തിരുവനന്തപുരം: നടന്* മോഹന്‍*ലാല്‍* അഭിനയ ജീവിതത്തിലൂടെ നേടിയ അംഗീകാരവും ജനപിന്തുണയും സ്വര്*ണ്ണക്കടയുടെ പരസ്യത്തിലൂടെ വില്‍*ക്കുകയാണെന്ന് സുകുമാര്‍* അഴീക്കോട്.
ഈ പ്രായത്തിലും മോഹന്‍*ലാല്‍* അഭിനയിക്കുന്ന പ്രണയരംഗങ്ങള്‍* അശ്ലീലവും അരോചകവുമാണ്. ധനത്തോടുള്ള ആര്*ത്തി കൊണ്ടാണ് മോഹന്‍*ലാല്‍* ഇത്തരത്തില്‍* അഭിനയിയ്ക്കുന്നതെന്നും അഴീക്കോട് കുറ്റപ്പെടുത്തി. കേരള ഭാഷാ ഇന്‍*സിസ്റ്റിറ്റിയൂട്ടിന്റെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
തിലകന്* പ്രശ്*നത്തില്‍* മമ്മൂട്ടിയെ ന്യായീകരിച്ചു കൊണ്ടുള്ള മോഹന്‍*ലാലിന്റെ വിശദീകരണം കുറ്റസമ്മതമാണ്. മമ്മൂട്ടി എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്ന ധ്വനി മോഹന്‍*ലാലിന്റെ പ്രസ്താവനയിലുണ്ട്. പഴശ്ശിരാജയ്ക്ക് വേണ്ടി മമ്മൂട്ടി അഞ്ചരക്കോടി പ്രതിഫലം പറ്റിയത് ഏത് നിലയ്ക്കും പാപമാണെന്നും സുകുമാര്‍* അഴീക്കോട് കുറ്റപ്പെടുത്തി
Lalettanu ethireyulla Azhikkodinte vivada prashtavanayodu ningal yojikkunnundo?