ചെ - നിനക്ക് സ്നേഹപൂര്*വ്വം
------------------------------
ചുണ്ടിലെ പുകയിലച്ചുരുട്ടിലെ
എരിയുന്ന കനല്*
ഒരിക്കലും കെടാത്ത
വിപ്ലവത്തിന്റെ കനലാക്കി
കൊണ്ടുനടന്നവന്* നീ
ലോകമറിയാന്‍*
യന്ത്രസൈക്കിളില്*
കാതങ്ങള്‍* താണ്ടി
വിശപ്പും പട്ടിണിയും
മാറാരോഗങ്ങളും
അടുത്തറിഞ്ഞവന്* നീ
സാമ്രാജ്യത്വം ചെറുക്കാന്‍*
കാസ്ട്രോയോടൊപ്പം
തോളോട് തോള്* ചേര്*ന്ന്
പോരടിച്ചവന്‍* നീ
ലാറ്റിന്‍* അമേരിക്കയിലെ
കൊടുംകാടുകളില്‍*
പ്രകൃതിയോടും മനുഷ്യനോടും മല്ലിട്ട്
പടനയിച്ചവന്‍* നീ
ഒറ്റുകാരാല്‍* ചതിക്കപ്പെട്ട്
തളര്*ന്നുവീണപ്പോളും
മരണദൂതുമായി മുന്നിലെത്തിയ
തോക്കിന്*കുഴലിനെ നോക്കി
പുഞ്ചിരിച്ചവന്* നീ
വിപ്ലവമെന്തെന്നറിയാത്ത
കേള്*വി കേട്ട വിപ്ലവകാരികള്‍*
ഇന്ന് നിന്റെ പേരുചൊല്ലി
വിളിക്കുന്നത് കേള്*ക്കുമ്പോളും
നീ പുഞ്ചിരിക്കുന്നുണ്ടാവാം
ഒരൊറ്റ വെടിയുണ്ടയില്‍*
അവസാനിപ്പിക്കാവുന്ന പാതിജീവനുമേല്*
നിറതോക്കുകള്‍* ഗര്‍*ജിച്ചത്
ചെ
നീ മരണത്തെ തോല്*പ്പിക്കുമെന്ന
ഭയത്തിനാലാവണം
അന്നറിഞ്ഞ വേദനയെക്കാള്‍*
നിന്നെ ഇന്ന് നോവിക്കുന്നത്
തൊപ്പിയിലും തൂവാലയിലും
മുഷിഞ്ഞ ടി-ഷര്*ട്ടിലും
ബാത്ത്റൂം ചപ്പലുകളിലും
നിന്നെ കൊണ്ടുനടക്കുന്ന
ഇന്നത്തെ യുവത്വത്തെക്കുറിച്ചുള്ള
ആകുലതകളാവാം
പ്രിയപ്പെട്ട ചെ
ഇന്നീ ദിവസം ഞാന്‍* സ്മരിക്കുന്നു
നിന്റെ പോരാട്ടങ്ങളെ
നിന്റെ ചുരുട്ടിലെ കനല്* പോലെ
നീ കൊളുത്തിവിട്ട
വിപ്ലവാഗ്നിയെ