തിരക്കേറിയ
മാര്‍*ക്കറ്റില്* വച്ച്
ആളുമാറി
എനിക്ക് കിട്ടിയൊരു
പ്രണയലേഘനം
അജ്ഞാതനായൊരു
കാമുകന്*
തന്റെ ആദ്യകാമുകിക്ക്
കറന്*സിനോട്ടില്*
വിറയാര്‍*ന്ന കൈകളാല്‍*
എഴുതിയത്
അക്ഷരം തെളിഞ്ഞില്ലെങ്കിലും
ഭാഷ മനസ്സിലായില്ലെങ്കിലും
ആ കാമുകന്റെ
ഹൃദയനൊമ്പരം
തൊട്ടറിഞ്ഞു ഞാന്‍*
ആ കത്ത് നല്*കി
ബാറില്‍* നിന്നും
പകരം കിട്ടിയ
പൈന്റുമായി
അവര്‍*ക്കിരുവര്*ക്കും
ദീര്*ഘായുസ്സ് നേരുന്നു ഞാന്‍*