PDA

View Full Version : Ordinary -My Review..!Brother
21st March 2012, 06:06 PM
Theater: Kodungallur Ashoka/today Noonshow/30-35%

പുതുമയുണ്ട്ന്നു തോന്നിക്കുന്ന രീതിയില്* കോമഡിയുടെ പശ്ചാത്തലത്തില്* എന്ത് ബോറന്* കഥയും തെറ്റില്ലാത്ത packaging-ഓടെ പറഞ്ഞാല്* മലയാളികള്* സന്തോഷത്തോടെ സ്വീകരിക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദഹരണം ആണ് ഓര്*ഡിനറി.

90'കളിലെ മലയാളസിനിമയുടെ ഒരു രചന രീതിയാണ്* ചിത്രതിന്റെത്.പഴയ ജയറാം- P.G.വിശ്വംഭരന്*ചിത്രമായ വക്കീല്* വാസുദേവ്-ലെ മൂലകഥയെ ഓര്*മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ കഥയും.

ഗുണഗണങ്ങള്* :ഗവിയുടെ ദ്രിശ്യഭംഗി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്*ഷണം.കണ്ണിനു കുളിര്*മ നല്*കുന്ന കാഴ്ചകള്* ആണെങ്കിലും DI worksile പോരായ്മ ആണോ അതോ പുതിയ digital projector-കള്*ക്ക്* പഴയ ഫിലിം റീലുകള്*-ടെ originality നല്കാന്* പറ്റാത്തത് ആണോ എന്നറിയില്ല ഒരു ക്രിത്രിമത്തം തോന്നുന്നുണ്ട്.(അടുത്തിടെ ഇറങ്ങിയ പല ചിത്രങ്ങള്*ക്കും ഇങ്ങനെ തോന്നാറുണ്ട്.)

ബിജു മേനോന്റെ പാലക്കാടന്* ഭാഷ ആണ് മറ്റൊരു ആകര്*ഷണം..ആദ്യപകുതി രസകരം ആക്കുന്നതില്* പ്രധാന പങ്കു മേനോന് തന്നെ..!ഓരോ ചിത്രം കഴിയുംതോറും മേനോന്* നന്നായി വരുന്നുണ്ട്.

ചാക്കോച്ചന്* പതിവ് പോലെ ഒരു സേഫ് ഗെയിം അണെങ്കിലും ഇത്തവണ കുറച്ചു heroism നല്കാന്*( (((ബിജു മേനോന്* കൂട്ടിനു ഉണ്ടായിട്ടും) സംവിധായകന്* ദൈര്യം കാണിച്ചിട്ടുണ്ട്.

ആസിഫ്* അലിയെ കൊണ്ട് കല്ലെടുപ്പിച്ചത് ബോര്* ആയിപ്പോയി..!ഇനിയും ഒരു പാട് പടിക്കാനിരിക്കുന്നു പയ്യന്*സ്..!

നായികമാര്* രണ്ടും മോശം ആയിപ്പോയി..ആന്* അച്ഛന്റെ പേര് മോശമാക്കും എന്ന് തോന്നുന്നു..!

ജിഷ്ണുവം,രാഘവനും ഉണ്ട്..അച്ഛനെ വിളിച്ചപ്പോള്* മകന്* കൂടെ വന്നതാണെന്ന് തോന്നുന്നു..അഭിനയം കണ്ടിട്ട്.

ലാലു അലക്സ്*,സലിം കുമാര്*,ധര്മാജന്* എല്ലാം കണ്ടു മടുത്ത വേഷങ്ങള്* തന്നെ...!

ബാബുരാജ്* കയ്യടി മേടിക്കുന്നുണ്ട്.

നിഷാദ് കോയ ,മനു എഴുതിയ തിരക്കഥ നര്*മം നിറഞ്ഞ ആദ്യ പകുതിയില്ലയിരുന്നെന്കില്* എന്താകും എന്ന് അവര്* തന്നെ ആലോചിച്ചാല്* നന്നായിരിക്കും.climax എല്ലാം ഇത്രയും ബോര്* ആയിട്ടും ആളുകള്* കൂവാതെ ഇരുന്നു കാണുന്നുണ്ട്..പിന്നെ ഞാന്* എന്തിനു ഇവരെ കുറ്റം പറയണം..!

വളരെ Predictable അയ ഒരു തിരക്കഥ തന്നാലാവുംവിധം പുതുമ തോന്നുന്ന രീതിയില്* സാദാരണ പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയില്* എടുക്കുവാന്* നവാഗതനായ സുഗീതിനു കഴിഞ്ഞിട്ടുണ്ട്.പഴയ ലാല്* ജോസ് ചിത്രങ്ങളെ ഓര്*മിപ്പിക്കുന്ന രീതിയില്* ഉള്ള direction ആണ് പുള്ളിടെ. മികച്ച തിരക്കഥകള്* കയ്യില്* കിട്ടിയാല്* മികച്ച സിനിമകള്* തന്നെ..സുഗീതില്* നിന്നും പ്രതീക്ഷിക്കാം..!അങ്ങനെ പണിയറിയവുന്ന ഒരു സംവിധായകന്* കൂടി മലയാള സിനിമയ്ക്കു കിട്ടിയിരിക്കുന്നു.

Box Office Verdict: ഒരു സൂപ്പര്*സ്റ്റാര്* പടത്തിന്റെ തുടക്കം കിട്ടിയിട്ടുണ്ട്..ഇപ്പോളത്തെ അഭിപ്രായം നോക്കിയാല്*.. ഒരു decent hit പ്രതീക്ഷിക്കാം..!

ഓര്*ഡിനറി ഇത്ര വലിയ വിജയം അഭിപ്രായം നേടുന്നതില്* അത്ഭുദപെടാന്* ഒന്നുമില്ല..വിഷന്നിരിക്കുമ്പോള്* ബിരിയാണി ഒന്നും വേണ്ട..കഞ്ഞിയം ചമ്മന്തി ആയാലും മതി..!

My Verdict:ഓരോ സ്റൊപും,തിരിവും അറിയാന്* പറ്റുന്ന ഓര്*ഡിനറി തന്നെ..!2.5/5-First half & 1.5/5 for Second half.

Brother
21st March 2012, 06:06 PM
http://i42.tinypic.com/2lxcwif.png

KasinathaN
21st March 2012, 06:08 PM
Thanks Brother

Sree
21st March 2012, 06:10 PM
thanks

Solomon
21st March 2012, 06:14 PM
thnx brother

lalistheonlySuperStar
21st March 2012, 06:18 PM
budhijeevi brother

EmmeS
21st March 2012, 06:42 PM
Thanks Brother...

DreamAddict
21st March 2012, 07:02 PM
Thanks bhai

pulijose
21st March 2012, 07:14 PM
Thanks bro.:winking:

Sheru
21st March 2012, 07:55 PM
thnx da....

babichan
21st March 2012, 08:57 PM
thanks brother,,..

~~Meesha Madhavan~~
21st March 2012, 09:26 PM
Thanks Brother

Bheeman Reghu
21st March 2012, 09:29 PM
Thanks Brother :rockit:

sankarsanadh
21st March 2012, 09:42 PM
Thanx

Villaliveeran
22nd March 2012, 10:06 AM
thanks brother

ABI
22nd March 2012, 10:15 AM
thanks brother........

Krishna
22nd March 2012, 10:18 AM
Thanks Brother

Abhi
22nd March 2012, 10:21 AM
Thnaks brother. ente friend kandittum ithe abhiprayam anu paranjathu.

avante paranjathu. irangunnathu ellam pra koothra anu athinte idal vanna kurachu kollavunna oru film. ennanu. athu thanne valiya kariyam

Brother
22nd March 2012, 11:05 AM
Thnaks brother. ente friend kandittum ithe abhiprayam anu paranjathu.

avante paranjathu. irangunnathu ellam pra koothra anu athinte idal vanna kurachu kollavunna oru film. ennanu. athu thanne valiya kariyam

thammil bedam thomman enna nilayil anu..ithraum +ve report varunnathu..sadarana prekshakarkkidayil nalla opinion anu..!

innale 2nd show ellam housefull with heavy returns anu..!