I don't care, I don't fear....
SS Fb Page: http://www.facebook.com/snehasallapamonline
SS Twitter:
snehasallapam.com (@snehasallapam) | Twitter
paranja mounam
parayatha vaakukale kal nirmalam...
thanks nidhi..![]()
De minhas vi surgir a fênix Da fênix
peguei as asas Com as asas atingi
grandes alturas.
ആരറിവൂ നിന് മുറിവിന് ആഴം...
രവി മേനോന്
പുറത്ത് രാമഴ കോരിച്ചൊരിയുന്നു ; അകത്ത് സംഗീതവും. മധുരോദാരമായ ഒരു
മെഹഫിലിന്റെ ലഹരി നുണഞ്ഞുകൊണ്ട് മുല്ലശ്ശേരിയുടെ പൂമുഖത്തു കൂട്ടം
കൂടിയിരുന്നു ഞങ്ങള്‍*.. അന്തരീക്ഷത്തില്‍* ബാബുരാജും, ജഗ്ജിത് സിംഗും, മെഹദി
ഹസ്സനും, പി ബി ശ്രീനിവാസും, ജാനകിയും സ്വരശലഭങ്ങളായി പാറി നടക്കുന്നു.
ഇടയ്*ക്കെപ്പോഴോ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചപ്പോള്‍* ബേബിയമ്മായി
ചോദിച്ചു: ''ഒരു റാന്തല്‍* കൊളുത്തട്ടെ?''
''വേണ്ട'' പാട്ടുകാരന്* പറഞ്ഞു. ''ഇതാണ് സുഖം. ഇങ്ങനെ ഇരുട്ടത്തിരുന്നു
പാടേണ്ട പാട്ടുകളാണ് ഇവയൊക്കെ ......''ഹാര്*മോണിയത്തിന്റെ കട്ടകളില്‍*
വിരലോടിച്ചു, കൂരിരുട്ടിലേക്ക് നോക്കി അയാള്‍* പാടുന്നു: ''കരളില്‍*
കണ്ണീര്* മുകില്‍* നിറഞ്ഞാലും കരയാന്‍* വയ്യാത്ത വാനമേ, അപാര ശാന്തി തന്*
തീരമേ...''
സത്യത്തില്‍*, പാടുകയായിരുന്നില്ല നജ്മല്‍* ബാബു; സ്വയം പാട്ടായി
മാറുകയായിരുന്നു. പശ്ചാത്തലത്തില്‍* ഹരിനാരായണന്റെ തബല ഗദ്ഗദത്തിന്റെ താളം
മുഴക്കുന്നു. സ്വന്തം ആത്മാവിനോട് സംവദിക്കും പോലെ തോന്നും ബാബു
പാടുന്നത് കാണുമ്പോള്‍*. ഗാനവും ഗായകനും ശ്രോതാവുമെല്ലാം ഹൃദയം കൊണ്ടു
ഒന്നാകുന്നതു പോലെ. അദൃശ്യമായ ഏതോ രാഗപഥങ്ങളിലൂടെയുള്ള ആ ഏകാന്ത
യാത്രയില്‍* ചുറ്റും നടക്കുന്നതൊന്നും ബാബു അറിയുന്നുണ്ടെന്ന്
തോന്നിയില്ല. മറ്റേതോ ലോകത്തായിരുന്നു അദ്ദേഹം. പ്രണയവും വിരഹവും
വിഷാദവും തത്വചിന്തയും എല്ലാം മാറി മാറി വന്നുനിറഞ്ഞു ആ ശബ്ദത്തില്‍*:
നീയെന്തറിവൂ നീലത്താരമേ, താരകം ഇരുളില്‍* മായുകയോ, തും ബിന്‍* ജീവന്* കൈസേ
ബീത്താ പൂച്ചോ മേരെ ദില്‍* സെ... പിന്നെ ഹൃദയവേദനയില്‍* ചാലിച്ച
മന്നാഡേയുടെ ഗാനം... പൂച്ചോ ന കൈസേ മേനെ രേ ബിദായീ ..
NEXT---->
Last edited by i.zubair; 26th February 2013 at 11:11 PM.
ആരറിവൂ നിന് മുറിവിന് ആഴം... (2)
രവി മേനോന്
ആരോ തെളിച്ച പെന്‍*ടോര്‍*ച്ചിന്റെ വെട്ടത്തില്‍* പാട്ടുകാരന്റെ
വികാരദീപ്തമായ മുഖത്ത് നിഴലും വെളിച്ചവും മാറി മാറി വീശുന്നത്
കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു പുതുമണവാളനായ ഞാന്‍*.. ..
പിറ്റേന്ന് എന്റെ കല്യാണമാണ്; ലത എന്‍*റെ ജീവിതത്തിലേക്ക് കടന്നു വരുന്ന
ദിനം. അവിവാഹിതന്റെ അവസാന രാത്രിയെ ആഘോഷപൂര്*വം യാത്രയാക്കാന്‍* പാട്ടും
ലഹരിയുമായി ഒത്തു കൂടിയവരില്‍* ഗായകരും ഗാനാസ്വാദകരും ഉണ്ടായിരുന്നു:
സതീഷ് ബാബു, എം.എസ് നസീം, ഡോ സേതുമാധവന്*, സുചിത, ഹസ്സന്* കോയ, ലാല്‍*ജി,
സജീവന്* , ബേബി അമ്മായി, നാരായണി. അങ്ങനെ പലരും. ഞങ്ങള്‍*ക്ക് പിന്നിലെ
ചക്രക്കസേരയില്‍* എരിയുന്ന സിഗരറ്റ്
വിരലുകള്‍*ക്കിടയില്* തിരുകി രാജകുമാരനെ പോലെ മുല്ലശ്ശേരി രാജുവേട്ടന്*...
(ദേവാസുരത്തിലൂടെ രഞ്ജിത്ത് അനശ്വരനാക്കിയ അതെ രാജഗോപാല്‍* തന്നെ. )
NEXT---->
Last edited by i.zubair; 26th February 2013 at 11:12 PM.