5 കൊല്ലം!
കഴിഞ്ഞ 5 വര്ഷം എന്നെ വല്ലാതെ തളർത്തി കഴിഞ്ഞിരുന്നു.കാരണം അവിടുന്ന് ഇറങ്ങി കഴിഞ്ഞു ഇനിയെന്ത് എന്തിനു എന്ന് മാത്രമായിരുന്നു മനസ്സ് മുഴുവൻ.ഇപ്പോ എന്റെ കാലിൽ വന്നു തഴുകി പോയ തിരക്ക് സംസാരിക്കാൻ കഴിഞ്ഞിരുനെങ്കിൽ അതെങ്കിലും വിളിച്ചു പറഞ്ഞേനെ ഞാൻ നിരപരാധി ആണെന്ന്. കാരണം എല്ലാറ്റിനും സാക്ഷി ഇ കടൽ മാത്രമായിരുന്നു.
5 കൊല്ലം മുൻപ് ഞാൻ എന്നും ഇ വൈകുന്നേരങ്ങൾ കണ്ടിരിക്കാറുണ്ടായിരുന്നു.ഞാനാണ് ഇ കടപ്പുറത്തിന്റെ അധിപൻ എന്ന് പോലും എനിക്ക് തോന്നിയിരുന്നു.കാരണം എന്തെന്നറിയാത്ത ഒരു ബഹുമാനം ഇവിടത്തുകാർ എന്നും എന്നോട് കാണിച്ചിരുന്നു.എന്നെക്കാൾ കൂടുതൽ അവരെന്റെ വളർച്ചയിൽ സന്തോഷിച്ചു-ആരാധിച്ചു-സ്തുതിച്ചു.
അന്നും അസൂയക്കാരൊന്നും ഇല്ലായിരുന്നു എന്നല്ല,പക്ഷെ അവർ പോലും എന്റെ നാശം ഇ വിധം ആയി തീരണം എന്നാഗ്രഹിച്ചു കാണുമായിരുന്നില്ല.
"അങ്കിളേ..."
ഞാൻ തിരിഞ്ഞു നോക്കി.നേരം ഇരുട്ടി തുടങ്ങിയെങ്കിലും നടത്തത്തിൽ നിന്ന് തന്നെ ആളെ മനസ്സിലായി.
"പീതു.." ഞാൻ അവനെ കെട്ടിപിടിച്ചു.
"വന്നെന്നു കടയിലെ ചെറുക്കൻ പറഞ്ഞു."
"വരുമ്പോ കട അവിടെ കാണുമെന്നു പ്രതീക്ഷ ഇല്ലായിരുന്നു,നീയും….."
ഞാൻ അത് പറയുമ്പോ പീതുവിന്ടെ തൊണ്ടക്കുഴിയിലൂടെ ഒരു തരംഗം കടന്നു പോയി.
ഒരു പ്രഭാതം
വന്നിട്ടിപ്പോ രണ്ടു മാസം ആയെങ്കിലും പഴയ പരിചയക്കാരെയോ ഏജന്റുമാരെയോ ആരെയും കണ്ടില്ല അവിടെ.ഇന്ദിരയെയും സലോമിയെയും പോയി കാണാനുള്ള ധൈര്യം പോരായിരുന്നു.അവരെന്നെ തല്ലുമെന്നോ പ്രാകുമെന്നോ ഭയന്നിട്ടല്ല,പക്ഷെ എല്ലാത്തിനും ഞാനും കൂടെ കാരണമായിപ്പോയി.എനിക്ക് തടയാമായിരുന്നു അവരെ-കാന്തിയെയും പൊറിഞ്ചുവിനെയും.
"ചായ കുടിക്ക്"
പീതു കസേര വലിച്ചിട്ടു ഇരുന്നു.
"എപ്പോഴും ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കാതെ അങ്കിൾ പഴേ പോലെ ഉഷാറാവണം "
അയാൾ മറുപടി പറയാതെ ചായ ഒന്ന് നുണഞ്ഞു പുഞ്ചിരിച്ചു.എന്നിട്ടു ചെറുക്കനെ വിളിച്ചു.
"നമ്മുടെ ഗോഡൗൺ മൊത്തം പോലീസ്കാര് തൂത്തു വാരിയല്ലേ.നിന്നെ ഒരുപാട് തല്ലിയോ.."
"സ്റ്റേഷനിൽ കൊണ്ടോയി ഇട്ടു.പിറ്റേന്ന് തന്നെ വിട്ടു.ഞാൻ ഒന്നും പറഞ്ഞില്ല"
ബീഡി വലിച്ചത് കളഞ്ഞിട്ടു പീതു അയാൾ നോക്കി ചോദിച്ചു.
"അല്ല ഇനി എന്താ പ്ലാൻ "
"അങ്ങനെ ഒരു പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല അവിടെ നിന്ന് ഇറങ്ങുന്നതിനു ഒരു മാസം മുൻപ് വരെ.പക്ഷെ അതാണ് വിധി എന്ന് പറയുന്നത്.ഞാൻ അവനെ കണ്ടു അവിടെ വെച്.."
"ആര് ആ നായിന്റെ മോനെയോ....?" പീതുവിന്ടെ ശബ്ദത്തിനു കനം കൂടി.
"അവനു എന്നെ അറിയില്ലലോ.അതുകൊണ്ടു ഞാൻ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു.അവിടെ അവനോടു മര്യാദക്ക് സംസാരിക്കുന്ന ഒരേയൊരാൾ ചിലപ്പോ ഞാൻ മാത്രം ആയോണ്ടാവും അവൻ എന്നോട് നല്ലപോലെ അടുത്തു.അവനെ എങ്ങനെയെങ്കിലും പുറത്തിറക്കണം...ഇപ്പൊ അതാണ് മനസ്സിൽ"
"അങ്കിൾ എന്താണെങ്കിലും പറഞ്ഞ മതി..ഞാൻ ഉണ്ട് കൂടെ."
കടയില്ലേക്ക് ഒരു പഞ്ചാബി കുടുംബം വന്നു കേറി.
"നീ ഇത് നോക്ക്..ഞാൻ ഒന്ന് നടന്നിട്ടു വരം.."
സലോമിയുടെ വീട്
ആരോ ഒന്ന് രണ്ടു പേര് പുറത്തു നിൽപ്പുണ്ട്.
"ചേച്ചി..."
അവരുടെ വിളി കേട്ട് ദാ വരുന്നു എന്ന് പറഞ്ഞു സലോമി പുറത്തേക്കിറങ്ങി വന്നു.പിന്നാലെ പൊറിഞ്ചുന്റെ അമ്മച്ചിയും.
"നിന്നോടാ പറഞ്ഞത് പോവരുതെന്ന്.....എടി നാശം പിടിച്ചവളെ നിന്ടെ ഉടപ്പിറന്നോൻ ചാമ്പലാവാൻ നോക്കി ഇരുന്നതാണോടി ഒരുമ്പട്ടവളേ.."
ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഒന്നും മിണ്ടാതെ സലോമി മുറ്റത്തു നിന്നവരോടൊപ്പം പോയി.
കുറച്ച മാറി നിന്ന് ഇതെല്ലാം കണ്ടുകൊണ്ടു നിൽക്കാൻ ത്രാണി ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവനെ പോലെ ഞാൻ മുഖം തിരിച്ചു.ഒരു വലിയ തിര അപ്പോൾ തീരത്തു വന്നടിച്ചു.
അന്ന് രാത്രി ഞാനും പീതുവും മദ്യപിച്ചു.
"ഞാൻ സലോമിയുടെ വീട്ടിൽ പോയിരുന്നു...കാണാൻ പാടില്ലാത്ത പലതും കണ്ടു.."
"അങ്കിൾ അങ്ങോട്ട് പോവണ്ടായിരുന്നു.."
"ഇന്ദിര..?"
"അവൾക്കിപ്പോ മീൻടെ കച്ചവടം ഉള്ളോണ്ട് കുടുംബം കഴിഞ്ഞു പോണു,"
"അവർക്കു വേണ്ടി എനിക്കെന്തെങ്കിലും ചെയ്തേ മതിയാവു.അല്ലെങ്കിൽ ഇ കഴിഞ്ഞ 5 വര്ഷത്തിന്റെ പലിശയും കൂട്ടുപലിശയും ആയിരിക്കും ഇനിയുള്ള കാലം.പക്ഷെ അതിനു മുൻപ് എനിക്കവനെ പുറത്തിറക്കണം"
"അവനെത്ര കൊല്ലമാണ് ഉള്ളത് ?"
"ജീവപര്യന്തമാ....പക്ഷെ എനിക്കതുവരെ കാക്കാനുള്ള ക്ഷെമയില്ല.അവനെ പുറത്തിറക്കാനുള്ള മാർഗം എനിക്കറിയാം. ഇ വരുന്ന ഗാന്ധി ജയന്തി ആണ് പറ്റിയ സമയം.പക്ഷെ തിരിച്ചു ഇനി ആകത്തു കേറാനാണ്.... "
ചാരുകസേരയിൽ കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി.
ഒരുപാട് രാത്രികൾ അങ്ങനെ കടന്നു പോയി മറ്റൊരു പകലിൽ ഞാൻ ഉറക്കമുണർന്നത് കാൽക്കൽ വീണ പീതുവിന്റെ നിലവിളി കേട്ടാണ്.മുന്നിൽ രണ്ടു മൂന്ന് പോലീസുകാർ.
"എണീക്കട പുണ്ടച്ചി മോനെ..നിന്ടെ കയ്യിൽ ഇതല്ല ഇതിൽ കൂടുതൽ ഉണ്ടെന്നു എനിക്കറിയാം.വലിയ മെനക്കെടില്ലാതെ അതിങ്ങു എടുത്തു തന്നേക്ക് "
പീതുവിനെ മാറ്റി നിർത്തിയിട്ടു അയാൾ എസ്ഐയുടെ നേരെ നോക്കി ചോദിച്ചു
"സാറിനു എന്നെ ഓർമ്മയുണ്ടോ ?"
"ഹാ....നീ ഇറങ്ങിയോടെയ് അപ്പൊ.ഏഴു കൊല്ലമായിരുന്നല്ലോ"
"നല്ല നടപ്പിന് വിട്ടു സാർ.." ഞാൻ ഒന്ന് ചിരിച്ചു.
"പക്ഷെ ദേ ഇവന്ടെ നടപ്പു ഇപ്പോഴും ശരിയല്ല.ഇപ്പൊ പഴേ പോലൊന്നും അല്ലെടേ.കഴിഞ്ഞ കൊല്ലം എൻഡിപിഎസ് ആക്ട് എന്നൊരു നിയമം വന്നിട്ടൊണ്ട്.കഞ്ചാവ് വലിച്ചാ പോലും പോക്കും."
"സാറിനിപ്പോ എത്രയാ വേണ്ടത്...?"
"നക്കാപ്പിച്ച ചിലറക്കൊന്നും നിക്കണ കേസ് അല്ലടെയ് ഇത്..പറഞ്ഞല്ലോ എൻഡിപിഎസ് ആക്ടആ... അതുകൊണ്ടു..." എസ്ഐ തല ചൊറിഞ്ഞു.
"ചില്ലറയായിട്ടു വേണ്ട മുഴുവനായും തന്നേക്കാം "
എന്റെ മുഖത്തെ ചിരി മാറി ആക്രോശമായതും എസ്ഐയുടെ മുഖത്തു അടി വീണതും വളരെ പെട്ടെന്നായിരുന്നു.ഒരു വെടിക്ക് 2 പക്ഷി.പഴയൊരു കണക്കും ബാക്കി ഉണ്ടായിരുന്നു.
ആളുകൾ ഓടിക്കൂടി.എല്ലാരേം വകഞ്ഞു മാറ്റി പോലീസ് ജീപ്പ് നീങ്ങി തുടങ്ങി.
പുറകിൽ ഇരുന്ന ഞാൻ പീതുവിനെ നോക്കി കള്ളച്ചിരി ചിരിച്ചു.
കോടതിയിൽ ഹാജരാക്കിയ എന്നെ ഐപിസി സെക്ഷൻ 332 പ്രകാരം 2 കൊല്ലത്തേക്ക് ജയിലിൽ കിടക്കാൻ വിധിച്ചു.ഇതിനിടയിൽ ഞാൻ ഇല്ലാതെ മറ്റൊരു സീസണും കോവളം കണ്ടു...!
1988 മെയ് 1 പുലർച്ചെ ,തിരുവനന്തപുരം നഗരം
ഒരു പോലീസ് ജീപ്പ് ദൂരേന്നു വന്നു ദൂരേക്ക് തന്നെ പോകുന്നു.
"എന്ടെ പേര് ജീവൻ..
2 വർഷം കഴിഞ്ഞേ എനിക്കിനി ഇ റോഡിലെ മഞ്ഞു കാണാൻ സാധിക്കു..
2 വർഷം കഴിഞ്ഞേ എനിക്കിനി ഇ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത് കാണാൻ അനുവാദം ഉള്ളു.അതോർക്കുമ്പോ സങ്കടം ചില്ലറയൊന്നുമല്ല,പക്ഷെ ഇനിയിപ്പോ സങ്കടപെടുക എന്ന് പറഞ്ഞാൽ....."