അമല്‍* നീരദ് ചിത്രത്തില്‍* മമ്മൂട്ടി നായകന്*: വില്ലന്‍* പൃഥ്വി
മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമായി കൊമ്പുകോര്*ക്കുന്ന ചിത്രം വരുന്നു. ബിഗ് ബി, സാഗര്‍* ഏലിയാസ് ജാക്കി, അന്*വര്* എന്നീ സ്*റ്റൈലിഷ് ചിത്രങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ അമല്‍*നീരദാണ് ഈ വ്യത്യസ്തമായ കോമ്പിനേഷന്‍* പരീക്ഷിക്കുന്നത്. അമല്‍* നീരദിന്റെ തന്നെ കഥയ്ക്ക് ഉറുമിയുടെ രചന നിര്*വഹിച്ച ശങ്കര്‍* രാമകൃഷ്ണനാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. സംവിധായകന്* തന്നെ ചിത്രത്തിന് ഛായാഗ്രഹണവും നിര്*വഹിക്കും.
വണ്‍*വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍*സ് അസോസിയേഷന്* ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍*വേ ടിക്കറ്റില്‍* പൃഥ്വിക്ക്. പിന്നീട് ട്വന്റി 20 എന്ന താരസമ്പന്ന ചിത്രത്തില്‍* ഒരു ഗാനരംഗത്തില്‍* മാത്രമായി പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടു.
പുതിയമുഖത്തിന്റെ സൂപ്പര്‍* വിജയത്തോടെ പൃഥ്വി മുന്‍*നിര താരമായി സിംഹാസനമുറപ്പിച്ച ശേഷം ഇരുവരേയും ഏറക്കുറേ തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍* വീണ്ടും അണിനിരത്തിയ പോക്കിരിരാജ ബോക്*സ് ഓഫീസില്‍* വന്‍* വിജയമായിരുന്നു

.