veendum oru thatti koott kadha![]()
[HIDE-POSTS]April Fool
"ഡാ ഹരീ ഹരീ മതിയെടാ ഉറങ്ങിയത് നട്ടുച്ച ആവാനായി അപ്പോഴും പോത്ത് പോലെ കെടന്നുറങ്ങുന്നു അവൻ"
അമ്മയുടെ ശകാരം ഇപ്പൊ ഉച്ചത്തിൽ കേള്ക്കാം.
മൊബൈൽ എടുത്ത് നോക്കി നോടിഫികെഷൻ 1 2 3 ...........10 , 15 പണ്ടാരം അവിടെ കെടക്കട്ടെ , മൊബൈൽ എടുത്ത് ടേബിളിൽ എറിഞ്ഞു തിരിഞ്ഞു കെടന്നു.
"ഡാ ഹരീ ഹരീീ " അമ്മയുടെ വോളിയം കൂടി.
പുതപ്പെടുത്തു മൂടി പൊതച്ചു ഒന്നൂടെ തിരിഞ്ഞു കെടന്നു.
അടുത്തത് അച്ഛന്റെ വകയാണ് "ഡാ @ # $ @ # $......................... "
ഹെന്റെ അമ്മച്ചിയെ, കാര്ന്നൊരു കാലത്തെ തന്നെ കൊടുങ്ങല്ലൂർ മോഡ് ഓൺചെയ്ത് വച്ചേക്കു ആണ് ഇനി കിടന്നാ പണി ആവും.
പൊതപ്പ് ദൂരെ എടുത്തെറിഞ്ഞു , മൊബൈൽ എടുത്ത് ഒന്നൂടെ നോക്കി നോടിഫികെഷൻ 25 , ഫോൺ വീണ്ടും മേശ പുറത്തിട്ടു ബാത്ത് റൂമിൽ കയറി. പല്ലൊക്കെ തേച്ചു എന്ന് വരുത്തി. ഹോ എന്നാ തണുപ്പാ കുളിക്കാനൊന്നും വയ്യ , തലയിലൊക്കെ വെള്ളം തൊട്ടു തടവി. ഷെൽഫിൽ ഇരുന്നു ചിരിക്കുന്ന variety perfumes എടുത്ത് മിക്സ്* ആയി പൂശി. അടിപൊളി , സ്ടയർ കേസ് ഓടി ഇറങ്ങി.
"ഹായ് അമ്മാ ................ഹായ് അച്ഛാ"
"ഹോ എണീറ്റോ തമ്പുരാൻ" അച്ഛന്റെ മുഖത്ത് പുച്ചവും ദേഷ്യവും കലര്ന്ന ഭാവം ,
അമ്മക്ക് പിന്നെ പ്രത്യേകിച്ച് ഒരു ഭാവവും ഉണ്ടാവാറില്ല ഭാഗ്യം.
"ഇവനെ കൊണ്ട് എനിക്ക് വയ്യാണ്ടായി, ഇങ്ങനേം നാണോം മാനോം ഇല്ലാത്ത ഒരു ചെക്കൻ , രണ്ടു സപ്പ്ലി
എഴുതി എടുക്കാൻ ഉണ്ട് എന്നിട്ട് വല്ല കൂസലും ഉണ്ടോന്നു നോക്ക്.പോത്ത് പോലെ കെടന്നു ഒറങ്ങീട്ടു കുളിച്ചു കുട്ടപ്പനായിട്ട് വന്നേക്കുന്നു വാരി വിഴുങ്ങാൻ".
അമ്മ പറഞ്ഞത് കേട്ടതായി നടിക്കാതെ ഡൈനിങ്ങ്* ടേബിളിൽ വച്ച കാസറോൾ തുറന്നു വെറും ഒരു പാവത്തെ പോലെ മുഖം താഴ്ത്തി ദോശ എടുത്തു ഒന്ന് രണ്ട മൂന്നു.....
"മതി മതി ഇവിടെ ബാക്കി ഉള്ലോര്ക്കും കഴിക്കണം" അമ്മയുടെ വക .
തല്കാലം മൂന്നിലൊതുക്കാം അതാണ്* ആരോഗ്യത്തിനു നല്ലത് എന്നോര്ത്ത് ഒരു കയ്യിൽ മൊബൈലും മറ്റേ കയ്യിൽ ദോശയും കൊണ്ടിരുന്നു .
"തിന്നുമ്പോ എങ്കിലും ആ കുന്ത്രാണ്ടം എടുത്ത് മാറ്റി കൂടെ ഹരി ദോശ ആണെന്നു കരുതി മൊബൈൽ എടുത്ത് തിന്നണ്ട".
അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി. പിന്നെ കളിയാക്കി പറഞ്ഞു "സില്ലി ഗേൾ".
അമ്മ ചട്ടുകം വീശിയെങ്കിലും സമർത്ഥമായി ഒഴിഞ്ഞു മാറി
നോടിഫികെഷൻ ഓരോന്നായി വായിക്കാൻ തുടങ്ങിയപ്പോ ഫോണ് റിംഗ് ചെയ്യുന്നു.
"ഹെലോ.. ഡാ പുല്ലേ മേസജസ് അയച്ചാ ഒന്ന് തൊറന്നു നോക്കിക്കൂടെടാ #$% "
ഓ ടോമി ആണ്
"ങാ അത് ഞാൻ ഇന്നലെ നേരത്തെ ഒറങ്ങി പോയി അത് കൊണ്ട് എണീക്കാൻ വൈകി എന്താ ഇത്ര അര്ജന്റ്റ് കാര്യം" .
"ഡാ ലവളോടു ഞാൻ ഇന്ന് നിന്റെ കാര്യം സംസാരിച്ചു വളയുന്ന ലക്ഷണം ഉണ്ട് മോനെ "
"ങേ .... വായിൽകെടന്ന ദോശ അണ്ണാക്കിലോട്ടു തള്ളി കയറ്റി ഒരു ഗ്ലാസ്* വെള്ളവും കമഴ്ത്തി വിഴുങ്ങി ചാടി എണീറ്റു .
"എന്നിട്ട്....................."
ഓടി റൂമിൽ കയറി കതകടച്ചു , "പറ പറ വേഗം"
"നിന്നെ പറ്റി ഞാൻ നല്ല പോലെ പൊക്കി പറഞ്ഞിട്ടുണ്ട് അവള്ക്ക് നിന്നോട് ഒരു ഇതൊക്കെ ഉണ്ടെന്നു തോന്നുന്നെടാ നീ നേരിട്ട് പറയാത്തത് കൊണ്ടാന്നു തോന്നുന്നു അവള് മൈൻഡ് ചെയ്യാത്തത്. സൊ നീ എത്രയും വേഗം അവളെ കണ്ടു നേരിട്ട് കാര്യം പറയണം , അവൾ പറഞ്ഞിരിക്കുന്നത് നിനക്ക് അവളോട് അത്രക്കും സ്നേഹം ഉണ്ടെങ്കിൽ നീയാ പച്ച ഷർട്ടും ചുവപ്പ് പാന്റും ഇട്ടു കൂളിംഗ് ഗ്ലാസും നീല കാപും വച്ച്
അവളുടെ അടുത്ത് ,ചെല്ലണം എന്നിട്ട് കാര്യം തുറന്നു പറയണം എന്നാണു"
"ഡാ അതിപ്പോ .... അതൊക്കെ വേണോ അതൊക്കെ കുറച്ച ഓവർ അല്ലെ"
"നിനക്കവളെ ലൈൻ ആക്കണോ അപ്പൊ അതൊക്കെ ചെയ്യേണ്ടി വരും അപ്പൊ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ബാക്കി നിന്റെ തല വര പോലെ ഇരിക്കും 10.30k അവൾ ബസ്* സ്റ്റോപ്പിൽ ഉണ്ടാവും നിനക്ക് വേണേൽ ചെല്ല് ഞാൻ പറഞ്ഞത് പോലെ ".
ഇതും പറഞ്ഞു ടോമി ഫോൺ കട്ട്* ചെയ്തു. കൊറേ നേരം ആലോചിച്ചു, ലാസ്റ്റ് തീരുമാനിച്ചു
ഹ്മ് പോയേക്കാം ഒരു സുന്ദരി പെണ്ണിന് വേണ്ടിയല്ലേ അതും നാളെ എന്റെ ഭാര്യ ആവെണ്ടവൽ ഓർത്തപ്പോ ചുണ്ടിൽ ഒരു പൂ പുഞ്ചിരി വിരിഞ്ഞു, അരമണിക്കൂറ് കൊണ്ട് ഡ്രസ്സ്* ചെയ്ത് തീർത്തു , സ്ടയർ കേസ് ഇറങ്ങി വരുമ്പോ അച്ഛന്റെ വക തുറിച്ചു നോട്ടം ,
"എടീ എടീ ശാന്തേ , നീ ഇന്നിവന് ഗുളിക കൊടുത്തില്ലേ പുതിയ വേഷം കെട്ടി ഇറങ്ങീട്ടുണ്ട് നിന്റെ പുത്തിരൻ " ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എടുത്ത് കളഞ്ഞു.
അച്ഛനെ ഡിസന്റായി ഇഗ്നോർ ചെയ്ത്കൂളിംഗ് ഗ്ലാസ്* ഇട്ടു ഓടി മുറ്റത്തിറങ്ങി ബൈക്കിൽ കയറി "ഈശ്വരാ മിന്നിച്ചേക്കണേ" ബൈക്ക് ചീറി പാഞ്ഞു, ബസ്* സ്റ്റൊപീൽ എത്തി , ദൂരെ വച്ച് തന്നെ അവളെ കണ്ടു. ഹോ പതിവിലും സുന്ദരി ആയിരിക്കുന്നു ഗൊച്ചു ഗള്ളി , എന്റെ കൂടെ ഫസ്റ്റ് ഡേറ്റ് നു പോവാൻ ആവും .
മുഖത്തെ പഞ്ചാര പുറത്തു കാണിക്കാതെ ചുറ്റിലും നോക്കി. കാണുന്നവരൊക്കെ തുറിച്ചു നോക്കുന്നു, ഹോ ഇവന്മാരൊന്നും മാന്യമായി ഡ്രസ്സ്* ചെയ്ത ആളുകളെ കണ്ടിട്ടില്ലേ ശല്യങ്ങൾ എന്നാ ഭാവത്തിൽ മനസ്സിലെ ചമ്മൽ പുറത്ത് കാണിക്കാതെ സ്ലോ മോഷനിൽ നടന്നു അവളുടെ അടുതെത്തി , "ഹായ് ഡാർലിംഗ്" ,
"എന്തോന്ന് " അവൾ ഒരടി ദൂരെ മാറി ,
"ഞാൻ ഹരി, ടോമി പറഞ്ഞില്ലേ ?"
" ഏതു കരി ,ഓരോരുത്തന്മാര് വേഷം കെട്ടി ഇറങ്ങികോളും നാട്ടുകാരെ ചിരിപ്പിക്കാൻ, തനിക്കൊക്കെ വല്ല സര്ക്കസിലും ജോയിൻചെയ്തൂടെ ? എന്തൊരു കോലം ,നോക്കെടീ ഒരുത്തനെ ഒരു അപ്പി ഹിപ്പി"
എന്നും പറഞ്ഞ അവളും കൂട്ടുകാരും പൊട്ടി ചിരിക്കുന്നത് നിസ്സഹായതയോടെ നോക്കി നിന്നു , അത് കണ്ടു ചുറ്റും കൂടിയവർ മുഴുവൻ പൊട്ടി ചിരിച്ചതും , ഒന്നും ആലോചിക്കാതെ ഓടി ബൈക്കിൽ കേറി ചീറി പാഞ്ഞു, പോണ പോക്കിൽ അംബാനീടെ മോനെ പോലെ കൂളിംഗ് ഗ്ലാസ്* എടുത്തു ദൂരേക്കെറിഞ്ഞു , അച്ഛന്റെ മുഖം ഓർത്തപ്പോ വണ്ടി നിർത്തി, ബാർബർ ബാലനെ പോലെ തിരികെ പോയി അതെടുത്ത് പൊടി തുടച്ചു പോക്കെറ്റിൽ ഇട്ടു,
പോക്കറ്റീന്നു ഫോൺ വലിച്ചെടുത്തു ദേഷ്യം മൊത്തം കീ പാടിൽ തീർത്തു
"ഡാ $ % # # $ @ # @ # $ # #"
ഉടനെ അവൻ , "ശെടാ നീ ഒന് കൂൾആവ്, ഇന്നേതാ ദിവസം ഓർത്തു നോക്കിയേ"
ഡേറ്റ് നോക്കാൻ മൊബൈൽ എടുത്തു നോക്കിയതും ന്യൂ മെസേജ് ഫ്രം ടോമി , "ഏപ്രിൽ ഫൂൾ" .........
"എടാ സാമദ്രൊഹീീീ % $ # @ # $ $ # ബാക്കി ഞാൻ നിനക്ക് വന്നിട്ട് തരാട്ടാ"
ഉടൻ പൊട്ടിച്ചിരിച്ചു കൊണ്ട് ടോമി "ഇത്ര എങ്കിലും നിനക്ക് വേണ്ടി ചെയ്തില്ലെങ്കി ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു നടന്നിട്ട് എന്നാ കാര്യം"
എന്നും പറഞ്ഞു അവൻ ഫോൺ കട്ട്* ചെയ്തു.
ഞാൻ പ്ലിംഗ് !!! [/HIDE-POSTS]