• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 84 of 85 FirstFirst ... 347482838485 LastLast
    Results 831 to 840 of 846
    1. #831
      Active User
      This user has no status.
       
      I am:
      ----
       
      Sunny's Avatar
      Join Date
      Jun 2009
      Posts
      6,009
      Mentioned
      15 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8513

      Default

      കിരീടം സിനിമയിലെ അവസാനരംഗങ്ങള്*
      ലോഹിതദാസ്*
      25 Jun 2011

      Mathrubhumi - Books--കിരീടം സിനിമയിലെ അവസാനരംഗങ്ങള്*




      മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കിരീടം പുറത്തിറങ്ങിയിട്ട് ജൂലായ് 4-ന് 25 വര്*ഷം തികയുന്നു. തിരക്കഥയില്* നിന്ന് ചില ഭാഗങ്ങള്* . ലോഹിതദാസ് എന്ന അപൂര്*വ്വപ്രതിഭയുടെ രചനാപാടവം വിളിച്ചറിയിക്കുന്ന കീരിടം മലയാളത്തിലെ ഏറ്റവും മികവുറ്റ തിരക്കഥകളിലൊന്നാണ്.

      കേശുവിന്റെ വീട്
      പകല്*
      കരയുന്ന കുഞ്ഞില്* നിന്നാരംഭം. കേശുവിന്റെ ഭാര്യ അവനെ മാറിലിട്ട് കരച്ചിലടക്കാന്* ശ്രമിക്കുന്നത് സേതുവിന്റെ കാഴ്ചപ്പാടില്*. മുറ്റത്തു നില്ക്കുന്ന സേതു ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നു. കുട്ടി കരച്ചിലടക്കിയി
      രിക്കുന്നു.
      അവന്റെ കാഴ്ചപ്പാടില്* കേശു പുറത്തുനിന്നും ധൃതിയില്* വരുന്നു. അവന്* പറയാന്* മടിച്ച്
      കേശു: സേതൂ...
      സേതു: കാശ് കിട്ടീല്ലേ...?
      കേശു: കാശ് കിട്ടി. കൃഷ്ണമ്മാവനെ കണ്ടപ്പൊ ഒരു കാര്യറിഞ്ഞു.
      ജോസും പാര്*ട്ടീം ഇന്നലെ വീട്ടീക്കേറി വല്ല്യ അക്രമം കാണിച്ചു. അച്ഛനുണ്ടായിരുന്നില്ല. രമേശനും അമ്മേം ആശുപത്രീലാ.
      (അയാള്* തളര്*ന്നുപോകുന്നു.)
      വെഷമിച്ചിട്ടെന്താ കാര്യം. നീയിനി അങ്ങോട്ടു പോകണ്ട.
      സേതു: ഇല്ല കേശൂ. എനിക്കു പോണം. എന്നെ അവര്*ക്കു കിട്ടീല്ലെങ്കില്* അവരെന്റെ കുടുംബം തകര്*ക്കും. എനിക്കു വേണ്ടി അവര്...
      ഇല്ല... ഞാന്* പോണു.
      കേശു: സേതു നമുക്കൊന്നാലോചിച്ചിട്ട്.
      സേതു: ആലോചിക്കാനൊന്നൂല്ല. പോയേ തീരൂ.
      കേശു: ഈ കാശ് കയ്യില് വച്ചോ.
      (അവന്* കാശ് കൊടുക്കുന്നു.)
      സേതു: ഇനി എനിക്കു പണം വേണ്ട.
      (അവന്* പെട്ടെന്ന് നടക്കുന്നു. പിന്നെ നിന്നു. എന്തോ ഓര്*ത്തിട്ടെന്നപോലെ തിരിച്ചുവന്ന്)
      നമ്മള്* പിരിയ്വാണ്. ഞാന്* മരിച്ചുപോയാല്* എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം
      സ്*നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്* തകര്*ത്തു. മാപ്പു പറഞ്ഞൂന്നു പറയണം.
      (കേശുവിന്റെ കണ്ണുകള്* നിറഞ്ഞുപോയി. അയാള്* സേതുവിന്റെ കൈകളില്* ബലമായി പിടിച്ച്.)
      കേശു: സേതൂ...
      സേതു: തിരിച്ചടിക്കാന്* ശക്തിയില്ല. അവര്*ക്കു വേണ്ടതെന്റെ ജീവനാണ്. ആ കടം വീട്ടാനാണ് പോകുന്നത്.
      കേശു: ഞാനും വരാം സേതൂ. ഞാനുമുണ്ടെടാ നിന്റൊപ്പം. തിരിച്ചടിക്കാനാണെങ്കില്* തിരിച്ചടിക്കാന്*.
      (കണ്ണുനീരിന്റെ നനവോടെ സേതു മന്ദഹസിച്ചു- നിഷേധാര്*ഥത്തില്* തലയാട്ടി. കുഞ്ഞ് വീണ്ടും കരയാനാരംഭിച്ചിരിക്കുന്നു. സേതു നോക്കുന്നു. അമ്മയുടെ കയ്യില്* കുഞ്ഞ് കരയുന്നു.)
      സേതു: മതി... സന്തോഷായി. ദാ നിന്റെ മോന്* കരയുന്നു. അവനെ
      കരയിക്കാതിരിക്ക്. ചെല്ല്.
      (കേശുവിനെ വിട്ട് സേതു ഓടിയിറങ്ങിപ്പോകുന്നു.)

      ആശുപത്രി
      പകല്*
      ആശുപത്രി കട്ടിലില്* രമേശന്* കിടക്കുന്നു. അവന്റെ തലയ്*ക്കൊരു കെട്ടുണ്ട്.
      ലത കട്ടിലിനടുത്തുനില്ക്കുന്നു. സേതു നടന്നു വരുന്നു. ലത അയാളെ കണ്ടു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്നു.
      ലത: ഏട്ടന്* പോ. ഏട്ടനിവിടെ നില്ക്കണ്ട. അവരേട്ടനെ കൊല്ലും.
      (അയാള്* അനിയത്തിയെ ആശ്വസിപ്പിച്ചുകൊണ്ട്.)
      സേതു: അയ്യേ... കരയ്വാ...? ആളുകള് കാണില്ലെ. ഇത്ര വല്ല്യ പെണ്*കുട്ടി.
      (അവന്* രമേശനെ തലോടി.)
      നിന്നെ കൊറെ ഉപദ്രവിച്ചോ.
      രമേശന്* :ഇല്ല.
      സേതു: സാരമില്ല. ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല.
      രമേശന്* :അയാള്*ടെ ദേഷ്യം തീര്*ന്നോ.
      സേതു: തീരും. നീ നന്നായി പഠിക്കണം. ഇവളെപ്പോലെ ഒഴപ്പരുത്. വക്കീലൊന്ന്വാവണ്ട. ഒരു സബ് ഇന്*സ്*പെക്ടറാവണം. അച്ഛന്റെ മോഹം നീ നടത്തിക്കൊടുക്കണം.
      (ലതയുടെ നേരെ തിരിഞ്ഞ്)
      നിന്നോടെന്താ ഏട്ടന്* പറയ്വാ... വെച്ചുവെളമ്പാന്* ധാരാളം ആളുകളുള്ള ഒരു വീട്ടിലേക്ക് വീട്ടമ്മയായിപ്പോകാന്* ഭാഗ്യോണ്ടാവും. മണ്ടൂസ്...
      (അയാളവളെ നെഞ്ചിനോടു ചേര്*ത്തു.)
      അമ്മ എവിട്യാ കെടക്കുന്നത്.
      ലത: എഫ് റ്റു ലാ.

      ആശുപത്രി
      പകല്*
      അമ്മയുടെ കട്ടില്*. അച്ഛന്* സ്റ്റൂളില്* ഇരിക്കുന്നു. സേതു വരുന്നു. അമ്മയുടെ കട്ടിലിലേക്കിരുന്നു. അച്ഛന്* എഴുന്നേറ്റ് മാറിനില്ക്കുന്നു.
      സേതു: അമ്മേ...
      (അമ്മ കണ്ണു തുറന്നു. അവര്* വിതുമ്പാന്* തുടങ്ങുന്നു.)
      കരയല്ലേ അമ്മേ...
      അമ്മ: എന്തിനാ ഇപ്പൊ ഇങ്ങ്ട് വന്നത്. വേഗം പോയി രക്ഷപ്പെട്.
      അച്ചുതന്*: ഏതെങ്കിലൊര് നാട്ടില് ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം
      മതി ഞങ്ങള്*ക്ക്.
      സേതു: ഞാന്* പോവ്വാണ്. യാത്ര ചോദിക്കാനാണ് വന്നത്.
      അമ്മ: വേഗം പോ.
      (അയാള്* എഴുന്നേറ്റു. അച്ഛന്* വിഷാദം കനപ്പിച്ച മുഖവുമായി നില്ക്കുകയാണ്. അവര്* പരസ്​പരം നോക്കി. പിന്നെ, പെട്ടെന്നു കുനിഞ്ഞ് ആ പാദത്തില്* തൊട്ട് അവന്* ധൃതിയില്* നടന്നുപോകുന്നു. പൊള്ളലേറ്റപോലെ അച്ചുതന്* നായര്* നില്ക്കുന്നു.)

      ആശുപത്രി
      ഗേറ്റ്
      സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്* കാണുന്നു. കൃഷ്ണമ്മാവന്*, ദേവി എന്നിവര്* വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
      കൃഷ്ണന്*: എപ്പൊ വന്നു...?
      (ദേവി മുഖം കുനിച്ചുനില്*ക്കുകയാണ്. കൃഷ്ണമ്മാവന്* ഒന്നു നോക്കി നടന്നു നീങ്ങിനില്*ക്കുന്നു.)
      സേതു: ദേവീ...
      (അവള്* മുഖമുയര്*ത്തി നോക്കി. ആ കണ്ണുകള്* പൊട്ടിയൊഴുകാന്* കാത്തുനില്*ക്കുന്നു.)
      കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്*നം കണ്ടു, ഒരിക്കല്*... കൗരവപ്പട...
      (അയാള്* മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്* വെള്ളത്തുള്ളികള്* വീഴാന്* തുടങ്ങുന്നു.)
      നനയണ്ട...
      (നെറുകയില്* കൈമറച്ച് അയാള്* നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്*ക്കുന്ന റോഡിലൂടെ അയാള്* നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്*.)

      ബാര്*
      ബാര്* കൗണ്ടറില്* ജോസ് മദ്യം മോന്തുന്നു. അനുചരന്മാരില്* ഒരാള്* നനഞ്ഞുകുതിര്*ന്ന് ഓടിവരുന്നു.
      അയാള്*: ജോസേട്ടാ.... സേതുമാധവന്* എത്തീട്ടുണ്ട്.
      ജോസ്: എവിടെ ആ പന്നി...?



      മാര്*ക്കറ്റ്
      വൈകുന്നേരം
      മഴയില്* നനഞ്ഞ അന്തിച്ചന്ത. മാര്*ക്കറ്റിനു നടുവില്* സേതു ഒരു ബലിമൃഗത്തെപ്പോലെ ഇരിക്കുന്നു. അയാള്* നനഞ്ഞുകുതിര്*ന്നിരിക്കുന്നു.
      ഓട്ടിന്*പുറങ്ങളില്*നിന്നും വെള്ളം തുള്ളിയിട്ടുവീഴുന്നു. വീണ്ടും തോര്*ന്ന മഴ. പലരും വിചിത്രമായ ഒരു കാഴ്ച കാണുന്നതുപോലെ നോക്കിനില്*ക്കുന്നു.
      ജോസിന്റെ കാര്* വന്നുനില്*ക്കുന്നു. ഡോര്* തുറന്ന് ജോസ് ഇറങ്ങുന്നു. കൈയില്* ഒരു കഠാരയും ഇരുമ്പുവടിയുമുണ്ട്.
      അവര്* സേതുവിനുനേരെ ഓടിയടുക്കുന്നു.സേതു എഴുന്നേറ്റുനിന്നു. വേട്ടമൃഗത്തെ കണ്ടതുപോലെ ജോസ് അണച്ചുകൊണ്ട് ഒന്നു ചിരിച്ചു-
      സേതു: ചിരിക്കണ്ട... ചാവാന്* കണക്കാക്ക്യാ വന്നത്... പൊരുതിച്ചാവാന്*...
      (ജോസ് ആക്രമിക്കുന്നു - ഘോരമായ ഒരു സംഘട്ടനം. വല്ലാത്ത ഒരാവേശത്തോടെയുള്ള കടന്നാക്രമണമാണ്. സേതുവിന്റെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നു. അവരില്* ജോസിന്റെ അനുചരന്മാരുമുണ്ട്.
      ഒടുവില്* ജോസിനെ കച്ചിവടിക്കടിച്ച് വീഴ്ത്തുന്നു. അയാളുടെ തല സേതു അടിച്ചുപൊളിക്കുന്നു. ജോസ് പിടഞ്ഞുകൊണ്ടലറിവിളിക്കുന്നു.
      സേതു തിരിഞ്ഞു-
      സേതു: ഇനി ആര്*ക്കാടാ എന്റെ ജീവന്* വേണ്ടത്... ചങ്കൂറ്റണ്ടെങ്കില്*
      എറങ്ങിവാടാ... കൊതി തീരെ കൊല്ലണം എനിക്ക്.
      (അയാള്*ക്ക് വല്ലാത്ത മതിഭ്രമം ബാധിച്ചതുപോലെയാണ്.
      പോലീസ് ജീപ്പ് ഇരമ്പി വന്നു നില്*ക്കുന്നു. എസ്.ഐ., എ.എസ്.ഐ., ആന്റണി തുടങ്ങിയവര്* ചാടിയിറങ്ങുന്നു. താഴെ കിടന്ന കത്തിയെടുത്ത്)
      സേതു: മുന്നോട്ടടുക്കരുത്.

      ... അടുത്തു വന്നാല്* ആരാണെന്നു ഞാന്* നോക്കില്ല...
      (എസ്.ഐ.യും സംഘവും നിന്നു)
      എസ്.ഐ: സേതൂ... കത്തി താഴെയിട്...
      (എസ്.ഐ. മുന്നോട്ടടുക്കാന്* ശ്രമിക്കുന്നു. സേതു അയാള്*ക്കെതിരെ കുതിച്ചു.)
      സേതു: അടുക്കരുതെന്നല്ലേ പറഞ്ഞത്.
      (എസ്.ഐ. പിന്നോട്ടോടിപ്പോകുന്നു. ആള്*ക്കൂട്ടത്തിനിടയിലൂടെ അച്ചുതന്*നായര്* വരുന്നു. അയാള്* ഈ രംഗം കണ്ട് ഞെട്ടി. ജോസ് അലറിക്കരയുന്നു. പെട്ടെന്ന് സേതു ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് തുടരെത്തുടരെ കുത്തി.)
      അച്ചുതന്*: സേതൂ....
      (സേതു കത്തിയുമായി തിരിഞ്ഞ്)
      കത്തി താഴെ ഇട്ടാ...
      (അദ്ദേഹം അവനോടടുക്കുന്നു.)
      സേതു: അടുക്കരുത്...
      അച്ചുതന്*: സേതൂ... അച്ഛനാടാ പറയുന്നെ...
      (അദ്ദേഹത്തിന്റെ കണ്ഠമിടറി)
      മോനേ... കത്തി താഴെ ഇടാനാ പറയണത്...
      (സേതുവിന്റെ കാഴ്ചപ്പാടില്* അച്ഛന്*. തകര്*ന്ന ഒരു മനുഷ്യനെപ്പോലെ യാചിച്ചുകൊണ്ട് നില്*ക്കുന്നു. അവന്റെ കൈ താഴ്ന്നു. മുഖത്തെ രൗദ്രഭാവം മറഞ്ഞു. വല്ലാത്ത ഒരു തളര്*ച്ച അയാളെ ബാധിക്കുന്നു.)
      കത്തിയെറിഞ്ഞുകളഞ്ഞ് വെറും മണ്ണില്* കുനിഞ്ഞിരുന്ന് ഒരു കുഞ്ഞിനെപ്പോലെ അയാള്* വിതുമ്പിക്കരയുന്നു. എസ്.ഐ.യും സംഘവും അവനടുത്തേക്ക്. അവരവനെ വളയുന്നു.)


      പോലീസ് സ്റ്റേഷന്*
      എസ്.ഐ.യുടെ മുറി
      അച്ചുതന്* നായര്* കടന്നുവന്ന് സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം ഒരു പേപ്പര്*
      എസ്.ഐക്ക് നീട്ടി.
      എസ്.ഐ: എന്താ ഇത്...
      അച്ചുതന്*: സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്* റിപ്പോര്*ട്ട്. അയാള്* യോഗ്യനല്ല. അയാളൊരു നൊട്ടോറിയസ് ക്രിമിനല്* ആണ്.
      (എസ്.ഐ. സഹതാപത്തോടെ നോക്കുന്നു. അച്ചുതന്* നായര്* സല്യൂട്ട് ചെയ്യുന്നു. തിരിയുമ്പോള്* അയാളുടെ കാഴ്ചപ്പാടില്* സ്റ്റേഷന്* കേഡികളുടെ ലിസ്റ്റ്...)
      ഒരു പുതിയ ചിത്രം പതിപ്പിക്കുകയാണ് ഒരു പോലീസുകാരന്*;
      സേതുമാധവന്റെ. ആ ചിത്രം സ്*ക്രീനില്* നിറയുമ്പോള്*...

    2. #832
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,697
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150614

      Default

      ആശുപത്രി
      ഗേറ്റ്
      സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്* കാണുന്നു. കൃഷ്ണമ്മാവന്*, ദേവി എന്നിവര്* വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
      കൃഷ്ണന്*: എപ്പൊ വന്നു...?
      (ദേവി മുഖം കുനിച്ചുനില്*ക്കുകയാണ്. കൃഷ്ണമ്മാവന്* ഒന്നു നോക്കി നടന്നു നീങ്ങിനില്*ക്കുന്നു.)
      സേതു: ദേവീ...
      (അവള്* മുഖമുയര്*ത്തി നോക്കി. ആ കണ്ണുകള്* പൊട്ടിയൊഴുകാന്* കാത്തുനില്*ക്കുന്നു.)
      കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്*നം കണ്ടു, ഒരിക്കല്*... കൗരവപ്പട...
      (അയാള്* മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്* വെള്ളത്തുള്ളികള്* വീഴാന്* തുടങ്ങുന്നു.)
      നനയണ്ട...
      (നെറുകയില്* കൈമറച്ച് അയാള്* നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്*ക്കുന്ന റോഡിലൂടെ അയാള്* നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്*.)

      ithu cinemayil illallo?

    3. #833
      Active User
      This user has no status.
       
      I am:
      ----
       
      adarshadheeran's Avatar
      Join Date
      Jun 2009
      Posts
      29,898
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3126

      Default

      Quote Originally Posted by Sree View Post



      ithu cinemayil illallo?
      kaviyoor ponnammaye kandu purathirangumbol alle ee scene? chance avide anu
      Don't find fault, find a remedy.

    4. #834
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,697
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150614

      Default

      Quote Originally Posted by adarshadheeran View Post
      kaviyoor ponnammaye kandu purathirangumbol alle ee scene? chance avide anu

      anganeyanu athil parayunnathu..but cinemayil kandathayi orkkunnilla..

    5. #835
      KUMBOLISM !
      is Themmadi, Abhaasan and
      Samoohya virduhan.
       
      I am:
      ----
       
      Pankajakshan's Avatar
      Join Date
      Jun 2009
      Posts
      50,690
      Mentioned
      5 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      30728

      Default

      Cinemayil adhilla....
      Jeevitham entethanu........ njan athu alamarayil vachu poottum.......chillupathram pole erinjudakkum............Rubber panthu pole thattikkalikkum.............Chappathi pole ittu parathum............. Dosa pole chuttu thinnum......

    6. #836
      Miss You മണി ചേട്ടാ...
      is Back to SS after 3 years !!
       
      I am:
      Happy
       
      Mahi's Avatar
      Join Date
      Jun 2009
      Location
      Dubai
      Posts
      58,911
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1397

      Default

      puthiyathonnumille?
      @Maharajav;

    7. #837
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,617
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118769

      Default

      Quote Originally Posted by Mahi View Post
      puthiyathonnumille?
      @Maharajav;


      @kk_vin; machaan..

    8. #838
      ~രണ്ടാം വരവ്~
      This user has no status.
       
      I am:
      Awesome
       
      SHIVA's Avatar
      Join Date
      Oct 2011
      Posts
      20,853
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      57622

      Default




    9. #839
      ~രണ്ടാം വരവ്~
      This user has no status.
       
      I am:
      Awesome
       
      SHIVA's Avatar
      Join Date
      Oct 2011
      Posts
      20,853
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      57622

      Default




    10. #840
      ~രണ്ടാം വരവ്~
      This user has no status.
       
      I am:
      Awesome
       
      SHIVA's Avatar
      Join Date
      Oct 2011
      Posts
      20,853
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      57622

      Default



    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •