ്ടെങ്കിലും ബെസ്റ്റ് ആക്ടര്* ഇന്റെ ക്ലൈമാക്സ്* ചിത്രത്തിന്റെ പ്രധാന ഹൈലൈറ്സില്* ഒന്ന് തന്നെയാണ് . ചിത്രത്തിന് നല്ല രീതിയില്* ഒരു ബൂസ്റ്റ്* പകര്*ന്നു കൊടുത്തത് ഈ ക്ലൈമാക്സ് ആണ് .

കൂടുതല്* വഴിതിരിവുകലോ സങ്കീര്*ണതകളോ കുത്തി നിറയ്ക്കാതെ വളരെ ലളിതമായ രീതിയിലാണ് ബെസ്റ്റ് ആക്ടരിന്റെ കഥ പറഞ്ഞിരിക്കുന്നത് .ബിപിന്* പ്രഭാകര്* - മാര്*ടിന്* ടീമിന്റെ തിരക്കഥ മേഖലയില്* ചില ഘട്ടങ്ങളില്* പരിചയ കുറവ് പ്രകടമാകുന്നുണ്ടെങ്കിലും അവതരണ രീതി യും മികച്ച ഷോട്സ് ഉം അതിനെ മറച്ചു വെയ്ക്കുന്നു . വൈകല്യം നിറഞ്ഞ ഹാസ്യം കുത്തി നിറയ്ക്കാത്തത് ചിത്രത്തിന് ഗുണം ചെയ്തു

ബെസ്റ്റ് ആക്ടരിനു കരുത്തു പകരുന്ന മറ്റൊരു ഘടകം പറയേണ്ട ആവശ്യമില്ല .ബെസ്റ്റ് ആക്ടരുടെ റോള്* മികവുറ്റതാക്കിയ മമ്മൂട്ടി തന്നെയാണ്. ആദ്യ പകുതിയിലെ നിഷ്ക്കളങ്ക ഭാവം പേറുന്ന അധ്യാപക റോളും പിന്നെ ബെസ്റ്റ് ആക്ടര്* എന്നാ പേര് അന്വര്*ഥമാക്കുന്ന വിധത്തില്* ബോംബെ അധോലോകത്തില്* നിന്നും വന്ന ആളായി അഭിനയിച്ച ബോംബെ വാലയുടെ റോളും അദ്ദേഹത്തിന്റെ അഭിനയ ചാതുരിയുടെ മറ്റൊരു ഉദാഹരണം ആണ്. അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഒരു ഭാവാഭിനയം പ്രകടമാക്കുന്നത് ആദ്യ പകുതിയിലാണ്. ഒരു പാട് പ്രതീക്ഷകള്* അര്*പ്പിച്ച ശ്രീകുമാര്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* തനിക്കു റോള്* ഇല്ല ഇന്ന സത്യം മനസ്സിലാക്കിയപ്പോള്* അദ്ദേഹം നടത്തുന്ന ഭാവ പ്രകടനം മികച്ചതാണ്.

ചെറിയ റോള്* ആണെങ്കിലും സുപ്രധാന ഒരു റോള്* ചെയ്ത ശ്രീനിവാസനും, ഗുണ്ട റോള്* ചെയ്ത ലാലും സലിം കുമാറും അവരുടെ ആശാന്* റോള്* ചെയ്ത നെടുമുടി വേണുവും എല്ലാം നല്ല പ്രകടനം കാഴ്ച വെയ്ച്ചു . നായികാ റോള്* ചെയ്ത പുതുമുഖ നടി ശ്രുതിക്ക് കാര്യമായി ഒന്നും ചെയ്യാന്* ഇല്ല. എങ്കിലും അഭിനയിക്കാന്* ഉള്ള ഒരു കെല്*പ്പു തെളിയിച്ചിരിക്കുന്നു.

ബിജി പാല്* ഈണമിട്ട സ്വപ്നം ഒരു ചാക്ക് ' ,'കപ്പലില്* ഏറി കൊച്ചിയിലെത്തും' എന്നീ ഗാനങ്ങള്* മികവു പുലര്*ത്തി.

ചുരുക്കി പറഞ്ഞാല്* നല്ലൊരു സന്ദേശത്തില്* പൊതിഞ്ഞ വ്യത്യസ്ത പുലര്*ത്തുന്ന മികവുറ്റ ഒരു entertainer തന്നെ ബെസ്റ്റ് ആക്ടര്*

rating 3 and half stars out of 5 *** //

Kannettan
13th December 2010, 08:20 PM
thnx
ethu theatre? status?

aNthoNi
13th December 2010, 08:23 PM
75 peril kuravu :talking::talking::talking:


thnx
ethu theatre? status?

Kannettan
13th December 2010, 08:28 PM
75 peril kuravu :talking::talking::talking:
ethu theatril ninna kandathu?sdhalam? :rockit::rockit:

aNthoNi
13th December 2010, 08:31 PM
ente kannetta onnum parayenda its like a home theatre..100 perkkirikkam..bangalore..galaxyethu theatril ninna kandathu?sdhalam? :rockit::rockit:

HobinRood
13th December 2010, 08:32 PM
thanks anthoni...

Kannettan
13th December 2010, 08:34 PM
ente kannetta onnum parayenda its like a home theatre..100 perkkirikkam..bangalore..galaxy
thnx..athangu reviewil paranjoode vikrama :winkglasses:

Bheeman Reghu
13th December 2010, 08:55 PM
Thanks Anthoni.... :cash:

Solomon
13th December 2010, 10:24 PM
thnx anthoni.. another superb review frm u...

~Saji~
13th December 2010, 10:26 PM
Thanks...nalla review aanu...

DON
13th December 2010, 10:28 PM
Thanks Anthoni

Nandagopan
13th December 2010, 10:29 PM
Thanks Anthoni

KasinathaN
13th December 2010, 10:30 PM
കൂടുതല്* വഴിതിരിവുകലോ സങ്കീര്*ണതകളോ കുത്തി നിറയ്ക്കാതെ വളരെ ലളിതമായ രീതിയിലാണ് ബെസ്റ്റ് ആക്ടരിന്റെ കഥ പറഞ്ഞിരിക്കുന്നത് .ബിപിന്* പ്രഭാകര്* - മാര്*ടിന്* ടീമിന്റെ തിരക്കഥ മേഖലയില്* ചില ഘട്ടങ്ങളില്* പരിചയ കുറവ് പ്രകടമാകുന്നുണ്ടെങ്കിലും അവതരണ രീതി യും മികച്ച ഷോട്സ് ഉം അതിനെ മറച്ചു വെയ്ക്കുന്നു . വൈകല്യം നിറഞ്ഞ ഹാസ്യം കുത്തി നിറയ്ക്കാത്തത് ചിത്രത്തിന് ഗുണം ചെയ്തുThanks Anthoni
Bipin Prabhakar alla Bipin Chandran aanu