ഇന്ത്യയുടെ സംഭാവനയായതിനാലാവണം
പണ്ടു മുതലേ
പൂജ്യത്തോടായിരുന്നു എനിക്കിഷ്ടം
ഇടത്തോട്ട് ചാഞ്ഞാല്‍* വിലയില്ലാത്ത
വലത്തോട്ട് നീങ്ങിയാല്‍* വിലകൂടുന്ന
പൂജ്യത്തോട്
എന്നുമെനിക്ക് ആരാധനയായിരുന്നു
ഒറ്റയ്ക്ക് നില്*ക്കുന്ന പൂജ്യത്തെ
വെറുക്കാനാണ് പഠിപ്പിച്ചത്
വീട്ടുകാരും അധ്യാപകരും
കാലം പതിയെ കടന്നുപോയപ്പോള്‍*
ഞാന്‍* പോലുമറിയാതെ
പൂജ്യത്തോടെനിക്ക് പ്രണയം തോന്നിത്തുടങ്ങി
ക്ലാസ്സ്* മുറികളിലും പരീക്ഷാഹോളുകളിലും
എനിക്കൊരുപാട് പ്രിയപ്പെട്ട
എന്റെ സഹയാത്രികയായി
വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും
പരിഹസിച്ചു, പിന്നെ ഉപദേശിച്ചു
അവളെ അകറ്റി നിര്*ത്തീടാന്*
കണക്കില്ലാത്ത ഭൂമി
വെറുമൊരു വട്ടപ്പൂജ്യമെന്ന്
ചാക്കോമാഷ് പറഞ്ഞത് കേട്ടപ്പോള്‍*
ഞാന്‍* കണക്കിനെ വെറുക്കാന്‍* പഠിച്ചു
വര്*ഷങ്ങള്* കഴിഞ്ഞിന്നും
എന്റെ മോണിട്ടറില്‍* തെളിയുന്ന
ബൈനറിക്കിടാങ്ങളിലൊന്ന്
ഞാന്‍* പ്രണയിച്ചിരുന്ന പൂജ്യമാണല്ലോ
പൂജ്യത്തിന്റെ കണക്കുകള്‍* മാറിയപ്പോള്‍*
എന്റെ കണക്കുകൂട്ടലുകള്‍* പിഴക്കുമ്പോള്‍*
ഞെട്ടലോടെ ഞാനറിയുന്നു
എന്റെ ജീവിതം
വെറും ശൂന്യമാണെന്ന്